Author: News Desk

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന് മുമ്പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്ച്ച ഒന്നിലധികം തവണ വ്യോമാതിർത്തി ലംഘനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യാസിക്കാൻ ഇന്ത്യൻ സൈന്യം നിർബന്ധിതരായതായാണ് വിവരം. ചൈനീസ് വ്യോമാതിർത്തി ലംഘനങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ഇന്ത്യ വ്യോമ പട്രോളിംഗ് ശക്തമാക്കിയതായി വ്യോമസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കുകിഴക്കൻ നിയന്ത്രണമേഖലയിലെ ചൈനീസ് ഡ്രോണുകളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി വ്യോമസേന നിരവധി തവണ യുദ്ധവിമാനങ്ങൾ തയാറാക്കി നിർത്തിയിരുന്നതായും അധികൃതർ പറഞ്ഞു. നിയന്ത്രണ രേഖയ്ക്ക് സമാന്തരമായി പറക്കുന്ന ഡ്രോണുകൾ ഇന്ത്യയ്ക്ക് ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യൻ അതിർത്തിയിലൂടെ പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും റഡാർ നിരീക്ഷണത്തിലായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Read More

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ എല്ലാ സർവകലാശാലകൾക്കും ഒരൊറ്റ ചാൻസലർ എന്ന ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലറാകണം. നിയമനത്തിന് പ്രത്യേക സമിതി ഉണ്ടാക്കണം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ചാൻസലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിർദ്ദേശിക്കും. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ ഇന്ന് പാസാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് ചർച്ച ചെയ്ത് പാസാക്കും.  ഗവർണർക്ക് പകരം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലർമാരാക്കണമെന്നാണ് ബില്ലിൽ പറയുന്നത്.  വിസി ഇല്ലെങ്കിൽ, പകരം പ്രോ-വിസിക്കോ മറ്റ് യൂണിവേഴ്സിറ്റി വിസികൾക്കോ ഉത്തരവാദിത്തം നൽകുമെന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യു.ജി.സി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ വിസി ഇല്ലെങ്കിൽ ചാൻസലറും പ്രോ ചാൻസലറും ചേർന്ന് ആലോചിച്ച് പകരം സംവിധാനം എന്നും ഭേദഗതി വരുത്തിയിട്ടുണ്ട്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ…

Read More

കൊച്ചി: പി.വി. ശ്രീനിജൻ എം.എൽ.എയ്ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്മാറി. സാബു എം.ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പിൻമാറുകയാണെന്ന് ജഡ്ജി പറഞ്ഞു. ഹർജി ഇന്ന് തന്നെ മറ്റൊരു ബ‌ഞ്ച് പരിഗണിക്കും. ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പുത്തൻകുരിശ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ കൂടുതൽ സാക്ഷികളെ നിർദ്ദേശിച്ചതായും ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം പ്രതികളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എയെ ജാതി പറഞ്ഞ് അപമാനിച്ചെന്നാണ് പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീന ദീപക്കാണ് കേസിലെ രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. രാഷ്ട്രീയ പാർട്ടികളോടുള്ള പാർട്ടിയുടെ നിലപാടാണ് ബഹിഷ്കരണത്തിന് കാരണമെന്നാണ്…

Read More

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് സൗമ്യസ്വഭാവം വേണമെന്ന് അന്വേഷണ കമ്മിഷൻ. അമ്മയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ ആണ് ഇത് ഉയർത്തിക്കാട്ടിയത്. രോഗി പരിചരണത്തിലും ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് മൃദുസമീപനമില്ലെന്ന പരാതി പരിഹരിക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് രോഗി പരിചരണത്തിലും ആശയവിനിമയത്തിലും വ്യക്തമായ പരിശീലനം നൽകണം. പരിചരണത്തിനാവശ്യമായ നൂതന സംവിധാനങ്ങൾ ഉറപ്പാക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ബന്ധുക്കളെ യഥാസമയം കാര്യങ്ങൾ അറിയിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

Read More

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നായിരുന്നു കിരണിന്‍റെ ഹർജി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. കിരണിനെ 10 വർഷം തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.

Read More

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി ആർ. ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, സംയുക്ത സൈനിക മേധാവി ലഫ്. ജനറല്‍ അനിൽ ചൗധരി എന്നിവരും പങ്കെടുക്കും. തുടർന്ന് രാജ്നാഥ് സിംഗ് പാർലമെന്‍റിൽ പ്രസ്താവന നടത്തിയേക്കും. വിഷയം കോൺഗ്രസ് പാർലമെന്‍റിൽ ഉന്നയിക്കും. എം പി മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്‍റിൽ ചർച്ച ചെയ്ത് കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ വിശ്വാസം നേടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരു തരത്തിലുമുള്ള ചർച്ചകളിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഈ മാസം 9ന് അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ…

Read More

വിജയ് നായകനായ ബീസ്റ്റിന് ശേഷം രജനീകാന്ത് നായകനാകുന്ന നെൽസൺ ചിത്രം ‘ജയിലറിൻ്റെ’ ടീസർ പുറത്തിറങ്ങി. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടീസർ രജനീകാന്തിന്‍റെ ജൻമദിനത്തിലാണ് പുറത്തിറങ്ങിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ കൈകാര്യം ചെയ്യുന്നു. തമന്നയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് ബീസ്റ്റ് തിരിച്ചടിയായിരുന്നു. അണ്ണാത്തെയിലൂടെ പരാജയം ഏറ്റുവാങ്ങിയ രജനീകാന്തിനും ഒരു തിരിച്ചുവരവ് ആവശ്യമാണ്.

Read More

ന്യൂഡൽഹി: രാജ്യവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ച പാകിസ്താൻ ഒ.ടി.ടി പ്ലാറ്റ്ഫോം, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സ്മാർട്ട് ടിവി ആപ്ലിക്കേഷൻ എന്നിവ കേന്ദ്രം നിരോധിച്ചു. ഒടിടി പ്ലാറ്റ്ഫോമായ വിഡ്ലി ടിവി, രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ, 4 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഒരു സ്മാർട്ട് ടിവി ആപ്പ് എന്നിവയാണ് നിരോധിച്ചത്. പാകിസ്ഥാൻ ഒടിടി പ്ലാറ്റ്ഫോം വിഡ്ലി ടിവി അടുത്തിടെ ‘സേവക്: ദ കൺഫഷൻ’ എന്ന പേരിൽ ഒരു വെബ് സീരീസ് പുറത്തിറക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ വാർഷിക ദിനത്തിലാണ് വെബ് സീരീസ് പുറത്തിറക്കിയത്. ഇത് ഇന്ത്യയുടെ ദേശീയ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്നതാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വെബ് സീരീസിന്‍റെ മൂന്ന് ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. അതിന്‍റെ ഉള്ളടക്കം ഇന്ത്യയുടെ പ്രതിരോധ മേഖലയെ ബാധിക്കുന്നതാണ്. ഇത് സംസ്ഥാനങ്ങളുടെ സുരക്ഷയെയും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ബാബരി മസ്ജിദ് തകർത്ത സംഭവം, സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിന്റെ…

Read More

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജ പട്ടേരിയയാണ് അറസ്റ്റിലായത്. പ്രസംഗം വിവാദമായതിനെ തുടർന്ന് പട്ടേരിയയ്ക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ നേരത്തെ നിർദേശം നൽകിയിരുന്നു. നിരവധി പാർട്ടി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിലാണ് പ്രധാനമന്ത്രിയെ കൊല്ലാൻ തയ്യാറാവണമെന്ന് പട്ടേരിയ ആവശ്യപ്പെട്ടത്. ‘മോദി തിരഞ്ഞെടുപ്പ് അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്‍റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കും. ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാക്കും.’ ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവണമെന്നും പട്ടേരിയ പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ പട്ടേരിയയ്ക്കെതിരെ വലിയ രോഷം ഉയർന്നിരുന്നു. കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചെങ്കിലും വിവാദം ശമിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത ശേഷം പൊലീസ് ദാമോ ജില്ലയിലെ ഹാത്ത ടൗണിലെ പട്ടേരിയയുടെ വീട്ടിലെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി പ്രതിനിധികളും പങ്കെടുക്കും. പദ്ധതി പിൻവലിച്ച് ഉത്തരവ് പുറപ്പെടുവിക്കുക, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമിതി സമരം നടത്തുന്നത്. ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചിട്ടും പദ്ധതി ഉപേക്ഷിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചതായി സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

Read More