- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കേരളം ഒറ്റക്കെട്ടായി പൊരുതി ജയിച്ച നൂറ്റാണ്ടിലെ പ്രളയത്തിന്‍റെ കഥ പറയുന്ന ജൂഡ് ആന്‍റണി ജോസഫ് ചിത്രം ‘2018’ൻ്റെ ടീസർ പുറത്തിറങ്ങി. വേണു കുന്നപ്പിള്ളി, സി.കെ.പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരേൻ, ലാൽ, സിദ്ദിഖ്, ജനാർദ്ദനൻ, വിനീത് ശ്രീനിവാസൻ, സുധീഷ്, അപർണ ബാലമുരളി, തന്‍വിറാം, ഇന്ദ്രൻസ്, ശിവദ, ജൂഡ് ആന്‍റണി ജോസഫ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി തുടങ്ങി 125 ലധികം താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അഖിൽ പി ധർമ്മജനാണ് ചിത്രത്തിന്‍റെ സഹ എഴുത്തുകാരന്‍. ‘എവരിവണ്‍ ഈസ് എ ഹീറോ’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ന്യൂഡൽഹി: ആരുടെയും ജാതിയെയും മതത്തെയും പരാമർശിച്ച് സംസാരിക്കരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ജാതിയും മതവും പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ധനമന്ത്രി നിർമ്മല സീതാരാമൻ താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ട് തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ് അംഗം എ.ആർ.റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ താക്കീത്. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലല്ല ജനങ്ങൾ പാർലമെന്‍റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും സഭയിൽ അങ്ങനെ പറയരുതെന്നും സ്പീക്കർ പറഞ്ഞു. ചോദ്യത്തിന് മറുപടി നൽകവെ ധനമന്ത്രി നടത്തിയ പരാമർശമാണ് റെഡ്ഡിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് അംഗം മുറി ഹിന്ദിയിൽ ചോദിച്ച ചോദ്യത്തിന് മുറി ഹിന്ദിയിൽ മറുപടി നൽകാം എന്നായിരുന്നു നിർമ്മല സീതാരാമൻ്റെ പരാമർശം.
കെഎസ്ആർടിസി ശമ്പളം വൈകരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ളത്; സർക്കാരിനെ ഓർമ്മപ്പെടുത്തി കോടതി
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകരുതെന്ന മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ച് ഹൈക്കോടതി. ശമ്പളം നൽകിയിട്ടില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി വീണ്ടും ഇടപെട്ടത്. ജീവനക്കാർ അൽപ്പം കൂടി ജോലി ചെയ്താൽ സ്ഥാപനം രക്ഷപ്പെടുമെന്നാണ് കരുതിയത്. എന്നാൽ അതിനർത്ഥം യഥാസമയം ശമ്പളം നൽകാതെ അവരെ ഉപേക്ഷിച്ചേക്കാം എന്നല്ലെന്നും കോടതി പറഞ്ഞു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെതിരായ കേസ് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള നിയമാനുസൃത നടപടിയാണെന്ന് മുഖ്യമന്ത്രി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന അനൂപ് ജേക്കബിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടന്ന സമരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ക്രമസമാധാന പാലനം നടത്തുന്നതിന്‍റെ ഭാഗമായാണ് കേസെടുത്തതെന്നും, നിയമാനുസൃത നടപടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ് വഴക്കമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും ഇതേ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ബിഷപ്പിനെതിരായ കേസ് പിൻവലിക്കുമോ എന്ന ചോദ്യത്തിനും ഇതേ മറുപടി തന്നെ മുഖ്യമന്ത്രി ആവർത്തിച്ചു.
തിരുവനന്തപുരം: ലീഗിനെ പുകഴ്ത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യു.ഡി.എഫിൽ ഐക്യമുണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണം സംബന്ധിച്ച് എൽ.ഡി.എഫിൽ തീരുമാനമായിട്ടില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. ലീഗ് ഇപ്പോൾ തീവ്ര നിലപാടുകാരോട് സന്ധി ചെയ്യുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിനെയോ എസ്.ഡി.പി.ഐ.യെയോ പോലെ വർഗീയ പാർട്ടിയല്ല മുസ്ലിം ലീഗെന്നും കാനം പറഞ്ഞു. മുസ്ലിം ലീഗിന്‍റെ നിലപാടിനെ തുടർന്ന് തിരുത്തിയെന്ന് പറയുന്നതിനൊപ്പം കോൺഗ്രസ് തങ്ങളുടെ നിലപാട് പുനഃപരിശോധിച്ചുവെന്നും പറയാം. അതിനാൽ തന്നെ കോൺഗ്രസ് ആദ്യം സ്വീകരിച്ച നിലപാട് ശരിയല്ല. സംസ്ഥാനങ്ങളിൽ ഗവർണർമാർ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ചിന്തിക്കുമ്പോൾ കേരളത്തിൽ മാത്രം കോൺഗ്രസ് അത് ചെയ്യാത്തത് ശരിയാണോ? ആ നിലപാട് തിരുത്താൻ കോൺഗ്രസ് തയ്യാറായി. ലീഗിന്‍റെ നിലപാട് വ്യക്തമാക്കേണ്ടത് അവരാണ്. അവർ മതനിരപേക്ഷ പാർട്ടിയായിരുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടതോടെ ലീഗ് ക്രമേണ മാറി. എന്നാൽ എസ്.ഡി.പി.ഐയെപ്പോലുള്ള…
കോൺഗ്രസ് ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു; വിവാദ പരാമര്ശവുമായി മന്ത്രി വാസവന്
തിരുവനന്തപുരം: നിയമസഭയിൽ നടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ വാസവൻ. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ 2022 സഭയിൽ അവതരിപ്പിക്കുന്നതിനിടെ ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷാംഗങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്തതിന് പിന്നാലെയാണ് വാസവന്‍റെ പരാമർശം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ, സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം കോൺഗ്രസിന് അധികാരം കൈമാറി. ഇപ്പോൾ എവിടെ എത്തി? വാസ്തവത്തിൽ, പൊതുവിൽ കോൺഗ്രസിന്‍റെ സ്ഥിതി എടുത്താൽ, ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്‍റെ പൊക്കത്തിലായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്‍റെ വലുപ്പത്തിൽ എത്തിയിരിക്കുന്നു എന്നാണ് വാസവൻ പറഞ്ഞത്.
ന്യൂഡല്‍ഹി: ധന മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ജി 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി) യോഗം നാളെ ആരംഭിക്കും. അന്താരാഷ്ട്ര നികുതി അജണ്ട, പിന്തുണയില്ലാത്ത ക്രിപ്റ്റോ ആസ്തികളോടുള്ള ആഗോളതലത്തിലുള്ള ഏകോപിത സമീപനം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പുനഃക്രമീകരണം എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിലാണ് യോഗം ചേരുക. സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ഡി പത്ര എന്നിവർ ജി 20 എഫ്സിബിഡി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ളവർ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ധനകാര്യം, ആഗോള ആരോഗ്യം, അന്താരാഷ്ട്ര നികുതി, സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ആഗോള പ്രസക്തിയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് അയച്ചു. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ആരോഗ്യമേഖലയെയും പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മിഷൻ ആരോപിച്ചു. അട്ടപ്പാടി സംഭവത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ യുവതിയെ റോഡ് സൗകര്യമില്ലാത്തതിനാൽ തുണി കൊണ്ടുള്ള മഞ്ചലിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നിരുന്നു. അർദ്ധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ സുമതി മുരുകനെയാണ് മതിയായ റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സ്ഥലത്തെത്താൻ കഴിയാതെ വന്നതോടെ മൂന്നര കിലോമീറ്ററോളം ബന്ധുക്കൾ ചേർന്ന് ചുമന്നത്. ആശുപത്രിയിലെത്തിച്ച ഉടനെ യുവതി പ്രസവിച്ചു. ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം വഴിയും തുടർന്ന് വനത്തിലൂടെ മൂന്നര കിലോമീറ്റർ സഞ്ചരിച്ചും വേണം കടുകമണ്ണ ഊരിലെ താമസക്കാർക്ക് പുറംലോകത്തെത്താൻ. 2018 ലെ പ്രളയത്തിൽ തകർന്ന പാലം വർഷങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. ആദിവാസികൾക്ക്…
തിരുവനന്തപുരം: തെരുവുനായ ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ക്യാംപസിലെ നായ്ക്കളെ കടിച്ചതിനെ തുടർന്നാണ് അവധി നൽകിയത്. 5,500 ലധികം കുട്ടികൾ പഠിക്കുന്ന ക്യാംപസിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോളേജിലെത്തി നായ്ക്കളെ പിടിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് പേവിഷബാധ സംശയിക്കുന്ന നായ്ക്കളുടെ സാന്നിധ്യം സെക്യൂരിറ്റി ജീവനക്കാരൻ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചത്. നായ്ക്കളെ ക്യാംപസിൽ വന്ന് കൊണ്ടുപോയി വന്ധ്യംകരിക്കുകയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്ത് തിരിച്ച് വിടുകയായിരുന്നു മുൻപത്തെ രീതി. തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ അടിയന്തര നടപടി വേണമെന്നാണ് കോളേജ് അധികൃതരുടെ ആവശ്യം.
അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗുജറാത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ എല്ലാ പ്രമുഖ ബിജെപി നേതാക്കളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഗുജറാത്തിന്‍റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭൂപേന്ദ്ര പട്ടേൽ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ഗാന്ധി നഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 182 അംഗ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടിയാണ് ബിജെപി വിജയിച്ചത്. സംസ്ഥാനത്ത് തുടർച്ചയായ ഏഴാം തവണയാണ് ബിജെപി അധികാരത്തിലേറുന്നത്.
