Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥാനം ഉൾപ്പെടെ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഈ ആഴ്ച മൂന്ന് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 04 (ഇന്ന്), ഡിസംബർ 07, ഡിസംബർ 08 തീയതികളിലാണ് ഈ ആഴ്ച മഴ ലഭിക്കാൻ സാധ്യത. അതേസമയം, മത്സ്യത്തൊഴിലാളികൾ ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ഇന്ന് (4-12-2022) കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് കടലിൽ പോകരുതെന്ന് കേന്ദ്ര…

Read More

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കി. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണമെന്നും സർക്കുലറിൽ പറയുന്നു. പ്രാർത്ഥന പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി അതിരൂപതാ ആസ്ഥാനത്ത് ഏകീകൃത കുർബാനയ്ക്കെതിരെ ഉപരോധസമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ കഴിഞ്ഞ ദിവസം കുർബാന അർപ്പിക്കാനെത്തിയപ്പോൾ ബസിലിക്കയ്ക്ക് മുന്നിൽ വച്ച് വിമത വിഭാഗം തടഞ്ഞിരുന്നു. ആറുമണിയോടെ കൊച്ചി സെന്‍റ് മേരീസ് കത്തീഡ്രലിലെ ബസിലിക്കയ്ക്ക് മുന്നിലെത്തിയ ബിഷപ്പിനെ ഗേറ്റിനു മുന്നിൽ തടയുകയായിരുന്നു. ഇതേതുടർന്ന് ഔദ്യോഗിക പക്ഷത്ത് നിന്ന് ഒരു കൂട്ടം വിശ്വാസികൾ അതിരൂപതാ ആസ്ഥാനത്ത് അതിക്രമിച്ചുകയറി ബോർഡുകളും കസേരകളും തകർത്തു. ഇതോടെയാണ് പൊലീസ് ഇടപെട്ട് ജനങ്ങളെ തുരത്തിയത്.

Read More

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാജ്യത്തുടനീളം മറ്റൊരു മെഗാ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. പ്രചാരണ പരിപാടി രണ്ടുമാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന 2023 ജനുവരി 26 മുതൽ ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരിൽ കാമ്പയിൻ ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഗ്രാമ, ബ്ലോക്ക് തലങ്ങളിലെ പദയാത്രകൾ, ജില്ലാ തലങ്ങളിലെ കൺവെൻഷനുകൾ, സംസ്ഥാന തലത്തിൽ റാലികൾ എന്നിവ യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സ്ത്രീകളെ സംഘടിപ്പിച്ച് മഹിളാ മാർച്ച് നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. 2023 മാർച്ച് 26ന് പ്രചാരണം സമാപിക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ആവേശം നിലനിർത്താനും അത് പാർട്ടിയുടെ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാനുമാണ് പുതിയ കാമ്പയിൻ നടത്തുക. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്‍റെ കത്ത് പ്രചാരണ വേളയിൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും…

Read More

തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും വിവാദങ്ങളും വിഴിഞ്ഞത്ത് ശക്തമായി തുടരുന്നതിനിടെ, പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് സാമൂഹിക, സാംസ്കാരിക, സാഹിത്യ, വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ തുറന്ന കത്ത്. പ്രൊഫസർ എം.കെ.സാനു, ക്രിസ് ഗോപാലകൃഷ്ണൻ, ജിജി തോംസൺ, എം.മുകുന്ദൻ, ജി.ശങ്കർ, ടി.കെ.രാജീവ് കുമാർ, മണിയൻപിള്ള രാജു, ജഗദീഷ്, എം.ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, സി.ഗൗരി ദാസൻ നായർ, സച്ചിദാനന്ദൻ, സേതു, എൻ.എസ്.മാധവൻ തുടങ്ങി എൺപതോളം പേരാണ് കത്തിൽ ഒപ്പിട്ടത്. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലുള്ളതാണ് കത്ത്. സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തണമെന്ന് പറയുന്നത് സംസ്ഥാനത്തിന്‍റെ താൽപ്പര്യത്തിന് എതിരാണെന്നും കത്തിൽ പറയുന്നു. പദ്ധതിക്കെതിരായ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകുന്നത് യുക്തിരഹിതവും അപലപനീയവുമാണ്. കേരളത്തിന്‍റെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്നവർക്ക് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്നും പദ്ധതി നടപ്പിലാക്കാനായി മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും കത്തിൽ…

Read More

കൊല്ലം: സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ എസ്.പി എം.ഹരിദാസ് (83) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ നടക്കും. 1984ൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പിയായിരിക്കെയാണ് ഹരിദാസ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. മരിച്ചയാൾ സുകുമാരക്കുറുപ്പ് അല്ലെന്നും സുകുമാരക്കുറുപ്പ് ചാക്കോ എന്നയാളെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണെന്നും കണ്ടെത്തിയത് ഹരിദാസാണ്.

Read More

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിക്കാനുള്ള സർക്കാർ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദീർഘകാലത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതരകുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും നൽകുന്ന പ്രത്യേക ഇളവ് പിണറായി വിജയൻ സർക്കാർ ദുരുപയോഗം ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികൾ ഉൾപ്പെടെ കൊടുംകുറ്റവാളികളായ രാഷ്ട്രീയ കൊലയാളികളെ മോചിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. സി.പി.എമ്മിന് പുറമെ ബി.ജെ.പിയും ഗുണഭോക്താക്കളിൽ ഉണ്ടാകുമെന്നതാണ് വാസ്തവം. അവർ തമ്മിലുള്ള അന്തർധാര എത്ര ആഴത്തിലുള്ളതാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് സർക്കാർ വീണ്ടും ലൈസൻസ് കൊടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 1,000ത്തിലധികം പ്രതികൾക്ക് ഈ ഇളവ് ലഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം നിയമവിരുദ്ധ ഉത്തരവുകൾക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും നാളെ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

Read More

ന്യൂ ഡൽഹി: സി.പി.ഐയുടെ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ ചുമതലകൾ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്‍റെ ചുമതല നൽകി. ബിനോയ് വിശ്വത്തിന് പാർട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്‍റെയും ചുമതല നൽകിയിട്ടുണ്ട്. പി സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്‍റെയും, അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും നൽകിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ്.

Read More

കോഴിക്കോട്: ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത കുടുംബശ്രീ ഡയറക്ടർ തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ പ്രതിജ്ഞ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ വ്യക്തമാക്കി. നേരത്തെ സമസ്ത അടക്കമുള്ള സംഘടനകൾ പ്രതിജ്ഞക്കെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൽഎം) 2022 നവംബർ 25 മുതൽ ഡിസംബർ 23 വരെ ലിംഗാധിഷ്ഠിത അക്രമത്തിനെതിരെയും ലിംഗനീതിയും ഉറപ്പാക്കുന്നതിനായും രാജ്യത്തുടനീളം ‘നയി ചേതന ‘ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിവരികയാണ്.  കേരളത്തിൽ കുടുംബശ്രീയാണ് ഈ പരിപാടിയുടെ നോഡൽ ഏജൻസി. നയി ചേതന ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നുവെന്ന് കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണത്തിൽ പറയുന്നു.

Read More

ധാക്ക: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 41.2 ഓവറിൽ 186 റൺസിന് പുറത്താക്കി. 5 വിക്കറ്റ് വീഴ്‌ത്തിയ ഷകീബ് അൽ ഹസനും 4 വിക്കറ്റ് വീഴ്‌ത്തിയ ഇബാദത്ത് ഹുസൈനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. മുൻ നിര ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പരാജയപ്പെട്ടപ്പോൾ കെ എൽ രാഹുലിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്. 70 പന്തിൽ 73 റൺസ് ആണ് രാഹുൽ നേടിയത്. ഋഷഭ് പന്തിന് പകരം രാഹുലാണ് ഇന്ന് വിക്കറ്റ് കീപ്പറുടെ റോളിൽ. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.

Read More

‘കുമ്പാരീസ്’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9ന് തീയേറ്ററുകളിലെത്തും. അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാമും എബ്രഹാം മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ജഗദീഷ്, ഡെയ്ൻ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് – ഹരീഷ് മോഹൻ, സംഗീതം – വില്യംസ് ഫ്രാൻസിസ്, കലാസംവിധാനം – പ്രദീപ് എം വി, പ്രോജക്ട് ഡിസൈൻ – ജിത്ത് പിരപ്പൻകോട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഫിനാൻസ് കൺട്രോളർ – അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനു സജീവൻ, സൗണ്ട് ഡിസൈൻ – അജിത്ത് എ ജോർജ്.

Read More