- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുറഹിമാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിവാദ പരാമർശത്തിൽ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി അബ്ദുറഹ്മാന് എതിരെ ഫാദർ തിയോഡേഷ്യസ് വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ ലത്തീൻ രൂപതയും ഫാ.തിയോഡേഷ്യസും ക്ഷമാപണം നടത്തി. വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫാ. തിയോഡേഷ്യസ് അറിയിച്ചു.
തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും പരാമർശം നാക്കുപിഴയാണെന്നും, അതിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും രാജ്യവിരുദ്ധരാണെന്ന അബ്ദുറഹ്‌മാന്റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാര വിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പ്രസ്താവനയിലൂടെ അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സൗദി: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് റൊണാൾഡോ അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള ട്രാൻസ്ഫർ ജൂണിന് ശേഷമാകും നടക്കുക. 400 മില്യണ്‍ യൂറോയാകും റൊണാൾഡോയുടെ ആകെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്. വിവാദക്കൊടുങ്കാറ്റ് വീശിയ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തിയിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നിൽ വൻ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവസമയത്ത് മാൻ ഗുജറാത്തിലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻആർഇജിഎസ്) പ്രകാരമുള്ള മിനിമം വേതന തുക 700 രൂപയായി ഉയർത്തണമെന്നും പാവപ്പെട്ടവർക്ക് വീട് നൽകുന്ന 5 മാർല ഭൂമി പദ്ധതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാർ വീടിന്‍റെ ഗേറ്റിന് മുന്നിൽ ധർണ നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ലാത്തിച്ചാർജിൽ ചില പ്രതിഷേധക്കാർക്ക് പരിക്കേറ്റു. നേരത്തെ 19 ദിവസത്തോളം കർഷകർ സമരം ചെയ്തിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ രേഖാമൂലം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിൽ സമരം പിൻവലിച്ചിരുന്നു.
ദുബായ്: യു.എ.ഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. യു.എ.ഇ സമയം ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന വിക്ഷേപണം നാളത്തേക്ക് മാറ്റി. നിരവധി തവണ മാറ്റിവെച്ച വിക്ഷേപണം നാളെ (ഡിസംബർ 1) യു.എ.ഇ സമയം ഉച്ചയ്ക്ക് 12.37ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 40 പാഡിൽ നിന്ന് വിക്ഷേപിക്കും. നവംബർ 22നാണ് റാഷിദ് റോവർ വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. ഇത് നവംബർ 28ലേക്ക് മാറ്റി. തുടർന്ന് നവംബർ 30ന് വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം അതും മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി റാഷിദ് റോവർ വിക്ഷേപണം നാളത്തേക്ക് മാറ്റിയതായി സ്പേസ് എക്സ് ട്വീറ്റ് ചെയ്തു.
ഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ സെർവർ ഹാക്ക് ചെയ്യപ്പെട്ടിട്ട് ഏഴ് ദിവസം പിന്നിടുമ്പോൾ, നഷ്ട്ടപ്പെട്ട ചില വിവരങ്ങൾ വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഡാറ്റ നെറ്റ്‌വർക്കിലാക്കാൻ സമയമെടുക്കും. അതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സമയമെടുക്കുമെന്നാണ് അറിയുന്നത്. നിലവിൽ, ഒ.പി. വിഭാഗങ്ങളും സാമ്പിൾ ശേഖരണവും എല്ലാം ജീവനക്കാർ നേരിട്ടാണ് നടത്തുന്നത്. നവംബർ 23നാണ് എയിംസിൽ സെർവർ തകരാർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് 200 കോടി രൂപയാണ് ഹാക്കർമാർ ക്രിപ്റ്റോ കറൻസിയായി ആവശ്യപ്പെട്ടത്. പൊലീസും കേന്ദ്ര ഏജൻസികളും സൈബർ ആക്രമണം അന്വേഷിക്കുന്നതിനിടെയാണ് ഹാക്കർമാർ പണം ആവശ്യപ്പെട്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പണം ആവശ്യപ്പെട്ടെന്ന ആരോപണം എയിംസ് അധികൃതർ നിഷേധിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കായി നടപടികൾ സ്വീകരിച്ച് വരികയാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. അതേസമയം, ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി പൊലീസ്, ഇന്‍റലിജൻസ് ബ്യൂറോ, സിബിഐ, ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ എന്നിവയുൾപ്പെടെയുള്ള ഏജൻസികൾക്കൊപ്പം എൻഐഎയും…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഐഎഎസ് പരിശീലന കോഴ്സ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് യുവാവ് കടന്ന് പിടിച്ചത്. കവടിയാറിനടുത്തുള്ള പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം. ബൈക്കിലെത്തിയ ഒരാൾ ബൈക്ക് സമീപത്ത് പാർക്ക് ചെയ്ത് വിദ്യാർത്ഥിനികളെ ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിനികൾ അന്നുതന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ആശ്വാസമായി കോടതി തീരുമാനം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുഷാറിനോട് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകി. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദ്ദേശം. അതേസമയം, കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.
പത്തനംതിട്ട: കെഎസ്‌ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടത്തിൽ. മണ്ഡലകാലം ആരംഭിച്ച് നവംബർ 30 വരെ 7 കോടിയോളം രൂപയാണ് കെഎസ്‌ആർടിസി നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള(17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ 10 ലക്ഷം പേരാണ് ശബരിമലയിൽ എത്തിയത്. ശബരിമല മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ 171 ചെയിൻ സർവീസുകളും 40 അധിക കെഎസ്‌ആർടിസി സർവീസുകളും പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 18 അന്തർ സംസ്ഥാന സർവീസുകളും, പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകളുമുണ്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചെന്നൈ, മധുര സർവീസുകൾ ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവകാല റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ടക്ടർമാരില്ലാത്ത സർവീസുകൾ നിലയ്ക്കൽ മുതൽ പമ്പ വരെയും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 വീതം പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്ന് മുൻകൂട്ടി ടിക്കറ്റ് വാങ്ങി യാത്ര…
മോസ്കോ: അല്ലു അർജ്ജുൻ നായകനായെത്തിയ ‘പുഷ്‌പ ദി റൈസ്’ വിവിധ ഭാഷകളിൽ വലിയ വാണിജ്യ വിജയമായിരുന്നു. ഭാഷയുടെ അതിരുകൾക്കപ്പുറം വലിയ തരംഗം സൃഷ്ടിച്ച പുഷ്പ ഡിസംബർ എട്ടിന് റഷ്യയിൽ മെഗാ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ ഒന്നിന് മോസ്കോയിലും ഡിസംബർ മൂന്നിന് സെന്‍റ് പീറ്റേഴ്സ്ബർഗിലും അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചിത്രം പ്രദർശിപ്പിക്കും. 24 റഷ്യൻ നഗരങ്ങളിലായി നടക്കുന്ന അഞ്ചാമത് ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിലും ചിത്രം പ്രദർശിപ്പിക്കും. ചിത്രം ഡിസംബർ എട്ടിന് റഷ്യയിൽ റിലീസ് ചെയ്യും. പുഷ്പ: ദി റൈസിന്‍റെ വലിയ വിജയത്തിൽ ആവേശത്തിലാണ് ആരാധകർ. ഇതിനൊപ്പം പുഷ്പ: ദി റൂളിന്‍റെ കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
