Author: News Desk

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചു. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ച് ചേർത്ത മന്ത്രിതല സമിതിയിലും മധ്യസ്ഥ ചർച്ചകളിലും മുന്നോട്ട് വെച്ച നിർദ്ദേശങ്ങളിൽ സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് നിലപാട് പ്രഖ്യാപിക്കാനിരിക്കെയാണ് നിയമസഭ വിഷയം ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി സമരസമിതിയുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്തിരുന്നു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ആന്‍റണി രാജു, വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് ചീഫ് സെക്രട്ടറി വി പി ജോയി ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ കണ്ട് സർക്കാർ നിലപാട് വിശദീകരിച്ചു. ഇന്ന് ചേരുന്ന സമരസമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജനറൽ കൺവീനർ യൂജിൻ…

Read More

ലഖ്നൗ (ഉത്തര്‍പ്രദേശ്): 2015 ൽ കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് 21 കാരിയായ യുവതിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് അലിഗഢ് പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കൊല്ലപ്പെട്ടെന്ന് പറയുന്ന യുവതി ഹത്രാസിൽ ജീവനോടെയുണ്ടെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും പ്രതിയുടെ ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഏതാനും ദിവസങ്ങൾക്ക് ശേഷം, പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം ആഗ്രയില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്ന് അയൽവാസിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു. പെൺകുട്ടി 14 വയസുകാരിയായതിനാൽ പ്രതിക്കെതിരെ പോക്സോയും ചുമത്തിയിരുന്നു.

Read More

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്‍റെ സിഇഒ നിക്ക് റീഡ് പടിയിറങ്ങുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. പദവി ഒഴിയാനുള്ള ഉചിതമായ സമയം ഇതാണെന്ന് റീഡ് പ്രസ്താവനയിൽ പറഞ്ഞു. 2018 ഒക്ടോബറിലാണ് റീഡ് വോഡഫോണിന്‍റെ സിഇഒ ആയി ചുമതലയേറ്റത്. വോഡഫോണിന്‍റെ ഓഹരി മൂല്യം കഴിഞ്ഞ 4 വർഷത്തിനിടെ 45 ശതമാനം ഇടിഞ്ഞു. നിക്ക് റീഡിന്‍റെ പ്രവർത്തനങ്ങളിൽ കമ്പനിയുടെ ബോർഡ് അസംതൃപ്തരായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വോഡഫോൺ കടുത്ത പ്രതിസന്ധിയിലാണ്. വോഡഫോണിന്‍റെ ഏറ്റവും വലിയ വിപണിയായ ജർമ്മനിയിൽ സ്ഥിതി കൂടുതൽ വഷളാണ്. സ്പെയിനിലും ഇറ്റലിയിലും കടുത്ത മത്സരമാണ് നേരിടുന്നത്. പുതിയ സിഇഒ ചുമതലയേൽക്കുന്നതോടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Read More

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോളിടെക്നിക്കിലെ എസ്.എഫ്.ഐ. നേതാവ് വെട്ടം സ്വദേശി കുന്നത്ത് അഭിജിത്തിനെ (20) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം അനുവദിച്ചു. യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ക്ലാസ് മുറികളിൽ മധുരം വിതരണം ചെയ്യുമ്പോഴാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ഷംല പറഞ്ഞു. എന്നാൽ യു.ഡി.എസ്.എഫ് പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്‍റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. സ്കൂൾ മേളയുടെ ചരിത്രത്തിൽ വൻ കുതിപ്പോടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം (58 പോയിന്‍റ്) ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഴിക്കോട് മൂന്നാം സ്ഥാനത്താണ് (73). കോട്ടയം (68), തൃശൂർ (65) ജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. മലപ്പുറം ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശേരി 53 പോയിന്‍റോടെ സ്‌കൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ് 41 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ്, കോതമംഗലം മാർ ബേസിൽ എന്നിവ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.

Read More

ന്യൂയോര്‍ക്ക്: മൂന്ന് പതിറ്റാണ്ട് നീണ്ട ആസൂത്രണത്തിനും ചർച്ചകൾക്കും ശേഷം, ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയായ സ്ക്വയർ കിലോമീറ്റർ അറേയുടെ (എസ്.കെ.എ) നിർമ്മാണം ആരംഭിച്ചു. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി സ്ഥാപിക്കുന്ന ലക്ഷക്കണക്കിന് ആന്‍റിനകൾ ചേർന്നതാണ് ഇത്. മറ്റ് 12 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും പദ്ധതിയുടെ നിർമ്മാണ പങ്കാളിയാണ്. ബഹിരാകാശ വസ്തുക്കൾ പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങൾ പിടിച്ചെടുക്കുക എന്നതാണ് ദൂരദര്‍ശിനിയുടെ ദൗത്യം. ഈ തരംഗങ്ങളുടെ നിരീക്ഷണം ക്ഷീരപഥം എങ്ങനെ രൂപപ്പെടുന്നു, ഇരുണ്ട ദ്രവ്യത്തിന്‍റെ സ്വഭാവം എന്താണ് തുടങ്ങിയ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് കരുതപ്പെടുന്നു. ദൂരദർശിനിയുടെ നിർമ്മാണം ഘട്ടം ഘട്ടമായായിരിക്കും. ആദ്യ ഘട്ടം 2028 ഓടെ പൂർത്തിയാകും. ആദ്യ ഘട്ടത്തിന്‍റെ ചെലവ് 140 കോടി ഡോളറാണ് (ഏകദേശം 11,448 കോടി രൂപ).

Read More

ഇടുക്കി: ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തത്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തി വിൽപ്പന നടത്തി എന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ട്രൈബൽ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.  ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ്…

Read More

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ആണവായുധങ്ങൾ ഉൾപ്പെടെയുള്ള ബോംബറുകൾ സൂക്ഷിച്ചിരിക്കുന്ന താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഒമ്പത് മാസം നീണ്ട യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഭീഷണി മുഴക്കി. ഇതിൽ ആണവായുധ ഭീഷണിയും ഉൾപ്പെടുന്നു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഉക്രൈനിന് മേൽ കനത്ത പ്രഹരമേൽപ്പിക്കാനുള്ള റഷ്യയുടെ തീരുമാനമാണ് മിസൈൽ മാരിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 70 മിസൈലുകളിൽ 60 എണ്ണവും തകർത്തതായി ഉക്രൈൻ വ്യോമസേന അറിയിച്ചു. തൊട്ടുപിന്നാലെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. തകർത്ത ഓരോ മിസൈലും ഭീകരവാദത്തെ തകർക്കാൻ കഴിയുമെന്നതിന്റെ പ്രതികരണമാണെന്ന് ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു.

Read More

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിനായി സിന്ധുജ-1 എന്ന ഓഷ്യൻ വേവ് എനർജി കൺവെർട്ടർ വികസിപ്പിച്ചെടുത്തത്. പരീക്ഷണം വിജയകരമാണെന്ന് ഐ.ഐ.ടി അറിയിച്ചു. 7,500 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിൽ ഇത്തരം സംവിധാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രൊഫ.അബ്ദുസ്സമദ് പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിതല സമിതിയിലും മധ്യസ്ഥ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളോടുള്ള നിലപാട് സമരസമിതിയും ലത്തീൻ അതിരൂപതയും ഇന്ന് അറിയിക്കും. രാവിലെ ലത്തീൻ രൂപതയിലെ വൈദികരുടെ യോഗവും തുടർന്ന് സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ ധാരണയിലെത്തിയാൽ മന്ത്രിതല സമിതി പ്രതിഷേധക്കാരുമായി ചർച്ച നടത്തും. തീരശോഷണം പഠിക്കാൻ പ്രാദേശിക വിദഗ്ധരെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന സമരസമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക വിദഗ്ധരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാമെന്നുമാണ് സർക്കാർ നിലപാട്. വാടക 5,500 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തണമെന്ന സമരസമിതിയുടെ ആവശ്യത്തോടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അധികമായി നൽകുന്ന പണം അദാനി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഉറപ്പുകൾ സമയബന്ധിതമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാമെന്നും സമരസമിതി പ്രതിനിധിയെയും ഉൾപ്പെടുത്താമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More