Author: News Desk

തിരുവനന്തപുരം: കോവളത്ത് ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികളും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി പറഞ്ഞു. 2018 മാർച്ച് 14നാണ് പോത്തൻകോട് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന് കോവളം ബീച്ചിലെത്തിയ 40 കാരിയായ ലാത്വിയൻ വനിതയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഒറ്റപ്പെട്ട കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലഹരി നൽകി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സഹോദരിയോടൊപ്പം ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം 36 ദിവസത്തിന് ശേഷമാണ് പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിൽ മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചു. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മരിച്ച വിദേശ വനിതയുടെ സഹോദരി പറഞ്ഞു. നീതിക്കായുള്ള പോരാട്ടം നീണ്ടതും ബുദ്ധിമുട്ടുള്ളതുമാണെന്നും നല്ല മനസ്സുള്ള ധാരാളം ആളുകൾ തനിക്കൊപ്പം…

Read More

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ സൂത്രധാരൻ ഗോൾഡി ബ്രാർ അമേരിക്കയിൽ തടവില്‍. യു.എസ് ഭീകരവിരുദ്ധ നിയമപ്രകാരമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നവംബർ 20 മുതൽ ഇയാൾ കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യയുടെ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും (റോ) ഡൽഹി പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 2017ലാണ് ബ്രാർ സ്റ്റുഡന്‍റ് വിസയിൽ കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് അടുത്തിടെയാണ് അമേരിക്കയിലേക്ക് കടന്നത്. മൂസേവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ നേരത്തെ ഏറ്റെടുത്തിരുന്നു. 2022 മെയ് 29 നാണ് മൂസേവാല വെടിയേറ്റ് മരിച്ചത്.

Read More

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശകളിലേക്ക് നീങ്ങുകയും തീവ്ര ന്യൂനമർദമായി മാറുകയും ഡിസംബർ എട്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്തോട് അടുത്ത് എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

Read More

കൊച്ചി: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും പരാതിക്കാരിയുടെയും ആവശ്യം ഹൈക്കോടതി തള്ളി. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ ഉണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും യുവതിയും നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം. ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതിയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് ആദ്യ പരാതിയിൽ നിന്ന് മനസ്സിലാക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം. വ്യാജ ആരോപണം ബലാത്സംഗം പോലെ ക്രൂരമാണെന്നും കോടതി പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് പ്രഥമാധ്യാപകനാകാൻ വകുപ്പുതല പരീക്ഷ പാസാകണമെന്ന നിബന്ധനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇളവ് വരുത്തി. നേരത്തെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോൾ 50 വയസ്സിന് മുകളിലുള്ളവർക്കുള്ള ഇളവ് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂല വിധി പറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ പറഞ്ഞു. വകുപ്പുതല പരീക്ഷ പാസാകാത്ത 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകാൻ കെ.ഇ.ആറിൽ വ്യവസ്ഥയുണ്ട്. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ (ആർടിഇ) നിയമം നടപ്പാക്കുകയും കേരള വിദ്യാഭ്യാസ അവകാശ ചട്ടം പുറപ്പെടുവിക്കുകയും ചെയ്തപ്പോൾ പ്രിൻസിപ്പലിന്‍റെ യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിലും കെ.ഇ.ആർ. പ്രകാരം 50 വയസ്സ്‌ പൂർത്തിയായവർ‌ക്ക് ലഭ്യമായിരുന്ന ഇളവ് വ്യവസ്ഥ ചേർത്തിരുന്നില്ല.

Read More

രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയൻ എംബസി ഇന്ത്യയിലെ ദക്ഷിണ കൊറിയക്കാരോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് രാത്രി പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടതെന്ന് എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് എംബസി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവിൽ കൊറിയൻ യൂട്യൂബർക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് എംബസിയുടെ നിർദ്ദേശം.  ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായാണ് മുംബൈ കണക്കാക്കപ്പെടുന്നത്. അവിടെ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. യുവതിയെ തൊടാനും ചുംബിക്കാനും വാഹനത്തിൽ കൊണ്ടുപോകാനും പ്രതി ശ്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.  റിപ്പബ്ലിക് ഓഫ് കൊറിയൻ എംബസി തങ്ങളെ സമീപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും ഇത് പരിശോധിക്കേണ്ടി വരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “സംഭവത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും അറിയേണ്ടതുണ്ട്. പ്രാദേശിക അധികാരികൾ ആവശ്യമായ എല്ലാ പരിചരണവും സംരക്ഷണവും യുവതിക്ക് നൽകും. ഇത് ഒരു കോൺസുലാർ പ്രശ്നമായി മാറിയാൽ, ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ പങ്കാളിത്തവും ഉണ്ടാകും,” ബാഗ്ചി പറഞ്ഞു. 

Read More

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി ഫിലിം ചേമ്പർ. ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് ഫിലിം ചേമ്പർ വിലക്കി. എൻ.എസ്.മാധവനിൽ നിന്ന് അനുമതി വാങ്ങാനും നിർദേശം നൽകി. ഒരു ജനപ്രിയ ചെറുകഥയാണ് ഹിഗ്വിറ്റ. സിനിമയുടെ പേരിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ചേമ്പർ വ്യക്തമാക്കി.

Read More

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ (ഫിഷറീസ് ബോർഡ്) സാന്ത്വനതീരം പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ പെൻഷൻകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇനി ചികിത്സാ സഹായം ലഭിക്കും. 60 വയസ് വരെയായിരുന്നു ഇതുവരെ സഹായം ലഭിച്ചിരുന്നത്. പ്രായമായവരും രോഗികളും ജോലി ചെയ്യാൻ കഴിയാത്തവരുമായ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇത് പ്രയോജനം ചെയ്യും. ഗുരുതരമായ രോഗങ്ങൾക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ സഹായവും നൽകും. മത്സ്യത്തൊഴിലാളി പെൻഷന് പകരം സർക്കാരിന്റെ വാർധക്യകാല പെൻഷൻ ലഭിക്കുന്ന തൊഴിലാളികൾക്കും ഈ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കഴിഞ്ഞ ദിവസമാണ് ഫിഷറീസ് ഓഫീസുകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. മൂന്ന് വർഷത്തിൽ കുറയാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിട്ടുള്ളവർക്കും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ളവർക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. ഇതിനായി ഫിഷറീസ് ഓഫീസുകളിൽ നിശ്ചിതഫോറത്തില്‍ അപേക്ഷകൾ സമർപ്പിക്കണം.

Read More

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി. സ്ത്രീകളടക്കമുള്ളവരെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡി.ഐ.ജി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ക്രൈം കേസുകൾ അന്വേഷിക്കാൻ ഡി.സി.പി ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവുമുണ്ട്. ഒരാൾ തന്നെ ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഉന്നതതലത്തിൽ നിന്ന് അനുമതി ലഭിച്ചാൽ അറസ്റ്റുമായി മുന്നോട്ട് പോകും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ എല്ലാ ദിവസവും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ്. എസ്.പിമാർ, ഡി.വൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. വിഴിഞ്ഞത്ത് പൊലീസ് പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം അക്രമത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ മുൻ ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന് അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ കേന്ദ്ര സേനയുടെയോ…

Read More

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ താത്കാലിക സൗകര്യം ഒരുക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്തെ ആദ്യത്തെ സർക്കാരിന് കീഴിലുള്ള അവയവ മാറ്റ ആശുപത്രിയാകും ചേവായൂരില്‍ ഒരുങ്ങുക. കഴിഞ്ഞ ജൂലൈയിലാണ് ഇതിൽ ധാരണയായത്. പോണ്ടിച്ചേരിയിലെ ജിപ്മർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ പ്രൊഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ സ്പെഷ്യൽ ഓഫീസറായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം കൂടുതൽ ചർച്ചകൾ നടത്തി ഉടൻ തുടർ നടപടികളിലേക്ക് കടക്കും. 500 കോടി രൂപ ചെലവിൽ 20 ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. യുഎസിലെ മയാമി ട്രാൻസ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ഉയർന്ന നിലവാരമുള്ള ആധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാവുക.

Read More