Author: News Desk

നടൻ വിജയുടെ ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ രണ്ടാമത്തെ സിംഗിൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ‘തീ ദളപതി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ സിമ്പുവാണ്. ചിമ്പുവിന്‍റെ മാസ് പെർഫോമൻസുള്ള ഗാനം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 12 ദശലക്ഷത്തിലധികം റിയൽ ടൈം കാഴ്ചക്കാരെയാണ് നേടിയത്. സിമ്പു ചിത്രത്തിൽ അഭിനയിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീള കഥാപാത്രമാണോ എന്നറിയാൻ ചിത്രത്തിന്‍റെ റിലീസ് വരെ കാത്തിരിക്കേണ്ടി വരും.  നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് പാടിയ ഗാനം ദക്ഷിണേന്ത്യൻ സിനിമയിൽ സമീപകാലത്ത് ഇറങ്ങിയ ലിറിക്കൽ വീഡിയോകളിലെ വലിയ ഹിറ്റായും മാറി.…

Read More

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജയ്സൻ ജോസഫിനെ (ജയ്സൻ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗർ സൗത്ത് യുവജന സമാജം റോഡിലെ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജമുന പ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമാണ്. ആർജെ ക്രിയേഷൻസിൻ്റ ഉടമയാണ് അദ്ദേഹം. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്.

Read More

കൊച്ചി: വിഴിഞ്ഞം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് ഖേദകരമെന്ന് കെസിബിസി. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി സമവായത്തിലെത്താതെ സർക്കാർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെ വിളിക്കാനുള്ള നീക്കം ആശങ്കാജനകമാണെന്നും കെ.സി.ബി.സി പറഞ്ഞു. കേരള കാത്തലിക് കൗൺസലിൻ്റെ ജനറൽ ബോഡി യോഗത്തിലാണ് വിമർശനം.

Read More

ന്യൂ ഡൽഹി: അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീം കോടതി . 2014 ലെ അവയവമാറ്റ നിയമത്തിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുടെ നിയമങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകൾ അടിയന്തിരമായി ആവശ്യമുള്ള രോഗികൾക്ക് പലപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നിയന്ത്രണങ്ങൾ കാരണം നടപടിക്രമങ്ങളിൽ വലിയ കാലതാമസം നേരിടുന്നു. ഈ കാലതാമസം നിരവധി ആളുകളുടെ ജീവന് തന്നെ ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ‘ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചർ ഫൗണ്ടേഷൻ’ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അവയവമാറ്റ നിയമങ്ങൾക്ക് ഒരു…

Read More

രാജ്യത്തെ ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇലക്ട്രിക് വാഹനങ്ങൾ വിലക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്. അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും മഞ്ഞ് കാലത്ത് വിലക്കാനുള്ള നീക്കത്തിലാണ് രാജ്യം. രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വിസ് അധികൃതർ അടിയന്തര പദ്ധതികൾ തയ്യാറാക്കിയതിന് പിന്നാലെയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതുമായി സംബന്ധിച്ച വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കടകൾ തുറക്കുന്ന സമയത്തിലും കെട്ടിടങ്ങളിൽ ചൂടാക്കുമ്പോഴും ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സൂചന. കെട്ടിടങ്ങൾ 20 ഡിഗ്രിയിലധികം ചൂടാക്കാൻ പാടില്ല. കണ്‍സേര്‍ട്ടുകളും, തിയേറ്ററുകൾ, സ്പോർട്സ് ഇവന്‍റുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. രാജ്യം പൂർണമായും ഇരുട്ടിലേക്ക് പോകുന്നത് തടയാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാലത്ത് അയല്‍രാജ്യത്ത് നിന്നും എത്തിക്കുന്നതിന് പുറമേ രാജ്യത്തെ ജലവൈദ്യുത നിലയങ്ങൾ പ്രവർത്തിപ്പിച്ചുമാണ് സ്വിറ്റ്സർലൻഡിന്‍റെ ഊർജ്ജ മേഖല പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, മഞ്ഞുവീഴ്ചയുള്ള സീസണിൽ, ഭൂരിഭാഗം വൈദ്യുതി നിലയങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമല്ല. വൈദ്യുതി അയൽ രാജ്യങ്ങളിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് എത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് രാജ്യം പൂർണ്ണമായും…

Read More

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജർ ബിജു കരീം, അക്കൗണ്ടന്‍റ് ജിൽസ്, കമ്മിഷൻ ഏജന്‍റ് ബിജോയ്, സൂപ്പർമാർക്കറ്റ് കാഷ്യർ റെജി. കെ അനിൽ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. 2011 നും 2021 നും ഇടയിൽ അഞ്ച് പേർ സ്വന്തമാക്കിയ 58 സ്വത്തുക്കൾ കണ്ടുകെട്ടും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് നടപടി. ഒന്നാം പ്രതി സുനിൽ കുമാറിന്‍റെ പേരിൽ സ്വത്തില്ലാത്തതിനാൽ കണ്ടുകെട്ടാനാവില്ല. ബിജോയിയുടെ പീരുമേട്ടിലെ ഒമ്പത് ഏക്കർ സ്ഥലമുൾപ്പടെയാണ് കണ്ടുകെട്ടുക. തൃശ്ശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിൽക്കര എന്നിവിടങ്ങളിലെ വസ്തുവകകളാണ് കണ്ടുകെട്ടുന്നത്. പരാതി കാലയളവിൽ പ്രതികൾ 117 കോടി രൂപയുടെ വ്യാജ വായ്പയെടുത്തതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

Read More

ഡിസംബർ 12ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്ക് അരങ്ങൊരുങ്ങി. ആറ് ലക്ഷത്തിലധികം ആളുകൾ കണ്ട ബിനാലെയുടെ നാലാം പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ലോകമെമ്പാടുമുള്ള കൂടുതൽ കാഴ്ചക്കാരെ ഇത്തവണ പ്രതീക്ഷിക്കുന്നു. 12ന് ആരംഭിക്കുന്ന ബിനാലെ ഏപ്രിൽ 10 വരെ നീളും. സിംഗപ്പൂർ ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് ഷുബിഗി റാവു ക്യൂറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്നതാണ് ബിനാലയുടെ അഞ്ചാം പതിപ്പിന്‍റെ പ്രമേയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 ഓളം കലാകാരൻമാരുടെ സൃഷ്ടികളാണ് ബിനാലെയിൽ ഉണ്ടാവുക. 4 മാസം നീണ്ടുനിൽക്കുന്ന ബിനാലെ 14 വേദികളിലായി നടക്കും, രാവിലെ 10 മുതൽ വൈകിട്ട് 7 വരെ പ്രവേശനം ഉണ്ടായിരിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾക്കായി മേയർ എം. അനിൽ കുമാർ അധ്യക്ഷത വഹിച്ച യോഗം ചേർന്നു. കെ ജെ മാക്സി എം എൽ എ, ജില്ലാ കളക്ടർ രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.

Read More

തിരുവനന്തപുരം: കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്. സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശം എന്ന വരികളുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ കുടുംബശ്രീ വ്യക്തമാക്കിയിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ്റെ നയി ചേതന എന്ന ദേശീയ കാമ്പയിന്‍റെ ഭാഗമായാണ് പ്രതിജ്ഞ. സ്വത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന പ്രതിജ്ഞയിലെ പരാമർശത്തിനെതിരെ ചില മതസംഘടനകൾ രംഗത്തെത്തിയതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കുടുംബശ്രീ ഡയറക്ടർ വ്യക്തമാക്കിയിരുന്നു. ലിംഗാധിഷ്ഠിത അക്രമങ്ങളെ തിരിച്ചറിയുക, അക്രമത്തിനെതിരെ ശബ്ദമുയർത്തുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുക, അക്രമത്തിനെതിരായ മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ. അക്രമത്തെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്‍റെ ലക്ഷ്യം. ലിംഗസമത്വ കാമ്പയിന്‍റെ ഭാഗമായി സി.ഡി.എസ് അംഗങ്ങൾക്ക് നൽകിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചില മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ്…

Read More

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. സിംഗിൾ ബെഞ്ചിന്‍റേതാണ് ഇത് സംബന്ധിച്ച ഉത്തരവ്. വിമത വിഭാഗത്തിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ബിഷപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.  നേരത്തെ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം നിരോധിച്ചിരുന്നു. ഏകീകൃത കുർബാനയെച്ചൊല്ലിയുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങൾ നിരോധിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് സർക്കുലർ പുറത്തിറക്കിയത്. അതിരൂപത ആസ്ഥാനത്ത് യോഗം ചേരാൻ അഡ്മിനിസ്ട്രേറ്ററുടെ അനുമതി തേടണമെന്നും സർക്കുലറിൽ പറയുന്നു. പ്രാർത്ഥന പ്രതിഷേധങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി അതിരൂപതാ ആസ്ഥാനത്ത് ഏകീകൃത കുർബാനയ്ക്കെതിരെ ഉപരോധസമരം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

Read More

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ കൂടുതൽ നിക്ഷേപം നടത്താനും ഇന്ത്യൻ പിന്തുണയോടെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിത്തരാനും താലിബാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് താലിബാൻ ഇക്കാര്യം അറിയിച്ചത്. താലിബാന്‍റെ നഗരവികസന ഭവന മന്ത്രി ഹംദുള്ള നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ ടെക്നിക്കൽ ടീം തലവൻ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. “മുൻകാലങ്ങളിൽ ഇന്ത്യ ആരംഭിച്ച പദ്ധതികളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. കാബൂൾ നഗരത്തിന്‍റെ വികസനത്തിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങളും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇന്ത്യൻ നിക്ഷേപങ്ങൾക്ക് എല്ലാ സുരക്ഷയും നൽകുമെന്ന് താലിബാൻ ഉറപ്പ് നല്‍കി,” താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

Read More