- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചില ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഈ മാസം ആറിന് പരിഗണിക്കും. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആയി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ കഴിഞ്ഞ മാസം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെ തുടർന്നാണിത്. അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിലെ പെൻഷൻ സമ്പ്രദായം തുടരാം. എന്നാൽ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ഈ ജീവനക്കാരെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു. പി എസ് സിയുമായി സഹകരിച്ച് നിയമനം നടത്തണമെന്നും നിയമനടപടികൾ പാലിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹർജിയാണ് ജസ്റ്റിസ് വി.ജി അരുൺ, ജസ്റ്റിസ് മുരളി…
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയകരമായ ലാൻഡിംഗ് നടന്നത്. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സം. ഒടുവിൽ, മൺത്തിട്ട നീക്കം ചെയ്തതോടെ വിമാനം വിജയകരമായി ലാൻഡ് ചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങളെയും സംസ്ഥാനത്തിന്‍റെ വികസനത്തെയും തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കണമെന്നും മാത്രമാണ് ഞാൻ പറഞ്ഞത്. അത് ഇപ്പോഴും പറയുന്നു. എനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല”, മന്ത്രി പറഞ്ഞു. മന്ത്രി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിന്‍റെ പരാമർശം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട്, ഫാദർ തിയോഡേഷ്യസ് സംഭവിച്ചത് നാക്കുപിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിൻ്റെ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് ഡൽഹി പൊലീസ് ഹർജി നൽകി. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഫെബ്രുവരി ഏഴിന് വിശദമായ വാദം കേൾക്കും. സുനന്ദ പുഷ്കർ കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ഗാർഹിക പീഡനക്കുറ്റവും ചുമത്തണമെന്ന് ഡൽഹി പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ കുറ്റങ്ങൾ ചുമത്താൻ മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് ഡൽഹിയിലെ റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി ഗീതാഞ്ജലി ഗോയലാണ് തരൂരിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെയാണ് ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ്മ നോട്ടീസ് അയച്ചു. സി.ബി.ഐ കോടതി വിധിക്കെതിരെ 15 മാസത്തിന് ശേഷമാണ് അപ്പീൽ നൽകിയതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിനോദ് പഹ്വ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയുടെ പകർപ്പ്…
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 2.53 കോടി രൂപ ക്രമവിരുദ്ധമായി പിൻവലിച്ചതായി കോഴിക്കോട് കോർപ്പറേഷൻ. റെയിൽവേ സ്റ്റേഷൻ ലിങ്ക്റോഡ് പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ മുൻ മാനേജർ, 98 ലക്ഷം രൂപ തട്ടിയെടുത്തതായി നിലവിലെ മാനേജർ കഴിഞ്ഞദിവസം ടൗൺസ്റ്റേഷനിൽ പരാതിനൽകിയിരുന്നു. എന്നാൽ, രണ്ടരക്കോടിയിലേറെ നഷ്ടമായെന്ന് കോർപ്പറേഷൻ സെക്രട്ടറി ടൗൺസ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ബാങ്കിന്റെയും കോർപ്പറേഷന്റെയും കണക്കുകൾ തമ്മിൽ വൻ വ്യത്യാസമാണുള്ളത്. മുൻപുണ്ടായിരുന്ന മാനേജർ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷം രൂപ മാറ്റിയെന്നാണ് നിലവിലെ മാനേജർ പൊലീസിൽ പരാതിനൽകിയത്. അതേസമയം, കോടികളുടെ ഇടപാട് ക്രമവിരുദ്ധമായി നടന്നിട്ടുണ്ടെന്നാണ് ആരോപണം. പി.എൻ.ബി. ലിങ്ക് റോഡ് ശാഖയിൽ കോർപ്പറേഷന് 13 അക്കൗണ്ടുകളുണ്ട്. സപ്ലിമെന്ററി ന്യൂട്രീഷൻ ഫണ്ടുമായി(എസ്.എൻ.പി.) ബന്ധപ്പെട്ട് ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്.
ന്യൂഡല്‍ഹി: വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച സുപ്രീം കോടതിയിൽ വാദം കേട്ടു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങുന്ന വനിതാ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് സുപ്രീം കോടതിയിൽ ഒരു സമ്പൂർണ വനിതാ ബെഞ്ച് കേസുകൾ പരിഗണിക്കുന്നത്. 10 ട്രാൻസ്ഫർ ഹർജികളും 10 ജാമ്യ ഹർജികളും ഉൾപ്പെടെ 32 ഹർജികളാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേട്ടത്. ഇതിൽ ഒമ്പത് സിവിൽ കേസുകളും മൂന്ന് ക്രിമിനൽ കേസുകളും ഉൾപ്പെടുന്നു. 2013ലാണ് സുപ്രീം കോടതിയിൽ ആദ്യമായി സമ്പൂർണ വനിതാ ബെഞ്ച് കേസുകൾ കേട്ടത്. ജസ്റ്റിസുമാരായ ഗ്യാന്‍സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങിയ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. ജസ്റ്റിസ് അഫ്താബ് ആലം അവധിയിലായിരുന്നതിനാലാണ് വനിതാ ബെഞ്ച് കേസുകൾ പരിഗണിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും രണ്ട് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. തുറമുഖ നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ പ്രതിഷേധം നടത്തിയതിനും തുറമുഖം നിർമ്മിക്കുന്ന പ്രദേശത്ത് അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തത്. ഇതോടെ ആർച്ച് ബിഷപ്പിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നവംബർ 27ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്‍റെ പേരിൽ ആർച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചത്. വിഴിഞ്ഞം എസ്.ഐ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതികൾ അനധികൃതമായി സംഘടിച്ച് അദാനി തുറമുഖത്തിന്‍റെ നിർമ്മാണം തടസ്സപ്പെടുത്തിയെന്നാണ് പറയുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് പ്രതികൾ അദാനി തുറമുഖത്തെ അതിസുരക്ഷാ മേഖലയിലേക്ക് പ്രവേശിച്ചത്. പിരിഞ്ഞു പോകണമെന്ന പോലീസിന്‍റെ നിർദ്ദേശം പ്രതിഷേധക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഈ കേസിൽ സഹായമെത്രാൻ…
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ട് മാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ 236 കോടി രൂപ ചെലവഴിച്ചു. പക്ഷേ, അവ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസിനെച്ചൊല്ലിയുള്ള തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സമായത്. കെൽട്രോൺ എന്ന സർക്കാർ കമ്പനിയാണ് ക്യാമറകൾ സ്ഥാപിച്ചത്. കണ്‍സള്‍ട്ടേഷന്‍ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ആവശ്യപ്പെട്ടത്. എന്നാൽ, ധനവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കം ഉടലെടുത്തത്. മോട്ടോർ വാഹന വകുപ്പിന്‍റെ കണക്കുകൾ പ്രകാരം വാഹനങ്ങളുടെ പിഴയിൽ നിന്ന് സർക്കാരിന് പ്രതിമാസം 22 കോടി രൂപ സമ്പാദിക്കാൻ കഴിയും. ഒരു വർഷം 261 കോടിയിലധികം രൂപ സമ്പാദിക്കാൻ കഴിയും. ചെറിയ ഫീസിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി സര്‍ക്കാര്‍ ഈ തുക നഷ്ടപ്പെടുത്തിയതില്‍ മോട്ടോർ വാഹന വകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. ക്യാമറകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ…
തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ 196 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ടൂറിസം മേഖലയിലെ കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പാതയിലാണ് കേരള ടൂറിസം എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം സെപ്റ്റംബർ വരെയുള്ള ഒൻപത് മാസങ്ങളിൽ മാത്രം കേരളം സന്ദർശിച്ച ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1.33 കോടിയാണ്. കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 1.49 ശതമാനം വര്‍ധനവാണിത്. സംസ്ഥാന ടൂറിസം വകുപ്പാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 600 ശതമാനമാണ് വര്‍ധനവ്. ക്രൂയിസ് സീസൺ ആരംഭിക്കുന്നതോടെ കൂടുതൽ വിദേശ സഞ്ചാരികൾ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ ടൂറിസം മേഖലയുടെ വളർച്ച 120 ശതമാനമാണ്. ഹോട്ടലുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നുമുള്ള ‘തത്സമയ ഡാറ്റ’ ഉപയോഗിച്ചാണ് വിനോദസഞ്ചാരികളുടെ എണ്ണം കണക്കാക്കിയത്.
‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ‘വാരിസ്’ റിലീസ് പ്രഖ്യാപിച്ചു. വംശി പൈഡിപള്ളി സംവിധാനം ചെയ്ത ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് എത്തുക. ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. എസ്.തമനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. വിജയുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വാരിസ് ഒരു ഫാമിലി എന്‍റർടെയ്നർ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം ഇതിനകം തന്നെ വലിയ പ്രീ-റിലീസ് ബിസിനസ്സ് നടത്തിക്കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് വിജയിയുടെയും അജിത്തിൻ്റെയും ചിത്രങ്ങൾ പൊങ്കലിന് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.
