Author: News Desk

ന്യൂഡല്‍ഹി: പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ തുടർനടപടികളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. പള്ളി ഭൂമി ഏറ്റെടുക്കാൻ സർക്കാരിനു നിർദ്ദേശം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഹൈക്കോടതി സ്വീകരിക്കുന്ന തുടർനടപടികൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഋഷി കേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സഭാ ഭൂമിയിടപാട് കേസിൽ വിചാരണ നേരിടാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് നിർദ്ദേശം നൽകിയ ഉത്തരവിലാണ് സഭകളുടെ ഭൂമിയും സ്വത്തുക്കളും വിൽക്കാൻ ബിഷപ്പുമാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വിധിച്ചത്. പള്ളി ഭൂമി പൊതു ട്രസ്റ്റിന്‍റെ ഭാഗമായി വരുമെന്നും സിവിൽ നടപടി ചട്ടത്തിലെ സെക്ഷൻ 92 ബാധകമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സിറോ മലങ്കര സഭയുടെ ബത്തേരി രൂപതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സി യു സിംഗും അഡ്വക്കേറ്റ് റോമി ചാക്കോയും…

Read More

ന്യൂഡൽഹി: ഞായറാഴ്ച തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ജിആർഎപി) മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നിരോധനം. ജി.ആർ.എ.പി നടപ്പാക്കുന്നതിനുള്ള ഉപസമിതി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂർ നേരത്തെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകുന്നേരം 4 ഓടെയാണ് ക്രിട്ടിക്കൽ കാറ്റഗറിയിൽ എത്തിയത്. ഇത് കൂടുതൽ വഷളാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നവംബർ 4നാണ്, വായുവിന്‍റെ ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ പ്രവേശിച്ചത്. അന്നും ജി.ആർ.എ.പി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Read More

ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കെതിരെയാണ് മത്സരം നടന്നത്. സെമിയിൽ ചൈനയെയും ഫൈനലിൽ ആഫ്രിക്കയെയും പരാജയപ്പെടുത്തി. അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു ചീഫ് കോച്ചുമായ കുൽദീപ് ഹന്ദുവിന്‍റെ കീഴിലാണ് മിഥുൻ പരിശീലനം നടത്തുന്നത്. പ്രോ വുഷു ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ബെംഗളൂരുവിലായിരുന്നു പരിശീലനം.

Read More

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്‍റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  നിലവിലെ ജയിൽ ചട്ടപ്രകാരം അമീറുൾ ഇസ്ലാമിനെ അസമിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിൽ മാറ്റം ആവശ്യമെങ്കിൽ കേരള സർക്കാർ പുറപ്പെടുവിച്ച 2014ലെ ചട്ടങ്ങൾ ഹർജിയിൽ ചോദ്യം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2014ലെ ജയിൽ നിയമത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ജയിൽ മാറാൻ അനുവദിക്കാനാകില്ല. വധശിക്ഷയ്ക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ടെങ്കിൽ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ നിലനിൽക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

Read More

അബുദാബി: യു.എ.ഇയുടെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘മാർച്ച് ഓഫ് ദി യൂണിയൻ’ പരിപാടിയിൽ പതിനായിരങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന് യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അൽ വത്ബയിൽ പ്രസിഡൻഷ്യൽ കോർട്ട് സംഘടിപ്പിച്ച യൂണിയൻ മാർച്ചിൽ വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ യൂണിയന്‍റെ മാർച്ചിൽ ഒത്തുചേർന്നു. യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ദേശീയപതാകയുമേന്തി മാർച്ചിന് നേതൃത്വം നൽകി. പരമോന്നത കൗൺസിൽ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികൾ, ഒട്ടക, കുതിര പ്രദർശനങ്ങൾ, എയർ ഷോ, വെടിക്കെട്ട്, ലേസർ ഷോ എന്നിവ കാണികളെ അത്ഭുതപ്പെടുത്തി. 

Read More

കൊച്ചി: ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ സി വി ആനന്ദബോസിനെ സ്വീകരിക്കാൻ ബി ജെ പി ജില്ലാ നേതൃത്വം എത്തിയില്ലെന്ന് വിമർശനം. ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ള പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ വിട്ടുനിന്നെങ്കിലും കെ സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിലെ എഎൻ രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ നെടുമ്പാശേരിയിലെത്തി ആനന്ദബോസിനെ സ്വീകരിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ സ്വീകരിക്കാൻ വരേണ്ട ആവശ്യമില്ലെന്ന് പാർട്ടിക്ക് പറയാമെങ്കിലും ബി.ജെ.പിയുടെ ഔദ്യോഗിക പാളയത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന എ.എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനുമാണ് സ്വീകരണത്തിൽ ശ്രദ്ധ ആകർഷിച്ചത്. ഗവർണറായ ശേഷം ആദ്യമായി കേരളത്തിലെത്തിയ ആനന്ദബോസിന് ഔദ്യോഗിക പക്ഷത്തല്ലാത്ത നേതാക്കൾ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. അതേസമയം, ആനന്ദബോസിനെ സ്വീകരിക്കാൻ ജില്ലാ പ്രസിഡന്‍റ് ഷൈജു എത്താതിരുന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവ് കൂടിയാണ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴൽപ്പണക്കേസ് ആനന്ദബോസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഔദ്യോഗിക പക്ഷം അവഗണിച്ചുവെന്ന ചർച്ചയാണ്…

Read More

ചെന്നൈ: തമിഴ്നാട്ടിൽ, പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയേക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഭിന്നശേഷിക്കാർക്ക് തമിഴ്നാട് നൈപുണ്യ വികസന കോർപ്പറേഷൻ പരിശീലനവും സൗജന്യ ലാപ്ടോപ്പും നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് സർക്കാർ , സ്വകാര്യ മേഖലകളിൽ ഉന്നതതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ ശുപാർശകൾക്കനുസൃതമായി ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ നൽകും. മറ്റുള്ളവരെ ആശ്രയിക്കാതെ ജോലി ചെയ്യാൻ കഴിയുന്ന വിധത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകും. ഭിന്നശേഷിക്കാർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ ജനുവരി ഒന്നു മുതൽ 1,000 രൂപയിൽ നിന്ന് 1,500 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആകെ 4,39,315 പേർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. 263.58 കോടി രൂപയുടെ അധികബാധ്യത സർക്കാർ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.

Read More

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് നന്ദി. എല്ലാവരും അവയെല്ലാം വായിക്കണം, എന്നോടും സിനിമയോടും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. ഗോള്‍ഡ് പ്രേമത്തിന്റെ രണ്ടാം ഭാഗമല്ലെന്നും താൻ മുമ്പൊരിക്കലും ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇതാദ്യമായാണ് ഗോൾഡ് എടുക്കുന്നതെന്നും അൽഫോൺസ് പുത്രൻ എഴുതി. “ഗോള്‍ഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. എന്നെക്കുറിച്ചും എന്‍റെ സിനിമയെക്കുറിച്ചും കൊറേ കുശുമ്പും പുച്ഛവും, തേപ്പും എല്ലാം കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് എന്‍റെ പ്രത്യേക നന്ദി. ചായ നല്ലതല്ലെന്ന് പെട്ടെന്ന് പറയാം!” “കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു..” എന്നെല്ലാം പറഞ്ഞാൽ അത് ചായ ഉണ്ടാക്കുന്ന വ്യക്തിക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപയോഗപ്രദമാകുമെന്നും അൽഫോൺസ് കുറിച്ചു.

Read More

തിരുവനന്തപുരം: റോഡ് വികസനത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ പ്രധാന പദ്ധതിയായ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഔട്ടർ റിംഗ് റോഡ്. തലസ്ഥാന നഗരിയിലെ ഒരു പ്രധാന റോഡായാണ് പദ്ധതി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രം ആവശ്യമായ സഹകരണം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റോഡിന്‍റെ ഇരുവശങ്ങളിലും വലിയ തോതിൽ മറ്റ് പദ്ധതികൾ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കോട്ടയം: വിവാദമായ ഇലന്തൂർ ഇരട്ടനരബലി കേസിൽ കൊല്ലപ്പെട്ട റോസ്ലിന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് ഉച്ചയോടെയാണ് കൈമാറിയത്. റോസ്ലിന്‍റെ മക്കളായ മഞ്ജുവും സഞ്ജുവും മൃതദേഹം ഏറ്റുവാങ്ങി. റോസ്ലിൻ വാടകയ്‌ക്ക് താമസിച്ചിരുന്ന കാലടിയിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം ഡിഎൻഎ പരിശോധനയ്ക്കായി മൃതദേഹം രണ്ട് മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നവംബർ 20നാണ് തമിഴ്നാട് സ്വദേശിനിയായ പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയത്. പത്മയുടെ മകൻ സെൽവരാജും സഹോദരിയും ചേർന്ന് മൃതദേഹം തമിഴ്നാട്ടിലെ ധർമ്മപുരിയിൽ എത്തിച്ച് ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി സംസ്കരിച്ചു. മനുഷ്യബലി നടത്തിയ ശേഷം റോസ്ലിൻ, പത്മ എന്നിവരുടെ ശരീരഭാഗങ്ങൾ അറവുശാലയിലേത് പോലെ മുറിച്ചുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഷാഫി വിശ്വസിപ്പിച്ചിരുന്നു. മനുഷ്യമാസം ഭക്ഷിക്കുന്നവരുണ്ട്.  ഇതുപയോഗിച്ച് പൂജകൾ നടത്തുന്ന സിദ്ധൻമാരുണ്ട്. ഈ മാസം മനുഷ്യഹത്യ നടത്തിയ ശേഷം…

Read More