- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ഹൈക്കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് വിമർശനം. ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമിപ്പിച്ച കോടതി ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിയമനപ്രക്രിയക്കായി ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന യോഗ്യത സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പരിശോധിക്കാൻ പി എസ് സി. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ലക്ഷക്കണക്കിന് രേഖകളാണ് അപ്ലോഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് കമ്മിഷന്‍റെ വിലയിരുത്തൽ. ഇതിനായി ഡിജിറ്റൽ സർവകലാശാലയുടെ സാങ്കേതിക സഹായം തേടും. ഇതിന്‍റെ പ്രാരംഭ ഘട്ടമെന്നോണം ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറുമായി പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജു കൂടിയാലോചനകൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പി.എസ്.സിയും സർവകലാശാലയും ദീർഘകാലാടിസ്ഥാനത്തിൽ ധാരണാപത്രം ഒപ്പുവെക്കും. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്‍റെ ഒറിജിനൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന വീണ്ടും നടപ്പാക്കും. നിബന്ധന കോവിഡ് പശ്ചാത്തലത്തിൽ പി.എസ്.സി ഒഴിവാക്കിയിരുന്നു. പകരം ഉദ്യോഗാർഥി സത്യവാങ്മൂലം അപ്ലോഡ് ചെയ്താൽ മതിയായിരുന്നു. ഈ ഇളവാണ് പിൻവലിക്കുന്നത്. 01.01.2023 മുതലുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒറിജിനൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നിലനിൽക്കില്ലെന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നു. ചിങ്ങം 1ന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വർഷങ്ങളായി ഇദ്ദേഹവുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ട്. ഈ വൈരാഗ്യമാണ് ഹർജിക്ക് പിന്നിലെന്നും സാബു എം ജേക്കബ് ഹർജിയിൽ പറയുന്നു. ശ്രീനിജന്‍റെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്; ഉന്നതതല മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം
പാലക്കാട്: അട്ടപ്പാടിയിലെ ഉയർന്ന ശിശുമരണ നിരക്ക് സൂക്ഷ്മമായി പരിശോധിക്കാൻ ഡൽഹിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ബി.ജെ.പിയുടെ സഹപ്രഭാരിയും ശിശുരോഗ വിദഗ്ധനുമാണ് രാധാ മോഹൻ ദാസ് അഗർവാൾ. അട്ടപ്പാടിയിലെ ശിശുമരണ വിഷയം അദ്ദേഹം രാജ്യസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ഉന്നയിച്ചത്. 10 വർഷത്തിലേറെയായി അട്ടപ്പാടിയിൽ ഈ ദൗർഭാഗ്യകരമായ സാഹചര്യമാണ് തുടരുന്നത്. ഇക്കാര്യം ഗൗരവമായി കണ്ട് കേന്ദ്രസർക്കാർ 120 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരും ഇതുൾപ്പെടെ 250 കോടി രൂപ ചെലവഴിച്ചു. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളും 28 സബ് സെന്‍ററുകളും അഞ്ച് മൊബൈൽ ഹെൽത്ത് യൂണിറ്റുകളും ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഉണ്ടായിട്ടും അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടരുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിലാണെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരുകൾ അനുവദിച്ച പണം എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.…
കൊച്ചി: പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെ കൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈവിധ്യത്തെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ ഉത്സവമായി വളരാൻ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും ആശംസിച്ച് കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. “ബിനാലെ പോലുള്ള മേളകൾക്ക് നിർവഹിക്കാൻ ഒരു ചരിത്ര ദൗത്യമുണ്ട്. നമ്മുടെ നാടിൻ്റെ സംസ്കാരമെന്നത് ഒട്ടനവധി ഉപസംസ്കാരങ്ങളും പ്രാദേശിക സംസ്കാരങ്ങളും ചേർന്നതാണ്. അത്തരം സംസ്കാരങ്ങളൊന്നും തന്നെ പൊതുമണ്ഡലത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നല്ല. സമൂഹത്തിൽ സർവ്വ സാധാരണമായുള്ളതെന്താണോ അതാണ് ആ നാടിന്റെ സംസ്കാരം. അത്തരം പ്രാദേശിക സാംസ്കാരിക ഘടകങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. സാംസ്കാരിക രംഗത്ത് കാര്യക്ഷമമായി ഇടപെട്ട് സാമൂഹിക പുരോഗതിക്ക് ഉത്തേജനം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അന്താരാഷ്ട്ര അഭിമാനമായി വളർന്ന ബിനാലെയുടെ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്താണ് ഈ വർഷത്തെ ബിനാലെയ്ക്ക് ഏഴ്…
തിരുവനന്തപുരം: സോളാർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ പി അനിൽകുമാറിന് സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ സമർപ്പിച്ചിരിക്കുന്നത്. ഇത് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അബ്ദുള്ളക്കുട്ടി ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആദ്യം പ്രത്യേക അന്വേഷണ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2021 ജനുവരിയിലാണ് സർക്കാർ സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓഗസ്റ്റിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളിൽ വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് വ്യക്തമാക്കി നടൻ ഇന്ദ്രൻസ്. “ഇന്ത്യയിൽ എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിരോധമില്ല. എനിക്ക് അമിതാഭ് ബച്ചന്‍റെ ഉയരം ഇല്ല. അദ്ദേഹത്തിൻ്റെ കുപ്പായം എനിക്ക് ചേരില്ല. അത് ശരിയാണ്. ഞാൻ അൽപ്പം പഴയ ആളാണ്. ഉള്ളത് ഉള്ളത് പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്,” അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചനെപ്പോലെയായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി മാറിയെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ ഈ പരാമർശം ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയതോടെ മന്ത്രിസഭാ രേഖകളിൽ നിന്നും പരാമർശം നീക്കം ചെയ്യുകയും ചെയ്തു.
ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. ഡിസംബർ 9 വെള്ളിയാഴ്ചയാണ് സംഭവം. ഇരു വിഭാഗങ്ങളിലുമുള്ള ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റു. അധികം വൈകാതെ തന്നെ ഇരു കൂട്ടരും പ്രദേശത്ത് നിന്ന് പിൻവാങ്ങി. അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലാണ് സംഭവം. ചൈനീസ് സേന യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യൻ സൈന്യം തടഞ്ഞു. ഇതിന് പിന്നാലെയാണ് സംഘര്‍മുണ്ടായതെന്നാണ് വിവരം. കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്. 2020 ലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലാണ് ഏറ്റവും രൂക്ഷമായത്. സംഭവത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 40 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവൂ: വിവാദമായി കോൺഗ്രസ് നേതാവിന്‍റെ പരാമർശം
ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ തയ്യാറാവണമെന്ന കോൺഗ്രസ് നേതാവിന്‍റെ പരാമർശം വിവാദത്തിൽ. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ രാജ പട്ടേരിയയാണ് വിവാദ പരാമർശത്തിന് പിന്നിൽ. കൊല്ലുക എന്ന പ്രയോഗത്തിലൂടെ മോദിയെ തോൽപ്പിക്കുക എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഉടൻ തന്നെ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പല ബി.ജെ.പി നേതാക്കളും പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. മധ്യപ്രദേശിലെ പന്ന ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പട്ടേരിയ. “മോദി തിരഞ്ഞെടുപ്പുകൾ നിർത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയാറാവണം” പട്ടേരിയ പറഞ്ഞു. പിന്നീട് ഇതേ പ്രസംഗത്തിൽ, മോദിയെ തോൽപ്പിക്കുക എന്നതാണ് കൊലപാതകം കൊണ്ട് താൻ ഉദ്ദേശിച്ചതെന്നും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെങ്കിൽ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ അഹിംസ എന്ന ആശയമാണ് താൻ പിന്തുടരുന്നതെന്നും പട്ടേരിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ കേരളത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെയോടെ ഇത് ഒരു ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് നീങ്ങാൻ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പുകളുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. മാൻഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായെങ്കിലും ഇതിന്‍റെ ഭാഗമായ പടിഞ്ഞാറൻ കാറ്റാണ് സംസ്ഥാനത്ത് തുടരുന്ന മഴയ്ക്ക് കാരണം. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചക്രവാതച്ചുഴി കർണാടക, വടക്കൻ കേരളം വഴി അറബിക്കടലിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചക്രവാതച്ചുഴി നീങ്ങുന്നതിനനുസരിച്ച് മഴയുടെ ശക്തി കുറയും.
