- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി രാജ്യത്തെ വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ചെക്ക്പോസ്റ്റുകളിൽ പേപ്പർ ഇല്ലാതെയും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താൻ പ്രാപ്തമാക്കും. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്നോളജി ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങൾ പരിശോധിക്കും. ഇത് ബോർഡിംഗ് പാസുമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ആദ്യ ഘട്ടമെന്ന നിലയിൽ ഡൽഹി, ബെംഗളൂരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാർക്ക് മാത്രമായി ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 മാർച്ചോടെ ഹൈദരാബാദ്, കൊൽക്കത്ത, പുണെ, വിജയവാഡ എന്നിവിടങ്ങളിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജി യാത്ര ആരംഭിക്കും. ക്രമേണ ഇത് മറ്റ് വിമാനത്താവളങ്ങളിലേക്കും എത്തിക്കും. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ഡിജി യാത്ര ആപ്പില്‍ യാത്രികര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണിലെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം ചിത്രം പകര്‍ത്തിയാണ് ഈ വണ്‍ ടൈം രജിസ്ട്രേഷന്‍. അതേസമയം ഇങ്ങനെ ശേഖരിക്കുന്ന ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഡാറ്റ പുറത്തുള്ള സെര്‍വറുകളിലേക്ക് മാറ്റില്ല…
കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം. പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ ജാമ്യം നല്‍കുന്നതിനുള്ള ഇടപെടലുകള്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടാകണം. എന്നാല്‍ അങ്ങനെ ചെയ്താല്‍ പഴി കേള്‍ക്കുമെന്ന ഭീതിയാണ് പല പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉള്ളതെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. പ്രതി ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു
കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ല: കെ സുരേന്ദ്രൻ
കണ്ണൂർ: മോദി അയച്ച ഒരു ഗവർണർ കേരളത്തിലുണ്ടെന്ന കാര്യം സിപിഎം മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വൈസ് ചാൻസലർമാരും പുറത്തുപോകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കേരള സർക്കാരിനെ താഴെയിറക്കാൻ മോദി സർക്കാരിന് അഞ്ച് മിനിറ്റ് പോലും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “ബിജെപിയെ ആക്രമിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ കേരളത്തിലുണ്ട്. കേരളത്തിൽ സിപിഎം സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. പിണറായി വിജയന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാനെ മൻമോഹൻ സിംഗല്ല അയച്ചത്, നരേന്ദ്ര മോദിയാണ് അദ്ദേഹത്തെ അയച്ചതെന്ന് കേരളത്തിലെ പിണറായി സർക്കാർ മറന്നുപോകരുത്. കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സർക്കാർ പറയുന്നത്.” കെ സുരേന്ദ്രൻ പറഞ്ഞു. നിയമം അനുസരിച്ചാണ് നരേന്ദ്ര മോദിയുടെ കീഴിൽ എല്ലാം നടക്കുന്നത്. നിയമം അനുസരിച്ച് മുന്നോട്ട് പോകുന്നില്ലെങ്കിൽ, നരേന്ദ്ര മോദിക്ക് നിങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ അഞ്ച് മിനിറ്റ്…
കൊച്ചി: വിഴിഞ്ഞത്ത് നടന്നത് വൈദികരുടെ നേതൃത്വത്തിലുള്ള കലാപമാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സംഘർഷത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഫാദര്‍ യൂജിന്‍ പെരേര ഉൾപ്പെടെയുള്ള 10 വൈദികരാണ് കലാപത്തിന് നേതൃത്വം നൽകിയതെന്ന് 40 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം 26, 27 തീയതികളിൽ നടന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ സത്യവാങ്മൂലത്തിലുണ്ട്. 26ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണത്തോടെ തുറമുഖ നിർമ്മാണത്തിനായി കൊണ്ടുവന്ന ലോറികൾ സമരക്കാർ തടഞ്ഞു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ചു. തുറമുഖ നിര്‍മാണത്തെ അനുകൂലിക്കുന്നവരെയും പോലീസിനെയും ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 27ന് മൂവായിരത്തോളം പേർ ഒത്തുചേർന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഘർഷത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനാണ് ശ്രമം. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുവാൻ അല്ല, മറിച്ച് സംസ്ഥാനത്തിന്‍റെ പുരോഗതി തടയാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്ത് പുറത്തുവരുന്നത്. എന്നാൽ ലഭിച്ച പരാതികൾ സർക്കാരിനു കൈമാറുന്നതിനുള്ള സാധാരണ പ്രക്രിയ മാത്രമാണിതെന്നും കേസുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി. രാജ്ഭവനിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. രാജ്ഭവനിലെ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. അനുവദിച്ചതിൽ കൂടുതൽ ആരെയും നിയമിച്ചിട്ടില്ലെന്നായിരുന്നു രാജ്ഭവന്‍റെ വിശദീകരണം. രാജ്ഭവന് അനുവദിച്ച തസ്തികയിലേക്കാണ് നിയമന ശുപാർശ ചെയ്തത്.
ടെഹ്റാൻ: ഖത്തറിൽ നടന്ന ലോകകപ്പിൽ ഇറാൻ അമേരിക്കയോട് തോറ്റതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷത്തിനിടെ സാമൂഹിക പ്രവർത്തകനെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായതിനു ശേഷം സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്‍റെ വടക്കുപടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തും ഇറാനികൾ സ്വന്തം രാജ്യത്തിന്‍റെ പരാജയം ആഘോഷിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ മെഹ്റാനെ സൈന്യം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എൻജിഒ ആരോപിച്ചു. 22കാരിയായ മഹ്സ അമിനി ഇറാനിലെ മതപൊലീസിൻ്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കുർദിഷ് പട്ടണമായ സാക്വസിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം പിന്നീട് ഇറാനിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.
മലപ്പുറം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ഡി.ജി.പി പറഞ്ഞു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് ഉടൻ സ്വീകരിക്കുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. തീവ്രവാദ സംഘടനകളുടെ ഇടപെടലും അന്വേഷിക്കുമെന്നും വിഴിഞ്ഞത്തെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്നും ഡി.ജി.പി വ്യക്തമാക്കി. അതേസമയം, വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധമുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികള്‍ക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒമ്പത് പേരുടെ കവർ ചിത്രം നൽകിയിട്ടുണ്ട്. അതിലൊരാൾ ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനാണ്. സഹോദരനു തീവ്രവാദ ബന്ധമുണ്ടോയെന്ന്…
കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “സർക്കാർ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ ഇല്ലേ? ഈ വർഷം 137 കേസുകൾ ഉണ്ട്, ഒരു മാസത്തിൽ 10 സംഭവങ്ങളുണ്ട്.” കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചതിനെ തുടർന്ന് ഡോക്ടറെ ഭർത്താവ് ആക്രമിച്ച സംഭവമുണ്ടായിരുന്നു. ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് മരിച്ച യുവതിയുടെ ഭർത്താവ് കൊല്ലം വെളിച്ചക്കാല ടിബി ജംക്‌ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ മർദ്ദിച്ച കുറ്റത്തിന് പുറമെ ആശുപത്രി സംരക്ഷണ നിയമം ലംഘിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്‍റെയും യഥാർത്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ അതിന്‍റെ പേരിൽ വികസന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. നഗരങ്ങൾക്കുള്ളിൽ വനങ്ങളായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളുണ്ട്. ഈ മേഖലകളിൽ സുപ്രീം കോടതി വിധി നടപ്പാക്കിയാൽ അത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയ്പൂർ നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള വഴിയിൽ…
