Author: News Desk

ദുബൈ: വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. നേരത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്. ദുബായ് വിമാനത്താവളത്തിൽ നിന്നും ഷൈനെ ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്. തന്‍റെ പുതിയ ചിത്രമായ ഭാരത് സർക്കസിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയതായിരുന്നു ഷൈൻ. വീട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിലാണ് കോക്ക്പിറ്റില്‍ കയറാൻ ശ്രമിച്ചതും അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതും. വിമാനത്താവളത്തിൽ നിന്ന് ഷൈനെ വിട്ടയച്ചെങ്കിലും അധികൃതരുടെ അടുത്ത നടപടി എന്തായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ദുബായ് വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലാണ് ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിലെടുത്തത്. ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ കയറാനിരിക്കുകയായിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനമായിരുന്നു ഇത്. സംഭവത്തെ തുടർന്ന് ഷൈനിനെ മാത്രം കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ള അണിയറപ്രവര്‍ത്തകര്‍ അതേ വിമാനത്തിൽ നാട്ടിലേക്ക് പോകുകയും ചെയ്തു.

Read More

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വിദേശമദ്യവുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിന് സമീപം 28ൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്ന് മാഹിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യ വളവിനും രണ്ടാമത്തെ വളവിനും ഇടയിൽ 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു. ലോറി ഡ്രൈവറെ ചുരം സംരക്ഷണസമിതിയിലെ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.

Read More

ദുബായ് : ദുബായ് വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതേതുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശനിയാഴ്ച പുലർച്ചെ 2.20ന് ടെർമിനൽ രണ്ടിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരികെ ഇറക്കി ഹോട്ടലിലേക്ക് മാറ്റി. സന്ദർശക വിസയുള്ളവർ വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. അക്കൂട്ടത്തിൽ അടിയന്തിരമായി നാട്ടിലെത്തേണ്ടവരും ഉൾപ്പെടുന്നു. ഇതുവരെ പാമ്പിനെ പിടികൂടാൻ കഴിയാത്തതാണ് വിമാനം വൈകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. പാമ്പ് എങ്ങനെ എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ല.

Read More

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെ.സി ശോഭിതയുടെ കത്ത്. സിബിഐ ഡയറക്ടർ, റിസർവ് ബാങ്ക് ഗവർണർ, പഞ്ചാബ് നാഷണൽ ബാങ്ക് ചെയർമാൻ എന്നിവർക്കും ശോഭിത കത്തയച്ചിട്ടുണ്ട്. അതേസമയം റിജിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നാണ് പ്രതിഭാഗ വാദം. എന്നാൽ സീനിയർ മാനേജർ പദവി റിജിൽ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ക്രൈംബ്രാഞ്ച് റിജിലിനായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. രാജ്യം വിടാതിരിക്കുവാൻ വിമാനത്താവളങ്ങളിൽ സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കോർപ്പറേഷൻ അക്കൗണ്ടുമായി ബന്ധപ്പെട്ട് 21.5 കോടിയോളം രൂപ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വ്യക്തികളുടെ…

Read More

ധാക്ക: ഇഷാൻ കിഷൻ ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയും, വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടിയ മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ വിറപ്പിച്ചു. ബംഗ്ലാദേശിന് 410 റൺസ് ആയിരുന്നു വിജയലക്ഷ്യം. ഛത്തോഗ്രാം സഹൂർ അഹമദ് ചൗധരി സ്‌റ്റേഡിയത്തിലെ മത്സരത്തിൽ ശിഖർ ധവാനും ഇഷാൻ കിഷനുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. കിഷൻ 131 പന്തിൽ 210 റൺസുമായി നിറഞ്ഞാടിയപ്പോൾ ധവാൻ എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്തായി. കോഹ്‌ലിയാണ് പിന്നീട് കിഷന് പിന്തുണ നൽകിയത്. 91 പന്തിൽ 113 റൺസ് കോഹ്ലി നേടി. ശേഷം വന്ന ശ്രേയസ് അയ്യരും (3), ക്യാപ്ടൻ കെ.എൽ. രാഹുലും (8) വേഗം മടങ്ങി. വാഷിംഗ്ഡൺ സുന്ദർ (37), അക്‌സർ പട്ടേൽ (20) എന്നിവരാണ് പിന്നീട് ഇരട്ടയക്കം കണ്ടത്. 410 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ ഏറിഞ്ഞു വീഴ്ത്തി.…

Read More

മ​സ്‌​ക​ത്ത്: അടുത്ത രണ്ട് ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സൗ​ത്ത് അ​ൽ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, സൗ​ത്ത് അ​ൽ ഷ​ർ​ഖി​യ ഗവർണറേറ്റുക​ളി​ൽ നേരിയ മഴയുണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക് മിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്‍റെയും ഒമാൻ കടലിന്‍റെയും തീരങ്ങളിൽ ഇടത്തരം തിരമാലകൾ ഉണ്ടായേക്കും. തി​ര​മാ​ല പരമാവധി ര​ണ്ടു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

പാലക്കാട്: കൊച്ചുവേളി യാർഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഞായറാഴ്ച നിരവധി ട്രെയിനുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂർ റോഡ്-കോട്ടയം ഇന്‍റർസിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കൊല്ലം-കന്യാകുമാരി മെമു എക്സ്പ്രസ് (മടക്ക സർവീസും), കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മടക്ക സർവീസും), നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് (മടക്ക സർവീസും), കൊച്ചുവേളി-ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (മടക്ക സർവീസും), എസ്എംവിടി ബെംഗളൂരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ്(തിരിച്ചുള്ള സര്‍വീസും) പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ് കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും) എന്നിവയാണ് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ. ഭാഗികമായി റദ്ദാക്കിയവ ഇവയാണ്. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിലുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് (തിരിച്ചും). മംഗളൂരു-നാഗർകോവിൽ (തിരിച്ചും) പരശുറാം എക്സ്പ്രസ് ഷൊർണൂരിനും നാഗർകോവിലിനും ഇടയിൽ റദ്ദാക്കി. ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയില്‍ റദ്ദാക്കി. ഷൊർണൂർ ജംഗ്ഷൻ-തിരുവനന്തപുരം…

Read More

ദുബായ് : വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. തന്‍റെ പുതിയ ചിത്രമായ ഭാരത സർക്കസിന്‍റെ പ്രമോഷനായി ദുബായിൽ എത്തിയതായിരുന്നു ഷൈൻ. നാട്ടിലേക്ക് മടങ്ങാനുള്ള വിമാനത്തിൽ കയറുമ്പോഴായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോ നിലവിൽ ദുബായ് എയർപോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിലാണ്. ഷൈൻ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർക്ക് എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിൽ ആയിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് ഷൈനിനെ കൂടാതെ മറ്റ് അണിയറപ്രവര്‍ത്തകർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടു.

Read More

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി. ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ അപേക്ഷയാണ് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി തള്ളിയത്. ബിന്ദുവിന്‍റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെയുള്ള വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്‍റെ പരാമർശങ്ങൾ അപകീർത്തികരവും സുപ്രീം കോടതിയെ അവഹേളിക്കുന്നതുമാണെന്ന് അറ്റോർണി ജനറലിന് നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു. നവംബർ 18ന് കൊച്ചിയിൽ മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടുള്ള അപേക്ഷ. അറ്റോർണി ജനറലിന് നൽകിയ അപേക്ഷയിൽ മന്ത്രി നടത്തുന്ന അഭിപ്രായ പ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 15 (1) (ബി) പ്രകാരം ബിന്ദുവിന്‍റെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

ന്യൂഡല്‍ഹി: ഏക വ്യക്തി നിയമത്തെക്കുറിച്ചുള്ള നിലപാടിനെച്ചൊല്ലി കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ തർക്കം. പാർലമെന്‍റിൽ കോൺഗ്രസിന് ജാഗ്രതക്കുറവുണ്ടായി എന്ന ലീഗ് എം പി, പി വി അബ്ദുൾ വഹാബിന്‍റെ വിമർശനം കോൺഗ്രസ് തള്ളി. ഏക വ്യക്തിനിയമത്തിൽ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാണെന്ന് വി.ഡി സതീശനും കെ.മുരളീധരനും പറഞ്ഞു. ഏക വ്യക്തി നിയമത്തിന്‍റെ കാര്യത്തിൽ ജനാധിപത്യ പാർട്ടികൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഹാബിന്‍റെ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കുന്നില്ലെന്ന് ജെബി മേത്തർ പറഞ്ഞു. ഏകവ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പി കിരോഡി ലാൽ മീണ തിങ്കളാഴ്ച രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. കോൺഗ്രസ് എം.പി ജെ.ബി മേത്തർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ബിൽ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ബിൽ സ്പീക്കർ വോട്ടിനിട്ടപ്പോൾ 63 പേർ അനുകൂലിച്ചും 23 പേർ എതിർത്തും വോട്ട് ചെയ്തു. വോട്ടെടുപ്പിനിടെ നല്ലൊരു ശതമാനം കോൺഗ്രസ് അംഗങ്ങൾ സഭയിൽ ഇല്ലാത്തതിനെ മുസ്ലിം ലീഗ്…

Read More