Author: News Desk

ഭോപ്പാല്‍: ബന്ധുവുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് 15 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബറോത്ത പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 45 കാരനാണ് മകൻ്റെ കൈകൾ അറുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. പ്രതിയെയും ഇയാളുമായി ബന്ധമുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തതായും 15കാരന്‍റെ മുറിച്ച കൈകൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. 35 കാരിയായ ബന്ധുവുമായി കഴിഞ്ഞ അഞ്ച് വർഷമായി 45 കാരനായ ഇയാൾക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. തിങ്കളാഴ്ച ആൺകുട്ടി ഇരുവരെയും കാണാൻ പാടില്ലാത്ത വിധത്തിൽ കണ്ടു. തന്‍റെ രഹസ്യ ബന്ധം പുറത്തുവരുമെന്ന് ഭയന്നാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അരിവാൾ ഉപയോഗിച്ച് കൈകൾ വെട്ടിമാറ്റിയ ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വെട്ടി മാറ്റിയ കൈകൾ പിന്നീട് 400 അടി താഴ്ചയുള്ള കുഴൽക്കിണർ കുഴിയിൽ വലിച്ചെറിയുകയും മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Read More

മുംബൈ: മഹാരാഷ്ട്രയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാർഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും വാഹനത്തിൽ നിന്ന് തള്ളിയിട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. പെൽഹാറിൽ നിന്ന് പോഷറിലേയ്ക്ക് പോകാൻ കുട്ടിയുമായി ടാക്സിയിൽ കയറിയതായിരുന്നു യുവതി. കൂടെ വേറെയും യാത്രക്കാരുണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്സി ഡ്രൈവറും യാത്രക്കാരും ചേർന്ന് പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു. എതിർത്തപ്പോൾ കൈയിലുണ്ടായിരുന്ന മകളെ ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലൈംഗികമായി ഉപദ്രവിച്ച ശേഷം യുവതിയെയും വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Read More

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എ.ആർ ക്യാമ്പിലെ എ.എസ്.ഐ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലായിരുന്നു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി ഗോൺസാലസ്. ഇന്ന് രാവിലെ 8.30 ഓടെയാണ് ആലപ്പുഴ കടപ്പുറത്ത് മൃതദേഹം അടിഞ്ഞത്. പിന്നീട് പൊലീസ് എത്തി പരിശോധിച്ചപ്പോൾ ഫെബി ഗോൺസാലസിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടത്തുകയാണ്. ഗോൺസാലസ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലെന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ക്യാമ്പ് കമാൻഡന്‍റ് പറഞ്ഞു. ശരീരത്തിൽ മുറിവുകളില്ല. എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Read More

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമൊരുങ്ങുന്നു. മലയാളത്തിലെ നിത്യഹരിത ഹിറ്റായ മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്കായിരുന്നു ചന്ദ്രമുഖി. ചന്ദ്രമുഖി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്നില്ല. പകരം രാഘവ ലോറൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബോളിവുഡ് താരം കങ്കണ റണാവത്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്യുന്ന പോസ്റ്ററിൽ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെയാണ് ആരംഭിച്ചത്. രാഘവ ലോറൻസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വടിവേലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം എം കീരവാണി സംഗീതവും ആർ ഡി രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. കലാസംവിധാനം തോട്ട തരണിയാണ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ലോറൻസ് രജനീകാന്തിനെ കണ്ട് അനുഗ്രഹം തേടിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ…

Read More

ന്യൂഡല്‍ഹി: ഓവർ-ദി-ടോപ്പ് (ഒടിടി) ആപ്ലിക്കേഷനുകളുടെയും ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെയും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉയർത്തിയ ആശങ്കകൾ പരിഹരിക്കുന്നതിന് ടെലികോം ബില്ലിന്‍റെ പുതുക്കിയ കരട് മന്ത്രാലയം ഒരു മാസത്തിനുള്ളിൽ പുറത്തിറക്കും. സെപ്റ്റംബർ 22ന് ടെലികോം മന്ത്രാലയം ടെലികോം ബില്ലിന്‍റെ കരട് പുറത്തിറക്കിയെങ്കിലും ഒടിടി നിയന്ത്രണങ്ങളിൽ അവ്യക്തതകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുക്കിയ പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചത്. കരട് ബില്ലിന്‍റെ ഷെഡ്യൂൾ രണ്ട് പ്രകാരം സോഷ്യൽ റേഡിയോ സ്റ്റേഷനുകൾ, ഡിടിഎച്ച്, ഐപിടിവി സേവനങ്ങൾ, സ്വകാര്യ ഏജൻസികളുടെ എഫ്.എം. റേഡിയോ പ്രക്ഷേപണം എന്നിവയ്ക്കെല്ലാം ലൈസൻസ് ആവശ്യമാണ്. എന്നിരുന്നാലും, ബില്ലിൽ ഒടിടി ആപ്ലിക്കേഷനുകൾക്കും പ്രക്ഷേപണ സേവനങ്ങൾക്കും വ്യക്തമായ നിർവചനമില്ല. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളും മറ്റ് സ്ട്രീമിംഗ് സേവനങ്ങളും ഉൾപ്പെടെ എല്ലാത്തരം ആപ്ലിക്കേഷനുകളും ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ പരിധിയിൽ വരുമെന്ന ആശങ്കയുമുണ്ട്. എല്ലാ ആശയക്കുഴപ്പങ്ങളും പുതുക്കിയ ബില്ലിൽ വ്യക്തമായി നിർവചിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read More

മോസ്കോ: നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനോട് സമ്മാനം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ തലവനായ യാൻ റാഷിൻസ്കി കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സർക്കാരിന്റെ സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്കാരം നിരസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ ദീർഘകാലമായി സജീവമായി പ്രവർത്തിക്കുന്ന ‘മെമ്മോറിയൽ’ എന്ന എൻജിഒയെ കഴിഞ്ഞ വർഷം റഷ്യൻ സർക്കാർ നിരോധിച്ചിരുന്നു.

Read More

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തങ്കം’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടൻ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിൽ ഉണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രാഹകൻ. സംഗീതം ബിജി ബാൽ, എഡിറ്റിംഗ് കിരൺ ദാസ്, കലാസംവിധാനം ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, മേക്കപ്പ് റോണക്സ് സേവ്യർ. ആക്ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, വസ്ത്രലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കണ്ട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിംഗ് തപസ് നായിക്ക്, സഹ നിർമ്മാണം രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ്- എഗ് വൈറ്റ് വിഎഫ്എക്സ്, സഹസംവിധായകൻ പ്രനീഷ് പ്രഭാകരൻ,…

Read More

കോഴിക്കോട്: ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം എം പി. ലീഗ് ചില വർഗീയ ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള വർഗീയ പാർട്ടിയായി അവരെ കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയെന്ന നിലയിൽ അകറ്റി നിർത്തേണ്ട കാര്യമില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിലേക്ക് എടുക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യു.ഡി.എഫ് വിടില്ലെന്ന് ലീഗ് നേരത്തെ തന്നെ വ്യക്തമാക്കി. ഇനിയും ഇത് ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ചയ്ക്ക് എടുക്കരുത് എന്നാണ് നിലപാട്. ഇത് അനാവശ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read More

കൊച്ചി: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്ക് പരിക്കേറ്റ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തി കേരള ഹൈക്കോടതി. മരക്കൂട്ടത്തെ അപകടത്തിൽ സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു. തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യം അറിയിക്കാമെന്നായിരുന്നു ദേവസ്വം ബോർഡിന്‍റെ മറുപടി. നിലവിൽ 18 മണിക്കൂറാണ് ശബരിമലയിൽ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം അടുക്കുന്നതിനാലാണ് ദർശന സമയം വർദ്ധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് അറിയിച്ചു. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി. നിലയ്ക്കൽ മുതൽ ളാഹ വരെ പൊലീസ് പട്രോളിംഗ് നടത്തണം. നിലയ്ക്കലിൽ പാർക്കിംഗ് പരിധിക്കപ്പുറമുള്ള ഗതാഗതം കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാകർക്ക് കർശന നിർദ്ദേശങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

ത്രിപുരയിലെ ഉനക്കോട്ടി ക്ഷേത്ര ശിൽപ സമുച്ചയം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേയ്ക്ക്. ‘വടക്കുകിഴക്കിന്റെ അങ്കോര്‍വാട്ട്’ എന്നാണ് ഇതറിയപ്പെടുന്നത്. അഗർത്തലയിൽ നിന്ന് 180 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന രഘുനന്ദൻ കുന്നുകളിലെ ശിൽപങ്ങളും കൊത്തളങ്ങളും പ്രധാന ശൈവ തീര്‍ഥാടനകേന്ദ്രം കൂടിയാണ്. എട്ടാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിൽ രൂപപ്പെടുത്തിയതെന്ന് കരുതപ്പെടുന്ന ഈ തീർത്ഥാടന കേന്ദ്രം കൃത്യമായി സംരക്ഷിക്കപ്പെടാത്തതിനാലും കാലാവസ്ഥാ വ്യതിയാനംകൊണ്ടും നാശത്തിന്‍റെ വക്കിലായിരുന്നു. കമ്പോഡിയയിലെ പ്രശസ്തമായ ‘അങ്കോർവാട്ട്’ ക്ഷേത്ര സമുച്ചയത്തിന് സമാനമാണ് ഇവിടുത്തെ ശിൽപങ്ങൾ. പുരാവസ്തു വകുപ്പിന്‍റെ ഇടപെടലിനെ തുടർന്നാണ് ക്ഷേത്ര സമുച്ചയം അതിജീവിച്ചത്. ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കേന്ദ്രസർക്കാർ 12 കോടി രൂപ അനുവദിച്ചിരുന്നു. യുനെസ്കോയുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Read More