Author: News Desk

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരളം അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെയാണ് സംസ്ഥാനത്തിന്‍റെ അപ്പീൽ. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ നിഷാമിന്‍റെ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ചന്ദ്രബോസിന് നേരെ നിഷാം ഭ്രാന്തമായ ആക്രമണമാണ് നടത്തിയതെന്ന് വിധി ന്യായത്തിൽ പറഞ്ഞിരുന്നുവെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.  മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. മുൻവൈരാഗ്യത്തോടെയായിരുന്നു പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്ക്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും സംസ്ഥാനം അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്. 

Read More

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വിസി ഡോ. രാജശ്രീ എം.എസ് സമർപ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരുൾപ്പെട്ട ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്. നിയമനം റദ്ദാക്കിയ വിധിയിൽ ഇതുവരെ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും എന്നാൽ വൈസ് ചാൻസലറായിരുന്ന കാലത്തെ പെൻഷന് രാജശ്രീക്ക് അർഹതയില്ലെന്നും പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ബലിയാടാകുകയിരുന്നെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടിയിരുന്നു. നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സമൂഹത്തിന് മുന്നിലും, സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കിയെന്നും തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിക്കപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. പുനഃപരിശോധനാ ഹർജി തള്ളിയതോടെ തിരുത്തൽ ഹർജി…

Read More

മുംബൈ: ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്. ആകെ 405 കളിക്കാരാണ് ലേലത്തിനുള്ളത്. 2023ലെ ഐപിഎൽ സീസണിലേക്കുള്ള ലേലത്തിനായി 991 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 10 ടീമുകൾ തിരഞ്ഞെടുത്ത 405 പേരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. 30 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 87 കളിക്കാർക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം നടക്കുക. ചുരുക്കപ്പട്ടികയിലുള്ള 405 കളിക്കാരിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശികളുമാണ്. ലേലത്തിനുള്ളവരിൽ 119 പേർ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളവരാണ്. ഇംഗ്ലണ്ടിൽ നിന്ന് ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരുൾപ്പെടെ 27 താരങ്ങളാണ് ഉള്ളത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള 21 താരങ്ങളുടെ പട്ടികയിൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീനുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് 22 പേരും, വെസ്റ്റിൻഡീസിൽ നിന്ന് 20 പേരും, ന്യൂസീലൻഡിൽ നിന്ന് 10 പേരും, അഫ്ഗാനിസ്ഥാനിൽ നിന്ന് 8 പേരുമുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ എം ആസിഫ്,…

Read More

കൊച്ചി: കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ സഭ വളയാൻ തീരുമാനം. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനവും നൽകും. കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്. കൊച്ചിയിൽ 11 ജില്ലകളിൽ നിന്നുള്ള സമരസമിതി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഒരു കോടിയിലധികം ആളുകളുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേനം സമർപ്പിക്കും.

Read More

തിരുവനന്തപുരം: അറബിക്കടലില്‍ വടക്കൻ കേരള-കർണാടക തീരത്തുള്ള ന്യൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് നീങ്ങി മറ്റന്നാളോടെ തീവ്ര ന്യുനമർദ്ദമാകും. വരും ദിവസങ്ങളിൽ കേരളത്തിൽ മഴ ദുർബലമായേക്കും. ഉച്ചകഴിഞ്ഞ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. ഇത് വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ച് ഇന്ത്യ-ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തിൽ ചക്രവാതചുഴിയുടെ സ്വാധീനം പറയാറായിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും തെക്കൻ കേരളത്തിൽ സാധാരണ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികില്‍ നിന്നും പണം കൈപ്പറ്റിയതിനാലാണ് ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശ സംഭാവന സ്വീകരിക്കാനുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി പ്രശ്നം പാർലമെന്‍റിൽ ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസിന്റെ വിമർശനം. “ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതിന് ശേഷവും കോൺഗ്രസ് നിർഭാഗ്യവശാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ചോദ്യോത്തര വേളയുടെ പട്ടിക ഞാൻ കണ്ടു. അഞ്ചാം നമ്പർ ചോദ്യം കണ്ടപ്പോൾ കോൺഗ്രസിന്‍റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി,” അമിത് ഷാ കൂട്ടിച്ചേർത്തു.

Read More

ഷാരൂഖ് ഖാന്‍റെ ‘പഠാൻ’ അടുത്ത വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കോവിഡ് -19 പ്രതിസന്ധിക്ക് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് ബോളിവുഡിൽ വിജയം കുറിച്ചത്. നിർമ്മാതാക്കൾ എല്ലായ്‌പ്പോഴും മിനിമം ഗ്യാരണ്ടി നൽകുന്ന അക്ഷയ് കുമാറിന് പോലും മുൻപത്തെ വിജയങ്ങൾ ആവർത്തിക്കാൻ കഴിയുന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമായതിനാൽ പഠാന് ഇൻഡസ്ട്രിയിൽ വൻ പ്രതീക്ഷയാണുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറപ്രവർത്തകർ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെഷറം രംഗ്’ എന്ന ഗാനരംഗത്തിലെ നായിക ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനമുയർന്നത്. ഒരു സീനിൽ ദീപിക കാവി ബിക്കിനി ധരിച്ചിരിക്കുന്നതായി കാണാം. ‘ബെഷറം രംഗ്’ (ലജ്ജയില്ലാത്ത നിറം) എന്ന വരി ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ…

Read More

റഷ്യയിൽ തടവിലായിരുന്ന ബാസ്കറ്റ്ബോൾ താരം ബ്രിട്നി ഗ്രൈനർ ജയിൽ മോചിതയായ ശേഷം ആദ്യമായി കോർട്ടിൽ എത്തി. ടെക്സാസിലെ സാൻ അന്‍റോണിയോ സൈനിക ബേസിൽ വളരെക്കാലത്തിന് ശേഷം താരം ബാസ്കറ്റ്ബോൾ കളിച്ചു. ജയിൽ ഓർമകളിൽ നിന്നുള്ള ആഘാതത്തെ മറികടക്കാനുള്ള പരിശീലനത്തിലാണ് ബ്രിട്നി ഇപ്പോൾ.   യുഎസ് ടീമംഗവും വനിതാ ദേശീയ ബാസ്കറ്റ്ബോള്‍ അസോസിയേഷന്‍ ഫീനിക്സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍ താരവുമായ ബ്രിട്നി രണ്ട് ഒളിംപിക് സ്വര്‍ണമെഡലും സ്വന്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 17നാണ് മയക്കുമരുന്ന് കൈവശം വച്ചതിന് മോസ്കോ വിമാനത്താവളത്തിൽ വെച്ച് ബ്രിട്നിയെ അറസ്റ്റ് ചെയ്തത്. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ബ്രിട്നിയുടെ വാദം റഷ്യന്‍ കോടതി തള്ളിക്കളഞ്ഞതിനൊപ്പം ഒമ്പത് വര്‍ഷത്തെ തടവിന് താരം ശിക്ഷിക്കപ്പെടുകയായിരുന്നു. ആരാധകരുടെ നിരന്തര സമ്മർദ്ദമാണ് താരത്തിന്റെ മോചനത്തിനുള്ള ആക്കം കൂട്ടിയത്. വിശദമായ ചർച്ചകൾക്ക് ശേഷം, ആയുധ ഇടപാടുകാരനും മുൻ റഷ്യൻ സൈനികനുമായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് പകരമായി കൈമാറാൻ ധാരണയായതോടെ ബ്രിട്നിയെ മോചിപ്പിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസിയായി കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ(കെ-റെയിൽ) നിയമിക്കാൻ തീരുമാനം. സിൽവർ ലൈൻ പദ്ധതി നിർത്തിവച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് കെ-റെയിൽ രൂപീകരിച്ചത്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ ആരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അനുമതി ലഭിക്കുന്നതുവരെ കെ-റെയിൽ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകളൊന്നും തീർച്ചപ്പെടുത്താത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ഇവരുടെ സർവീസ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്. കെ-റെയിലിനെ കൺസൾട്ടന്‍റായി നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗമാണ് തീരുമാനിച്ചത്. തുടർന്ന് ഡിപ്പോ പുതുക്കിപ്പണിയുന്ന ചെങ്ങന്നൂരും മലപ്പുറവും ഉൾപ്പടെ കെ.എസ്.ആർ.ടി.സിയുടെ പദ്ധതി പ്രദേശങ്ങൾ കെ-റെയില്‍ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

Read More

ഡൽഹി: തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന രംഗത്ത്. യഥാർത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. തവാങ് സംഘർഷത്തിൽ ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത്. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം അറിയിച്ചത്. ഡിസംബർ 9ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞത്.

Read More