- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കാബൂൾ: വിദേശികൾ താമസിക്കാറുള്ള അഫ്ഗാനിസ്ഥാനിലെ ഹോട്ടലിന് നേരെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടിയ രണ്ട് വിദേശികൾക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിൽ എത്തുമ്പോൾ താമസിക്കാൻ പതിവായി തിരഞ്ഞെടുക്കുന്നതിനാൽ ഹോട്ടലിനെ ചൈനീസ് ഹോട്ടൽ എന്നാണ് പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്. ആയുധധാരികളായ മൂന്ന് പേരെ വധിച്ചതായി താലിബാൻ വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിന്‍റെയും വെടിവയ്പ്പിന്‍റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നതായി കാബൂൾ പൊലീസിന് വേണ്ടി നിയോഗിച്ച താലിബാന്‍റെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. ആക്രമണം അവസാനിച്ചുവെന്നും ഇപ്പോൾ പരിശോധനകൾ നടക്കുകയാണെന്നും സദ്രാൻ പറഞ്ഞു. എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍റെ ശത്രുവായ ഖൊറാസൻ പ്രൊവിൻസ് അഫ്ഗാനിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ അവർ നിരവധി ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്.
ന്യൂഡല്‍ഹി: സംസ്ഥാനത്തിന് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാര തുക രേഖകൾ സമർപ്പിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ജൂൺ വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം 718.49 കോടി രൂപയാണ്. ഇത് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനനുസൃതമായി കുടിശ്ശിക നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. നവംബർ 25ന് ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17,000 കോടി രൂപയാണ് അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശികയാണ് കേന്ദ്രം അനുവദിച്ചിരുന്നത്. നേരത്തെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിൻ്റെ’ പ്രദർശനത്തിനിടെ സംഘർഷം. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെയുടെ വേദികളിലൊന്നായ ടാഗോർ തിയേറ്ററിലാണ് സംഘർഷമുണ്ടായത്. റിസർവ് ചെയ്തവർക്ക് അടക്കം സീറ്റ് ലഭിക്കാഞ്ഞതോടെ ഡെലിഗേറ്റുകൾ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരുടെ ശരീരത്തിൽ ഭക്ഷണത്തിലൂടെ രാസവസ്തുക്കൾ എത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. കെമിക്കൽ ലാബിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധനാഫലം ലഭിച്ച ശേഷം രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ പുനഃപരിശോധന നടത്താനും ആലോചനയുണ്ട്. സാമ്പിളുകൾ ശേഖരിക്കാൻ സരിതയ്ക്ക് നോട്ടീസ് നൽകുമെന്നും അധികൃതർ അറിയിച്ചു. മുൻ ഡ്രൈവർ വിനു കുമാർ പല തവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് സരിതയുടെ പരാതിയിൽ പറയുന്നത്. രാസവസ്തു കഴിച്ചതിന് ശേഷം തനിക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടത് കണ്ണിനും ഇടത് കാലിലും സ്വാധീനം കുറഞ്ഞുവെന്നും സരിത പറഞ്ഞു. ഡ്രൈവർ വിനു കുമാറിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിനു കുമാറിന്‍റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രാസവസ്തുക്കൾ നൽകി സരിതയെ കൊലപ്പെടുത്തി അതിലൂടെ വിനു കുമാർ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. വഞ്ചനയിലൂടെ സരിതയെ അപായപ്പെടുത്തി അതിലൂടെ…
കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കേരള സർക്കാരും ഗവര്‍ണറും. മുൻ വിസി റിജി ജോൺ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെയും ഗവർണറുടെയും അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തയച്ചു. അതേസമയം, ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് റിജി ജോണിന്‍റെ അഭിഭാഷകയും സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തയച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ വിസി റിജി ജോൺ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കാനിരിക്കവെയാണ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോണ്‍സല്‍ നിഷേ രാജൻ ഷോങ്കർ കത്ത് നൽകിയത്. റിജി ജോൺ നൽകിയ ഹർജിയിൽ സുപ്രീം…
ദുബായ്: നവംബർ മാസത്തെ ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലര്‍ സ്വന്തമാക്കി. പാകിസ്ഥാന്‍റെ സിദ്ര അമീനാണ് മികച്ച വനിതാ താരം. അവസാന റൗണ്ടിൽ ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ്, പാകിസ്ഥാന്‍റെ ഷഹീൻ അഫ്രീദി എന്നിവരെയാണ് ബട്ലർ തോൽപ്പിച്ചത്. നവംബറിൽ ബട്‌ലര്‍ അതിശയകരമായ പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. ടി20 ലോകകപ്പിലെ ബട്‌ലറുടെ പ്രകടനം ടീമിന് ഉത്തേജനം നൽകിയിരുന്നു. ഇന്ത്യക്കെതിരായ സെമി ഫൈനലിൽ ബട്ലർ വെറും 49 പന്തിൽ നിന്ന് 80 റൺസാണ് നേടിയത്. പിന്നാലെ ബട്‌ലര്‍ ടീമിനായി കിരീടം നേടുകയും ചെയ്തു. പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ബട്‌ലര്‍ പറഞ്ഞു.
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കർമ്മപദ്ധതി പരിഷ്കരിച്ച് കേരളം. 7 വർഷത്തേക്ക് 52,238 കോടിയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനം ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രിയാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്. 2030 ഓടെ കാർബൺ ബഹിർഗമനത്തിൽ 57,000 കിലോഗ്രാം ടൺ കുറയ്ക്കുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളെ ദുർബല മേഖലകൾ, ഇടത്തരം ദുർബല മേഖലകൾ, കുറഞ്ഞ ദുർബല മേഖലകൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. 9 ജില്ലകളാണ് ദുർബല മേഖലയിൽ ഉൾപ്പെടുന്നത്. വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവയാണവ. തിരുവനന്തപുരവും കോട്ടയവും ഇടത്തരം ദുർബല മേഖലയിലും തൃശൂർ, എറണാകുളം, പത്തനംതിട്ട എന്നിവ കുറഞ്ഞ ദുർബല മേഖലയിലും ഉൾപ്പെടുന്നു.
ന്യൂഡല്‍ഹി: സിൽവർ ലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നുണ പറഞ്ഞെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം കൃത്യമായ ആശയവിനിമയം നടത്തിയെന്നും ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ മറച്ചുവച്ചുവെന്നും മുരളീധരൻ ആരോപിച്ചു. 2021 ഒക്ടോബർ മുതൽ റെയിൽവേ സംസ്ഥാന സർക്കാരിന് നിരവധി കത്തുകൾ അയച്ചിട്ടുണ്ട്. എന്നാൽ അവയ്‌ക്കൊന്നും സർക്കാർ മറുപടി നൽകുന്നില്ല. ഡി.പി.ആർ അപൂർണ്ണമാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന കത്തുകളും അദ്ദേഹം പുറത്ത് വിട്ടു. സിൽവർ ലൈനിനെച്ചൊല്ലി കേരളവും കേന്ദ്രവും തമ്മിലുള്ള തർക്കം തുടരുകയാണ്. ഡി.പി.ആർ പൂര്‍ണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു. ഇതിന് മറുപടിയായാണ് സർക്കാരിന് നൽകിയ കത്തുകളുമായി വി മുരളീധരൻ രംഗത്തെത്തിയത്.
തമിഴ്നാട്ടിൽ സ്റ്റാലിൻ്റെ മകനും മന്ത്രിസഭയിലേക്ക്; ഉദയനിധി സ്റ്റാലിന്‍റെ സത്യപ്രതിജ്ഞ ഉടൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും ചെന്നൈയിലെ ചെപ്പോക്കിൽ നിന്നുള്ള എം.എൽ.എയുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാർട്ടി വൃത്തങ്ങളിൽ ചിന്നവർ എന്നറിയപ്പെടുന്ന ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. ചെപ്പോക്ക്-തിരുവെള്ളിക്കേണി കരുണാനിധിയുടെ മണ്ഡലമായിരുന്നു. ഇത് ഡിഎംകെയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിൽ ഒന്നാണ്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചെപ്പോക്കിൽ ആര് മത്സരിക്കും എന്നതിനെക്കുറിച്ച് നേതാക്കൾക്ക് പോലും ആശങ്കയുണ്ടായിരുന്ന സമയത്താണ് മുത്തച്ഛന്‍റെ പാരമ്പര്യം സംരക്ഷിക്കാൻ ഉദയനിധിയെ പാർട്ടി നിയോഗിച്ചത്. ഉദയനിധിയെ ചെപ്പോക്കുകാർ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് അയച്ചത്. ഉദയനിധിയെ എപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തും എന്നതാണ് അന്ന് മുതൽ ഉയരുന്ന ചോദ്യം. അതിനുള്ള ഉത്തരമാണ് വരാനിരിക്കുന്ന പ്രഖ്യാപനം. 2021 ഏപ്രിൽ 6ന് തിരഞ്ഞെടുപ്പ് നടന്നത് മുതൽ രാഷ്ട്രീയ വൃത്തങ്ങളിലും സജീവ ചർച്ചാ വിഷയമാണ് ഉദയനിധിയുടെ സ്ഥാനാരോഹണം.
ദോഹ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് നേടുകയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാതെ പടിയിറങ്ങുകയാണ്. മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തോറ്റാണ് പോർച്ചുഗൽ ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. മത്സരത്തിന് ശേഷം കണ്ണീരോടെ കളം വിടുന്ന റൊണാൾഡോയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ മൊറോക്കോയ്ക്കെതിരായ മത്സരത്തിനിടെ റൊണാൾഡോയ്ക്ക് നേരെ ആക്രമണമുണ്ടായി. മത്സരം കാണാനെത്തിയ ആരാധകനാണ് റൊണാൾഡോയെ ആക്രമിച്ചത്. പകരക്കാരുടെ ബെഞ്ചിലിരുന്ന റൊണാൾഡോ ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടെ ആരാധകരിൽ ഒരാൾ താരത്തിൻ്റെ ദേഹത്ത് വെള്ളം ഒഴിക്കാനും വാട്ടർ ബോട്ടിൽ എറിയാനും ശ്രമിച്ചു. ഇത് കണ്ട അധികൃതർ ഉടൻ തന്നെ ഇയാളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. മത്സരം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിന്‍റെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായത്. റൊണാൾഡോയെ ആക്രമിക്കാൻ ശ്രമിച്ച ആരാധകനെ പുറത്താക്കിയ സെക്യൂരിറ്റി ജീവനക്കാരെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
