- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഗൂഗിളിന്‍റെ ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ, 2022ലെ ഗൂഗിൾ പ്ലേ അവാർഡ്സ് പ്രഖ്യാപിച്ചു. വോംബോയുടെ ‘ഡ്രീം’ ആണ് മികച്ച ആപ്ലിക്കേഷനായി ഗൂഗിൾ തിരഞ്ഞെടുത്തത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആപ്ലിക്കേഷനാണ് ഡ്രീം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത പഠന ആപ്ലിക്കേഷനായ ‘ക്വസ്റ്റ്’ ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച ഗെയിം ‘അപെക്സ് ലെജൻഡ്സ് മൊബൈൽ’ ആണ്. ‘ബിറിയൽ’ ആപ്ലിക്കേഷൻ യൂസേഴ്സ് ചോയ്സ് അവാർഡ് നേടി. 2020ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ബിറിയൽ. ഇന്ത്യയിലെ യൂസേഴ്സ് ചോയ്‌സ് ആപ്പ് ‘ഷോപ്പ്‌സി’യാണ്. അതേസമയം ഗെയിം ‘ആംഗ്രി ബേർഡ്‌സ് ജേർണി’യും.
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ നാളെയും വായിക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘർഷങ്ങൾക്ക് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് സർക്കുലറിൽ പറയുന്നു. സർക്കാരിന്റെ ഉദാസീന സമീപനം പ്രതിഷേധാർഹമാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ പറയുന്നു. തുറമുഖത്തിന്‍റെ നിർമ്മാണം ശാശ്വതമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. നിർമാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ പറയുന്നു. അതേസമയം, വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങൾ നടക്കുന്നുണ്ട്. എന്തും സംഭവിക്കാവുന്ന സ്ഥിതിയിലേക്ക് വിഴിഞ്ഞം മാറിയതോടെയാണ് വിവിധ തലങ്ങളിൽ നിന്ന് അനുരഞ്ജന നീക്കങ്ങൾ ഉണ്ടായത്. ചീഫ് സെക്രട്ടറിയുമായും ലത്തീൻ സഭാ നേതാക്കളുമായും ചർച്ചയ്ക്ക് തുടക്കമിട്ട കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മുൻകൈ എടുത്ത് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലുള്ള ചർച്ചകൾക്ക്…
തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടൽ സജീവമാക്കി. കർദിനാൾ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. നേരത്തെ ചീഫ് സെക്രട്ടറി വി പി ജോയ് ക്ലിമ്മിസ് ബാവ, ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലീമിസ് ബാവയാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിച്ചത്. ഇനി ഒരു സംഘർഷം ഒഴിവാക്കണമെന്നാണ് ചർച്ചയിലെ പൊതുവികാരം. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി ശുപാർശ ചെയ്യുന്ന ഒരാളെ കൂടി ഉൾപ്പെടുത്താനുള്ള നിർദേശവും പരിഗണനയിലുണ്ട്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.
ഭോപാല്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനി ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായ രാജേഷ് കനോജയെയാണ് സസ്പെൻഡ് ചെയ്തത്. നവംബർ 25ന് സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വാർത്ത പുറത്തറിയുന്നത്. ബി.ജെ.പി സർക്കാരിന്റെ കീഴിൽ ആദിവാസികാര്യ വകുപ്പ് നടത്തുന്ന സ്കൂളിലാണ് കനോജെ അധ്യാപകനായിരുന്നത്. നവംബർ 24ന്, തനിക്ക് ഒരു പ്രധാന ജോലിയുണ്ടെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് അവധിയെടുത്ത അദ്ദേഹം അതേ ദിവസം തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നാലെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന മാർഗനിർദേശങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ലംഘിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ നൽകിയതെന്നാണ് ആദിവാസികാര്യ വകുപ്പിന്‍റെ വിശദീകരണം. നവംബർ 23നാണ് രാഹുൽ ഗാന്ധി കശ്മീർ മുതൽ കന്യാകുമാരി വരെ 3,750 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത്…
കോഴിക്കോട്: കോർപ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. മേയറുടെ വസതിയിൽ പ്രതിഷേധിച്ച 10 കൗൺസിലർമാർക്കെതിരെയാണ് നടപടിയെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യു.ഡി.എഫ് കൗൺസിലർമാരുടെ മേയർ ഭവൻ പ്രതിഷേധത്തിനെതിരെ സി.പി.എം രംഗത്തെത്തിയിരുന്നു. പലിശ സഹിതം പണം തിരികെ നൽകാമെന്ന് ബാങ്ക് പറഞ്ഞതായി മേയർ ബീന ഫിലിപ്പ് പറഞ്ഞു. പണം തിരികെ നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ ബാങ്കിനെതിരെ സമരം ആരംഭിക്കാനാണ് എൽ.ഡി.എഫിന്‍റെ തീരുമാനം.
സാവോ പോളോ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെ തുടർന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82കാരനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പെലെയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടെന്നാണ് റിപ്പോർട്ട്. തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മകൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പെലെയുടെ മകൾ സോഷ്യൽ മീഡിയയിൽ ആണ് വാർത്ത പങ്കുവച്ചത്. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായ പെലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനാണ്.
നടന്‍ കൊച്ചു പ്രേമന് ആദരഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിക്കുകയും സ്നേഹം നേടുകയും ചെയ്ത അനുഗ്രഹീത കലാകാരനായിരുന്നു കൊച്ചുപ്രേമൻ എന്ന് ലാൽ ഫേസ്ബുക്കിൽ കുറിച്ചു. കോളേജിൽ പഠിക്കുന്ന കാലം മുതൽ അദ്ദേഹവുമായി ആത്മബന്ധം ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും മോഹൻലാൽ പറഞ്ഞു.
പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ് നിതീഷ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം നിതീഷ് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും ഭാരത് യാത്ര പ്രഖ്യാപിക്കുക. ബീഹാറിലെ മഹാസഖ്യം മാതൃക ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനും നിതീഷ് ലക്ഷ്യമിടുന്നു. പ്രതിപക്ഷ ഐക്യത്തിനൊപ്പം സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനവും നിതീഷിന്‍റെ അജണ്ടയിലുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭിന്നിച്ച് നിന്നാൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിടാൻ കഴിയില്ലെന്നാണ് നിതീഷിന്‍റെ നിലപാട്. പ്രാദേശിക പാർട്ടികൾക്ക് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് ഏതാനും സീറ്റുകളിൽ മാത്രം മത്സരിച്ച് വിട്ടുവീഴ്ച ചെയ്യണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.
തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വി.സിമാരെ ഹിയറിംഗിന് വിളിച്ച് ഗവര്‍ണര്‍. ഹിയറിംഗിന് ഹാജരാകാൻ ഒമ്പത് വിസിമാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 12ന് വി.സി.മാരുടെ ഹിയറിംഗ് നടക്കും. രാവിലെ 11 മണിക്ക് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെ നിയോഗിക്കാം. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാനുള്ള സമയപരിധി നവംബർ 7 ആയിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനങ്ങളെന്നാണ് വി.സിമാരുടെ വിശദീകരണം.
ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ 82,000 പേർ വനിതാ അപേക്ഷകരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നു. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സേനയിൽ വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും മുൻപ് നിയമിച്ചിരുന്നു. വരും വർഷങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി കൂട്ടിച്ചേർത്തു.
