- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് ‘അശ്ലീലവും’ ‘പ്രൊപ്പഗണ്ട സിനിമ’യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദവ് ലാപിഡിന് പിന്തുണയുമായെത്തിയത്. നദവ് ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ ചലച്ചിത്ര നിർമ്മാതാവ് സുദീപ്‌തോ സെൻ വ്യക്തമാക്കിയിരുന്നു. കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റു ജൂറി അംഗങ്ങളുടെ പ്രസ്താവന. “കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി. മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു.” ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ജൂറി അംഗങ്ങൾ പറഞ്ഞു.
തിരുവനന്തപുരം: വടംവലി താരങ്ങള്‍ക്കിടയിൽ, കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിക്കുന്നത് കൂടുന്നു. 390 രൂപ വിലയുള്ള മരുന്ന് 1,500 രൂപയ്ക്ക് വരെയാണ് ഏജന്‍റുമാർ വിൽക്കുന്നത്. തമിഴ്നാട് അതിർത്തി കടന്ന് മെഫന്‍ട്രമിന്‍ കേരളത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഒരേ സമയം 3,500 പേർക്ക് ഉപയോഗിക്കാവുന്ന മയക്കുമരുന്നുമായി വടംവലി താരത്തെ പൊലീസ് പിടികൂടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേ തുടർന്ന് സംസ്ഥാന വടവലി അസോസിയേഷൻ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നിരുന്നാലും, മയക്കുമരുന്നിന്‍റെ ഉപയോഗം കണ്ടെത്താൻ കോര്‍ട്ടുകളില്‍ സംവിധാനമില്ല. ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്ന സാധാരണ ആളുകളിലേക്കും മരുന്നിന്‍റെ ഉപയോഗം വ്യാപിച്ചു. മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് മയക്കുമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരം മരുന്നുകൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്ന സർക്കാർ വാദം പ്രകോപനപരമാണ്. സർക്കാരിന് നിസംഗ മനോഭാവമാണ്. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങൾക്കെതിരെയും സർക്കുലറിൽ വിമർശനമുയർന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനമാണ്. സമരം അതിജീവനത്തിന് വേണ്ടിയാണ്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മനസിലാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ന്യായമായ ആവശ്യം അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. തുറമുഖം സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. പകരം നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
കണ്ണൂർ: കൊച്ചി മുനമ്പത്ത് നിന്ന് 20 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. കണ്ണൂരില്‍നിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഷൈജ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള എട്ട് പേരും അസമില്‍നിന്നുള്ള അഞ്ച് പേരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിന്റെ എഞ്ചിൻ കേടായിരുന്നുവെങ്കിലും കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് വച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. ബോട്ടിന്റെ അടിവശത്തുണ്ടായിരുന്ന ദ്വാരത്തിലൂടെ വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞതോടെ, ഇക്കാര്യം ഹാംറോഡിയോ ഓപ്പറേറ്റര്‍ റോണി പൊലീസിനെ അറിയിച്ചു. തുടർന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മദര്‍ ഇന്ത്യ എന്ന ബോട്ടിന്റെ സഹായത്തോടെയാണ് അഴീക്കല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 3 മണിക്കൂറിനുള്ളില്‍ ബോട്ടിനടുത്തെത്തിയ മദര്‍ ഇന്ത്യയിലെ തൊഴിലാളികള്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു.
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ ബൂത്തുകളും സെൻസിറ്റീവ് പ്രദേശങ്ങളും നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിക്കും. 250 വാർഡുകളിലായി 1.5 കോടിയിലധികം വോട്ടർമാരുണ്ട്. നിലവിൽ ബി.ജെ.പിയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. ആം ആദ്മി പാർട്ടിയാണ് പ്രധാന പ്രതിപക്ഷ പാർട്ടി. കോണ്‍ഗ്രസും സജീവമായി മത്സരിക്കുന്നുണ്ട്. 2022 മാർച്ചിൽ നടക്കേണ്ടിയിരുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് മാസങ്ങൾക്ക് ശേഷം ഡിസംബറിൽ നടക്കുന്നത്. വായു മലിനീകരണം, മാലിന്യങ്ങൾ എന്നിവയെല്ലാം പാർട്ടികൾ ഇത്തവണ പ്രചാരണത്തിൽ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിച്ചിട്ടുണ്ട്.
കൊച്ചി: വാഹനം ഓടിച്ചിരുന്നയാൾ മയക്കുമരുന്ന് കൈവശം വച്ചിരുന്നതുകൊണ്ട് മാത്രം വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിച്ചെടുത്ത കാർ ഉടമയ്ക്ക് കൈമാറാൻ നിർദ്ദേശിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. കാറിന്‍റെ ഉടമ കുന്നംകുളം സ്വദേശി സി.സി.വിൽസൺ ആണ് കാറിന്‍റെ ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മറ്റൊരാൾ വിൽസന്റെ കാർ ഓടിക്കവെയാണ് 0.06 ഗ്രാം എൽ.എസ്.ഡി. സ്റ്റാംപ് കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്താൻ വാഹനം ഉപയോഗിച്ചിട്ടില്ലെന്നും കണ്ടുകെട്ടേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിൽസൺ ആദ്യം പ്രത്യേക കോടതിയെ സമീപിച്ചത്. അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കാർ ഓടിച്ചിരുന്നയാളുടെ ശാരീരിക പരിശോധനയിൽ മയക്കുമരുന്ന് കണ്ടെത്തിയാലും വാഹനം മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം: വനിതാ കണ്ടക്ടർമാരുള്ള കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിനരികിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് രണ്ട് വർഷം മുമ്പ് ഉത്തരവ് ഇറങ്ങിയിരുന്നു. ഒപ്പമിരുന്ന പുരുഷ യാത്രക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി ചില വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന വനിതാ കണ്ടക്ടർമാരുടെ പരാതി പരിഗണിച്ചാണ് നടപടി. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ബസിൽ വാതിലിന് സമീപം രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന സീറ്റിലാണ് കണ്ടക്ടർക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്. അതിനാൽ വനിതാ കണ്ടക്ടറാണ് ബസിലുള്ളതെങ്കിൽ പുരുഷന്മാർക്ക് സീറ്റ് നഷ്ടമാകും. ഈ നടപടി അപരിഷ്‌കൃതമായ സംവിധാനമാണെന്നും വിമർശനമുണ്ട്.
കെ. സുരേന്ദ്രന് പങ്കെടുക്കുന്ന യോഗത്തിന്‍റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം
റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു. മിക്സറും ആംപ്ലിഫയറും ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സൗണ്ട്‌സ് ഉടമ ടി ജ്യോതിമോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സിപിഎം നേതാവിന്‍റെ മകനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ഇവർ പറഞ്ഞു. പഞ്ചായത്തിലെ വിവിധ വിഷയങ്ങളെച്ചൊല്ലി പെരുനാട് സിപിഎം-ബിജെപി പ്രവർത്തകർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള അനൗൺസ്മെന്റ് നടത്തിയതാണ് അക്രമത്തിന് കാരണമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പെരുനാട് പൊലീസ് പറഞ്ഞു. പെരുനാട് മുണ്ടൻമലയിൽ ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. രാവിലെ 9.30 മുതലാണ് വിശദീകരണ യോഗത്തിന്‍റെ അനൗൺസ്മെന്റ് നടത്തിയത്. ജ്യോതിമോൻ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. “വൈകുന്നേരം 4 മണിയോടെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. അനൗൺസ്‌മെന്റിന് അനുവാദം…
തിരുവനന്തപുരം: പ്രക്ഷുബ്ധമായ വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേന്ദ്ര സേനയുടെ സുരക്ഷ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടില്ല. എന്നാൽ, അദാനി ഗ്രൂപ്പിന്‍റെ ആവശ്യപ്രകാരം കേന്ദ്ര സേന എത്തിയാൽ സർക്കാർ എതിർക്കില്ല. കോടതിയില്‍ സമ്മതം പ്രകടിപ്പിച്ചെങ്കിലും എടുത്തുചാട്ടം അവസ്ഥ വഷളാക്കുമെന്ന തിരിച്ചറിവിലാണ് സർക്കാർ തീരുമാനം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണെങ്കിലും, അതുവേണ്ടെന്നാണ് എൽഡിഎഫിന്‍റെ നിലപാട്. ആവശ്യമെങ്കിൽ നിലവിലെ സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. ഇക്കാര്യത്തിൽ കോടതിയോ കേന്ദ്ര സർക്കാരോ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.
ഇറാൻ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മോണ്ടസെറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സംസ്‌കാരിക കമ്മീഷനുമായി വിദഗ്ധ സമിതി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമീനിയെന്ന 22കാരിയെ ഇറാന്‍ മത പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മുടി മുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും പെണ്‍കുട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് ആളിപ്പടരുകയായിരുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ഇറാന്‍ ടീം തോറ്റതിന് പിന്നാലെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആഹ്ളാദ പ്രകടനം നടത്തുകയും വെടിവെപ്പുണ്ടാവുകയും ചെയ്തിരുന്നു. ഇതുവരെ 200 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ്, ഇറാനില്‍ കടുത്ത നിയമങ്ങള്‍ നിലവില്‍ വന്നത്. 1983ലാണ് എല്ലാ സ്ത്രീകള്‍ക്കും ഹിജാബ് നിര്‍ബന്ധമാക്കിയത്.
