Author: News Desk

പത്തനംതിട്ട: ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്റർ ഉൾപ്പെടെ വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സോപാനത്ത് ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്. ഹെലികോപ്റ്ററിൽ വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാവില്ല. രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലയ്ക്കലിൽ സ്ഥാപിച്ച ഹെലിപാഡ് താൽക്കാലിക സൗകര്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുവെന്ന് കാണിച്ച് പരസ്യം നൽകിയിരുന്നു. കൊച്ചിയിൽ നിന്ന് നിലയ്ക്കലിലേക്കാണ് സ്വകാര്യ കമ്പനി ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് കൊണ്ടുവരുന്ന ഭക്തരെ അവിടെ നിന്ന് ഡോളിയിൽ സന്നിധാനത്തേക്ക് കൊണ്ടുപോകുമെന്നും ദർശനത്തിന് ശേഷം ഭക്തരെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും പരസ്യത്തിൽ പറയുന്നു.  ഇതിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പരസ്യത്തിൽ പത്തനംതിട്ട ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി റിപ്പോർട്ട്…

Read More

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. പനി തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. യാസ് മാളിലെ അൽ മനാറ ഫാർമസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലെ അല്‍ തിഖ അല്‍ അല്‍മൈയാ ഫാര്‍മസി, സായിദ് ദ ഫസ്റ്റ് സ്‍ട്രീറ്റിലും സുല്‍ത്താന്‍ ബിന്‍ സായിദ് സ്‍ട്രീറ്റിലും (അല്‍ മുറൂര്‍ റോഡ്) ഉള്ള അല്‍ തിഖ അല്‍ ദൊവാലിയ ഫാര്‍മസി, വിവിധ സ്ഥലങ്ങളിലുള്ള അല്‍ ഐന്‍ ഫാര്‍മസി ശാഖകള്‍ എന്നിവയ്ക്കാണ് വാക്സിനുകൾ ലഭ്യമാക്കാൻ അബുദാബി ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇൻഫ്ലുവൻസ വാക്സിൻ എടുക്കാം. ചില വിഭാഗങ്ങൾക്ക് വാക്സിൻ സൗജന്യവുമാണ്. തിഖ ആരോഗ്യ ഇൻഷുറൻസ് ഉടമകൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ, ഗർഭിണികൾ,…

Read More

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 മണിക്കൂറിനകം തിരികെ നൽകണമെന്ന് കോഴിക്കോട് കോർപ്പറേഷൻ. ഇതുമായി ബന്ധപ്പെട്ട കത്ത് ഇന്ന് തന്നെ കോർപ്പറേഷൻ ബാങ്ക് അധികൃതർക്ക് സമർപ്പിക്കും. മുഴുവൻ ഇടപാടിന്‍റെയും വിശദാംശങ്ങളും കോർപ്പറേഷൻ ആവശ്യപ്പെടും. മാനേജർ പി.എ.റിജിൽ കോർപ്പറേഷനിൽ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയിൽ 10 കോടി രൂപ ഓഹരി വിപണിയിൽ ഊഹക്കച്ചവടത്തിനായി ഇറക്കിയെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ബാക്കി തുക വായ്പ തിരിച്ചടയ്ക്കാനും ഓൺലൈൻ ഗെയിം കളിക്കാനും ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഇന്ന് ബാങ്കിന് മുന്നിൽ ഉപരോധം നടത്തി. കോഴിക്കോട് കോർപ്പറേഷന്‍റെ നഷ്ടപ്പെട്ട പണം ബാങ്ക് ഉടൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൽ.ഡി.എഫിന്‍റെ പ്രതിഷേധം. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ മെയിൻ ബ്രാഞ്ച്, തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ബ്രാഞ്ച്, പ്രതി റിജിൽ ജോലി ചെയ്തിരുന്ന എരഞ്ഞിപ്പാലം ബ്രാഞ്ച് എന്നിവിടങ്ങളിലേക്കാണ് എൽ.ഡി.എഫ്…

Read More

കടല്‍ത്തട്ടിലൂടെ ഇന്‍റർനെറ്റ് എത്തിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ ശൃംഖലയായി മാറുന്ന ‘ദി 2 ആഫ്രിക്ക പേള്‍സ്’ ഇന്ത്യയിലേക്ക് വരുന്നു. ശൃംഖലയെ ഭാരതി എയർടെൽ ഫേസ്ബുക്ക് കമ്പനിയായ മെറ്റയുമായി സഹകരിച്ച് ഇന്ത്യയുമായി ബന്ധിപ്പിക്കും. മെറ്റയുടെ പിന്തുണയോടെ 23 രാജ്യങ്ങളെ ബന്ധിപ്പിച്ച് 2020 ൽ ആരംഭിച്ച 37,000 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയാണ് ദി 2 ആഫ്രിക്ക പേള്‍സ്. കേബിളുകളുടെ നീളം 45,000 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 92 ടെലികോം കമ്പനികളുടെ ഉടമസ്ഥതയിലുള്ള സീ-മീ-വീ 3 കേബിൾ സിസ്റ്റമാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ശൃംഖല (39,000 കിലോമീറ്റർ). ഇന്ത്യയെക്കൂടാതെ ഒമാന്‍, ഖത്തര്‍, യുഎഇ, ബഹ്‌റിന്‍, കുവൈത്ത്, ഇറാഖ്, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കും ദി 2 ആഫ്രിക്ക പേള്‍സ് എത്തും. ഇതോടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽത്തട്ടിലൂടെയുള്ള കേബിൾ ശൃംഖലയായി ഇത് മാറും. പദ്ധതിക്കായി സൗദി ടെലികമ്യൂണിക്കേഷൻ കമ്പനിയുമായും എയർടെൽ സഹകരിക്കുന്നുണ്ട്. എയർടെല്ലിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ലാൻഡിംഗ് സ്റ്റേഷനുമായി കേബിൾ ബന്ധിപ്പിക്കും. ചെന്നൈ…

Read More

കോഴിക്കോട്: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ആക്രമണത്തിന് പിന്നാലെ തുടർ ആക്രമണം. കോളേജിലെ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ ബൈക്കുകൾ കത്തിച്ചു. വടകരയിലെ ഇവരുടെ വീടുകളിൽ ആയിരുന്നു ആക്രമണം. പേരാമ്പ്രയിൽ ഒരു വിദ്യാർത്ഥിക്ക് നേരെയും ആക്രമണമുണ്ടായി. ഫുട്ബോൾ കാണാൻ പോയ പേരാമ്പ്ര സ്വദേശി മേപ്പാടി പോളിടെക്നിക്കിലെ വിദ്യാർത്ഥിയായ അഭിനവിനാണ് മർദ്ദനമേറ്റത്. ആണിയടിച്ച പലക കൊണ്ട് തലയ്ക്കടിച്ചാണ് മർദ്ദിച്ചതെന്ന് ആക്രമിക്കപ്പെട്ട വിദ്യാർത്ഥി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. എസ്എഫ്ഐ പ്രവർത്തകർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥി ആരോപിച്ചു. മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദ്ദിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല. ഇത് പറഞ്ഞിട്ടും എസ്.എഫ്.ഐക്കാരാണെന്ന് പറഞ്ഞ് എട്ട് പേർ ചേർന്ന് മർദ്ദിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും അഭിനവ് പറഞ്ഞു. മേപ്പാടി ആക്രമണത്തിന് പകരമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി പുറത്തിറങ്ങിയാൽ വീട് വരെ എല്ലാ ബസ് സ്റ്റോപ്പിലും നിന്ന് മർദ്ദിക്കുമെന്ന്…

Read More

കണ്ണൂർ: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി വ്യാജം. കണ്ണൂർ പാലയാട് ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എ.എസ്.എഫ്.ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംഗ് പരാതി വ്യാജമാണെന്നും പരാതി നൽകിയ വിദ്യാർത്ഥിയെ അലൻ റാഗ് ചെയ്തിട്ടില്ലെന്നുമുള്ള റിപ്പോർട്ടാണ് ആന്റി റാഗിംഗ് കമ്മറ്റി സമർപ്പിച്ചത്. യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. തർക്കത്തിന് തുടക്കമിട്ടത് അദിൻ സുബിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച കേസിൽ ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ നന്ദകുമാർ വായിക്കുന്ന വീഡിയോ വിമർശനത്തിന് ഇടയാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാളാണ് വാട്സ് ആപ്പിൽ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് പറയുന്നു. എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവഴിച്ച പണം സാധാരണക്കാരുടേതാണെന്നും അത് തിരിച്ചടയ്ക്കണമെന്നും നന്ദകുമാർ പറയുന്നത് വീഡിയോയിൽ കേൾക്കാം.

Read More

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരി ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പ്രതികൾ ചെയ്ത കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്ന് കോടതി ചോദിച്ചിരുന്നു. ജീവിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ പ്രതികൾ ആദ്യം കുറ്റബോധം ഉണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പ്രായം കണക്കിലെടുത്ത് ശിക്ഷയ്ക്ക് പരമാവധി ഇളവ് നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ പ്രതികൾക്ക് പരമാവധി വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കേരളത്തിൽ ഒരു വിദേശ വനിത ആക്രമിക്കപ്പെടുന്നത്. എന്നാൽ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ലാത്വിയൻ യുവതിയായ ലിഗ ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയതായിരുന്നു. 2018 മാർച്ച് 14നാണ് പോത്തൻകോട്…

Read More

തിരുവനന്തപുരം: ‘മെയ്ഡ് ഇൻ കേരള’ എന്ന കേരള ബ്രാൻഡ് ഉൽപ്പന്നങ്ങൾക്കായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം. പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ അവരുടെ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

Read More