- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
നവംബറിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിച്ചതിനാൽ നവംബറിലെ വിൽപ്പന ഒക്ടോബർ മാസത്തേക്കാൾ 1.3 ശതമാനം വർദ്ധിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്‍റെ വിൽപ്പന നവംബറിൽ 27.6 ശതമാനം വർദ്ധിച്ച് 7.32 ദശലക്ഷം ടണ്ണായി. 2020 നവംബറിനെ അപേക്ഷിച്ച് ഉപഭോഗം 17.4 ശതമാനം വർദ്ധിച്ചു. മൺസൂൺ, കുറഞ്ഞ ഡിമാൻഡ് എന്നിവ കാരണം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ധന വിൽപ്പന കുറവായിരുന്നു. എന്നിരുന്നാലും, സെപ്റ്റംബർ മുതൽ, ഇന്ധന വിൽപ്പനയിൽ വർദ്ധനവുണ്ടായി. 2022 ഒക്ടോബറിലെ 6.25 ദശലക്ഷം ടൺ വിൽപ്പനയിൽ നിന്ന് 17.1 ശതമാനം വർദ്ധനവാണിത്. കാർഷിക സീസണിൽ ഡീസലിന്‍റെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ഒക്ടോബറിൽ, ജലസേചന പമ്പുകളിലും ട്രക്കിംഗിലും ഇന്ധനത്തിന്‍റെ ഉപയോഗം വർദ്ധിച്ചു. ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നതോടെ വിമാനത്താവളങ്ങളിലെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം…
ബീജിങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനീസ് സർക്കാർ നടപ്പാക്കിയ സീറോ കോവിഡ് നയത്തിൽ ഇളവ് വരുത്തുന്നു. ലോക്ക്ഡൗൺ കർശനമാക്കിയതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരെ വലിയ ജനരോഷമാണ് ഉയർന്നിരുന്നത്. കർശനമായ ലോക്ക്ഡൗണുകൾ, നിരന്തരമായ പരിശോധനകൾ, രോഗബാധിതരല്ലാത്തവർക്ക് പോലും ക്വാറന്‍റൈനുകൾ തുടങ്ങിയവയ്ക്ക് എതിരേയായിരുന്നു ജനരോക്ഷം. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. ചൈനയിലെ ഒമിക്രോൺ വേരിയന്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. കർശനമായ സീറോ കോവിഡ് നയം സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്നുവെന്നും വിലയിരുത്തലുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇപ്പോൾ കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഇല്ല. ചൊവ്വാഴ്ച രാത്രി ഗ്വാങ്ഷൂവിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് മിക്ക നഗരങ്ങളിലും പ്രതിഷേധം നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അതേസമയം, കൊവിഡ് പടരുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ക്വാറന്‍റൈൻ കേന്ദ്രങ്ങൾക്ക് പകരം ഹോം ക്വാറന്‍റൈൻ അനുവദിക്കാനും തീരുമാനമായി.
മുംബൈ: കൊറിയൻ കമ്പനിയായ സാംസങ് ഇന്ത്യയിൽ ഗവേഷണ വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഐഐടികളിൽ നിന്നും പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 1,000 പേരെ കമ്പനി നിയമിക്കും. ആഗോളതലത്തിൽ വൻകിട ടെക്‌നോളജി കമ്പനികൾ കൂട്ടത്തോടെ പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് സാംസങ്ങിന്‍റെ നിയമനം. ബെംഗളൂരു, നോയിഡ, ഡൽഹി എന്നിവിടങ്ങളിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ബെംഗളൂരുവിലെ സാംസങ് സെമികണ്ടക്ടർ ഇന്ത്യ റിസർച്ച് എന്നിവിടങ്ങളിലാണ് ഇവരെ നിയോഗിക്കുക. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ്, ഇമേജ് പ്രോസസ്സിംഗ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്, കണക്റ്റിവിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, പ്രൊഡക്ടീവ് അനാലിസിസ്, വിവരശേഖരണം തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ തങ്ങൾ പദ്ധതിയിടുകയാണെന്ന് സാംസങ് ഇന്ത്യ ഹ്യൂമൻ റിസോഴ്സസ് മേധാവി സമീര്‍ വാധാവന്‍ പറഞ്ഞു. ഇന്ത്യയിലെ സാംസങ്ങിന്‍റെ ഗവേഷണ കേന്ദ്രങ്ങൾ ഇതുവരെ 7,500 പേറ്റന്‍റുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവയിൽ ചിലത് വാണിജ്യാടിസ്ഥാനത്തിലാണ് കമ്പനി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. ഖാദി ബോർഡിന്‍റെ ഫണ്ടിൽ നിന്ന് പരമാവധി 35 ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങാൻ നേരത്തെ സർക്കാർ അനുമതി നൽകിയിരുന്നു. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നാണ് വാഹനം വാങ്ങുന്നത്. ജയരാജന്‍റെ ശാരീരിക അസ്വസ്ഥതകളും അതിസുരക്ഷാ സംവിധാനമുള്ള വാഹനത്തിന്‍റെ ആവശ്യകതയും കണക്കിലെടുത്താണ് കാർ വാങ്ങാൻ സർക്കാർ അനുമതി നൽകിയത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ എടുത്ത ഈ തീരുമാനം വിവാദത്തിന് വഴി വച്ചിരുന്നു.
അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായും വ്യക്തമാക്കി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ പട്ടണത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്കുനേരെ ഉയരുന്ന മോശം വാക്കുകൾ ഗുജറാത്തിനാകെ അപമാനമാണ്. ഈ നാട്ടിലെ ജനങ്ങളാണ് എന്നെ വളർത്തിയത്. താമരയ്ക്കു വോട്ട് ചെയ്ത് ഈ കോൺഗ്രസ് നേതാക്കളെ പാഠം പഠിപ്പിക്കണം. ഖർഗെജിയെ ബഹുമാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന് ഹൈക്കമാൻഡിൽനിന്നുള്ള നിർദേശങ്ങൾ പിന്തുടരണം. മോദിക്കു രാവണനെപ്പോലെ 100 തലയുണ്ടെന്നു പറയാൻ അദ്ദേഹം നിർബന്ധിതനായി. എന്നാൽ കോൺഗ്രസിന് ഇതു ഗുജറാത്താണെന്നും രാമഭക്തരുടെ നാടാണെന്നും മനസ്സിലായിട്ടില്ല. രാമന്‍ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാത്തവർ ഇപ്പോൾ എന്നെ അപമാനിക്കാനായി രാവണനെ കൂട്ടുപിടിക്കുകയാണ്. ഖേദം പ്രകടിപ്പിക്കാൻ അവർ തയാറായില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. മോദിക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു കോൺഗ്രസ്…
കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും കണ്ണൂരിലെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് സർവകലാശാല അഫിലിയേഷൻ നൽകിയില്ല എന്നാണ് ആക്ഷേപം. സർക്കാരും ഹൈക്കോടതിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളേജിന് അഫിലിയേഷൻ നൽകാൻ സർവകലാശാല തയ്യാറാകാത്തതിനാലാണ് ട്രസ്റ്റ് മാനേജ്മെന്‍റ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനും, രജിസ്ട്രാർ പ്രൊഫ ജോബി കെ ജോസും കോടതിയിൽ നേരിട്ട് ഹാജരായി കാരണം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
വാഷിങ്ടൺ: സ്വവർഗവിവാഹവും വ്യത്യസ്ത വംശങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹവും സംരക്ഷിക്കുന്ന കരട് നിയമം യുഎസ് പാർലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റ് അംഗീകരിച്ചു. 100 അംഗ സഭയിൽ 61 പേർ അനുകൂലിച്ചും 36 പേർ എതിർത്തും വോട്ട് ചെയ്തു. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് പുറമെ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയിലെ 12 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് (വിവാഹ ബഹുമാന നിയമം) എന്നാണ് പുതിയ നിയമം അറിയപ്പെടുക. അന്തിമ തീരുമാനമെടുക്കാൻ ജനപ്രതിനിധി സഭയ്ക്ക് ബിൽ തിരികെ അയയ്ക്കും. തുടർന്ന് പ്രസിഡന്‍റ് ഒപ്പിടുമ്പോൾ നിയമം പ്രാബല്യത്തിൽ വരും. പുതിയ കോൺഗ്രസ് ജനുവരി ആദ്യം അധികാരത്തിലെത്തും. ഇതോടെ ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക് പാർട്ടിക്ക് നഷ്ടമാകും. അതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് അവർ ശ്രമിക്കുന്നത്. നേരത്തെ ജനപ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ 47 റിപ്പബ്ലിക്കൻമാർ അപ്രതീക്ഷിതമായി അതിനെ പിന്തുണച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളും സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് റെസ്‌പെക്ട് ഫോർ മാര്യേജ് ആക്ടിൽ വ്യവസ്ഥയില്ല. എന്നിരുന്നാലും, അംഗീകൃത സംസ്ഥാനങ്ങളിൽ…
കൊച്ചി: അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി. കൊവിഡ് സമയത്തെ പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതി നടന്നെന്ന് ആരോപിച്ചുള്ള വിഷയത്തിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ലോകായുക്തയുടെ ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം. അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പടെയുള്ളവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലോകായുക്ത നേരത്തെ വിഷയത്തിൽ ഇടപെട്ടിരുന്നു. ദുരന്ത കാലത്ത് ആകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിൽക്കേണ്ടത്. എന്തിനാണ് അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു.
ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. മനുഷ്യ പരീക്ഷണങ്ങൾക്കായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ന്യൂറാലിങ്കിന് അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2020ൽ മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ കാഴ്ചയും പേശികളുടെ ചലനശേഷിയും പുനഃസ്ഥാപിക്കാൻ ന്യൂറാലിങ്കിന്‍റെ ചിപ്പ് ഉപയോഗിക്കും. കാഴ്ച വൈകല്യമുള്ളവരായി ജനിക്കുന്നവർക്ക് പോലും ചിപ്പ് ഘടിപ്പിച്ചാൽ കാഴ്ചകൾ കാണാൻ കഴിയുമെന്ന പ്രതീക്ഷയും മസ്ക് പങ്കുവച്ചു. ഒരു വർഷം മുമ്പ്, ഒരു പരുപാടിയിൽ ചിപ്പ് ഘടിപ്പിച്ച കുരങ്ങന്‍ കംപ്യൂട്ടര്‍ ഗെയിം കളിക്കുന്നത് ന്യൂറാലിങ്ക് കാണിച്ചിരുന്നു. 2016 ലാണ് ന്യൂറാലിങ്ക് പ്രവർത്തനം ആരംഭിച്ചത്.
പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഇന്ത്യയിൽ ക്യാൻസർ കേസുകൾ കൂടുതലായി കണ്ടുവരുന്നതെന്ന് പഠനം. ശാരീരിക സവിശേഷതകൾ കൊണ്ടല്ല, മറിച്ച് ലിംഗവിവേചനം മൂലമാണ് പെൺകുട്ടികൾ രോഗനിർണയത്തിൽ പിന്നോട്ട് പോയത്. ലാൻസെറ്റ് ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 19 വയസ് വരെ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 2005 ജനുവരി 1 മുതൽ 2019 ഡിസംബർ വരെയുള്ള ഇന്ത്യയിലെ മൂന്ന് കാൻസർ സെന്‍ററുകളിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. രണ്ട് പിബിസിആറിൽ നിന്നുള്ള ഡാറ്റയും (പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രി) ഉപയോഗിച്ചു. 2005 ജനുവരി 1 മുതൽ 2014 ഡിസംബർ 31 വരെ ഡൽഹിയിലെ പിബിസിആറിൽ നിന്നുള്ള ഡാറ്റയും 2005 ജനുവരി 1 മുതൽ 2017 ഡിസംബർ 31 വരെ മദ്രാസ് മെട്രോപൊളിറ്റൻ ട്യൂമർ രജിസ്ട്രിയിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചു. മൂന്ന് ആശുപത്രികളിൽ നിന്നുമുള്ള രോഗവിവരങ്ങളുടെയും പിബിസിആറുകളിലെയും സ്ത്രീപുരുഷഅനുപാതം കണക്കാക്കിയാണ് നിഗമനത്തിലെത്തിയത്. ചികിത്സയ്ക്കെത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. കാൻസർ ചികിത്സയിൽ ചെലവേറിയ സ്റ്റെം സെൽ…
