- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്‍റെ പേരിൽ തുറമുഖ വിരുദ്ധ സമരസമിതി കൺവീനർ ഫാ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ എം.വി.ഗോവിന്ദൻ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. “പുരോഹിതന്റേത് നാക്കുപിഴയല്ല. വർഗീയ മനസുള്ള ആൾക്കേ അത്തരം പദപ്രയോഗം നടത്താൻ കഴിയൂ. വികൃതമായ മനസാണ് പുരോഹിതൻ പ്രകടിപ്പിച്ചത്. ലത്തീൻ അതിരൂപത തന്നെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താൻ തുടക്കത്തിൽ ഇറങ്ങിയത്.” അദ്ദേഹം പറഞ്ഞു. “തുറമുഖം അദാനിക്ക് കൈമാറുന്നതിനെ സി.പി.എം നേരത്തെ എതിർത്തിരുന്നു. തുറമുഖത്തിന് പിന്നിലെ അഴിമതിയിൽ സി.പി.എമ്മും പ്രതിഷേധം ഉയർത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തുറമുഖത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. ഇടതുസർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി വിലയിരുത്തി. ഓരോ സർക്കാരും അതിനു മുൻപത്തെ സർക്കാരിന്റെ തുടർച്ചയായതിനാൽ പദ്ധതി തുടരാൻ തീരുമാനിച്ചു. സർക്കാർ ഫലപ്രദമായ പിന്തുണ…
മെൽബൺ: ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിവസം മത്സരത്തിന്‍റെ വിവരണം നൽകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം ഉടൻ തന്നെ സ്റ്റേഡിയം വിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എം.പി.റിജിൽ, പണം ചെലവാക്കിയത് ഓൺലൈൻ ഗെയിം കളിക്കാൻ. ഓഹരികളിലും ഇയാൾ പണം നിക്ഷേപിച്ചു. 8 കോടിയോളം രൂപയാണ് ഇത്തരത്തിൽ ചെലവാക്കിയത്. അതേസമയം, ബാങ്കിലെ പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. ടൗണ്‍ പോലീസ് റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെ റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ചെറിയ തുകകളായാണ് ബാങ്കിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തുക മാറ്റിയപ്പോള്‍ തുക എവിടെ നിന്ന് വന്നുവെന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. ഇത്തരത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സീനിയര്‍ മാനേജര്‍ക്ക് മാത്രമേ…
‘ശബരിമല മേല്‍ശാന്തി കേരളത്തിൽ ജനിച്ച ബ്രാഹ്മണനാകണം’; ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്
കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്‍റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഹൈക്കോടതിയിൽ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക. വിജ്ഞാപനം അനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് കാണിച്ചുകൊണ്ടുള്ള ഹർജിയാണ് നാളെ പരിഗണിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000 ലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമാണ് മിക്ക കേസുകളും. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. സുപ്രീം കോടതി വിധിയിലെ നിർദേശപ്രകാരവും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ ഉടൻ പിൻവലിക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരാണ് ഇതിന് മേൽനോട്ടം വഹിക്കേണ്ടത്.
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം മൂലമാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനും തീരദേശ ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തത് പോലെയാണ് പിണറായി സർക്കാർ വിഴിഞ്ഞം സമരത്തോട് ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതിയോട് തനിക്ക് തുടക്കം മുതൽ എതിർപ്പാണെന്നും വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എ.ജെ.വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. മന്ത്രി ആന്‍റണി രാജുവും ഇതിനോട് പ്രതികരിച്ചു. തന്‍റെ പേര് പരാമർശിച്ച് തന്നെ ബോധപൂർവ്വം ആരോപണത്തിൽ കുടുക്കുകയാണെന്നും ആരോപണവുമായി ബന്ധപ്പെട്ടവർ തന്നെ അതിനു മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകൾക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാർ പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലണ്ടൻ ഹൈക്കമ്മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച്, മുഖ്യമന്ത്രിയും സംഘവും 43.14 ലക്ഷം രൂപയാണ് ഹോട്ടൽ താമസം, ഭക്ഷണം, നഗര യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ചെലവഴിച്ചത്. ഇതിന് സർക്കാർ മറുപടി പറയണം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിക്ക് വിദേശത്ത് വിനോദയാത്രയ്ക്ക് പോകാനായി ഖജനാവിലെ പണം പാഴാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടാത്തത് ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ശമ്പളവും പെൻഷനും കടം വാങ്ങി നൽകുന്ന സർക്കാർ പാൽ, വെള്ളം, വൈദ്യുതി, മദ്യം തുടങ്ങിയവയുടെയെല്ലാം വില വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം പണം പാഴാക്കലും നടക്കുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ലണ്ടനിലെ ചെലവിന്‍റെ കണക്കുകൾ മാത്രമാണ്. മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ…
ഡൽഹി: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ കറൻസിയുടെ (ഇ-രൂപ) ചില്ലറ ഇടപാടുകൾ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ആർബിഐ രാജ്യത്തെ നാല് ബാങ്കുകൾക്ക് 1.71 കോടിയാണ് ഇടപാടുകൾക്കായി അനുവദിച്ചിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഗ്രൂപ്പുകളിൽ ഇടപാടുകൾ നടത്തും. ചെറുകിട ഉപഭോക്താക്കളുടെ ആവശ്യവും ബാങ്കുകളുടെ പണലഭ്യതയും കണക്കിലെടുത്ത് കൂടുതൽ (ഡിജിറ്റൽ രൂപ) അനുവദിക്കും. സുഹൃത്തുക്കൾക്കിടയിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിലും ഇടപാടുകൾ ആരംഭിച്ചു. വഴിയോരക്കച്ചവടക്കാർ മുതൽ വൻകിട കച്ചവടക്കാർ വരെ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നു. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും വരും ദിവസങ്ങളിൽ ഡിജിറ്റൽ രൂപ സ്വീകരിച്ചു തുടങ്ങും. ദിവസങ്ങൾക്കുള്ളിൽ 50,000 വ്യാപാരികളെയും ഉപഭോക്താക്കളെയും ഇടപാടുകളിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ടാം ഘട്ടത്തിൽ നാല് ബാങ്കുകൾ കൂടി ചേർക്കും. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ചേർക്കുക. ഇത് വഴി…
ദോഹ: വെള്ളിയാഴ്ച നടക്കുന്ന പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങുന്ന കാര്യത്തിൽ അനിശ്ചിതത്വം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങാൻ 50-50 ചാൻസ് ആണുള്ളതെന്ന് കോച്ച് ഫെർണാണ്ടോ സാന്‍റോസ് പറഞ്ഞു. ബുധനാഴ്ച നടന്ന ടീമിന്‍റെ പരിശീലന സെഷനിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തിരുന്നില്ല. ജിമ്മിൽ മറ്റ് വ്യായാമങ്ങൾ ചെയ്യുകയായിരുന്നു. പരിക്കില്ലെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പ്രീ ക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞ പോർച്ചുഗലിന്‍റെ ശ്രമം ജയത്തോടെയോ സമനിലയോടെയോ ഗ്രൂപ്പ് ജേതാക്കളായി മുന്നേറുക എന്നതാകും. രാത്രി 8.30നാണ് മത്സരം.
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് അറിയിച്ചു. കോർപ്പറേഷന് അല്ലാതെ മറ്റാർക്കും പണം നഷ്ടപ്പെട്ടതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. കോർപ്പറേഷന്‍റെ അക്കൗണ്ടിൽ നിന്ന് മാനേജർ പണം തട്ടിയെടുത്തെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 98 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമായത്. അതേസമയം ചെന്നൈ സോണൽ ഓഫീസിൽ നിന്നുള്ള സംഘം ബാങ്കിൽ പരിശോധന തുടരുകയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രജിൽ വിവിധ അക്കൗണ്ടുകളിൽ നിന്ന് തട്ടിയെടുത്തത് 20 കോടി രൂപ വരെയാകാമെന്നാണ് കണക്കാക്കുന്നത്.
