Author: News Desk

കോക്പിറ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ സോഹൻ സീനുലാൽ. യഥാര്‍ഥത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഷൈനിന്‍റെ പെരുമാറ്റത്തിൽ നിന്ന് ക്യാബിൻ ക്രൂവിന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും സോഹൻ പറഞ്ഞു. ഷൈൻ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റിൽ കയറിയ ഉടനെ സീറ്റിൽ കിടന്ന് ഉറങ്ങാൻ ശ്രമിച്ചു. അപ്പോൾ ക്യാബിൻ ക്രൂ വന്ന് ഉണർത്താൻ ശ്രമിച്ചു. മലയാളികൾക്ക് ഷൈനിന്‍റെ ഒരു ശൈലി അറിയാം. ഷൈൻ പെട്ടെന്ന് എഴുന്നേറ്റ് അങ്ങോട്ട് നീങ്ങിയപ്പോൾ, ക്യാബിൻ ക്രൂ കരുതി ഷൈൻ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചിട്ടില്ല. അതിൻ്റെ കാര്യമില്ലല്ലോ. ദുബായ് എയർപോർട്ട് അധികൃതരോടും ക്യാബിൻ ക്രൂവിനോടും ഇക്കാര്യം വിശദീകരിക്കാൻ ഒരുപാട് സമയമെടുത്തുവെന്നും സോഹൻ സീനുലാൽ പറഞ്ഞു.

Read More

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു. കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിൽ പറയുന്നു. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃക്യാമ്പിലാണ് ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.

Read More

കോഴിക്കോട്: കോൺഗ്രസിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് മുഖപത്രം. ഹിമാചൽ തിരഞ്ഞെടുപ്പ് ഫലം കേരള നേതൃത്വം വിലയിരുത്തണമെന്ന് ലേഖനത്തിൽ പറയുന്നു. പരസ്പരം പഴിചാരിയും വെട്ടി നിരത്തിയും മുന്നോട്ട് പോയാൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്ന് പോകുമെന്ന് ഗുജറാത്ത് ഫലം വ്യക്തമാക്കിയെന്നും ചന്ദ്രികയിലെ ലേഖനത്തിൽ പറയുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളാണ് കോൺഗ്രസിന്‍റെ പ്രശ്നമെന്നും വിമർശനമുണ്ട്. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് സി.പി.എം നിരന്തരം കോൺഗ്രസ് വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് യാദൃശ്ചികമല്ല. ഗുജറാത്ത്-ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടതാണ്. മോദി സ്തുതികളിൽ തൂക്കിവിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന നിലയിൽ മാധ്യമ വിമർശനമാണ് ലേഖനത്തിന്റെ തലക്കെട്ട്. എന്നാൽ ഉള്ളടക്കം മുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടിക്കെതിരെയാണ്. സമകാലിക കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കോൺഗ്രസിന്‍റെ താഴേത്തട്ടിൽ ഐക്യമില്ലെന്നും ലേഖനം പറയുന്നു. ഇത്രയും ശക്തമായി ഉയർന്ന വിമർശനങ്ങൾ കോൺഗ്രസ് ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന ലീഗിന്റെ മുന്നറിയിപ്പായും കാണാവുന്നതാണ്.

Read More

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോം വിട്ട ഏറ്റവും പ്രശസ്തരായ മുഖങ്ങളിൽ ഒരാളാണ് എൽട്ടൺ. ട്വിറ്ററിലെ പുതിയ മാറ്റങ്ങൾ തെറ്റായ വിവരങ്ങൾ കൈമാറാൻ കാരണമാകുന്നുവെന്ന് ആരോപിച്ചാണ് എൽട്ടൺ ട്വിറ്റർ വിടുന്നത്. ഞാൻ നിങ്ങളുടെ സംഗീതം ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മസ്ക് പറഞ്ഞു. മസ്കിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കാനി വെസ്റ്റ്, കൈറി ഇര്‍വിങ് ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ നേരത്തെ ട്വിറ്റർ വിട്ടിരുന്നു.

Read More

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇത്. ഈ മാസം 14നാണ് വിരുന്ന്. കഴിഞ്ഞ തവണ, മതമേലധ്യക്ഷൻമാർക്ക് മാത്രമായിരുന്നു ക്ഷണം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ഈ മാസം 13നാണ് നിയമസഭ പാസാക്കുക. തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടക്കുക.

Read More

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് തുണി മഞ്ചലിൽ ചുമന്ന്. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകനെ മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചുമന്ന് കൊണ്ടുപോകുകയായിരുന്നു. കടുകമണ്ണ ഊരിലാണ് സംഭവം. ആശുപത്രിയിലെത്തിച്ച ഉടൻ യുവതി പ്രസവിച്ചു. ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം വഴിയും തുടർന്ന് വനത്തിലൂടെ മൂന്നര കിലോമീറ്റർ സഞ്ചരിച്ചും വേണം കടുകമണ്ണ ഊരിലെ താമസക്കാർക്ക് പുറത്തെത്താൻ. രാത്രിയിൽ ആന ഇറങ്ങുന്ന സ്ഥലമാണിത്. പ്രസവവേദന അനുഭവപ്പെട്ടയുടൻ യുവതിയുടെ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, ആന ഇറങ്ങുന്നതിനാലും റോഡ് മോശവുമായതിനാൽ സ്വകാര്യ വാഹനങ്ങൾ എത്തിയില്ല. രണ്ടരയോടെയാണ് കോട്ടത്തറയിൽ നിന്ന് ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ വാഹനത്തിന് ആനവായ എന്ന സ്ഥലത്തെത്താനെ കഴിഞ്ഞുള്ളു. അതിനാൽ ആനവായ വരെ യുവതിയെ തുണിയിൽ ചുമന്ന് എത്തിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: മാന്‍ഡസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്തെ 10 ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാൻഡസ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡിസംബർ 12, 13 തീയതികളിൽ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ…

Read More

കോതമംഗലം: ഓടുന്നതിനിടെ ആന്‍റണി ജോൺ എം.എൽ.എയുടെ കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചു. ഡ്രൈവർ അല്ലാതെ മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്. ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. 10 മീറ്ററോളം ടയർ ഇല്ലാതെയാണ് കാർ ഓടിയത്. വാഹനത്തിന്‍റെ വേഗത കുറഞ്ഞത് അപകടത്തിന്‍റെ തീവ്രത കുറച്ചു. രണ്ട് ദിവസം മുമ്പാണ് സർവീസ് സെന്‍ററിൽ നിന്ന് പണി പൂർത്തിയാക്കിയ ശേഷം വാഹനം കൊണ്ടുവന്നത്.

Read More

ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടുക. 2022 ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന് വേണ്ടി പകരക്കാരനായി എത്തിയതോടെയാണ് റൊണാൾഡോ റെക്കോർഡിനോടടുത്തത്. ഈ മത്സരത്തോടെ റൊണാൾഡോ കുവൈറ്റിന്‍റെ ബദർ അൽ മുതവയുടെ റെക്കോർഡിനൊപ്പമെത്തി. റൊണാൾഡോ 196 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. ഒരു തവണ കൂടി അന്താരാഷ്ട്ര ജേഴ്സിയിൽ കളിച്ചാൽ റൊണാൾഡോയ്ക്ക് റെക്കോർഡ് സ്വന്തം പേരിലാക്കാം.

Read More

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ആറോ ഏഴോ മണിക്കൂർ കാത്തുനിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാത്തത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത മൂലമാണെന്നാണ് പരാതി. ശനിയാഴ്ച ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തിയതോടെ നടപ്പന്തലിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ക്യൂ അധികം നീങ്ങിയില്ല. ഇതേതുടർന്ന് ഭക്തരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ബാരിക്കേഡ് മറികടക്കാനും ഭക്തർ ശ്രമം നടത്തി. കഴിഞ്ഞ ദിവസം മരക്കൂട്ടത്തും സമാനമായ തർക്കം നടന്നിരുന്നു. മരക്കൂട്ടം ശരംകുത്തി പാതയിൽ ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളം പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. സന്നിധാനത്ത് ഏർപ്പെടുത്തിയ ക്രമീകരണങ്ങളിലും ഈ ആശയക്കുഴപ്പം പ്രകടമാണ്. പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരും കുടുങ്ങി. പതിനെട്ടാം പടിക്ക് താഴെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദനീയമാണ്. ഇതോടെ പതിനെട്ടാം പടി കയറി എത്തുന്നവർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന സാഹചര്യമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ…

Read More