- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ എൻ.ഐ.എ അന്വേഷണം വേണ്ടെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം, കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.
ഡബ്ലിന്‍: പ്രതിവർഷം ഒരുകോടി അഞ്ചുലക്ഷത്തിലധികം സമ്പാദിക്കുന്ന ഐറിഷ് റെയിലിന്‍റെ ഫിനാൻസ് മാനേജരാണ് ഡെർമറ്റ് അലിസ്റ്റർ മിൽസ്. ഈ വർഷം ഡിസംബർ 1ന് മിൽസ് വളരെ വിചിത്രമായ ഒരു കാരണത്താൽ കോടതിയെ സമീപിച്ചു. മിൽസിന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ ജോലി സമയത്തിന്‍റെ ഭൂരിഭാഗവും പത്ര വായനയും നടത്തവുമായി തീരുകയാണ് എന്നതാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഐറിഷ് റെയിലിനുള്ളിലെ ക്രമക്കേടുകൾ വെളിപ്പെടുത്തിയതിന് ഒൻപത് വർഷം മുമ്പ് സംരക്ഷിത വെളിപ്പെടുത്തല്‍ ചട്ടത്തിന്‍റെ കീഴില്‍ തന്നെ ശിക്ഷിച്ചിട്ടുണ്ടെന്നും അതിനാലാണ് തനിക്ക് ജോലി നിഷേധിച്ചതെന്നും മിൽസ് പറഞ്ഞു. ഓഫീസിൽ ഒരു ഉത്തരവാദിത്തവും തന്നെ ഏൽപ്പിക്കുന്നില്ലെന്നും ജോലിസ്ഥലത്ത് “വളരെ ഒറ്റപ്പെട്ടതായി” തോന്നുന്നുവെന്നും മിൽസ് പരാതിയിൽ പറയുന്നു. എന്നാൽ, വെളിപ്പെടുത്തൽ അറിയിക്കാതിരുന്നിട്ടും, മിൽസിനെ ശിക്ഷിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 2018 ൽ നടത്തിയ റിക്രൂട്ട്മെന്‍റിൽ, ഉയർന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് യോഗ്യത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ജോലി കുറയുന്നതെന്നാണ് ഐറിഷ് റെയിൽ അവകാശപ്പെടുന്നത്.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി.അനുരാഗും എസ്.മേഘയും. സീനിയർ പുരുഷൻമാരുടെ 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലെ അനുരാഗ് ജേതാവായി. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് ഷാൻ 10.91 സെക്കൻഡിൽ വെള്ളി നേടിയപ്പോൾ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ ആഷ്ലിൻ അലക്സാണ്ടർ 10.94 സെക്കൻഡിൽ വെങ്കലം നേടി. സീനിയർ വനിതകളുടെ 100 മീറ്റർ വിഭാഗത്തിൽ പാലക്കാട് പുളിയപ്പറമ്പ് എച്ച്.എസിലെ എസ്.മേഘ 12.23 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. പറളി എച്ച്.എസിന്‍റെ വി.നേഹ വെള്ളിയും (12.35), കടകശ്ശേരി ഇ.എച്ച്.എസ്.എസിലെ സി.അനുഗ്രഹ (12.88) വെങ്കലവും നേടി.
സ്വീപ്പര്‍മാരെ കൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിച്ചു; പ്രതിഷേധം
കോട്ടയം: സ്വീപ്പര്‍മാരെ ഡയറക്ടറുടെ വീട്ടിലെ ജോലിക്ക് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസിലെ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിൽ. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് രാവിലെ മുതൽ ക്ലാസുകൾ ബഹിഷ്കരിക്കുകയും അനിശ്ചിതകാല സമരം ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ മേഖലകളിലുമുള്ള വിദ്യാർത്ഥികൾ സമരത്തിന്‍റെ ഭാഗമാണെന്ന് സ്റ്റുഡന്‍റ്സ് കൗൺസിൽ പ്രസിഡന്‍റ് ശ്രീദേവ് പറഞ്ഞു. സമരത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്നും ശ്രീദേവ് കൂട്ടിച്ചേർത്തു. സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ട് ജോലിക്കെത്തിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് സ്വീപ്പർമാരെ അറിയിച്ചത്. വീടിന് പുറത്തുള്ള ശുചിമുറിയിൽ കുളിച്ച ശേഷം മാത്രമേ ഡയറക്ടറുടെ വീട്ടിൽ കയറാവൂ എന്നും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസിൽ 32 കാരിയായ പരാതിക്കാരി ഉൾപ്പെടെ മൂന്ന് പേരെ ദിവസ വേതനത്തിന് സ്വീപ്പർമാരായി നിയമിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്‍റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ ജാതി അടിസ്ഥാനമാക്കിയുള്ള…
അഞ്ചല്‍: സി.പി.എം നേതാവ് എം.എ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയെ 20 വർഷങ്ങൾക്ക് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. വെഞ്ചേമ്പ് ചേന്നമംഗലത്ത് വീട്ടിൽ സമീർ ഖാൻ (38) ആണ് അറസ്റ്റിലായത്. മക്കളുടെയും അച്ഛന്‍റെയും മുന്നിൽ വച്ചാണ് അഷ്റഫിനെ പ്രതികൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 2004ൽ എം.എ അഷ്റഫ് സ്മാരകമന്ദിരം തീവെച്ച് നശിപ്പിച്ച കേസിലെ നാലാം പ്രതിയുമാണ് സമീര്‍ ഖാന്‍.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടെലികോം വകുപ്പ് പവർ ഗ്രിഡ് ടെലിസർവീസസ് ലിമിറ്റഡിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 5 ജി സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനിടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് കോർപ്പറേഷന്‍റെ ഈ നീക്കം. ഡാറ്റാ സെന്‍റർ ബിസിനസിലേക്ക് പ്രവേശിച്ച് ബിസിനസ്സിന് കൂടുതൽ ഉത്തേജനം നൽകുന്നതിനും മൂല്യ ശൃംഖല ഉയർത്തുന്നതും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പവർ ഗ്രിഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (ടെലികോം) ബി.വംശി രാമ മോഹൻ പറഞ്ഞു. നിലവിൽ റെഗുലേറ്ററി ക്ലിയറൻസിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ സെന്‍ററുകൾ പ്രവർത്തിപ്പിക്കാൻ പവർ ഗ്രിഡിന് സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍റെ (സിഇആർസി) അംഗീകാരം ഇതിനകം ലഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള അതിവേഗ ഡാറ്റാ ശൃംഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെലികോം ബിസിനസിന് മുന്നോട്ട് പോകാനുള്ള ധാരാളം സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം സൂര്യയുടെ ആരാധകർ ഏറ്റെടുത്തിരുന്നു. ബാല സംവിധാനം ചെയ്യുന്ന ‘വണങ്കാൻ’ എന്ന സിനിമയാണ് സൂര്യ ചെയ്യാനിരുന്നത്. സൂര്യ തന്നെയാണ് ബാലയുമായി വീണ്ടും ഒന്നിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറിയെന്നാണ് ഏറ്റവും പുതിയ വാർത്ത. സൂര്യ വണങ്കാനില്‍ നിന്ന് പിന്മാറിയതായി ബാല തന്നെയാണ് അറിയിച്ചത്. ‘കഥയിലെ ചില മാറ്റങ്ങൾ കാരണം, അത് സൂര്യയ്ക്ക് യോജിക്കുമോ എന്ന ആശങ്ക എനിക്കുണ്ട്. സൂര്യയ്ക്ക് ഇപ്പോഴും എന്നിലും കഥയിലും പൂർണ്ണ വിശ്വാസമുണ്ട്. എന്നാൽ എന്നെ വളരെയധികം സ്നേഹിക്കുന്ന എന്‍റെ സഹോദരന് ഞാൻ കാരണം ഒരു തിന്മയും ഉണ്ടാകരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്‍റെ കടമയാണ്. ‘വണങ്കാൻ’ എന്ന ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറുന്നത് ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. എനിക്ക് വളരെ സങ്കടമുണ്ട്. പക്ഷേ ഇത് എന്‍റെ താൽപ്പര്യം മുൻനിർത്തിയുള്ള തീരുമാനമാണ്’, ബാല പറഞ്ഞു. ചിത്രത്തിൽ മറ്റൊരു നടനെ കാസ്റ്റ്…
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കിക്കൊല്ലുന്നത് ആണെന്ന് പ്രതികൾക്ക് അറിയാമോയെന്ന് കോടതി ആരാഞ്ഞു. കുറ്റബോധം തോന്നുന്നുണ്ടോ എന്നും കോടതി ചോദിച്ചു. തങ്ങൾക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് പ്രതികൾ മറുപടി നൽകി. പ്രായം കണക്കിലെടുത്ത് പരമാവധി ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗത്തിന്‍റെ ആവശ്യം. എന്നാൽ, പ്രതികൾ ചെയ്ത കുറ്റത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും ഉയർന്ന ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ യുവതിയെ 2018 മാർച്ച് 14 നാണ് പോത്തൻകോട് നിന്ന് കാണാതായത്. 35 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കോവളത്തിനടുത്ത് പൊന്തക്കാട്ടിൽ നിന്ന് അഴുകിയ മൃതദേഹം…
ന്യൂഡല്‍ഹി: പണം ഇടാക്കുന്ന എല്ലാത്തരം ഓൺലൈൻ ഗെയിമുകളും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഓൺലൈൻ നൈപുണ്യ ഗെയിമുകൾ മാത്രം നിയന്ത്രിക്കാനുള്ള പ്രത്യേക സമിതിയുടെ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നിരസിച്ചു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓൺലൈൻ ചൂതാട്ടം സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് കണക്കിലെടുത്താണ് സമിതി ഒഴിവാക്കിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സമർപ്പിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഓൺലൈൻ നൈപുണ്യ ഗെയിമുകളുടെ നിയന്ത്രണത്തിനും വർഗ്ഗീകരണത്തിനുമായി ഒരു റെഗുലേറ്ററി അതോറിറ്റി ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ താൽപര്യങ്ങൾ പരിഗണിച്ച് നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താനാണ് സാധ്യത. ഗെയിമുകൾ നിരോധിക്കാനുള്ള അധികാരവും ലംഘനങ്ങൾക്കുള്ള ശിക്ഷയും വ്യക്തമാക്കാനാണ് പ്രത്യേക നിയമം കൊണ്ടുവരുന്നത്. ഇന്ത്യൻ ഗെയിമിംഗ് വ്യവസായത്തിന്‍റെ ഭാവി ഈ നിയമത്തിലൂടെ തീരുമാനിക്കും. രാജ്യത്തെ 1.5 ബില്യൺ ഡോളർ ഗെയിമിംഗ് വിപണി 2026 ഓടെ 6 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങൾ ഈ മേഖലയിലെ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തുമെങ്കിലും, ഇത് ചിലപ്പോൾ ഗെയിമിംഗ് കമ്പനികളുടെ പ്രവർത്തനത്തെ…
പാരിസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ദി സിറ്റി ഓഫ് ജോയ്, ഓ ജറുസലേം, ഈസ് പാരീസ് ബേണിംഗ് എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിൽ ഉൾപ്പെടുന്നു. രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 1931 ജൂലായ് 30-ന് ചാറ്റെലൈലോണിൽ ജനിച്ച ലാപിയർ, അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി സഹകരിച്ച് എഴുതിയ ആറ് പുസ്തകങ്ങളുടെ ഏകദേശം 50 ദശലക്ഷം കോപ്പികളാണ് വിറ്റത്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു ഭാഗം കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നൽകുന്നുണ്ട്.
