Author: News Desk

ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഇലോൺ മസ്കിന്‍റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്കി രൂക്ഷമായി വിമർശിച്ചു. അത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് യുദ്ധഭീതിയുള്ള തന്‍റെ രാജ്യം സന്ദർശിക്കാൻ സെലെൻസ്കി മസ്കിനെ ക്ഷണിച്ചു. മോസ്കോ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ റഫറണ്ടം നടത്തി, ക്രിമിയൻ ഉപദ്വീപിന്മേൽ റഷ്യൻ പരമാധികാരം അംഗീകരിച്ച് യുക്രൈന് നിഷ്പക്ഷ പദവി നൽകിക്കൊണ്ട് സമാധാന കരാർ നടപ്പിലാക്കാനാണ് മസ്ക് ട്വിറ്ററിലൂടെ നിര്‍ദേശിച്ചത്. ബുധനാഴ്ച ന്യൂയോർക്ക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് സെലെൻസ്കി മസ്കിന്‍റെ നിർദ്ദേശത്തെ പരിഹസിച്ചത്. ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് മസ്ക് യുക്രൈനിൽ വരണമെന്നാണ് യുക്രൈൻ പ്രസിഡന്‍റ് പറഞ്ഞത്.

Read More

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു. വായുവിന്‍റെ ഗുണനിലവാരം ഏറ്റവും കുറവുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന വായുവിന്‍റെ ഗുണമേന്മയുള്ള ഒരു നഗരവും രാജ്യത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന വായുവിന്‍റെ ഗുണനിലവാരം ക്യുബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം (μg/m3) ആണ്. രാജ്യത്ത് വായുവിന്‍റെ ഗുണനിലവാരം കുറഞ്ഞ മിക്ക നഗരങ്ങളും ഉത്തരേന്ത്യയിലാണ്.

Read More

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖലയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ൽ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം 10 ലക്ഷത്തോളം പുതിയ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊരൂട്ടമ്പലം യുപി സ്കൂളിനെ അയ്യങ്കാളി-പഞ്ചമി മെമ്മോറിയൽ സ്കൂളായി പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി ചരിത്രത്തെ മാറ്റാനുള്ള ഗൂഡാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചരിത്രസ്മാരകങ്ങളുടെ പേരുകൾ പോലും ഇതിനായി മാറ്റുകയാണ്. അത്തരമൊരു ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടതുണ്ട്. പഞ്ചമിയുടെ സ്കൂൾ പ്രവേശനം ചരിത്രത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ച സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ റദ്ദാക്കിയപ്പോൾ കൊവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷകൾ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് തീരുമാനം. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കി. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം തീയേറ്ററുടമകളും വിതരണക്കാരും തുല്യമായാകും വരുമാനം പങ്കിടുക. ഇതോടെ ഡിസംബര്‍ 16ന് ലോകവ്യാപകമായി റിലീസ് ചെയ്യുമ്പോൾ തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, ചിത്രത്തിന്റെ വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. ഫിയോക്കിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടായ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലാണ് വരുമാനം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയത്.

Read More

കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. എംഎൽഎയ്ക്കെതിരായ യുവതിയുടെ പരാതിയിൽ അസ്വാഭാവികതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വധശ്രമ ആരോപണങ്ങളിൽ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്. 2022 ജൂലൈയിൽ എൽദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. അതേസമയം ഓഗസ്റ്റിൽ അതേ റിസോർട്ടിൽ പോയി പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും പറയുന്നു. ഇക്കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. വധശ്രമക്കേസിലും കോടതി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകൾ പരിശോധിച്ചാൽ വധശ്രമ ആരോപണത്തിൽ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read More

മ​സ്ക​ത്ത് ​: യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക സംരക്ഷണത്തിനായുള്ള ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ ആണ് ഒമാനി ഖഞ്ചറിനെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തിയത്. ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾ പോലുള്ള വിശേഷാവസരങ്ങളിലും ഒമാനിലെ പുരുഷൻമാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ് ഖഞ്ചർ. ഒരു പ്ര​ധാ​ന ഘ​ട​ക​മെ​ന്ന നിലയിൽ അതിന്‍റെ നിർമ്മാണത്തിന് അറിവും കഴിവും ആവശ്യമാണ്. ചു​റ്റു​മു​ള്ള ബെ​ൽ​റ്റി​ലാ​ണ്​ ഖ​ഞ്ച​ർ ഘ​ടി​പ്പിക്കുന്നത്. ഒമാന്‍റെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന വസ്തുതയിലാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്പരാഗത വസ്ത്രധാരണത്തിനൊപ്പം ഖഞ്ചാർ ധരിക്കാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷാവസരങ്ങളോ പൂർണ്ണമാകില്ല. ചരിത്രം അനുസരിച്ച്, 15-ാം നൂറ്റാണ്ടിൽ ഒമാനികൾ ഖഞ്ചർ ഉപയോഗിച്ചിരുന്നു. 1672ൽ ​ഇ​മാം സു​ൽ​ത്താ​ൻ ബി​ൻ സെ​യ്ഫ് അ​ൽ യാ​റ​ബി ഖ​ഞ്ച​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഡ​ച്ച് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​ടെ രേ​ഖ​ക​ളി​ലു​ണ്ട്.

Read More

ചെന്നൈ: പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. അടുത്ത സുഹൃത്ത് പറഞ്ഞാണ് തന്റെ മരണവാർത്ത പ്രചരിക്കുന്നത് അദ്ദേഹം അറിഞ്ഞത്. “മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസ്സിലേക്ക് എത്തിയത് എന്നറിയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങളിലും ഇങ്ങനെയൊരു വാർത്ത വന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്. മരണവാർത്ത അറിഞ്ഞും ആദരാഞ്ജലികൾ സ്വീകരിച്ചും നിറിഞ്ഞ സന്തോഷത്തോടെ ഇരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

Read More

ജക്കാർത്ത: ഇന്തോനേഷ്യൻ സർക്കാർ വിവാഹപൂർവ ലൈംഗികബന്ധം നിരോധിച്ച് നിയമം പാസാക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഭർത്താവോ ഭാര്യയോ അല്ലാത്ത വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബിൽ വരും ദിവസങ്ങളിൽ പാർലമെന്‍റിൽ അവതരിപ്പിക്കും. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിൽ കേസെടുക്കും. കോടതിയിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പരാതികൾ പിൻവലിക്കാമെന്നും പറയപ്പെടുന്നു. മൂന്ന് വർഷം മുമ്പും ഈ നിയമം പാസാക്കാൻ നീക്കം നടന്നിരുന്നെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ അന്ന് തെരുവിലിറങ്ങിയത്. ഇന്തോനേഷ്യൻ മൂല്യങ്ങൾക്ക് അനുസൃതമായാണ് നിയമം നിർമ്മിച്ചതെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേർഡ് ഒമർ ഷെരീഫ് ഹിയാരിയ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

Read More

കൊച്ചി: കായൽ കയ്യേറി വീട് വച്ചെന്ന കേസിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപ്പഞ്ചായത്തിലെ ബോൾഗാട്ടി പാലസിനടുത്ത് ബോട്ട് ജെട്ടിക്ക് സമീപമാണ് വീട് സ്ഥാപിച്ചത്. ഇത് കായൽ കയ്യേറ്റമാണെന്നാണ് ആക്ഷേപം. തീരദേശ പരിപാലന നിയമം ലംഘിച്ചാണോ എം ജി ശ്രീകുമാർ വീട് നിർമ്മിച്ചതെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.

Read More

കൊച്ചി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ടെട്രാപോഡിന്‍റെ നിർമ്മാണം 71% പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചനവകുപ്പ് ആദ്യഘട്ടത്തിനായി അനുവദിച്ചത്. ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശങ്ങളിലെ കടൽക്ഷോഭ ഭീഷണിയെ അതിജീവിക്കാൻ കടൽഭിത്തി നിർമാണത്തോടെ സാധിച്ചു. കടൽക്ഷോഭം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 7.32 കിലോമീറ്റർ ദൈർഘ്യമുള്ള കടൽഭിത്തി 2023 ഏപ്രിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള 7 കിലോമീറ്റർ തീരപ്രദേശത്താണ് ആദ്യഘട്ട നിർമ്മാണം. മുംബൈയിലെ മറൈൻ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന രീതിയിലുള്ള ടെട്രാപോഡുകൾ ഉപയോഗിച്ചാണ് കടൽഭിത്തി നിർമിക്കുക. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകൾ സ്ഥാപിക്കുന്നത്. 2.5 ടണ്‍, 3.5 ടൺ ഭാരമുള്ളവയാണ് ടെട്രാപോഡുകൾ. അതുകൊണ്ട് ഇവയ്ക്ക് ശക്തമായ കടലേറ്റത്തെ ചെറുക്കാനാകും. ചെല്ലാനം ഹാർബർ പ്രദേശത്താണ് ടെട്രോപോഡുകൾ നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് നിർമ്മാണച്ചുമതല. 4,000…

Read More