- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം ദേശീയ മികവ് കൈവരിച്ചു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ഇന്‍റർനെറ്റ്, പ്രൊജക്ടറുകൾ എന്നിവ നൽകുന്നതിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2021-22 വർഷത്തെ വിദ്യാഭ്യാസത്തിനായുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ (യുഡിഎസ്ഇ) അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തൽ. സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യമുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എല്ലാ സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടർ നൽകുന്നതിൽ 99.6 ശതമാനം വിജയശതമാനവുമായി പഞ്ചാബ് ഒന്നാമതെത്തി. കേരളത്തിലെ 16,240 സ്കൂളുകളിൽ 15,970 സ്കൂളുകളിലും കമ്പ്യൂട്ടർ സൗകര്യമുണ്ട്. 98.3 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടറായി. 5,010 സർക്കാർ സ്കൂളുകളിൽ 96.2 ശതമാനം, 7,183 സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 99.9 ശതമാനം, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ 98.6 ശതമാനം, മറ്റ് 883 സ്കൂളുകളിൽ 96.3 ശതമാനം എന്നിങ്ങനെയാണ് കമ്പ്യൂട്ടര്‍ സൗകര്യമൊരുക്കിയതിലെ നേട്ടം. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ 92.4 ശതമാനം നേട്ടവുമായി പഞ്ചാബ് കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.…
ന്യൂഡല്‍ഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) ഡാറ്റ അനുസരിച്ച്, അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞപ്പോൾ നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.96 ശതമാനമായി ഉയർന്നു. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ്, 30.6 ശതമാനം. നവംബറിൽ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമാണ്. ഒക്ടോബറിലെ തൊഴിലില്ലായ്മ നിരക്ക് 7.77 ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.21 ശതമാനവും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 8.04 ശതമാനവുമായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ആണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 8.28 ശതമാനം. അതേസമയം, നവംബറിൽ നിയമനങ്ങൾ 27 ശതമാനം വർദ്ധിച്ചതായി നൗകരി ജോബ്സ്പീക്ക് സൂചിക പറയുന്നു. എന്നിരുന്നാലും, ഐ ടി, വിദ്യാഭ്യാസം, റീട്ടെയിൽ മേഖലകളിൽ നിയമനം കുറഞ്ഞു. അതേസമയം, 2022 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 9.8 ശതമാനത്തിൽ നിന്ന് രാജ്യത്തെ നഗരപ്രദേശങ്ങളിൽ 15 വയസും അതിൽ കൂടുതലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 7.2…
കൊച്ചി: പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. കേസ് വ്യാജമാണെന്നും കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും എൽദോസ് പറഞ്ഞു. ജാമ്യം അനുവദിച്ചതോടെ അന്വേഷണ വിധേയമായി പാർട്ടി സസ്പെൻഡ് ചെയ്ത നടപടിയിൽ വ്യത്യസ്ത തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇക്കാര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തും. തന്നെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്തവരോട് നന്ദിയുണ്ടെന്നും രണ്ടും കൂടിച്ചേരുമ്പോഴാണ് സത്യം പുറത്ത് വരികയെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മന്ത്രി ആന്‍റണി രാജു. അത്തരം വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് മറ്റ് മന്ത്രിമാർ ആരോപണം ഉന്നയിക്കുമ്പോഴാണ് ആന്‍റണി രാജു വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത്. സംഘർഷത്തിൽ ബാഹ്യമായ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പിൻവലിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രസ്താവന കേട്ടിരുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ ഒരിടത്തും ഇതിന് പിന്നിൽ തീവ്രവാദ ബന്ധമുള്ളവരാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്‍റെ ചില വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കാനും അവ അങ്ങനെയാക്കാനും ചില കോണുകളിൽ നിന്ന് ബോധപൂർവമായ ചില ശ്രമങ്ങൾ നടന്നിട്ടുണ്ട്. മന്ത്രിയെ തീവ്രവാദിയായി വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന…
കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ടും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സേനയുടെ സഹായം തേടാൻ സംസ്ഥാന സർക്കാർ മടിക്കുന്നതെന്തിനാണെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. നേരത്തെ വിഴിഞ്ഞം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊലീസും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് കർശന താക്കീത് നൽകിയ കോടതി, കടുത്ത നടപടി സ്വീകരിക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് കൊടുത്തിരുന്നു.
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളിൽ ഗുജറാത്തിലെ അഹമ്മദാബാദ് എട്ടാം സ്ഥാനത്ത്. ചെന്നൈയും ബെംഗളൂരുവും യഥാക്രമം 9, 10 സ്ഥാനങ്ങളിലാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ സിംഗപ്പൂരും ന്യൂയോർക്കുമാണ്. ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇരു നഗരങ്ങളും ഒന്നാം സ്ഥാനം പങ്കിട്ടു. 2021 ലെ റിപ്പോർട്ടിൽ ഒന്നാമതെത്തിയ ഇസ്രായേലിന്‍റെ ടെൽ അവീവ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. ഹോങ്കോങ്ങും ലോസ് ഏഞ്ചൽസും നാലാം സ്ഥാനത്താണ്. 170 ലധികം നഗരങ്ങളിലെ സാധനങ്ങളുടേയും സേവനങ്ങളുടെയും വില താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ശരാശരി 8.1 ശതമാനമാണ് ഈ നഗരങ്ങളിലെ വിലക്കയറ്റം. 2021 ൽ ഈ നഗരങ്ങളിലെ ശരാശരി പണപ്പെരുപ്പം 3.5 ശതമാനം മാത്രമായിരുന്നു. റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവും ജീവിതച്ചെലവ് കുത്തനെ ഉയർത്തി. അതേസമയം, സിറിയൻ തലസ്ഥാനമായ ദമാസ്കസ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിലെ ഏറ്റവും ചെലവ് കുറഞ്ഞ 10 നഗരങ്ങളിൽ…
കുവൈത്ത് സിറ്റി: അടുത്ത ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധൻ, വ്യാഴം ദിവസങ്ങളിലും തുടരും. കാലാവസ്ഥാ നിരീക്ഷകനായ ഇസ അൽ റമദാനാണ് ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളിൽ രാജ്യത്ത് 22 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
മോഹൻലാൽ ചിത്രം ‘മോണ്‍സ്റ്റര്‍’ ഒടിടിയിലെത്തി; ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചു
മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്റർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിച്ചപ്പോൾ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ആശിർവാദ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് പൂർത്തിയായത്. ഹണി റോസും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
കോഴിക്കോട്: പി.എൻ.ബി.ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയെടുത്ത കേസിൽ സിബിഐ അന്വേഷണത്തിന് സാധ്യത. തട്ടിപ്പ് പൊതുമേഖലാ ബാങ്കിൽ നടന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയുന്നത്. മൂന്ന് കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നാൽ ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചട്ടം. ചെന്നൈയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥർ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിൽ വിശദമായ പരിശോധന നടത്തുന്നുണ്ട്. തുക പരിശോധിച്ച് കൃത്യമായി കണക്കാക്കിയ ശേഷം ബാങ്ക് സി.ബി.ഐക്ക് റിപ്പോർട്ട് നൽകും. കോർപ്പറേഷന്‍റെ ഒത്താശയോടെയാണ് ബാങ്ക് ക്രമക്കേട് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് പറഞ്ഞു. പേ സ്ലിപ്പ് വഴിയോ ചെക്ക് വഴിയോ അല്ല തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. വര്‍ഷങ്ങളായി നടപ്പാക്കാന്‍ കഴിയാത്ത പദ്ധതികളുടെ ഉള്‍പ്പടെയുള്ള പണമാണ് അക്കൗണ്ടുകളില്‍ ഉള്ളതെന്നും മുസാഫിര്‍ അഹമ്മദ് പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിൽ…
ന്യൂ ഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് ഉൾപ്പെടെയുള്ള ഗൂഢാലോചനക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ നടപടി. പ്രതികളുടെ ഹർജി വീണ്ടും പരിഗണിക്കണമെന്നും നാലാഴ്ചയ്ക്കകം ഹർജി തീർപ്പാക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിക്ക് നിർദേശം നൽകി. ഈ സമയത്ത് അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ്.വിജയൻ, തമ്പി എസ് ദുർഗ്ഗ ദത്ത്, പി.എസ്. ജയപ്രകാശ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. ചില വസ്തുതകൾ കണക്കിലെടുക്കുന്നതിൽ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് നേരത്തെ ഹിയറിംഗിനിടെ നിരീക്ഷിച്ചിരുന്നു.
