Author: News Desk

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഹമ്മദാബാദിലെ നിഷാൻ പബ്ലിക് സ്കൂളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ മോദി വോട്ടർമാർക്ക് മുന്നിൽ ഉയർത്തി കാട്ടി. എല്ലാവരും വോട്ട് രേഖപ്പെടുത്തി റെക്കോർഡ് പോളിങ് ഉറപ്പാക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും വോട്ട് രേഖപ്പെടുത്താൻ അഹമ്മദാബാദിലെത്തും. മധ്യ, വടക്കൻ മേഖലകളിലെ 14 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് മണി വരെ തുടരും. 61 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 833 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.

Read More

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോൺ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി ആളുകൾക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ടെക്നിക്കൽ സ്റ്റാഫ്, മുതിർന്ന ഉദ്യോഗസ്ഥർ മുതലായവരെ പിരിച്ചുവിടൽ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളിൽ കമ്പനി പിരിച്ചുവിടൽ നടപ്പാക്കും. ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ തന്നെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ പിരിച്ച് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പിരിച്ച് വിടൽ എത്ര പേരെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല.

Read More

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറുകളിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇത്തരമൊരു പിൻമാറ്റത്തിന്‍റെ കാരണം ഇറാൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതേസമയം, കർഷകരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ പകുതി വരെ ഇറാൻ അരി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്. എന്നിരുന്നാലും, ന്യൂഡൽഹിയും ടെഹ്റാനും രൂപയുടെ വ്യാപാര സെറ്റിൽമെന്‍റ് കരാർ തയ്യാറാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇറാനിയൻ ഇറക്കുമതിക്കാർ അവരുടെ വാങ്ങലുകൾ വൈകിപ്പിക്കുകയാണെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു. “എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് സംഭവിച്ചതെന്ന് വ്യക്തമല്ല, ഇറാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല,” ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരനായ ബൻസാലി ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണർ അനീഷ് ബൻസാലി പറഞ്ഞു. ഉയർന്ന ചരക്ക് നിരക്കും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ബസുമതി കയറ്റുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് കൗൾ പറഞ്ഞു. എന്നാൽ…

Read More

തിരുവനന്തപുരം: പിൻവാതിൽ നിയമനം സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പി.എസ്.സിയെയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കിയാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ, അർദ്ധ-സർക്കാർ സ്ഥാപനങ്ങളിൽ നടക്കുന്ന അനധികൃത നിയമനങ്ങൾ തൊഴിലന്വേഷകരോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ നിയമനങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. നിയമനങ്ങളെക്കുറിച്ച് ആസൂത്രിതമായ വ്യാജപ്രചാരണമാണ് നടക്കുന്നത്. തങ്ങളോട് അനീതി കാട്ടിയെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആളുകൾ ഇത് മുഖവിലയ്ക്കെടുക്കില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത്തരമൊരു പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നതായി മന്ത്രി സഭയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ മുതൽ ആറര വർഷത്തിനിടെ 1.99 ലക്ഷം നിയമനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്തെക്കാൾ 18,000 കൂടുതലാണിത്. ബോർഡും കോർപ്പറേഷനും ഉൾപ്പെടെ 55 സ്ഥാപനങ്ങളിലെ നിയമനങ്ങൾ കൂടി പി.എസ്.സിക്ക് വിട്ടു. കൊവിഡ്…

Read More

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ റേഷൻ കടകളുടെയും മുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പറഞ്ഞു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണം ചെയ്യാനും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കെ-ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഇത് ആദ്യം ബിപിഎൽ വിഭാഗത്തിന് നൽകുകയാണ് ലക്ഷ്യം. ലൈഫ് മിഷനിലൂടെ 3.18 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ജാഗ്രതയോടെ മുന്നോട്ട് കൊണ്ടുപോകും.  വിസർജ്യം കലർന്ന വെള്ളമാണ് കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ അവസ്ഥ മാറണം. എന്നാൽ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കുന്നിടത്തെല്ലാം എതിർപ്പുണ്ട്. പ്രതിഷേധത്തെ തുടർന്ന് പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്‍റ് ഉപേക്ഷിക്കേണ്ടിവന്നു. എല്ലായിടത്തും ഇത് തന്നെയാണ് അവസ്ഥ. അതിനാൽ ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

Read More

കോട്ടയം: കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷവിമർശനവുമായി വന്ന പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അടുക്കളയിൽ പാത്രം കഴുകി കോണ്‍ഗ്രസ്സായി മാറിയ ശേഷം പാർലമെന്‍റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശശി തരൂരിന്റെ അനുയായികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡി.സി.സി.യുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നായിരുന്നു നാട്ടകം സുരേഷിന്‍റെ വിശദീകരണം. അതേസമയം, പേജിൽ നൽകിയ ഫോൺ നമ്പർ ഉൾപ്പെടെ നാട്ടകത്തിന്‍റേതാണെന്നാണ് തരൂരിന്റെ അനുയായികൾ പറയുന്നത്. കോട്ടയത്ത് പൊതുപരിപാടിക്ക് എത്തിയ ശശി തരൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാതെയാണ് എത്തിയതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും പറഞ്ഞിരുന്നു. 

Read More

നടി ഹൻസിക മോത്ത്‌വാനിയും സുഹൃത്ത് സൊഹേൽ കതുരിയയും വിവാഹിതരായി. ഞായറാഴ്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു വിവാഹം. നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിനായി വ്യാഴാഴ്ചയാണ് നടിയും കുടുംബവും മുംബൈയിൽ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച നടന്ന മെഹന്ദിയുടെയും സംഗീതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൻസികയും സൊഹേലും കഴിഞ്ഞ രണ്ട് വർഷമായി ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വച്ച് സൊഹേൽ തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രവും ഹൻസിക പങ്കുവച്ചിരുന്നു. ഹൃതിക് റോഷൻ നായകനായ കോയി മിൽ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നിരുന്നാലും, ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 2008 ൽ കന്നഡയിൽ നായികയായി…

Read More

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലുകളാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന്‍റെ ഹൈലൈറ്റ്. സ്പീക്കറായി ചുമതലയേറ്റ ശേഷം എ.എൻ ഷംസീർ നിയന്ത്രിക്കുന്ന ആദ്യ നിയമസഭാ സമ്മേളനം കൂടിയാണിത്. ചരിത്രം സൃഷ്ടിച്ച്, സ്പീക്കർ പാനൽ പൂർണ്ണമായും ഇത്തവണ സ്ത്രീകളാണ്. ഭരണപക്ഷത്ത് നിന്ന് യു.പ്രതിഭ, സി.കെ ആശ, പ്രതിപക്ഷത്ത് നിന്ന് കെ.കെ രമ എന്നിവരാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ സ്ത്രീകൾ എത്തുന്നത്. പാനലിൽ വനിതകൾ ഉണ്ടാകണമെന്ന് സ്പീക്കർ എ.എൻ ഷംസീറാണ് നിർദ്ദേശിച്ചത്. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും സ്ത്രീകളെ നിർദ്ദേശിച്ചു. സ്പീക്കർ സഭയിലില്ലാത്തപ്പോൾ സഭയെ നിയന്ത്രിക്കാനാണ് ഈ പാനൽ. കോണ്‍ഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിൽ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ.കെ രമയെ നിർദ്ദേശിച്ചു എന്നതും ശ്രദ്ധേയമാണ്.

Read More

ഹിമാചൽ പ്രദേശ്: ഡ്രോൺ വഴി പല ചരക്കുകളും വേഗത്തിൽ എത്തിക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. ആപ്പിൾ ഇതുപോലെ ആകാശമാര്‍ഗം കയറ്റി അയച്ചാൽ എങ്ങനെയിരിക്കും? ഹിമാചൽ പ്രദേശിലെ ഒരു കൂട്ടം കർഷകർ അത്തരമൊരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കിന്നൗർ ജില്ലയിലെ രോഹൻ കാണ്ഡ ഗ്രാമത്തിലാണ് ഡ്രോൺ ഉപയോഗിച്ച് 20 കിലോ ആപ്പിൾ പെട്ടികൾ കയറ്റി അയച്ചത്. ഡ്രോൺ ടെക്നോളജി സ്ഥാപനമായ സ്കൈ എയർ മൊബിലിറ്റിയുമായി സഹകരിച്ച് വെഗ്രോ ആപ്പിൾ സ്റ്റോറേജ് ഏജൻസി ആറ് മിനിറ്റിനുള്ളിൽ തോട്ടത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പ്രധാന റോഡിലേക്ക് ബോക്സുകൾ എത്തിച്ചു. പ്രദേശത്തെ ആപ്പിൾ കർഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രോഹൻ കാണ്ഡയിലേക്ക് റോഡ് ഗതാഗതം സാധ്യമല്ല. ആപ്പിൾ പെട്ടികളുമായി മണിക്കൂറുകളോളം നടന്നാൽ മാത്രമേ വാഹനം കിട്ടൂ. ചെലവും കൂടുതലാണ്. ഇതിനെല്ലാം പരിഹാരമാണ് ഡ്രോൺ പദ്ധതി. അടുത്ത സീസണോടെ ഒരേ സമയം 200 കിലോ ആപ്പിൾ കയറ്റുകയാണ് ലക്ഷ്യമെന്ന് വെഗ്രോയുടെ ചുമതലയുള്ള ദിനേശ് നേഗി പറഞ്ഞു. കിന്നൗറിലെ 10,924…

Read More

കൊച്ചി: ടാറ്റാ ഗ്രൂപ്പിന്‍റെ കീഴിലുള്ള എയർ ഇന്ത്യ പുതുതായി ആരംഭിക്കുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്‍റ് സെന്‍ററുകളിൽ ഒന്ന് കൊച്ചിയിൽ വരുന്നു. ആറ് മാസത്തിനകം കാക്കനാട് ഇൻഫോപാർക്കിലോ സമീപമോ ഇത് സ്ഥാപിക്കും. ഡൽഹിക്കടുത്തുള്ള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക് സെന്‍റർ. കൊച്ചിയിൽ ആരംഭിക്കാനിരിക്കുന്ന ടെക് സെന്‍ററിലേക്കുള്ള റിക്രൂട്ട്മെന്‍റ് നടപടികൾ പുരോഗമിക്കുകയാണ്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, ആപ്പ് ഡെവലപ്പർമാർ, സൈബർ സുരക്ഷാ പരിശോധനാ വിദഗ്ധർ എന്നിവരെ കൊച്ചി സെന്‍ററിൽ നിയമിക്കും. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അഭിമുഖം നടന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസ്, ടാറ്റ ഡിജിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ചില വിദഗ്ധരും എയർ ഇന്ത്യ ടെക്നോളജി സെന്‍ററിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കൈകളിൽ നിന്ന് ഏറ്റെടുത്ത എയർ ഇന്ത്യയുടെ സംയോജനം എളുപ്പമാക്കുന്നതിന്‍റെ ഭാഗമായാണ് കൊച്ചിയിലും ഗുരുഗ്രാമിലും ടെക്നോളജി സെന്‍ററുകൾ സ്ഥാപിക്കുന്നത്. ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും ഇത് ലക്ഷ്യമിടുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയില്‍ വിസ്താര,…

Read More