Author: News Desk

ന്യൂഡല്‍ഹി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് തള്ളിയത്. കർദിനാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ കർദിനാളിനോട് നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവ് മറച്ച് വച്ചാണ് ആവശ്യം ഉന്നയിച്ചതെന്ന് ഹർജിക്കാരനായ ഷൈൻ വർഗീസിന്‍റെ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. കർദിനാളിന് ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതമേലധ്യക്ഷൻമാർക്ക് നിയമത്തിൽ പ്രത്യേക ഇളവുകളൊന്നുമില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ബസന്ത് വാദിച്ചു. കർദിനാളിന്‍റെ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി സമർപ്പിച്ച ഹർജിയും പള്ളികളുടെ ഭൂമിയും സ്വത്തുക്കളും…

Read More

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടക്കാനുള്ള അവസാന തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാൻ പാടുള്ളൂവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്നവർക്കും നിർദ്ദേശം നൽകി.  സാധാരണയായി ക്രെഡിറ്റ് കാർഡ് പേയ്മെന്‍റ് നടത്തേണ്ട അവസാന തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ബാങ്കുകളും ക്രെഡിറ്റ് കാർഡ് വിതരണക്കാരും പിഴ ചുമത്തും. വൈകിയുള്ള പേയ്മെന്‍റുകൾക്കും ചാർജ് ഈടാക്കാറുണ്ട്. ഇനി മുതൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാൻ മറന്നാൽ സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പേയ്മെന്‍റ് നടത്താൻ കഴിയും. പിഴയടയ്ക്കാതെ മൂന്ന് ദിവസത്തിനുള്ളിൽ പണമടയ്ക്കാനാണ് റിസർവ് ബാങ്ക് അവസരം നൽകുന്നത്. ക്രെഡിറ്റ് കാർഡ് ഉടമ മൂന്ന് ദിവസത്തിന് ശേഷവും കുടിശ്ശിക അടച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും സാധാരണയായി അടയ്ക്കേണ്ട തുകയെ അടിസ്ഥാനമാക്കി മുൻകൂട്ടി നിശ്ചയിച്ച ലേറ്റ് പേയ്മെന്‍റ് ഫീസ് ഈടാക്കും. ബില്ലിന്‍റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വർദ്ധിപ്പിക്കും.

Read More

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ 1,74,966 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. കഴിഞ്ഞ സാമ്പത്തിക വർഷം കിട്ടാക്കടത്തില്‍നിന്ന് 33,534 കോടി രൂപ ബാങ്കുകൾ വീണ്ടെടുത്തതായും കേന്ദ്ര സർക്കാർ അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകളുടെയും തിരിച്ച് പിടിച്ചതിന്റെയും മുഴുവൻ വിശദാംശങ്ങളും ഇടത് എംപി ആവശ്യപ്പെട്ടു. 10 കോടിക്കും അതിന് മുകളിലുമുള്ള വായ്പകൾ എഴുതിത്തള്ളിയ ബാങ്ക് അക്കൗണ്ടുകളുടെ പേരും വിശദാംശങ്ങളും, പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്പ തിരിച്ചടയ്ക്കാത്ത 25 പേരുടെ വിശദാംശങ്ങളും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിരുന്നു.

Read More

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലും ബോളിവുഡ് നടി ആതിയ ഷെട്ടിയും വിവാഹിതരാകുന്നു. അടുത്ത വർഷം ജനുവരിയിൽ ദക്ഷിണേന്ത്യൻ ആചാര പ്രകാരം വിവാഹം നടക്കും. ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും രാഹുലും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും മുംബൈയിലെ ബാന്ദ്രയിൽ നിർമ്മിച്ച ആഡംബര വസതിയിലേക്ക് താമസം മാറിയിരുന്നു. വിവാഹത്തിന്‍റെ കൃത്യമായ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി 21 മുതൽ 23 വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഉണ്ടാകുമെന്നാണ് സൂചന. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. മുംബൈയ്ക്കടുത്തുള്ള ഖണ്ഡാലയിലെ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസായ ജഹാൻ ആയിരിക്കും വിവാഹ വേദിയെന്നാണ് റിപ്പോർട്ടുകൾ. ഹൽദി, മെഹന്ദി ഉൾപ്പെടെയുള്ള ചടങ്ങുകളോടെ ദക്ഷിണേന്ത്യൻ ശൈലിയിലായിരിക്കും വിവാഹം നടക്കുക എന്നാണ് അറിയുന്നത്. കർണാടകയിലെ ബെംഗളൂരു സ്വദേശിയാണ് രാഹുൽ. വിവാഹ ക്ഷണക്കത്തുകൾ ഈ മാസം തന്നെ പുറത്ത് വരാനാണ് സാധ്യത. കഴിഞ്ഞ…

Read More

ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്‍റണി വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആർഡിഎക്‌സി’ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും നഹാസ് ഹിദായത്തിന്‍റേതാണ്. ഡിസംബർ 15ന് കൊച്ചിയിൽ ആർഡിഎക്‌സിന്റെ ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റ് 23ന് ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെങ്കിലും മോശം കാലാവസ്ഥ കാരണം ഷൂട്ടിംഗ് കുറച്ച് ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കുകയായിരുന്നു.  ഇതിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആന്‍റണി വർഗീസിന്‍റെ കൈയ്ക്ക് പരിക്കേറ്റു. സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുത്തു. ഇത് പൂർണ്ണമായും ഒരു ആക്ഷൻ സിനിമയായതിനാൽ, കൈയിലെ പരിക്ക് പൂർണ്ണമായും സുഖപ്പെടേണ്ടി വന്നു. അങ്ങനെ, സാങ്കേതിക തടസ്സങ്ങൾ മറികടന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ചിത്രം വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പവർ ആക്ഷൻ സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ട്. സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വീക്കെൻഡ് ബ്ലോഗ് ബസ്റ്ററിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കി. വിരമിച്ച ജഡ്ജിയെ ചാൻസലറായി നിയമിക്കാനുള്ള നിർദ്ദേശം തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ തുടർന്ന് പ്രതിപക്ഷത്തിന്‍റെ അഭാവത്തിലാണ് ബിൽ പാസാക്കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം, ബിൽ തട്ടിക്കൂട്ടിയതാണെന്ന് പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി ആ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെയോ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്‍റെ ഉള്ളടക്കം. ചാൻസലർ തസ്തികയിലേക്കുള്ള നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. മോശം പെരുമാറ്റ ആരോപണങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ചാൻസലറെ തൽസ്ഥാനത്ത് നിന്ന് നീക്കാനും ബിൽ സർക്കാരിന് അധികാരം നൽകുന്നു.

Read More

തിരുവനന്തപുരം: ചാൻസലർ ബില്ലിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംസ്ഥാന നിയമസഭയിൽ ക്രിയാത്മകമായ ചർച്ച നടന്നു. വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യത്തിലും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ് മന്ത്രി പി രാജീവ് പ്രതിപക്ഷ ബദലിനെ പ്രതിരോധിച്ചു. അതേസമയം, മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ വി.സിമാരെ നിയമിക്കാനുള്ള സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാകാമെന്ന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. എന്നാൽ ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ ഉണ്ടാകണമെന്ന് പ്രതിപക്ഷം വാശിപിടിക്കുന്നത് തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ചരിത്രം മാപ്പ് നൽകില്ലെന്ന് പ്രതിപക്ഷത്തോട് പി.രാജീവ് പറഞ്ഞു. വി.സിമാർ രാജിവെക്കേണ്ടതില്ലെന്ന കെ.സി വേണുഗോപാലിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പി.രാജീവ് സംസാരിച്ചത്. ഗവർണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞത് മുസ്ലിം ലീഗാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നത് ഒരു നല്ല കാര്യമാണ്. സംസ്ഥാനത്ത് എത്ര ചാൻസലർമാരെ വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഓരോ സർവകലാശാലയിലെയും നിയമം ഭേദഗതി ചെയ്യുമ്പോൾ തീരുമാനിക്കാമെന്നും മന്ത്രി…

Read More

തിരുവനന്തപുരം: ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ പ്രസംഗം നിർത്താത്തതിനെ തുടർന്ന് സ്പീക്കർ എ.എൻ ഷംസീർ കെ.ടി ജലീൽ എം.എൽ.എയുടെ മൈക്ക് ഓഫ് ചെയ്തു. സർവകലാശാല നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലിന്‍റെ അവതരണ വേളയിൽ സംസാരിക്കുന്നതിനിടെയാണ് ജലീലിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തത്. ജലീലിന്‍റെ നടപടി ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. “ഇനി പ്രസംഗം അവസാനിപ്പിക്കണം, ചെയറുമായി സഹകരിക്കണം. ഇത് പറ്റില്ല. ‘ബലംപ്രയോഗിച്ച്’ മൈക്ക് അടുത്തയാള്‍ക്ക് കൊടുക്കേണ്ടി വരും. ഒരു അണ്ടര്‍സ്റ്റാന്‍ഡിങില്‍ പോകുമ്പോള്‍ സഹകരിക്കാത്തത് ശരിയല്ല” സ്പീക്കര്‍ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജലീൽ വഴങ്ങാൻ വിസമ്മതിച്ചതോടെയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ജലീൽ പ്രസംഗം തുടർന്നപ്പോൾ സ്പീക്കർ അടുത്തയാളെ വിളിച്ചതിന് ശേഷം ജലീലിന്റെ മൈക്ക് ഓഫ് ആക്കുകയായിരുന്നു.

Read More

മിഡ്‌വേ അറ്റോൾ: ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി എന്നറിയപ്പെടുന്ന ‘വിസ്‌ഡം’ അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് വ്യാഴാഴ്ചയാണ് വിവരം പുറത്തുവിട്ടത്. ലൈസൻ ആൽബട്രോസ് ഇനത്തിൽപ്പെട്ട ഈ പക്ഷിക്ക് കുറഞ്ഞത് 71 വയസ്സെങ്കിലും പ്രായമുണ്ടെന്ന് വന്യജീവി അധികൃതർ ട്വിറ്ററിൽ കുറിച്ചു.   1956-ൽ മുട്ടയിട്ടതിന് ശേഷമാണ് ജീവശാസ്ത്രജ്ഞർ പക്ഷിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് വന്യജീവി അധികൃതർ ട്വിറ്ററിൽ കുറിച്ചു. ഇക്കാലയളവിൽ ഈ പക്ഷി 50 മുതൽ 60 വരെ മുട്ടകൾ ഉത്പാദിപ്പിക്കുകയും ഏകദേശം 30 കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്തിട്ടുണ്ട്. വന്യജീവി അധികൃതരുടെ നിഗമനം വിസ്‌ഡം ഇപ്പോൾ ഒരു മുത്തശ്ശി കൂടിയാണെന്നാണ്.  എന്നാൽ വിസ്ഡത്തിന്‍റെ ദീർഘകാല ഇണയായ അകേകാമൈയെ ഈ വർഷം വന്യജീവി സങ്കേതത്തിൽ കണ്ടിട്ടില്ലെന്ന് യുഎസ്എഫ്‌ഡബ്ല്യുഎസ് പറഞ്ഞു. 2021 ന്‍റെ തുടക്കത്തിലാണ് ഈ ദമ്പതികളുടെ ഏറ്റവും പുതിയ കുഞ്ഞ് ജനിച്ചത്. ഈ പക്ഷികൾ…

Read More

കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്കരണ വിഷയത്തിൽ വിവാദ പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. സ്വയംഭോഗവും സ്വവർഗരതിയുമാണ് പുതിയ പാഠ്യപദ്ധതിയിലൂടെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നതെന്നും, പുതിയ പാഠ്യപദ്ധതി മതവിശ്വാസങ്ങളെയും ധാർമ്മികതയെയും തകർക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണൂരിൽ യുഡിഎഫിന്‍റെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത രണ്ടത്താണി ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ചാണ് ഇങ്ങനെ പറഞ്ഞത്. “വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വളരെയധികം വളർന്നു. എല്ലാം സാധ്യമായത് ഒരുമിച്ച് ഇരുത്തി പഠിപ്പിച്ചിട്ടല്ല. കൗമാരപ്രായത്തിൽ ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് നിർത്തുകയാണെങ്കിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രെ. പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്… സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം,” എന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന.

Read More