Author: News Desk

ഡൽഹി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് കെ വി തോമസ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നു. ഇരുനേതാക്കളും ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തും. വൈകുന്നേരത്തോടെ തരൂരിനെ ഡൽഹിയിലെ വസതിയിലെത്തി കാണുമെന്ന് കെ.വി തോമസ് പറഞ്ഞു. തന്‍റെ ചുമതലയിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് തോമസിന്‍റെ വിശദീകരണം. തരൂരിനെ കൂടാതെ മറ്റ് ചില കോൺഗ്രസ് നേതാക്കളെ കൂടി കാണാൻ തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തരൂരുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും പാർട്ടി വിട്ടെങ്കിലും സോണിയാ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ നിന്ന് പരിഗണന ലഭിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചല്ല സിപിഎമ്മുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More

ആലപ്പുഴ: സിസേറിയന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. അപര്‍ണ മരിച്ചത് പ്രസവത്തോടനുബന്ധിച്ച് ഹൃദയം തകരാറിലാവുന്ന അപൂര്‍വ രോഗാവസ്ഥ മൂലമാണെന്നാണ് റിപ്പോർട്ട്. സിസേറിയൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ അപർണയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയും കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. പുലർച്ചെ 3.10 നാണ് ഹൃദയാഘാതമുണ്ടായത്. 4.45ന് രണ്ടാമത്തെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. അപര്‍ണയുടെ ഈ അവസ്ഥയ്ക്ക് ശസ്ത്രക്രിയയുമായോ ചികിത്സയുമായോ ബന്ധമില്ല. പൊക്കിള്‍ കൊടി ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വന്നപ്പോഴാണ് സിസേറിയന്‍ നടത്താൻ തീരുമാനിച്ചത്. അടിയന്തിര ശസ്ത്രക്രിയയായതിനാലാണ് വാക്കാല്‍ ബന്ധുക്കളുടെ സമ്മതം വാങ്ങിയത്. കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് 20 ശതമാനം മാത്രമായിരുന്നു. കുഞ്ഞിനെ നവജാത നഴ്സറിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

ദോഹ: അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ ഫൈനൽ നിയന്ത്രിച്ച വിവാദ റഫറിയെ ഫിഫ തിരിച്ചയച്ചു. മത്സരത്തിൽ 18 മഞ്ഞക്കാർഡുകൾ ഉയർത്തിയ സ്പാനിഷ് റഫറി അന്‍റോണിയോ മറ്റേയു ലാഹോസ് ആണ് ലോകകപ്പിൽ നിന്ന് പുറത്തായത്. എന്നാൽ കാർഡ് വിവാദമാണോ തിരിച്ചയച്ചതിന് പിന്നിലെന്ന് ഫിഫ വ്യക്തമാക്കിയിട്ടില്ല. 2 അർജന്‍റീന ഒഫീഷ്യലുകൾ, ലയണൽ മെസ്സി ഉൾപ്പെടെ എട്ട് അർജന്‍റീനിയൻ താരങ്ങൾ, 7 നെതർലൻഡ്സ് താരങ്ങൾ എന്നിവർക്കാണ് മഞ്ഞക്കാർഡ് ലഭിച്ചത്.

Read More

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മരുന്ന് ക്ഷാമം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പുതിയ മരുന്നുകൾ എത്തിയതായി ആരോഗ്യ മന്ത്രാലയം. മരുന്ന് ഇറക്കുമതി കരാറുകൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സുപ്രധാന മരുന്നുകളുടെ ക്ഷാമം കുവൈറ്റ് അഭിമുഖീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മരുന്നുകളുടെ ക്ഷാമവും നിലവിലെ പ്രശ്നങ്ങളും ആരോഗ്യ മന്ത്രാലയത്തിന്‍റെ വാർഷിക ബജറ്റ് വിഹിതത്തിലെ പോരായ്മകളാണെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം, മരുന്ന് വാങ്ങുന്നതിന് സാമ്പത്തിക വിഹിതം നൽകണമെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ അഭ്യർത്ഥന മന്ത്രാലയം നിരസിച്ചിട്ടില്ലെന്ന് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് പറഞ്ഞു.

Read More

കൊച്ചി: സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബെഞ്ചിന്‍റെ നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144, 145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. സിംഗിൾ ബെഞ്ചിന്‍റെ നിർദ്ദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് യുജിസി ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. ഇതോടെ സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ചിന്‍റെ നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 

Read More

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങളല്ലാതെ മറ്റൊന്നും പ്രസ്താവനയിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് ലോക്സഭയിൽ ഹ്രസ്വമായ പ്രസ്താവനയാണ് നടത്തിയത്. ചൈനീസ് സൈന്യം തവാങ് സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു. ചൈനീസ് സൈന്യം തൽസ്ഥിതി മാറ്റാനാണ് ശ്രമിച്ചത്. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഇതേതുടർന്ന് ചൈനീസ് സൈന്യത്തിന് മടങ്ങേണ്ടി വന്നു. സംഘർഷത്തിൽ ഇരുപക്ഷത്തുനിന്നുമുള്ള സൈനികർക്ക് നിസ്സാര പരിക്കേറ്റു. ഇന്ത്യൻ സൈനികർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സിംഗ് പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം ശക്തമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രാദേശിക തലത്തിൽ ഫ്ലാഗ് മീറ്റിങ് നടന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതെന്നും രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു.

Read More

കോഴിക്കോട്: സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്‍റെ മാത്രം പ്രശ്നമല്ല. സ്ത്രീയും പുരുഷനും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പൊടുന്നനെ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിലെടുത്തിരുന്നു. ഇന്നലെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ സമയത്തിൽ മാറ്റം വന്നാൽ മദ്രസ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും. സർക്കാർ ഇപ്പോൾ ഇതിനെ അനുകൂലിക്കുന്നു. അത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സമസ്തയ്ക്ക് എതിർപ്പില്ല. സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ല. ലീഗിനെ കുറിച്ച് സി.പി.എം പറഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം. ഉത്തരേന്ത്യയിൽ ഇത് നടക്കുന്നുണ്ട്. ഇവിടെ നടന്നാൽ തെറ്റില്ലെന്നും സന്തോഷം മാത്രമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഫാസിസം കേന്ദ്രത്തിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണ്. ഏകീകൃത സിവിൽ കോഡ് ബില്ലിനെതിരായ പ്രക്ഷോഭം കുറഞ്ഞാൽ അതിന്‍റെ പ്രത്യാഘാതങ്ങൾ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Read More

ന്യൂഡല്‍ഹി: വിവാദമായ കേരളത്തിലെ വൈസ് ചാൻസലർ നിയമന വിഷയം ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി രാജ്യസഭയിൽ ഉന്നയിച്ചു. ബി.ജെ.പിയുടെ കേരള ഘടകത്തിന്‍റെ ചുമതലയുള്ള രാധാ മോഹൻ അഗർവാളാണ് വിഷയം സഭയിൽ ഉന്നയിച്ചത്. അനധികൃതമായി നിയമിച്ച വൈസ് ചാൻസലർമാരുടെ നിയമനം റദ്ദാക്കാൻ യുജിസിക്ക് നിർദേശം നൽകണമെന്ന് അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയിൽ ഉന്നയിച്ചത്. കണ്ണൂർ സർവകലാശാല ഉൾപ്പെടെയുള്ള കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിസി നിയമന വിവാദം രാജ്യസഭയിലേക്ക് കൊണ്ടുവന്നതോടെ കേരളത്തിൽ പാർട്ടി ഉയർത്തുന്ന പ്രശ്നങ്ങൾ ദേശീയ തലത്തിലും ചർച്ച ചെയ്യാൻ ബിജെപിക്കായി. അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹൻ അഗർവാൾ കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.

Read More

ലോസ് ഏഞ്ചൽസ്: എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനത്തിനുള്ളത് (നാട്ടു നാട്ടു..) എന്നിവയ്ക്കാണ് ആർആർആർ നോമിനേഷനുകൾ നേടിയത്. ഇന്ത്യയിൽ നിന്നുള്ള മറ്റ് എൻട്രികളുടെ പട്ടികയിൽ അവസാന അഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രമാണ് ആർആർആർ. ചെല്ലോ ഷോ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. ആർആർആർ വിവിധ വിഭാഗങ്ങളിൽ ഓസ്കാറിൽ സ്വതന്ത്രമായി അപേക്ഷിച്ചിട്ടുണ്ട്. ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് (ജർമ്മനി), അർജന്‍റീന 1985 (അർജന്‍റീന), ക്ലോസ് (ബെൽജിയം), ഡിസിഷൻ ടു ലീവ് (ദക്ഷിണ കൊറിയ) എന്നിവയാണ് ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള മറ്റ് നോമിനേഷനുകൾ. ഗോൾഡൻ ഗ്ലോബ്സ് അവാർഡ് ദാന ചടങ്ങ് ജനുവരി 10ന് (ഇന്ത്യൻ സമയം ജനുവരി 11ന് അതിരാവിലെ) ലോസ് ഏഞ്ചൽസിൽ നടക്കും. ഹാസ്യനടൻ ജെറോഡ് കാർമൈക്കൽ ആണ് പരിപാടിയുടെ അവതാരകൻ.  എസ് എസ് രാജമൗലിയും സംഘവും ഇത്തവണയും…

Read More

ന്യൂയോര്‍ക്ക്: ക്രിപ്റ്റോകറൻസി ലോകത്തിലെ മുടിചൂട മന്നനായിരുന്ന സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. സാം ബാങ്ക്മാനെ ബഹാമസിൽ ക്രിമിനൽ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സിൻ്റെ തകർച്ചയോടെ കഴിഞ്ഞ മാസം അദ്ദേഹം പാപ്പർ ഹർജി നൽകിയിരുന്നു. ബാങ്ക്മാൻ-ഫ്രൈഡിനെതിരായ കുറ്റങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അദ്ദേഹത്തെ അമേരിക്കൻ പൊലീസിന് കൈമാറുമെന്നാണ് റിപ്പോർട്ട്. ബഹാമാസിലെ നസ്സൗവിലെ അൽബാനിയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്നാണ് അദ്ദേഹം പിടിയിലായത്.

Read More