- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 10 കുട്ടികളടക്കം 16 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സ്ഫോടനം വടക്കൻ നഗരമായ അയ്ബനിലാണ് നടന്നത്. 24 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് സമൻഗാൻ പ്രവിശ്യാ തലസ്ഥാനത്തെ ആശുപത്രിയിലെ ഒരു ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിൽ 10 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നാഫി ഠാക്കൂർ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനം മൊത്തം ഒമ്പത് ദിവസം നടത്താനാണ് തീരുമാനം. നിയമനിർമ്മാണത്തിന് മാത്രമായി നടന്ന ആറാം സമ്മേളനം 2022 ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 12 വരെ എട്ട് ദിവസമാണ് ചേർന്നത്. 12 ബില്ലുകൾ പാസാക്കുകയും കേരള കാലിത്തീറ്റ, കോഴി മിനറൽ മിക്സ്ചേഴ്സ് (റെഗുലേഷൻ ഓഫ് പ്രൊഡക്ഷൻ ആൻഡ് സെയിൽ) ബിൽ 2022 സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തു. ഈ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകൾ ആദ്യ ദിവസം ചേരുന്ന ഉപദേശക സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. എന്നിരുന്നാലും, ആദ്യ രണ്ട് ദിവസത്തിനുള്ളിൽ ഏതൊക്കെ ബില്ലുകൾ പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. ബില്ലുകൾ സംബന്ധിച്ച മുൻഗണനാ പട്ടിക സർക്കാരിൽ നിന്ന് ലഭിച്ചാലുടൻ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് സ്പീക്കർ പറഞ്ഞു. നിയമനിർമ്മാണം പൂർത്തിയായ ശേഷം ഡിസംബർ 15ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ ബില്ലുൾപ്പെടെ പരിഗണിക്കും. ഇതുൾപ്പെടെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാനാണ് മന്ത്രിസഭാ യോഗം ചേരുന്നത്. നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാ ക്രമം നിർണയിക്കുന്നതുൾപ്പെടെയുള്ള നടപടികളും നാളെ ചേരുന്ന മന്ത്രിസഭാ യോഗം കൈക്കൊള്ളും. ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. സർക്കാർ-ഗവർണർ പോരാട്ടത്തിൽ സമവായത്തിന് സാധ്യതയില്ലാത്തതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തിടുക്കപ്പെട്ട നീക്കവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. നിലവിൽ നിയമ സർവകലാശാല ഒഴികെ ബാക്കിയെല്ലാ സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ…
ഇസ്‌ലാമാബാദ്: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചടി. ബെൻ സ്റ്റോക്സ് ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ 12 ഓളം പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് പരിശീലനം നിർത്തിവച്ചതായാണ് റിപ്പോർട്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾക്കും ചില കോച്ചിംഗ് സ്റ്റാഫുകൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സാക് ക്രൗളി, ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കീറ്റൺ ജെന്നിങ്സ് എന്നിവർ മാത്രമാണ് ഇന്ന് പരിശീലനം നടത്തിയത്. ഇംഗ്ലണ്ട് താരങ്ങളുടെ അസുഖം കാരണം നാളെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മാറ്റിവച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരു ബോർഡുകളും ചർച്ചകൾ നടത്തി വരികയാണ്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനിൽ ടെസ്റ്റ് കളിക്കുന്നത്. എന്താണ് താരങ്ങളുടെ അസുഖമെന്ന് വ്യക്തമല്ല. എന്നാൽ ഇവർക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരോട് ഹോട്ടലിൽ വിശ്രമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടീം വക്താവ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിനായി ഒരു പ്രത്യേക ഷെഫ് ഉണ്ടെന്നും അതിനാൽ ഭക്ഷണത്തിലൂടെ…
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ടിന്‍റെ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനയാണ് ഹർജി നൽകിയത്. യുഎപിഎ സെക്ഷൻ 3(1) പ്രകാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളേയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി സമർപ്പിച്ചത്.
തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി ബി അശോകിന്‍റെ നടപടിയിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ ബി അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ ഒന്നര പേജുള്ള കുറിപ്പാണ് എഴുതിയത്. ഉദ്യോഗസ്ഥർ പരിധിക്കപ്പുറം അഭിപ്രായങ്ങൾ പറയരുതെന്ന് മന്ത്രിമാർ പറഞ്ഞു. കുറിപ്പുകൾ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതാവണം. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി അശോകിനെ അറിയിക്കും. ബില്ലിൽ സാങ്കേതിക പിശകുകളുണ്ടെന്നാണ് ബി അശോകിന്‍റെ കുറിപ്പിൽ പറയുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതിന്‍റെ കാരണം ആമുഖത്തിൽ ഇല്ലെന്നും കുറിപ്പിൽ പറയുന്നു. ഇതിനെതിരെയാണ് മന്ത്രിമാർ രംഗത്തെത്തിയത്.
ഹൈദരാബാദ്: തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇഡി ചോദ്യം ചെയ്യുന്നു. തെലുങ്ക് ചിത്രമായ ലൈഗറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. നിലവിൽ ഹൈദരാബാദിലെ ഇഡി ഓഫീസിലാണ് വിജയ്. സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. താരത്തിന് ലഭിച്ച പ്രതിഫലവും മറ്റ് അണിയറ പ്രവർത്തകർക്ക് ലഭിച്ച പണവും ഇഡി പരിശോധിക്കുന്നുണ്ട്. ചില രാഷ്ട്രീയക്കാർ സിനിമാ നിർമ്മാണത്തിനായി കള്ളപ്പണം ഉപയോഗിച്ചതായും ആരോപണമുണ്ട്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെന്നാണ് ഇഡിയുടെ നിഗമനം. കേസിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ പുരി ജഗ്ഗനാഥ്, ചാർമി എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
കുനോ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്ന മൂന്ന് ചീറ്റകളെ കൂടി വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടു. സെപ്റ്റംബറിലാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെടാൻ ഇവയെ ക്വാറന്‍റൈൻ സോണിലാണ് പാർപ്പിച്ചിരുന്നത്. പെൺ ചീറ്റകളായ സവാന, ഷാഷ, സിയയ്യ എന്നിവയെയാണ് തിങ്കളാഴ്ച കാട്ടിലേക്ക് വിട്ടയച്ചത്. ഇവർ മറ്റുള്ളവയോടൊപ്പം സഞ്ചരിച്ചു തുടങ്ങിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. അഞ്ച് ചീറ്റകളെ നേരത്തെ വനത്തിലേക്ക് വിട്ടയച്ചിരുന്നു. 1947-ൽ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് രാജ്യത്തെ അവസാനത്തെ ചീറ്റ ചത്തത്. തുടർന്ന് 1952-ൽ ചീറ്റകൾക്ക് രാജ്യത്ത് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.
ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജിയാങ് സെമിൻ അന്തരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈന ദ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലായിരുന്ന സമയത്ത്, ജിയാങ് സെമിൻ ആയിരുന്നു ചൈനയുടെ തലപ്പത്ത്. സീറോ-കോവിഡ്-19 നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ചൈനയിലെ ജനങ്ങൾ തെരുവിലിറങ്ങുന്നതിനിടെയാണ് ജിയാങ് സെമിന്‍റെ മരണം. 1989 ലെ കലാപത്തിന് ശേഷമാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിൽ വന്നത്. പാർട്ടിയിലെ യാഥാസ്ഥിതികരും പരിഷ്കർത്താക്കളും തമ്മിലുള്ള പോരാട്ടത്തിന് ശേഷമായിരുന്നു ഇത്. ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിനായി ഒത്തുതീർപ്പ് ശ്രമത്തിന്‍റെ ഭാഗമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്. സെമിൻ അധികാരത്തിലിരിക്കെയാണ് കമ്യൂണിസ്റ്റുകാർ അധികാരത്തിൻമേലുള്ള പിടി മുറുക്കുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്തത്. ഇതോടെ ചൈന ലോകശക്തികളിൽ ഒന്നായി മാറി. 1997 ൽ ഹോങ്കോങ്ങിന്‍റെ സമാധാനപരമായ കൈമാറ്റത്തിൽ സെമിൻ ഒരു പ്രധാന പങ്ക് വഹിച്ചു. ലോകവ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ പ്രവേശനത്തിനും…
ഹവായ്: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമായ മൗനലോവ പൊട്ടിത്തെറിച്ചു. നാല് പതിറ്റാണ്ടിനിടയിൽ ഇതാദ്യമായാണ് മൗനലോവ പൊട്ടിത്തെറിക്കുന്നത്. ഹവായിയിലെ ബിഗ് ഐസ്ലാൻഡ് നിവാസികൾക്ക് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൗനലോവ പൊട്ടിത്തെറിച്ചാൽ ഐസ്ലാൻഡിന് കാര്യമായ അപകട സാധ്യതയൊന്നുമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയത്. യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, ലാവയുടെ ഒഴുക്ക് ആരെയും അപകടത്തിലാക്കുന്ന രീതിയിലല്ല. എന്നിരുന്നാലും, മൗനലോവ പൊട്ടിത്തെറിക്കുന്ന രീതിയിലെ ഏതൊരു മാറ്റവും ലാവയുടെ ഒഴുക്കിനെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. ഞായറാഴ്ച വൈകിയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. നേരത്തെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ ആദ്യഘട്ടത്തിൽ വലിയ തോതിൽ ലാവാ പ്രവാഹമുണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ലാവയുടെ ഒഴുക്ക് കുറയും. മൗനലോവയില്‍ ഇതുവരെ കണ്ട പാറ്റേണാണിതെന്ന് വിദഗ്ധർ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ലാവാ പ്രവാഹം അടുത്തുള്ള പട്ടണങ്ങളുടെ പരിസരത്ത് എത്താൻ ആഴ്ചകളോ മാസങ്ങളോ എടുക്കും.
