- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ജെയ്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ലെന്നും മകളുടെ കമ്പനിയുടെ മെൻ്റർ ആണെന്നും ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് നിയമസഭ തള്ളി. മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മാത്യു കുഴൽനാടൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം പരിശോധിച്ചതായി സഭ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെൻ്റർ ആണ് ജെയ്ക് ബാലകുമാർ. മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ അല്ല. ഈ വ്യത്യാസം മറച്ചുപിടിച്ചായിരുന്നു കുഴൽനാടന്‍റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി അവകാശങ്ങൾ ലംഘിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. മെന്‍റർ വിവാദത്തിൽ സ്പീക്കർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം തേടിയിരുന്നു. നിയമസഭാ ചട്ടത്തിലെ 154ആം ചട്ട പ്രകാരമാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.
ന്യൂഡൽഹി: മൾട്ടിപ്പിൾ എൻട്രി എക്സിറ്റ് സംവിധാനത്തോടെ വിഭാവനം ചെയ്തിരിക്കുന്ന 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള അവസാന കാലയളവ് ഏഴ് വർഷമാണെന്ന് യുജിസി. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക് യു.ജി. സർട്ടിഫിക്കറ്റ്, രണ്ടാം വർഷ യു.ജി ഡിപ്ലോമ, മൂന്നാംവർഷം യു.ജി. ബിരുദം, നാലാംവർഷം ഓണേഴ്സ് ബിരുദം എന്നിങ്ങനെയാണ് കോഴ്സ് ഘടന. യുജി സർട്ടിഫിക്കറ്റ്, ഡിപ്ലോമ മുതലായവയിൽ വച്ച് പഠനം അവസാനിപ്പിച്ചവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തിരികെ ചേർന്ന് 4 വർഷത്തെ ബിരുദം പൂർത്തിയാക്കാം. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന മൂന്ന്, നാല് വർഷ കോഴ്സുകൾക്ക് ക്രെഡിറ്റ് രീതി, കരിക്കുലം മുതലായവയുമായി ബന്ധപ്പെട്ട ‘പാഠ്യപദ്ധതി- ക്രെഡിറ്റ് ചട്ടക്കൂടിന്റെ’ മാർഗനിർദേശത്തിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: കാർഷിക, ടൂറിസം മേഖലകളിലെ കേരളത്തിന്‍റെ പ്രവർത്തനങ്ങളുമായുള്ള സഹകരണം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ദക്ഷിണേന്ത്യയിലെ ഇസ്രായേൽ കോൺസുൽ ജനറൽ ടാമി ബെൻ ഹൈം പറഞ്ഞു. ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ ടൂറിസം മന്ത്രാലയവുമായി കൂടിയാലോചിച്ച് കേരളവുമായി ടൂറിസം മേഖലയിൽ എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കുമെന്ന് കോൺസുൽ ജനറൽ ഉറപ്പ് നൽകി. മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇസ്രായേൽ കമ്പനികളുമായി ധാരണാപത്രം ഒപ്പുവയ്ക്കാൻ ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ തുടരുമെന്നും കോൺസുൽ ജനറൽ ഉറപ്പ് നൽകി. ഫെബ്രുവരിയിൽ കേരളം സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ മന്ത്രി.
ന്യൂസിലാൻഡിനെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികളുമായി രാജ്യം. 2009ന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാനാണ് ന്യൂസിലൻഡ് പ്രവർത്തിക്കുന്നത്. കാലക്രമേണ ന്യൂസിലൻഡിനെ പുകയില മുക്തമാക്കാനാണ് നീക്കം. പുകവലിക്കാനുള്ള പ്രായം വർദ്ധിപ്പിക്കാൻ ന്യൂസിലൻഡ് സർക്കാർ പദ്ധതിയിടുന്നു. പുതിയ നിയമം അനുസരിച്ച്, 50 വർഷത്തിനുശേഷം ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ്സ് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമായി വരും. എന്നിരുന്നാലും, അതിനുമുമ്പ് പുകവലി ശീലം രാജ്യത്ത് നിന്ന് ഇല്ലാതാകുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടൽ. 2025 ഓടെ ന്യൂസിലാന്‍റ് പുകയില മുക്തമാകുമെന്നാണ് പ്രവചനം. ഒരു ഉൽപ്പന്നം ഉപയോഗിക്കുന്നവരിൽ പകുതിയിലധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്ന ഒരു ഉൽപ്പന്നത്തിന്‍റെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കാൻ ഒരു കാരണവും ഇല്ലെന്ന് ന്യൂസിലൻഡ് ആരോഗ്യ സഹമന്ത്രി ഡോ. ആയിഷ വെരാല്‍ പാർലമെന്‍റിനെ അറിയിച്ചു. പുതിയ നിയമം അനുസരിച്ച് പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണങ്ങളുണ്ട്. നേരത്തെ 6,000 സിഗരറ്റുകൾ വിറ്റിരുന്ന കമ്പനിക്ക് ഇപ്പോൾ 600…
ദോഹ: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ. മിശ്ശിഹായ്ക്ക് ലോകാകിരീടത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. 34-ആം മിനുട്ടിൽ പെനൽറ്റിയിലൂടെ മെസ്സി ആദ്യ ഗോൾ നേടിയപ്പോൾ. ലോങ്ങ് റണ്ണിലൂടെ 39-ആം മിനുട്ടിലും, മെസ്സി നൽകിയ പാസ്സിലൂടെ 69-ആം മിനുട്ടിലും അൽവാരസ് ഗോൾ നേടി വിജയം ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസ്-മൊറൊക്കോ മത്സരത്തിലെ വിജയിയെ അർജന്റീന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിൽ നേരിടും.
യുവതാരം അർമാൻഡോ ബ്രോയയുടെ പരിക്കിനെ തുടർന്ന് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക് കനത്ത തിരിച്ചടി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ ബ്രോയയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വെറും 21 വയസ്സുള്ള ബ്രോയ ഒരു അൽബേനിയൻ സ്ട്രൈക്കറാണ്. ചെൽസിയുടെ അക്കാദമി താരമായ ബ്രോയ ഈ സീസണിലാണ് ടീമിലെ സ്ഥിരാംഗമായത്. ഈ സീസണിൽ ചെൽസിക്കായി 12 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ബ്രോയ ഒരു ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെയാണ് ബ്രോയയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ബ്രോയയ്ക്ക് അടുത്ത സീസണിലേ ഇനി കളിക്കാൻ സാധിക്കു എന്നാണ് റിപ്പോർട്ടുകൾ.
ലണ്ടൻ: കനത്ത മഞ്ഞുവീഴ്ചയിൽ ബ്രിട്ടനിൽ മൂന്ന് മരണം. ബർമിംഗ്ഹാമിലെ സോളിഹുള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് മൂന്ന് കുട്ടികളാണ് മരിച്ചത്. തടാകത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മഞ്ഞ് വീഴ്ച്ച ശക്തമായതിനാൽ ബ്രിട്ടനിലും സ്കോട്ട്ലൻഡിലും നിരവധി വിമാന സർവീസുകളും ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. യുകെയിൽ മാത്രം 140 വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസം അടച്ച ഗാത്‌വിക്, സ്റ്റാൻസ്റ്റഡ് വിമാനത്താവളങ്ങൾ ഇപ്പോഴും തുറന്നിട്ടില്ല. ലണ്ടൻ സിറ്റി എയർപോർട്ട്, ലൂട്ടൺ എയർപോർട്ട് എന്നിവിടങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. സ്കോട്ട്ലൻഡിൽ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിലെത്തി. സ്കോട്ട്ലൻഡിലെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. പ്രതിസന്ധിയെ തുടർന്ന് സ്കോട്ട്ലൻഡിലെയും ബ്രിട്ടനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെയിൽസിലെയും അയർലണ്ടിലെയും താപനില മൈനസ് 9 ഡിഗ്രി സെൽഷ്യസിലെത്തി. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അതിശൈത്യമാണ്. ഫ്രാൻസ്, ജർമ്മനി, പോർച്ചുഗൽ, തുർക്കി എന്നിവിടങ്ങളിൽ കടുത്ത തണുപ്പിനൊപ്പം കനത്ത മഴയും ഭീഷണിയാണ്. പല നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പോർച്ചുഗലിൽ…
തിരുവനന്തപുരം: മുസ്ലിം ലീഗിനെ കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ അപക്വമാണെന്ന് വിമർശിച്ച കാനത്തിന് മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എൽ.ഡി.എഫ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ട ആവശ്യമില്ലെന്നും എം.വി ഗോവിന്ദന്‍റെ പ്രസ്താവനയുടെ ഫലമായി യു.ഡി.എഫിലെ ഐക്യം കൂടുതൽ ശക്തിപ്പെട്ടെന്നും കാനം വിമർശിച്ചിരുന്നു. ചില പ്രസ്താവനകൾ നെഗറ്റീവ് ഇഫക്റ്റ് ഉണ്ടാക്കും. ഈ പ്രസ്താവനയുടെ അനന്തരഫലം എന്താണെന്ന് കാലം തീരുമാനിക്കട്ടെ. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ പ്രസ്താവനയെക്കുറിച്ച് ചർച്ച ചെയ്യും. താൽക്കാലിക ലാഭത്തിനായി എടുക്കുന്ന നിലപാടുകൾ ദീർഘകാല അടിസ്ഥാനത്തിൽ ദോഷം ചെയ്യില്ലെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റുമോ? ഇതൊക്കെ വളരെ ശ്രദ്ധയോടെ പറയേണ്ട കാര്യങ്ങളാണ്. മുൻകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ ജനമനസ്സിലുണ്ടാകുമെന്നും കാനം പറഞ്ഞിരുന്നു.
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന് അമേരിക്കൻ ഫോറൻസിക് സ്ഥാപനം. ആഴ്സണൽ കൺൾട്ടിംഗാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കേസിൽ കുടുക്കാൻ ഹാക്കിംഗിലൂടെ സ്റ്റാൻ സ്വാമിയുടെ ലാപ്ടോപ്പിൽ കൃത്രിമ രേഖകൾ സ്ഥാപിച്ചെന്നും ഈ രേഖകൾ എൻ.ഐ.എ കുറ്റപത്രത്തിൽ എഴുതിച്ചേർത്തെന്നും റിപ്പോർട്ടിൽ പറയുന്നു. മാവോയിസ്റ്റുകളുടെ കത്തുകൾ എന്ന പേരിൽ പ്രചരിച്ചവയുൾപ്പെടെ 44 രേഖകളാണ് ലാപ്ടോപ്പിൽ സ്ഥാപിച്ചത്. 2014 നും 2019 ജൂൺ 11 നും ഇടയിലുള്ള കാലയളവിൽ ഹാക്കിംഗ് നടന്നു. ഹാക്കിംന് പിന്നിലുള്ളവരെ കണ്ടെത്താതിരിക്കാനും ഹാക്കർമാർ ശ്രമിച്ചിട്ടുണ്ട്. ജൂൺ 12 നാണ് സ്വാമിയുടെ ലാപ്ടോപ്പ് പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതികളായ റോണ വിൽസ്, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരുടെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. മൂന്ന് പേരുടെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തതിന് പിന്നിൽ ഒരാൾ തന്നെയാണെന്നും അമേരിക്കൻ കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് പിന്തുണ; ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം
തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികൾക്ക് പിന്തുണയേകി ഐഎഫ്എഫ്കെ വേദിയിൽ പ്രതിഷേധം. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകരായ കമൽ, ആഷിഖ് അബു, മഹേഷ് നാരായണൻ, ജിയോ ബേബി സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവർ അണിചേർന്നു. അതേസമയം, കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ സർക്കാർ ഇടപെടുമെന്നും ഇതിനായി പ്രത്യേക സമിതിയെ നാളെ തന്നെ നിയോഗിക്കുമെന്നും ചലച്ചിത്ര സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു. അഡീഷണൽ സിറ്റി സെക്രട്ടറി വേണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പസിലെത്തി കാര്യങ്ങൾ പഠിക്കുമെന്നും ശരിയും തെറ്റും മനസ്സിലാക്കുകയും ശരിയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക സമിതിയെ നിയോഗിച്ചതെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
