- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടു. സി.പി.എം തുറമുഖത്തിന് വേണ്ടി പ്രചാരണ ജാഥ നടത്തുമ്പോഴും പ്രശ്നം പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. അതേസമയം, കേന്ദ്ര സേന വേണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉരുണ്ടു കളിക്കുകയാണ്. ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും കേരള പൊലീസ് മതിയെന്നും തുറമുഖ മന്ത്രി പറഞ്ഞു. കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ ഉൾപ്പെട്ട മധ്യസ്ഥ ചർച്ചകളുടെ തുടർച്ചയാണ് അനുരഞ്ജന ശ്രമങ്ങൾ. സി.പി.എം ജില്ലാ സെക്രട്ടറി വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുമായി കൂടിക്കാഴ്ച നടത്തിയത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നും ആനാവൂർ അറിയിച്ചതായാണ് സൂചന. പാളയം ഇമാം, ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവർ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകും. വികസനം, സമാധാനം എന്ന പ്രചാരണാർത്ഥം തുറമുഖത്തിനായി 6 മുതൽ…
മലപ്പുറം: ഗവർണർക്കെതിരായ ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്‍റെ അഭിപ്രായം അതേപടി പിന്തുടരേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. സഭയിൽ അഭിപ്രായം വ്യക്തമായി ഉന്നയിക്കുമ്പോഴും വോട്ടിലടക്കം യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ലീഗിന്‍റെ സമീപനം. മന്ത്രി വി അബ്ദുറഹിമാനെതിരേ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിൽ കോൺഗ്രസിന്റെ അഭിപ്രായമല്ല ലീഗിനുള്ളത്. ഞായറാഴ്ച രാവിലെ ചേരുന്ന യു.ഡി.എഫ് എം.എൽ.എമാരുടെ യോഗത്തിൽ ഭിന്നതകൾ വ്യക്തമാക്കും.
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കോർപ്പറേഷന്‍റെ അക്കൗണ്ടുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ഈ 17 അക്കൗണ്ടുകളിലായി ആകെ 21.5 കോടി രൂപയുടെ തിരിമറിയാണ് നടത്തിയത്. ചില അക്കൗണ്ടുകളിൽ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പല അക്കൗണ്ടുകളിൽ നിന്നും തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്കിന്‍റെയും കോർപ്പറേഷന്‍റെയും രേഖകൾ ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെടെ ഈ അക്കൗണ്ടിൽ നിന്നാണ് പണമിടപാടുകൾ നടത്തിയതെന്ന് കണ്ടെത്തി.
പാറ്റ്‌ന (ബിഹാര്‍): ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിച്ചുനീക്കിയ ബിഹാർ പൊലീസിനും ഭൂമാഫിയയ്ക്കും എതിരെ രൂക്ഷവിമർശനവുമായി പട്ന ഹൈക്കോടതി. വീടുകൾ പൊളിക്കുന്നത് തമാശയായിരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സജോഗ ദേവി എന്ന സ്ത്രീയുടെ വീട് അനധികൃതമായി തകർത്തതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി. ഒക്ടോബർ 15നാണ് ഇവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. “ഇവിടെയും ബുൾഡോസർ നടപടി തുടങ്ങിയോ? നിങ്ങൾ ആരെയാണ് പ്രതിനിധീകരിക്കുന്നത്. സംസ്ഥാനത്തെയോ അതോ സ്വകാര്യ വ്യക്തികളെയോ?” വീടുകൾ പൊളിക്കുന്നത് പതിവ് കാഴ്ചയായി മാറിയെന്നും ജസ്റ്റിസ് സന്ദീപ് കുമാർ പറഞ്ഞു. അടുത്ത ഹിയറിംഗിനായി എല്ലാ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരാകണമെന്നും വീട് പൊളിച്ചത് തെറ്റാണെന്ന് കണ്ടെത്തിയാൽ അതിൽ ഉൾപ്പെട്ട ഓരോ ഉദ്യോഗസ്ഥരും അഞ്ച് ലക്ഷം രൂപ വീതം പരാതിക്കാരിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇത് കോടതി ഉറപ്പാക്കുമെന്നും ജസ്റ്റിസ് സന്ദീപ് കുമാർ പറഞ്ഞു. ഭൂമാഫിയയുടെ ഒത്താശയോടെ നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ ഉപയോഗിച്ച് ഒരു സ്ത്രീയുടെ വീട് ബിഹാറിൽ പൊലീസ് തകർത്തുവെന്നാണ് ആരോപണം.…
പങ്കെടുത്തത് പ്രാദേശിക കൂട്ടായ്മയുടെ പ്രതിഷേധമായതിനാൽ; ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ടതിൽ ആനാവൂർ
തിരുവനന്തപുരം: നേരത്തെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷും പ്രതിഷേധ മാർച്ച് നടത്തിയപ്പോൾ ഒന്നിച്ച് പങ്കെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. നവംബർ ഒന്നിന് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ച് ആക്ഷൻ കൗണ്‍സില്‍ സംഘടിപ്പിച്ച ലോങ് മാർച്ചിലാണ് ഇരുവരും പങ്കെടുത്തത്. ഒടുവിൽ ആനാവൂർ നാഗപ്പൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ആനാവൂർ മറുപടി നൽകിയത്. തുറമുഖം വേണമെന്ന് പറഞ്ഞ് സമരം നടത്തിയത് ബി.ജെ.പിയല്ലെന്നും പ്രാദേശിക കൂട്ടായ്മയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കൂട്ടായ്മയുടെ പ്രതിഷേധമായതിനാലാണ് ബി.ജെ.പി പ്രസിഡന്‍റിന്‍റെ സാന്നിധ്യമുണ്ടായിട്ടും താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ആനാവൂരിൻ്റെ വിശദീകരണം. അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ വൻ പ്രചാരണം നടത്താൻ തീരുമാനിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി അറിയിച്ചു. ഇതിനായി എൽ.ഡി.എഫ് പ്രചാരണ ജാഥ നടത്തും. ഈ മാസം 7, 8, 9 തീയതികളിൽ ആണ് എൽ.ഡി.എഫ് പ്രചാരണ ജാഥ നടത്തുക. വർക്കലയിൽ…
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ തിരുവനന്തപുരം ജില്ലയിൽ പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 7, 8, 9 തീയതികളിൽ പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് 9ന് നടക്കുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞത്ത് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട: ഭരണഘടനയ്ക്കെതിരായ മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും സജി ചെറിയാനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തെളിവില്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് തീരുമാനിച്ചത്. ഇക്കാര്യം പൊലീസ് പരാതിക്കാരനെ അറിയിച്ചിട്ടുണ്ട്. അതേസമയം, വീഡിയോ ഉൾപ്പെടെ ഉണ്ടായിട്ടും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിനിടെയാണ് സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് വിവാദ പരാമർശം നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഭരണഘടനയാണിതെന്ന് അദ്ദേഹം പറഞ്ഞു. വിവാദം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
രാജ്യത്തെ മതകാര്യ പൊലീസിനെ ഇറാൻ നിർത്തലാക്കിയതായി റിപ്പോർട്ട്. രാജ്യത്തെ കർശനമായ സ്ത്രീ വസ്ത്രധാരണ നിയമം ലംഘിച്ചുവെന്നാരോപിച്ച് മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്ത് മരണപ്പെട്ടതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി പ്രതിഷേധം ഉയർന്ന്, പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി ഇറാനിലുടനീളം പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സ്ത്രീകൾ തല മറയ്ക്കണമെന്ന നിയമം മാറ്റേണ്ടതുണ്ടോ എന്ന വിഷയത്തിൽ പാർലമെന്റും ജുഡീഷ്യറിയും പ്രവർത്തിക്കുന്നു എന്ന് ഇറാൻ അറ്റോർണി ജനറൽ ജാഫർ മൊണ്ടസെരി പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് നിർത്തലാക്കൽ പ്രഖ്യാപനം വന്നത്. പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന്റെ കീഴിലാണ് ഗഷ്റ്റ്-ഇ എർഷാദ് അല്ലെങ്കിൽ “ഗൈഡൻസ് പട്രോൾ” എന്നറിയപ്പെടുന്ന മതാചാര പൊലീസ് സ്ഥാപിച്ചത്. 2006-ലാണ് യൂണിറ്റുകൾ പട്രോളിംഗ് ആരംഭിച്ചത്.
ജലന്തർ: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടിയാണ് ഹനാൻ. യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഇവർ. ഇപ്പോഴിതാ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിലുള്ള യാത്രക്കാർ അപമര്യാദയായി പെരുമാറുകയും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഹനാൻ പറഞ്ഞു. യാത്രയ്ക്കിടെ ഒരാൾ തന്‍റെ ദേഹത്ത് കടന്നുപിടിച്ചെന്നും ട്രെയിനിൽ ഒരു കൂട്ടം ആളുകൾ പരസ്യമായി മദ്യപിച്ചത് വീഡിയോയിൽ പകർത്തിയപ്പോൾ അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ഹനാൻ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നും യുവതി ആരോപിച്ചു. ജലന്ധറിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ജലന്ധറിൽ പരീക്ഷയെഴുതാൻ പോകവെയാണ് ഹനാന് മോശം അനുഭവം ഉണ്ടായത്. ഹനാന്‍റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട് പൊലീസ് എത്തി. അക്രമികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പകരം ട്രെയിനിൽ നിന്ന് ഇറങ്ങാൻ പൊലീസ് തന്നോട് ആവശ്യപ്പെട്ടെന്നും ഹനാൻ ആരോപിച്ചു.
കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയത്തിന്‍റെ അനുഭവങ്ങളെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018-എവരി വൺ ഈസ് എ ഹീറോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരുപാട് കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ശേഷമാണ് സിനിമ പൂർത്തിയായതെന്ന് ജൂഡ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
