- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കേന്ദ്രം കൂട്ടിയ ബസുകളുടെ ഫിറ്റ്നെസ് ഫീസിന് സ്റ്റേ; 1000ത്തിൽ നിന്ന് ഉയർത്തിയത് 13,500ലേക്ക്
ന്യൂഡല്‍ഹി: 15 വർഷത്തിലധികം പഴക്കമുള്ള റൂട്ട് ബസുകളുടെ ഫിറ്റ്നസ് ഫീസ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തിയത് മരവിപ്പിച്ചു. ബസ് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയ പശ്ചാത്തലത്തിലാണ് നടപടി. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഉയർന്ന ഫീസ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഫീസ് വർദ്ധിപ്പിച്ചത്. സർക്കാർ തീരുമാനം കോടതി അംഗീകരിച്ചാൽ ബാക്കി തുക ബസുടമകൾ നൽകേണ്ടി വരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് സത്യവാങ്മൂലം വാങ്ങിയ ശേഷമാണ് ഇളവ് നൽകുന്നത്. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കാരവാനുകളുടെ ത്രൈമാസ നികുതി നിരക്ക് മോട്ടോർ വാഹന വകുപ്പ് 50 ശതമാനം കുറച്ചു. ഇത് 1,000 രൂപയിൽ നിന്ന് 500 രൂപ ആകും. 2022 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. കാരവാനുകൾക്ക് ടൂറിസം വകുപ്പുമായുള്ള കരാറിന്‍റെ വിശദാംശങ്ങൾ ടൂറിസം ഡയറക്ടർ നൽകണം.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണങ്ങളില്ലാതെ സര്‍വീസ് നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ നിരീക്ഷണം. അങ്കമാലി സ്വദേശി പി.കെ. രതീഷ് ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർ. ഓട്ടോ സർവീസുകൾ നിയന്ത്രിക്കാൻ വിമാനത്താവള അതോറിറ്റിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. മോട്ടോർ വെഹിക്കിൾ പെർമിറ്റ് ഉള്ളതിനാൽ യാത്രക്കാരെ വിമാനത്താവളത്തിലെത്തി കൊണ്ടുപോകുന്നതിൽ നിന്ന് വിലക്കാനാവില്ലെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, വിമാനത്താവളം നിയന്ത്രിത മേഖലയാണെന്നും നിയന്ത്രണത്തെ ചോദ്യം ചെയ്യാനാകില്ലെന്നും കൊച്ചി എയർപോർട്ട് അതോറിറ്റി വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി, വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്. അതിന് മുകളിൽ സമാന്തരമായി മേല്‍പ്പാത. അതിന് മുകളിലായി മെട്രോ ലൈൻ. ഈ രണ്ട് മേൽപ്പാതകളും ഒറ്റ തൂണിലാണ് നിൽക്കുന്നത്. ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത നിർമ്മിച്ചതിനാണ് നാഷണൽ ഹൈവേ അതോറിറ്റിക്കും മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷനും ഗിന്നസ് വേൾഡ് റെക്കോർഡ്. 3.14 കിലോമീറ്റർ നീളത്തിലാണ് ഇരട്ട മേൽപ്പാതകൾ നിർമ്മിച്ചിരിക്കുന്നത്. ദേശീയ പാത അതോറിറ്റിയെയും മഹാരാഷ്ട്ര മെട്രോയെയും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അഭിനന്ദിച്ചു. ഏഷ്യാ ബുക്ക് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് റെക്കോർഡ്സിലും ഇടം നേടിയ ശേഷമാണ് ലോക റെക്കോർഡ് എന്നും ഗഡ്കരി പറഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് നന്ദിയുണ്ടെന്നും ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ കൊറിയയെ തകർത്താണ് ബ്രസീൽ 4 ഗോളുകളും നേടിയത്. ഏഴാം മിനിറ്റിൽ വിനീഷ്യസാണ് ആദ്യ ഗോൾ നേടിയത്. ആറ് മിനിറ്റിന് ശേഷം പെനാൽറ്റിയിലൂടെ നെയ്മർ ബ്രസീലിനായി ലീഡ് ഉയർത്തി. 29-ാം മിനിറ്റിൽ റിച്ചാർലിസൻ ബ്രസീലിന്‍റെ ലീഡ് മൂന്ന് ഗോളാക്കി ഉയർത്തി. ഏഴ് മിനിറ്റിന് ശേഷം ലൂക്കാസ് പക്വെറ്റയും ബ്രസീലിനായി ഗോൾ നേടി. രണ്ടാം പകുതിയിൽ വിജയം ഉറപ്പാക്കിയ ശരീരഭാഷയുമായാണ് ബ്രസീൽ കളിച്ചത്. അതിനാൽ, തിടുക്കപ്പെട്ടുള്ള ആക്രമണ നീക്കങ്ങൾ അധികം ഉണ്ടായില്ല. എന്നിരുന്നാലും, ദക്ഷിണ കൊറിയൻ ഗോളിയുടെ മികച്ച പ്രകടനം ബ്രസീലിന്‍റെ ചില മികച്ച നീക്കങ്ങളെ നിർവീര്യമാക്കി. മറുവശത്ത്, കൊറിയയുടെ ചില ഒറ്റപ്പെട്ട നീക്കങ്ങൾക്ക് മുന്നിൽ ബ്രസീൽ ഗോൾകീപ്പർ അലിസൺ ബക്കറും വൻ മതിൽ നിർമ്മിച്ചു. 76-ാം മിനിറ്റിൽ സുങ് ഹോ പൈക്കാണ് കൊറിയയുടെ ഏക ഗോൾ…
ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഷൂട്ടൗട്ടിൽ വിജയിച്ചു. ആവേശകരമായ പോരാട്ടത്തിൽ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 43-ാം മിനിറ്റിൽ ഡയസെൻ മയേദയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ ക്രൊയേഷ്യ ഒപ്പമെത്തി. ഡെജാൻ ലോവ്രന്‍റെ ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ആണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ജപ്പാന് താളം തെറ്റി. ജാപ്പനീസ് താരങ്ങളായ തകുമി മിനാമിനോ, കവോറു മിറ്റോമോ, മായാ യോഷിദോ എന്നിവരുടെ കിക്കുകൾ ലക്ഷ്യം കണ്ടില്ല. മറുവശത്ത്, ക്രൊയേഷ്യയുടെ 4 കിക്കുകളിൽ മൂന്നെണ്ണം വലയിലെത്തി. ഇതോടെ…
കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ സമസ്ത പ്രവർത്തകർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നൽകിയ പരാതിയിലാണ് കേസ്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത ഏകോപന സമിതി യോഗത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ സമസ്തയ്ക്കെതിരെ വ്യാജ പ്രചരണം നടത്തുകയും നേതാക്കളെ അപകീർത്തിപ്പെടുത്തുകയും സമസ്ത പ്രവർത്തകർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഹക്കീം ഫൈസിക്കെതിരെയുള്ള ആരോപണം. നേരത്തെ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഹക്കീം ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കിയിരുന്നു.
ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്രൂ ഹഫ് പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഹഫിനെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്‍റെ പുസ്തകത്തിലാണ് ഹഫ് ഇക്കാര്യം പരാമർശിച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് ഹഫ് പറഞ്ഞു. യുഎസ് ധനസഹായത്തോടെയാണ് കൊറോണ വൈറസ് പടർന്നതെന്നും ഹഫ് പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച്, പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒയായ ഇക്കോഹെൽത്ത് അലയൻസിന്‍റെ മുൻ വൈസ് പ്രസിഡന്‍റാണ് ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ വേണ്ടത്ര സുരക്ഷയോടെ നടത്തിയില്ലെന്നും അതിന്‍റെ ഫലമാണ് വുഹാൻ ലാബിലെ ചോർച്ചയെന്നും ഹഫ് തന്‍റെ പുസ്തകത്തിൽ അവകാശപ്പെടുന്നു. കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളുടെ കേന്ദ്രമാണ് വുഹാൻ ലാബ്. അവിടെ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന ആരോപണം ചൈനീസ് സർക്കാർ…
ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്. 2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ 4 കർഷകരും ഒരു പ്രാദേശിക പത്രപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടത്. ടിക്കുനിയ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞ് തിരിച്ച് പോകവേ ആശിഷിന്റെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ച് കയറ്റിയെന്നാണ് കേസ്. ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 5,000 പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം ആസൂത്രിതമാണെന്നാണ് പറയുന്നത്. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദർ ശുക്ലയും തെളിവ് നശിപ്പിച്ചതിന് പ്രതിയാണ്. കേസിൽ ആകെ 14 പ്രതികളാണുള്ളത്.
ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് പറയാൻ കഴിയുന്ന ഒരു സാഹചര്യത്തിലേക്ക് നാം അടുക്കുകയാണ്. പക്ഷെ ഇതുവരെ അവിടെ എത്തിയിട്ടില്ല. ഒമിക്രോണിന്‍റെ വ്യാപനശേഷിയാണ് ഇതിന് കാരണം. ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോ ഗെബ്രിയേസസ് പറഞ്ഞു. മുൻകാലങ്ങളിൽ വ്യാപിച്ച ഡെൽറ്റ പോലുള്ള വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഒമൈക്രോൺ എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുമൂലം മരണനിരക്കും വർധിച്ചു. കൃത്യമായ നിരീക്ഷണത്തിലെ പോരായ്മയും പരിശോധനകളുടെയും വാക്സിനേഷനുകളുടെയും അഭാവവും പുതിയ വകഭേദങ്ങൾക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. ഫിൻലാൻഡിൽ ഏകദേശം 60,000 ഇന്ത്യക്കാരുണ്ട്. അവരിൽ നല്ലൊരു പങ്കും മലയാളികളാണ്. ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്‍റെ ഭാഗമായി ഫിൻലൻഡിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്ന് അംബാസഡർ താൽപര്യപ്പെട്ടു. ഫിൻലൻഡിൽ നിന്ന് കേരളത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫിൻലൻഡിലെ പ്രമുഖ ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കണം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
