- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഫിഫ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഫ്രാന്‍സും ഇംഗ്ലണ്ടും, എതിരാളികൾ പോളണ്ടും സെനഗലും
ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ് നേരിടും. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് സെനഗൽ -ഇംഗ്ലണ്ട് മത്സരം. വിജയിക്കുന്ന ടീമുകൾ ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഫ്രാൻസും പോളണ്ടും 16 തവണ നേർക്കുനേർ വന്നപ്പോൾ ഫ്രാൻസ് എട്ട് തവണയും പോളണ്ട് മൂന്ന് തവണയും വിജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഇരുടീമുകളും തോറ്റു. ഫ്രാൻസ് ടുണീഷ്യയോടും പോളണ്ട് അർജന്‍റീനയോടും. ഫ്രാൻസ് ഇറങ്ങാൻ സാധ്യതയുള്ള ശൈലി: 4-2-3-1. ടീമിൽ ആർക്കും പരിക്കില്ല. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളിലും ഫ്രാൻസ് ഗോൾ വഴങ്ങിയിട്ടില്ല. പോളണ്ട് 4-4-2 ശൈലിയിൽ ആകും ഇറങ്ങുക. തോൽവിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയത്. സെനഗൽ ഒരു തോൽവിയോടെയും. ഇത് രണ്ടാം…
നാലുവരി, ആറുവരി ദേശീയപാതകളിൽ കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ പോകണമെന്ന നിയമം കർശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ നടപടികൾ ആരംഭിച്ചു. ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ. ഇവ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാവൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാറുകൾ, ജീപ്പുകൾ, മിനി വാനുകൾ എന്നിവയ്ക്ക് സഞ്ചരിക്കാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഇടത് ട്രാക്ക് ഉപയോഗിക്കണം.
പത്തനംതിട്ട: കേരളത്തിൽ എല്ലായിടത്തും പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന് ശശി തരൂർ എം.പി. തൻ്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ എല്ലാ പരിപാടികളും അതത് ജില്ലകളിലെ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിച്ച തീയതി ഉൾപ്പടെ കയ്യിലുണ്ട്. പരാതികളുണ്ടെങ്കിൽ അവയ്ക്ക് മറുപടി നൽകും. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും ഒന്നുമല്ല, കോൺഗ്രസ് ഒരുമിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. താൻ ഒരു വിഭാഗത്തിന്‍റെ ഭാഗമല്ല. കോൺഗ്രസിനുള്ളിലെ വിഭാഗീയതയോടുള്ള എതിർപ്പ് ഞാനും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, വിഭാഗീയതയൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ ശരിയായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫിലൂടെ ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴകത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോംബാലെയുടെ അണിയറ പ്രവർത്തകർ. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസിന്‍റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്‍റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘രഘു താത്ത’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. “വിപ്ലവം വീട്ടിൽ നിന്ന് തുടങ്ങുന്നു” എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. സുമൻ കുമാറാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം, ഹോംബാലെ ഫിലിംസിന്‍റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കാന്താരയാണ്. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ബോക്സ് ഓഫീസും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരുന്നു. ഈ ബാനറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്ന സലാറിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടാണെന്ന് ശശി തരൂർ ആരോപിച്ചു. വായ്പാ പരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വർദ്ധിച്ച് വരികയാണ്. ഏകദേശം 40% യുവാക്കൾക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റുകൾ നൽകി വോട്ട് പിടിക്കുകയാണെന്നും തരൂർ പറഞ്ഞു.
മലപ്പുറം: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. പ്രശ്നങ്ങൾ യു.ഡി.എഫ് മുന്നണിയുടെ സ്ഥിരതയെ ബാധിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിൽ കോൺഗ്രസിനുള്ളിലെ വിഭാഗീയതയാണ് പ്രധാന വിഷയമായത്. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗിന്‍റെ അഭിപ്രായം അവതരിപ്പിക്കും. പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്നും യു.ഡി.എഫിൽ അഭിപ്രായ സമവായമുണ്ടാക്കുമെന്നും പി.എം.എ സലാം വിശദീകരിച്ചു.
ഈയടുത്ത് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ഫോണുകളുടെ അസംബ്ലിങ് അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ. ചൈനക്ക് പുറത്തേക്ക് പൂർണമായും ഉൽപ്പാദനം മാറ്റാനുള്ള നീക്കമാണ് ആപ്പിൾ നടത്തുന്നത്. ഇന്ത്യയും വിയറ്റ്നാമുമാണ് ആപ്പിളിന്റെ പരിഗണനയിലുള്ള രാജ്യങ്ങൾ. തായ്‍വാനീസ് കമ്പനിയായ ഫോക്സോണിനെ അസംബ്ലിങ്ങിൽ നിന്ന് പൂർണമായും ഒഴിവാക്കാനും ആപ്പിൾ നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ആപ്പിളിന്റെ ഏറ്റവും വലിയ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഷെങ്സോയിൽ ഉണ്ടായ കോവിഡ് ബാധ തടയുന്നതിൽ അധികൃതർ പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്ന് പ്രതിഷേധക്കാർ പറയുന്ന വിഡിയോയാണ് പുറത്ത് വന്നത്. ആപ്പിളിനായി ഫോൺ അസംബിൾ ചെയ്യുന്ന ഫോക്സോണിന്റെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ് ഷെങ്സോയിലുള്ളത്. ആപ്പിളിന്റെ ഐഫോൺ പ്രോ സീരിസിന്റെ 85 ശതമാനം നിർമ്മിക്കുന്നത് ഇവിടെയാണ്.
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരുദ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് നിലവിലുള്ള അധ്യാപക തസ്തികകൾക്ക് ഭീഷണിയാകും. പുതിയ നിയമനങ്ങളെയും ഇത് ബാധിക്കും. എയ്ഡഡ് കോളേജ് അധ്യാപകരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഈ സ്ഥിതി തുടർന്നാൽ എയ്ഡഡ് സ്കൂളുകളിലെന്നപോലെ എയ്ഡഡ് കോളേജുകളിലും അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സംരക്ഷണ സംവിധാനം ഏർപ്പെടുത്തേണ്ടി വരും. പ്ലസ് ടുവിന് ശേഷം പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും ഉന്നത വിദ്യാഭ്യാസവും ജീവിതവും തേടി സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തേക്ക് പുതുതലമുറ കുടിയേറുന്നതുമാണ് കുട്ടികളുടെ കുറവിന് കാരണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ ഗണ്യമായി കുറയുന്നത്. കേരള, കാലിക്കറ്റ്, എം.ജി. സർവകലാശാലകളിലായി ഫിസിക്സിന് മാത്രം 1102, കെമിസ്ട്രി-988, കണക്ക്-1491 സീറ്റുകളിൽ കുട്ടികളില്ല. സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരെ ഇത് സാരമായി ബാധിക്കും. പ്രാക്ടിക്കലിന് വിഷയങ്ങൾക്കനുസരിച്ച് 16-19 വിദ്യാർഥികളെയാണ് ഒരു ബാച്ചായി ജോലിഭാരം കണക്കാക്കുന്നതിന് കൂട്ടുന്നത്. ജോലിഭാരത്തിലെ കുറവ് തസ്തികയെയും ബാധിക്കും.
ചെന്നൈ: തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് സര്‍വീസ് സമയക്രമം പാലിച്ച് നടത്തുന്നതിന് ബസ് ജീവനക്കാർക്ക് മന്ത്രിയുടെ പ്രതീകാത്മക ഉപഹാരം. ക്ഷീരവികസന വകുപ്പ് മന്ത്രി എസ്.എം നാസറാണ് പുതിയ ബസ് സർവീസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വാച്ച് സമ്മാനിച്ചത്. തന്‍റെ മണ്ഡലമായ ആവഡിയിൽ നിന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കുള്ള ആദ്യ സർവീസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിലാണ് മന്ത്രി സമ്മാനം നൽകിയത്. വാച്ച് ഇരുവർക്കും കൈമാറിയ ശേഷം, സമയനിഷ്ഠയെ കുറിച്ച് അദ്ദേഹം അവർക്ക് ഉപദേശം നൽകി. ശേഷം മന്ത്രി ബസിൽ കുറച്ച് ദൂരം സഞ്ചരിച്ചു. ടിക്കറ്റ് എടുത്തപ്പോൾ കൂടെയുണ്ടായിരുന്ന രാഷ്ട്രീയക്കാർക്ക് കൂടെ എടുക്കാനും മന്ത്രി മറന്നില്ല.
കോഴിക്കോട്: സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിക്കുന്നു. ജെൻഡർ ക്യാമ്പയിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലരുതെന്ന് കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസില്‍ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ പ്രതിജ്ഞ തയ്യാറാക്കുമെന്നും അതിന് ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാല്‍ മതിയെന്നും അറിയിച്ചിട്ടുണ്ട്. ജെൻഡർ ക്യാമ്പയിന്‍റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ഭാഗമാണ് വിവാദമായത്. ഈ പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് എതിരാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ വാദിച്ചു. സമസ്തയ്ക്ക് പുറമെ കെ.എന്‍.എം മര്‍ക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും പ്രതിജ്ഞയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
