Author: News Desk

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വി.പി.ജോയി വിഴിഞ്ഞം സമരസമിതിയുമായി ചർച്ച നടത്തുന്നു. 4 നിർദ്ദേശങ്ങളാണ് ഇതേ തുടർന്ന് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നു വേണ്ട, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്ധൻ വേണം എന്നിവയാണ് നിർദേശങ്ങൾ. വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രിയെ ഉടൻ കാണും. മന്ത്രിസഭാ ഉപസമിതി സമരസമിതിയുമായി ചർച്ച നടത്തും. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയിലുള്ളത്.

Read More

മിർപുർ (ബംഗ്ലദേശ്): ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ നാടകീയമായി ടീമിൽ നിന്ന് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ തന്നെ താത്പര്യപ്രകാരമെന്ന് റിപ്പോർട്ട്. പരിക്ക് കാരണവും ഫോമിൽ അല്ലാത്തതിനാലും തനിക്ക് വിശ്രമം ആവശ്യമാണെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും പന്ത് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ധാക്കയിലെത്തിയ ഉടൻ തന്നെയാണ് ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് പന്ത് അഭ്യർത്ഥിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പന്തിന്‍റെ റിലീസിന് പിന്നിലെ യഥാർത്ഥ കാരണം ബിസിസിഐ മറച്ചുവയ്ക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. പന്തിനെ ടീം മാനേജ്മെന്‍റ് വളരെയധികം ആശ്രയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന വെളിപ്പെടുത്തൽ. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ലദേശ് ക്യാപ്റ്റൻ ലിന്റൻ ദാസ് ടോസ് നേടിയതിനു പിന്നാലെയാണ് ടീമിലില്ലെന്ന് ഇന്ത്യൻ താരങ്ങൾ പോലും അറിഞ്ഞത്. അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയെന്നും ടെസ്റ്റ് ടീമിൽ പന്ത് തിരിച്ചെത്തുമെന്നും ബിസിസിഐ പിന്നീട് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പന്തിന്…

Read More

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ചെറുകിട ബിസിനസ് വായ്പകൾ നൽകാനും തൊഴിലില്ലായ്മാ ഫണ്ടിനുമാണ് മോഷണം പോയ പണം ഉപയോഗിച്ചിരുന്നത്. ചൈനയിലെ ചെങ്ദു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഹാക്കിംഗിന് പിന്നിലെന്നാണ് റിപ്പോർട്ട്. 2020 മുതൽ 2,000 അക്കൗണ്ടുകളിലൂടെയാണ് യുഎസ് കോവിഡ് ഫണ്ട് മോഷ്ടിക്കപ്പെട്ടതെന്നാണ് സൂചന. ഏകദേശം 40,000 സാമ്പത്തിക ഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

Read More

ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് തൃണമൂൽ കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ തിങ്കളാഴ്ച രാത്രി രാജസ്ഥാനില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. സാകേത് ഗോഖലെയ്ക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു. മോദിയുടെ മോർബി സന്ദർശനത്തെക്കുറിച്ചും പ്രദേശത്തെ പാലം തകര്‍ന്ന് 130 ലേറെ പേര്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ചും ഗോഖലെ ട്വീറ്റിൽ പരാമർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഒരു മണിക്കൂർ നീണ്ട മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവായെന്ന പ്രാദേശിക പത്രത്തിന്‍റെ റിപ്പോർട്ടിന്‍റെ ചിത്രവും ഗോഖലെയുടെ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് ഗോഖലെ ട്വീറ്റ് ചെയ്തത്. വ്യക്തിഗത വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനച്ചെലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ റിപ്പോർട്ട് ചെയ്യുന്നു. 30 കോടി രൂപയിൽ 5.5 കോടി രൂപ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിനും പരിപാടി നടത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി ചെലവഴിച്ചുവെന്നും പാലം തകർന്ന് ജീവൻ…

Read More

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. മനപ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നരഹത്യക്കുറ്റം ഒഴിവാക്കിയത്. ഇതിനെതിരെയാണ് നരഹത്യക്കുറ്റം പുനഃസ്ഥാപിക്കണമെന്നും വിചരണ നടത്തണം എന്നും ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കേസിൽ കാര്യമായ വസ്തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേരളത്തിൽ ചർച്ചാവിഷയമായ ഈ കേസിനെ വെറുമൊരു വാഹനാപകടമായി മാത്രം കണക്കാക്കാനും മുന്നോട്ടുപോകാനും കഴിയില്ല. നരഹത്യയ്ക്ക് തെളിവുണ്ട്. ആദ്യഘട്ടത്തിൽ ശ്രീറാം അന്വേഷണവുമായി സഹകരിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.  കേസ് പരിഗണിച്ച കോടതി ഉത്തരവ് രണ്ട്…

Read More

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖരമാലിന്യ പുനരുപയോഗ പദ്ധതിയെന്ന് മാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ ഹമദ് ജാസിം അല്‍ ബഹാര്‍ പറഞ്ഞു. പദ്ധതിക്കാവശ്യമായ 1,103 ടൺ അടിസ്ഥാന അസംസ്കൃത വസ്തുക്കൾ ദേശീയ പുനരുപയോഗ ഫാക്ടറികൾക്ക് വിതരണം ചെയ്യുന്നതിന് ടൂർണമെന്‍റ് സംഭാവന നൽകി. കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് വസ്തുക്കള്‍ തുടങ്ങിയ പദ്ധതിക്ക് ആവശ്യമായ 1,103 ടണ്‍ അടിസ്ഥാന അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ ദേശീയ റീസൈക്ലിംഗ് ഫാക്ടറികള്‍ക്ക് കഴിഞ്ഞു. 

Read More

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതിയിലേക്ക്. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ നിരോധനവുമായി മുന്നോട്ട് പോകുകയാണെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകനും വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്. മാധവന്‍റെ ചെറുകഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഫിലിം ചേംബറിന്‍റെ ഓഫീസിലായിരുന്നു ചർച്ച. ചിത്രത്തിന്‍റെ നിർമ്മാതാക്കളും സംവിധായകൻ ഹേമന്ത് ജി നായരുമാണ് ചർച്ചയ്ക്കായി ഫിലിം ചേംബറിന്‍റെ ഓഫീസിലെത്തിയത്. 

Read More

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്ട്രെപ് എ അണുബാധ പടരുന്നു. ഭൂരിഭാഗവും കുട്ടികളാണ് ഈ അണുബാധയ്ക്ക് ഇരയാകുന്നത്. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ അണുബാധ നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ സമീപ വർഷങ്ങളിൽ കുട്ടികളിൽ കൂടുതൽ ബാധിക്കുന്നുണ്ട്. ഇന്നലെ മരിച്ച അഞ്ച് വയസുകാരി ഉൾപ്പെടെ ഒമ്പത് കുട്ടികളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ലണ്ടനിൽ ഈ അണുബാധ കാരണം മരിച്ചത്. തൊണ്ടവേദനയും പനിയുമായി തുടങ്ങുന്ന രോഗം അതിവേഗം അപകടകരമായ നിലയിലെത്തുന്നു. ഹൈ വികോമ്പി സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന 4 വയസ്സുകാരൻ, പെനാർത്തിൽ നിന്നുള്ള ഹന്നാ റോപ്പ് എന്ന ഏഴ് വയസുകാരി എന്നിവരാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്. സ്കാര്‍ലെറ്റ് ഫീവറും സ്ട്രെപ് എ അണുബാധയും ഇംഗ്ലണ്ടിനെ വലിയ തോതിലാണ് വലയ്ക്കുന്നത്. അണുബാധ വ്യാപകമായതിന് പിന്നാലെ ലണ്ടനിൽ നിരവധി പ്രൈമറി സ്കൂളുകളാണ് അടച്ചിടാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ് കൈകൾ കൂപ്പി ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പാക്കേജിലെ 475 കോടിയിൽ 375 കോടിയും പുനരധിവാസത്തിനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സേനയെ വിളിക്കാൻ അദാനി ഹൈക്കോടതിയിൽ ഹർജി നൽകി. അദാനിയുടെ ഹർജി വരുന്നതിന് മുമ്പ് ആർച്ച് ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയ നേതാക്കളേക്കാൾ അടുപ്പിച്ചത് സഭാ നേതാക്കളാണെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾ മാനസികവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുന്നതിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അടിയന്തര പ്രമേയത്തിൻന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനുവേണ്ടി ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 16നാണ് സമരം ആരംഭിക്കുന്നത്. 19നും 24നും മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തി. അതല്ലാതെ അനൗദ്യോഗിക ചർച്ചകളും ഉണ്ടായി. സമരസമിതി 7 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ അവയിൽ 5 ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. ചർച്ച ഒരു തീരുമാനത്തിലെത്തുന്ന ഒരു ഘട്ടത്തിൽ എത്തിയപ്പോൾ, അത് വീണ്ടും കഠിനമാകാൻ പോകുന്ന സ്ഥിതിയുണ്ടായി. നല്ല ചർച്ചകൾ ഉണ്ടായിട്ടും പരിഹാരമുണ്ടാകാതെ വന്നപ്പോൾ സമരസമിതിയെ ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് 2014ൽ മന്ത്രി…

Read More