- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച ഫ്രാൻസ് അവസാന നാലിൽ ഇടം നേടി. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് സെമിയിൽ മൊറോക്കോയെ നേരിടും. ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ആദ്യം ലീഡ് നേടി. 17-ാം മിനിറ്റിൽ ഔറേലിൻ ചുവമേനിയാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതിലുള്ള പകപ്പ് ഉടൻ മറികടന്ന ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ആക്രമിക്കുന്നത് തുടർന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ഒപ്പം എത്തി. നേരത്തെ ഗോൾ നേടിയ ചുവമേനി ഇത്തവണ ഫ്രാൻസിന്‍റെ വില്ലനായി. ചുവമേനിയുടെ ഫൗളിൽ നിന്നുള്ള ഒരു പെനാൽറ്റി കിക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ വലയിലേക്ക് നയിച്ചു. സ്കോർ തുല്യമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിയ സമയത്താണ് 78-ാം മിനിറ്റിൽ ഫ്രാൻസിന്‍റെ വിജയഗോൾ പിറന്നത്. ഒരു ഹെഡറിലൂടെ ഒളിവർ ജിറൂഡാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. മത്സരത്തിലെ ആദ്യ ഗോളിന് വഴിയൊരുക്കിയ അന്‍റോയിൻ ഗ്രീസ്മാനാണ്…
തിരുവനന്തപുരം: മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിസംബർ 12, 13 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഞായറാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം. തിങ്കളാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ചൊവ്വാഴ്ച: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ദോഹ: ഫിഫ ലോകകപ്പ് മൂന്നാം ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെതിരെ മൊറോക്കോയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മൊറോക്കോയ്ക്ക് വേണ്ടി യുസഫ് എൻ നെസിറിയാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. എക്സ്ട്രാ ടൈമിലെ മൂന്നാം മിനുട്ടിൽ മൊറോക്കോ താരം വാലിദ് ചെദ്ദേരി റെഡ് കാർഡ് ലഭിച്ച് പുറത്തായി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും പോർച്ചുഗലിന് ഗോൾ നേടാനായില്ല.
തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് മീഡിയൻ വിടവിലൂടെ യു ടേൺ എടുക്കുകയായിരുന്ന ട്രെയ്ലർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: ജാതി അധിക്ഷേപം നടത്തിയെന്ന ട്വന്‍റി ട്വന്‍റി നേതാക്കൾക്കെതിരായ കുന്നത്തുനാട് എംഎൽഎ ശ്രീനിജന്‍റെ പരാതിയിൽ പ്രതികരണവുമായി കിറ്റെക്സ് എംഡിയും ട്വന്‍റി ട്വന്‍റി ചെയർമാനുമായ സാബു എം ജേക്കബ്. ശ്രീനിജൻ എം.എൽ.എയെ താൻ പൊതുവേദിയിൽ അപമാനിച്ചിട്ടില്ലെന്ന് സാബു എം.ജേക്കബ് പറഞ്ഞു. പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിലേക്ക് ശ്രീനിജനെ ക്ഷണിച്ചിരുന്നില്ല. ജാതി ബഹിഷ്കരിക്കുകയല്ല, മറിച്ച് ഞങ്ങളെ ഉപദ്രവിക്കുന്നവരെയാണ് ബഹിഷ്ക്കരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കൃഷിഭവനിൽ നടന്ന പരിപാടിയിൽ നിന്ന് നേതാക്കൾ ഇറങ്ങിപ്പോയത്. ജാതീയ അധിക്ഷേപം നടത്തിയെന്ന കേസിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും താൻ തെറ്റൊന്നും ചെയ്യാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. പഞ്ചായത്തിൽ സഖാക്കളായ ഉദ്യോഗസ്ഥരെ നിയമിച്ച് സമാന്തര ഭരണം സൃഷ്ടിക്കാനാണ് ശ്രീനിജൻ ശ്രമിക്കുന്നതെന്നും സാബു ആരോപിച്ചു. കുന്നത്തുനാട് എം.എൽ.എ പി.വി.ശ്രീനിജിൻ നൽകിയ ജാതി അധിക്ഷേപ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പാർട്ടി പ്രസിഡന്‍റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചിങ്ങം ഒന്നിന് കർഷകദിനാഘോഷത്തിനിടെ ഐക്കരനാട് പഞ്ചായത്ത്…
പാട്ന: ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയായി വികസിപ്പിക്കാൻ പാർട്ടി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ലലൻ സിംഗിനെ യോഗം ചുമതലപ്പെടുത്തി. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഐക്യ പ്രതിപക്ഷ മുന്നണി കെട്ടിപ്പടുക്കുക എന്ന ദൗത്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിർവഹിക്കും. ഹിമാചൽ പ്രദേശ് നിയമസഭാ, ഡൽഹി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പരാജയത്തിന്‍റെ പ്രാധാന്യം മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണെന്ന് ജെഡിയു അധ്യക്ഷൻ ലലൻ സിംഗ് ആരോപിച്ചു. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം വൻകിട വ്യവസായികൾ ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശിൽ ബി.ജെ.പി പരാജയപ്പെട്ടത് കോൺഗ്രസിനെ പിന്തുണച്ച് മറ്റ് പ്രതിപക്ഷ പാർട്ടികൾ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നത് കൊണ്ടാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. ഗുജറാത്തിൽ പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിച്ചത് ബിജെപിയെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ കോഴിക്കോട്ട് ആരംഭിച്ചു. ‘കൊട്ടും വരയും’ കാമ്പയിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 61 പ്രാവുകളെ പറത്തി കൊണ്ടായിരുന്നു ഉദ്ഘാടനം. ബലൂണുകളുമായി 61 വിദ്യാർത്ഥികളും എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ , കെ.എം. സച്ചിൻ ദേവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ചിത്രകാരൻമാരും കുട്ടികളും മന്ത്രിയോടൊപ്പം തുറന്ന ക്യാൻവാസിൽ ചിത്രം വരച്ചു. കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും ഉണ്ടായിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സർക്കാരിന്റെ സമീപനത്തിൽ തൃപ്തരല്ലെന്ന് ലത്തീൻ സഭ. ആറ് ആവശ്യങ്ങൾ നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാദം മാത്രമാണ്. ഞായറാഴ്ച പള്ളികളിൽ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിൽ ആവശ്യങ്ങൾ ഭാഗികമായി മാത്രമാണ് നടപ്പിലാക്കുന്നതെന്നും പരാമർശിക്കുന്നു. ഒരു മാസത്തിലേറെ നീണ്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കഴിഞ്ഞ ദിവസമാണ് ഒത്തുതീർപ്പിലെത്തിയത്. സമരസമിതിയുടെ ആറ് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു തീരുമാനം. സമരത്തെ തുടർന്ന് മുടങ്ങിക്കിടന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം പുനരാരംഭിച്ചു.
മുംബൈ: പ്രശസ്ത ടെലിവിഷൻ നടി വീണ കപൂറിനെ (74) സ്വത്ത് തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ സച്ചിൻ കപൂർ, വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡൽ എന്നിവരെ അറസ്റ്റ് ചെയ്തു. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് വീണയെ തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരൻ്റെ സഹായത്തോടെ മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം 90 കിലോമീറ്റർ അകലെയുള്ള കാട്ടിലെ പുഴയിൽ ആണ് ഉപേക്ഷിച്ചത്. വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്ത് തർക്കമുണ്ട്. ഡിസംബർ ആറിന് വീണ താമസിച്ചിരുന്ന കൽപടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് വീണയെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
തിരുവനന്തപുരം: സ്കൂൾ തലം മുതൽ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യങ്കാളി ഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണൊരുവൻ്റെ ജന്മസിദ്ധമായ അവകാശങ്ങളെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു. ലോകത്ത് ജാതിയും മതവും എവിടെയുണ്ടെങ്കിലും അത് ആശുപത്രികളിലില്ല. രക്തമോ അവയവമോ സ്വീകരിക്കുമ്പോൾ ദാതാവിന്‍റെ ജാതിയും മതവും ആരും നോക്കുന്നില്ല. കാരണം ആശുപത്രിയിൽ വലുത് ജീവനാണ്. എല്ലാവർക്കും ഇതേ ബോധ്യമുണ്ടെങ്കിൽ ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടില്ല. 500 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് അർഹിക്കുന്ന രേഖയാണ് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനമെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ജനത, അംഗവൈകല്യമുള്ളവർ, കുടിയേറ്റക്കാർ എന്നിവരുടെ മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ വ്യക്തമായ അടിസ്ഥാനം സൃഷ്ടിക്കാൻ മനുഷ്യാവകാശ പ്രഖ്യാപനത്തിനു കഴിഞ്ഞു. 74 വർഷം മുമ്പ്…
