- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന് കാരണം. 27-ാമത് ഐഎഫ്എഫ്കെയിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഐഎഫ്എഫ്കെ പ്രീമിയർ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ഐ.എഫ്.എഫ്.കെ.യിൽ മൂന്ന് ദിവസം ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് പ്രദർശനം.
കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്ക്
സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്താണ് മുറികൾ ചെറിയ കിടപ്പുമുറികളാക്കി മാറ്റിയത്. കഠിനാധ്വാനികളായ ജീവനക്കാർക്ക് രാത്രി വൈകി ഓഫീസിൽ തങ്ങാൻ അനുവദിക്കുന്നതിനാണ് കിടപ്പുമുറികൾ സജ്ജീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുറിയിൽ ഓറഞ്ച് നിറത്തിലുള്ള പരവതാനിയുണ്ട്. എന്നാല്‍ ജാലകവിരിപ്പുകളുടെ നിറം അനാകര്‍ഷകമാണെന്നും കിടക്ക വൃത്തിയായി ഒരുക്കിയതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കട്ടിലിനരികില്‍ തടികൊണ്ടുള്ള മേശയും കസേരകളും വലിയ വര്‍ക്ക് മോണിറ്ററുകളുമുണ്ട്. തിങ്കളാഴ്ച ഓഫീസിലെത്തിയ ജീവനക്കാരാണ് പുതുതായി ഉയർന്നുവന്ന ചെറിയ മുറികൾ കണ്ടത് . അത്തരം ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് മസ്കോ കമ്പനിയോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല. ഓരോ നിലയിലും ഇത്തരത്തിലുള്ള നാലോ എട്ടോ മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
പിയാനോ വായിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനശേഷി കൂടുതൽ കാര്യക്ഷമമാകും എന്ന് പുതിയ പഠന റിപ്പോർട്ട്. യുകെയിലെ ബാത്ത് സർവകലാശാലയിലെ ഗവേഷകർ ആണ് ഈ കണ്ടെത്തലിനു പിന്നിൽ. തലച്ചോറിലെ ന്യൂറൽ സർക്യൂട്ടുകളുടെ രൂപീകരണം, പ്രവർത്തനം, ആശയവിനിമയം എന്നിവയിൽ സംഗീതത്തിന് ശക്തമായ സ്വാധീനമുണ്ടെന്ന് ശാസ്ത്രം വളരെക്കാലം മുൻപേ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി പിയാനിസ്റ്റുകൾക്ക് ചെറുപ്പം മുതലേയുള്ള നിരന്തരമായ പരിശീലനത്തിലൂടെ മറ്റുള്ളവരെക്കാൾ കാര്യക്ഷമതയുള്ള തലച്ചോർ നേടിയെടുക്കാൻ സാധിക്കുമോ എന്നാണ് ഗവേഷകർ പഠനം നടത്തിയത്. ശാസ്ത്രജ്ഞനായ യൂക്കിംഗ് ചെ ആണ് ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.
ദില്ലി: ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോടതിയലക്ഷ്യ നടപടി നേരിട്ട കശ്മീർ ഫയൽസ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി നിരുപാധികം മാപ്പ് പറഞ്ഞു. ഭീമാ കൊറേഗ്വാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജിയെ സംവിധായകൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധരന്‍റെ വിധി സ്വാധീനത്തിന് വഴങ്ങിയാണ് എന്നായിരുന്നു വിമര്‍ശനം. തുടർന്ന് ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. കേസിൽ അടുത്ത വാദം കേൾക്കുന്ന മാർച്ച് 16ന് വിവേക് അഗ്നിഹോത്രി ഹൈക്കോടതിയിൽ ഹാജരാകണം. നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ് മുരളീധർ.
ജക്കാർത്ത: വിവാഹം കഴിക്കാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കി ഇന്തോനേഷ്യ. ഭാര്യാഭർത്താക്കൻമാരല്ലാത്ത ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, വിവാഹം കഴിക്കാതെ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് താമസിക്കുന്നതുമടക്കം നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് വ്യഭിചാരക്കുറ്റത്തിന് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഈ നിയമം ബാധകമാണ്. പാർലമെന്‍റ് ഏകപക്ഷീയമായാണ് നിയമം പാസാക്കിയത്. പ്രസിഡന്‍റിനെ അപമാനിക്കുന്നതും ക്രിമിനൽ കുറ്റമാക്കിയിട്ടുണ്ട്. ബില്ലിന്മേലുള്ള ചർച്ചയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിയമ ഭേദഗതിയിൽ ചരിത്രപരമായ തീരുമാനമെടുത്തെന്നും കൊളോണിയൽ ക്രിമിനൽ കോഡ് ഉപേക്ഷിക്കാൻ സമയമായെന്നും നിയമമന്ത്രി യാസോന ലാവോലി പാർലമെന്‍റിനെ അറിയിച്ചു. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭർത്താവിൽ നിന്നോ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ പരാതിയുണ്ടെങ്കിൽ കേസെടുക്കും. കോടതിയിൽ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പരാതികൾ പിൻവലിക്കാനും കഴിയും. മൂന്ന് വർഷം മുമ്പും നിയമം പാസാക്കാൻ നീക്കം നടന്നിരുന്നെങ്കിലും രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇത് പിൻവലിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ…
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “2019ൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതി 2023ലും പൂർത്തിയാകാത്തത് ഈ സർക്കാർ കാരണമാണ്. 7 വർഷമായി പദ്ധതിക്കായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. 7000 കോടിയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്.” ചെന്നിത്തല പറഞ്ഞു. “1992ൽ എം.വി രാഘവൻ തുറമുഖ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മൂന്നു പ്രാവശ്യം ടെൻഡർ ചെയ്തിട്ടും ആരും വന്നില്ല. പിന്നീട് ചൈനീസ് കമ്പനി വന്നു. സുരക്ഷാ കാരണങ്ങളാലാണ് അന്ന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചത്. ഒടുവിൽ അദാനിയുമായി കരാർ ഒപ്പിട്ടു. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അഭിനന്ദിക്കണം. എന്നാൽ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ എൽ.ഡി.എഫ് പങ്കെടുത്തില്ല.” അദ്ദേഹം പറഞ്ഞു. “ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ ജുഡീഷ്യൽ അന്വേഷണത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചു. ആ…
വിഴിഞ്ഞം ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും; യുഡിഎഫ് നിലപട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി മുൻ മന്ത്രിയും സി.പി.എം നേതാവുമായ സജി ചെറിയാൻ. പണി പൂർത്തിയായാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറുകയും ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യും. എന്നാൽ പിണറായി സർക്കാരിന്റെ കാലത്ത് അത് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നത് യു.ഡി.എഫിന്‍റെ വൈകല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമോ എന്ന കാര്യത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കിയാൽ നന്നായിരിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. “തുറമുഖം പണിയണോ വേണ്ടയോ എന്ന കാര്യത്തിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായമുണ്ടോ? അദാനിയെ കൊണ്ടുവരാനാകില്ലെന്ന ഹൈക്കമാൻഡിന്‍റെ നിലപാട് തള്ളിയാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ കരാർ നൽകിയത്. എല്ലാ ക്ലിയറൻസും ടേംസ് ഓഫ് റഫറൻസും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് അടക്കം നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ട് വലിയ ബാധ്യതകൾ എൽഡിഎഫിന് മേൽ വച്ചു. സ്ഥലം എംപി ശശി തരൂരിന്റെ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി…
തിരുവനന്തപുരം: നിയമസഭയിൽ വിഴിഞ്ഞം സമരത്തിൽ ചർച്ച. പ്രതിഷേധക്കാരോട് സർക്കാരിന് ശത്രുതാപരമായ സമീപനമാണുള്ളതെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎൽഎ എം വിൻസെന്‍റ് പറഞ്ഞു. പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടിട്ടില്ല. ഇപ്പോൾ കാണുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണെന്നും വിൻസെന്‍റ് പറഞ്ഞു. വിഴിഞ്ഞം വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന സമീപനം മുഖ്യമന്ത്രി സമരക്കാരോട് സ്വീകരിച്ചിരുന്നെങ്കിൽ സമരം അവസാനിക്കുമായിരുന്നു. തുറമുഖ കവാടം ഉപരോധിക്കുന്നത് പ്രതിഷേധക്കാരുടെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. സമരം 28 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ല. നാം ഇപ്പോൾ കാണുന്ന ഈ പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണ്. 4 മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം കണ്ടില്ല. കാര്യമായ ഒരു ഇടപെടലും ഉണ്ടായില്ല. പ്രതിഷേധക്കാരോട് ശത്രുതാപരമായ സമീപനമാണ് സർക്കാർ കാണിക്കുന്നത്. പ്രതിഷേധക്കാരെ ദേശദ്രോഹികളെന്ന് മന്ത്രിമാർ വിളിച്ചു. മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡേഷ്യസിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും വിൻസെന്‍റ് വിശദീകരിച്ചു. പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ…
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അനുമതി തേടിയിരുന്നുവെന്ന വാദം ഡൽഹി ഹൈക്കോടതി തള്ളി. 16 വയസുകാരി ലൈംഗിക ബന്ധത്തിന് സമ്മതം മൂളിയെന്ന വാദം നിയമത്തിന് മുന്നിൽ അനുമതിയായി കണക്കാക്കാനാവില്ലെന്ന് യുവാവിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞു. മാത്രമല്ല, പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാൻ പ്രതി ആധാർ കാർഡിലെ ജനനത്തീയതി തിരുത്താൻ ശ്രമിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. 23 കാരനായ യുവാവ് വിവാഹിതനുമാണ്. ഇത് തന്നെ ജാമ്യം നിഷേധിക്കാൻ കാരണമാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗ് ഉത്തരവിൽ പറഞ്ഞു. 2019ലാണ് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ ഉത്തർപ്രദേശിലെ സാംഭാൽ ജില്ലയിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നത്.
റിയാദ്: 2027ലെ ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. തിരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ടൂർണമെന്‍റ് സൗദി അറേബ്യയിൽ നടക്കുമെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയുമായിരുന്നു ടൂർണമെന്‍റിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ ആവശ്യത്തിൽ നിന്നുള്ള ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫഡറേഷന്‍ (എഎഫ്സി) സ്ഥിരീകരിച്ചു. ഇന്ത്യയുടെ പിന്മാറ്റത്തിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ ഫിഫ റദ്ദാക്കിയിരുന്നു. ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാൻ രണ്ട് വർഷം മുമ്പ് സൗദി അറേബ്യ, ഖത്തർ, ഇറാൻ, ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ എന്നിവർ സമർപ്പിച്ച അപേക്ഷകൾ എഎഫ്സി പരിശോധിച്ചതിൽ നിന്നും ഇന്ത്യയുടെയും സൗദിയുടെയും അപേക്ഷകൾ മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്.
