Author: News Desk

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷയിൽ ഇളവ് വരുത്തി വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കില്ലെന്ന 2018 ലെ നിർദേശം ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ഇതോടെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷയിൽ ഇളവ് ലഭിക്കും. കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവ് അനുവദിച്ചത്. ശിക്ഷയുടെ ദൈർഘ്യം അനുസരിച്ച്, ഇളവ് 15 ദിവസം മുതൽ 1 വർഷം വരെ ലഭിക്കാം. മറ്റ് ജീവപര്യന്തം തടവുകാർക്ക് പരമാവധി 1 വർഷം വരെ ഇളവ് അനുവദിക്കാം. കൊലപാതകം, കൊലപാതക ഗൂഢാലോചന, വധശ്രമം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കാറുണ്ട്. അതിന്‍റെ ഭാഗമായാണ് മാനദണ്ഡങ്ങൾ തയ്യാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം…

Read More

തിരുവനന്തപുരം: പ്രമുഖ മലയാള ചലച്ചിത്ര നടൻ കൊച്ചുപ്രേമൻ അന്തരിച്ചു.68 വയസായിരുന്നു.തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. മലയാള ഹാസ്യ മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ നടനായിരുന്നു അദ്ദേഹം.

Read More

കോഴിക്കോട്: കോർപ്പറേഷന്‍റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിന്‍റെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസ് കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ ടി.എ.ആന്‍റണിക്കാണ് അന്വേഷണ ചുമതല. കോർപ്പറേഷന് മാത്രമല്ല പണം നഷ്ടമായതെന്ന് ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തുക എത്രത്തോളമാണെന്നോ ഏതെല്ലാം അക്കൗണ്ടില്‍ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെയാകെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്ന് അഞ്ചാം ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പണം തട്ടിയ ബാങ്ക് മാനേജർ എം.പി റിജിൽ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഇയാൾ കോടതിയെ സമീപിച്ചു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും.  അതേസമയം, കോഴിക്കോട് കോർപ്പറേഷൻ റിജില്‍ തട്ടിയെടുത്തതായി പറയുന്ന തുകയും ബാങ്കിന്‍റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15.24 കോടി രൂപ നഷ്ടമായെന്നാണ്…

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്‍റണി രാജു. അദാനിയാണ് കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ സംസ്ഥാന സർക്കാർ എതിർക്കേണ്ട ആവശ്യമില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിലെ ഒരു മന്ത്രിയും സമരക്കാരെ തീവ്രവാദികൾ എന്ന് വിളിച്ചിട്ടില്ല. പ്രതിഷേധത്തെ ഹൈജാക്ക് ചെയ്യാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിഴിഞ്ഞം സമരത്തിൽ ബാഹ്യ ഇടപെടലുകളെ സംശയിക്കേണ്ട സാഹചര്യമാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടും സമരം അവസാനിപ്പിക്കാൻ അവർ തയ്യാറല്ല. പദ്ധതി നിർത്തിവയ്ക്കണമെന്ന നിസാര വാദമാണ് സമരക്കാർ ഉന്നയിക്കുന്നത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Read More

കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ വരുമാനം കുത്തനെ ഉയർന്നു. പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ 76 ശതമാനം ഉയർന്ന് 43,324 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 24,631 കോടി രൂപയായിരുന്നു. 2022 ഏപ്രിൽ-നവംബർ കാലയളവിൽ, റിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 22,904 കോടി രൂപയിൽ നിന്ന് 50 ശതമാനം ഉയർന്ന് 34,303 കോടി രൂപയായി. ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ഈ വിഭാഗത്തിൽ ഇതേ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിംഗില്‍ 10 ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തി. 2022 ഏപ്രിൽ-നവംബർ കാലയളവിൽ അൺറിസർവ്ഡ് പാസഞ്ചർ വിഭാഗത്തിൽ നിന്നുള്ള വരുമാനം 422 ശതമാനം ഉയർന്ന് 9,021 കോടി രൂപയായി. ഈ വിഭാഗത്തിൽ 3.52 ബില്യൺ യാത്രക്കാരാണ് ഇക്കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇത് 155…

Read More

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ സാധ്യതയും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം. വൈൻ ഉൾപ്പെടെയുള്ള ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം പറയുന്നു. പഠനം അനുസരിച്ച്, ഭൂരിഭാഗം ആളുകളും ഇതിനെക്കുറിച്ച് അജ്ഞരാണ് അല്ലെങ്കിൽ മദ്യം ഗുണം ചെയ്യുമെന്ന് കരുതുന്നവരാണ്. അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ചിന്‍റെ ജേണലായ കാൻസർ എപിഡെമോളജി, ബയോമാര്‍ക്കേഴ്‌സ്& പ്രിവന്‍ഷനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നും മദ്യം അവരുടെ ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ കരുതുന്നുവെന്നും പഠനം പറയുന്നു. ഈ സാഹചര്യത്തിൽ, മദ്യത്തിന്‍റെ അപകടങ്ങളെക്കുറിച്ച് അവര്‍ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും പഠനം പറയുന്നു. എഥനോൾ അടങ്ങിയ ബിയർ, വൈൻ എന്നിവയുൾപ്പെടെയുള്ള ആൽക്കഹോളുകൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം…

Read More

കണ്ണൂര്‍: ഗാന്ധിദർശൻ സമിതിയുടെ ഗാന്ധിദർശൻ പുരസ്കാരം എഴുത്തുകാരൻ ടി.പത്മനാഭന്. പുരസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി അവാർഡ് സമ്മാനിക്കും. കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീർ അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ കമ്മിറ്റി ജില്ലാ പ്രസിഡന്‍റ് കെ.ഭാസ്കരൻ , ഇ.ബാലകൃഷ്ണൻ, പി.വി.ജയസൂര്യ എന്നിവർ പങ്കെടുത്തു.

Read More

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കം ആരാധനാലയങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കാനാണെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ആളുകൾ പ്രാർത്ഥനയ്ക്കായാണ് ക്ഷേത്രങ്ങളിൽ എത്തുന്നത്. ഇതിനിടയിൽ ചില ആളുകൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നു, ഇത് മറ്റുള്ളവരെ അസ്വസ്ഥരാക്കുന്നു. ലോക്കറിൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ അതത് ക്ഷേത്ര കമ്മിറ്റികൾ നടത്തണമെന്നും നിർദ്ദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ പുതിയ മധ്യസ്ഥ ശ്രമം. ഗാന്ധി സ്മാരക നിധി മധ്യസ്ഥത വഹിക്കുന്ന ഒത്തുതീർപ്പിനായുള്ള ചർച്ചകൾ ആരംഭിക്കുന്നു. മധ്യസ്ഥർ സർക്കാരുമായും സമരസമിതിയുമായും അദാനി ഗ്രൂപ്പുമായും സംസാരിക്കും. വിഴിഞ്ഞം സമരം ചർച്ച ചെയ്യാൻ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൗരനേതാക്കളാണ് കമ്മിറ്റിയിലുള്ളത്. സർക്കാരും സമരസമിതിയും അദാനി ഗ്രൂപ്പുമായും സംസാരിക്കുമെന്ന് ഗാന്ധി സ്മാരക നിധി ചെയർമാൻ എൻ രാധാകൃഷ്ണൻ പറഞ്ഞു. ജസ്റ്റിസ് ഹരിഹരൻ നായർ , ജോർജ് ഓണക്കൂർ , ടി പി ശ്രീനിവാസൻ എന്നിവരും കമ്മിറ്റിയിലുണ്ട്.

Read More

തിരുവനന്തപുരം: ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിരിക്കാമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന മൊഴി സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തി. ക്രൈംബ്രാഞ്ചിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് മൊഴി നൽകിയതെന്ന് സാക്ഷിയായ പ്രശാന്ത് കോടതിയിൽ രഹസ്യമൊഴി നൽകി. ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം പ്രശാന്ത് കഴിഞ്ഞയാഴ്ച തിരുവനന്തപുരം അഡീഷണൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി തിരുത്തിയ പ്രശാന്ത് സഹോദരന്‍റെ പേര് പരാമർശിച്ചതിന് പിന്നിൽ ക്രൈംബ്രാഞ്ചിന്‍റെ സമ്മർദ്ദമാണെന്ന് രഹസ്യമൊഴി നൽകി. ഇതോടെ 4 വർഷത്തിന് ശേഷം പ്രതികളെ തിരിച്ചറിഞ്ഞത് നേട്ടമായി ഉയർത്തിക്കാട്ടിയ ക്രൈംബ്രാഞ്ച് കുഴഞ്ഞു. ആർ.എസ്.എസ് പ്രവർത്തകനും കുണ്ടമൺകടവ് സ്വദേശി പ്രശാന്തിന്‍റെ സഹോദരനുമായ പ്രകാശ് ഈ വർഷം ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുമ്പ് സഹോദരൻ വെളിപ്പെടുത്തിയെന്ന നിലയിലായിരുന്നു പ്രശാന്തിന്‍റെ വെളിപ്പെടുത്തൽ. മരിച്ചയാളെ പ്രതിയാക്കിയതിന് സർക്കാരിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Read More