- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ഗവർണറെ നേരിടാനൊരുങ്ങി സർക്കാർ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ നിയമസഭ സമ്മേളനത്തിന്‍റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം മറ്റൊരു നിയമസഭാ സമ്മേളനം വിളിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ബജറ്റ് സമ്മേളനം ചേരാനും തീരുമാനമായി. പുതിയവർഷത്തെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്തില്ലെങ്കിൽ, പിന്നീട് സഭ സമ്മേളിച്ചാലും അത് പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി കണക്കാക്കാം. തൽക്കാലം നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ ഗവർണറെ സ്ഥിരമായി മാറ്റിനിർത്താനാവില്ല. അടുത്ത വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ 5ജി സേവനം ലഭിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. 5 ജി സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണുകൾക്ക് ഐഒഎസ് 16.2 ലേക്ക് അപ്ഡേറ്റ് ചെയ്തതിന് ശേഷം 5 ജി സേവനങ്ങൾ ലഭിച്ചു തുടങ്ങും. ജിയോയുടെയും എയർടെല്ലിന്‍റെയും 5 ജി നെറ്റ്‌വർക്ക് ലഭ്യമായ നഗരങ്ങളിൽ ഈ സേവനം ഉപയോഗിക്കാം. നിലവിൽ ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ 3 തുടങ്ങിയ ഐഫോണുകളിലാണ് 5ജി ലഭ്യമാകുക. സെറ്റിംഗ്സിൽ 5 ജി ഓപ്ഷൻ മാനുവലായി എനേബിള്‍ ചെയ്യണം. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജിയോയും എയർടെല്ലും 5 ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരീക്ഷണ ഘട്ടത്തിൽ എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ സൗജന്യമായാണ് വാഗ്ദാനം ചെയ്യുന്നത്. 5ജി നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ തിരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ നേരത്തെ ഐഒഎസ് 16.2 ബീറ്റ അപ്ഡേറ്റ് അവതരിപ്പിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന ബഹുമതി എലോൺ മസ്കിന് നഷ്ടമായി. ഫ്രാന്‍സിലെ ബെർണാഡ് അർനോൾട്ട് (ചെയർമാൻ, എൽവിഎംഎച്ച് മോയിറ്റ് ഹെന്നസി ലൂയിസ് വിറ്റൺ) മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം, ബെർണാഡിന്‍റെ ആസ്തി 171 ബില്യൺ ഡോളറാണ് (14.12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടെസ്ല സിഇഒ മസ്കിന്‍റെ ആസ്തി 164 ബില്യൺ ഡോളറാണ് (13.55 ലക്ഷം കോടി രൂപ). ടെസ്ലയുടെ ഓഹരികൾ ഇന്നലെ 4.09 ശതമാനം ഇടിഞ്ഞിരുന്നു. 2022 ന്‍റെ തുടക്കം മുതൽ, കമ്പനിയുടെ ഓഹരികൾ 59 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ മസ്കിന്‍റെ ആസ്തിയിൽ 107 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായത്. 2021 ജനുവരിയിൽ, 185 ബില്യൺ ഡോളർ ആസ്തിയുമായി മസ്ക് ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമതെത്തി. 125 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയുടെ ഗൗതം അദാനിയാണ് പട്ടികയിൽ മൂന്നാമത്.
ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഫ്ളിന്‍റോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിബിസിയുടെ ഷോയായ ടോപ്പ് ഗിയറിന്‍റെ സഹ-ഹോസ്റ്റുകളിൽ ഒരാളാണ് 45 കാരനായ ഫ്ലിന്‍റോഫ്. ചൊവ്വാഴ്ച രാവിലെ ലണ്ടനിൽ ടോപ്പ് ഗിയറിന്‍റെ ടെസ്റ്റ് ട്രാക്കിലാണ് ഫ്ലിന്റോഫ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്‍റെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളു. അതേസമയം, ഫ്ലിന്‍റോഫിന്‍റെ പരിക്ക് ജീവൻ ഭീഷണിയാകുന്ന തരത്തിലല്ലെന്നാണ് സൂചന. ഫ്രെഡി എന്നറിയപ്പെടുന്ന ഫ്ലിന്‍റോഫ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ഇംഗ്ലണ്ടിനായി 79 ടെസ്റ്റ് മത്സരങ്ങൾ ഫ്ലിന്റോഫ് കളിച്ചിട്ടുണ്ട്. 2005ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്‍റെ വിജയ ശിൽപിയായിരുന്നു ഫ്ലിന്റോഫ്.
വാഷിങ്ടണ്‍: തവാങ് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. ഇന്ത്യയും ചൈനയും സംഘർഷത്തിൽ നിന്ന് ഉടനടി പിന്മാറിയതില്‍ സന്തോഷമുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായും അമേരിക്ക പറഞ്ഞു. നിയന്ത്രണ രേഖയിൽ സൈന്യത്തെ വിന്യസിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ചൈനയുടെ നടപടിയെ പെന്‍റഗൺ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡർ വിമർശിച്ചു. അമേരിക്കയുടെ പങ്കാളിത്ത രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിൽ നിന്ന് ഉടൻ പിൻമാറിയതിൽ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. അമേരിക്ക ഇക്കാര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യയെയും ചൈനയെയും പ്രോത്സാഹിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ , കനിമൊഴി എം പി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡി.എം.കെയുടെ യുവജനവിഭാഗത്തിന്‍റെ സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിൻ. 45 കാരനായ താരം സിനിമാ നിർമ്മാതാവും നടനുമാണ്. ഉദയനിധി സ്റ്റാലിൻ ഡിഎംകെ മന്ത്രിസഭയിൽ ഇടം നേടിയതോടെ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രധാന ശക്തിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ തലവനായ ഉദയനിധി സിനിമയുടെ തിരക്കുകൾ കാരണമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ വൈകിയത്. ഉദയനിധിയെ ഡി.എം.കെയുടെ പുതുമുഖമായി ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. ഉദയനിധിയുടെ ആദ്യ പൊതുപരിപാടിക്ക് നാളെ ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തോടെ തുടക്കമാകും.
എലോൺ മസ്ക് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷനാണ്. ഒരു നിശ്ചിത തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് നിരവധി പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും 1080-പിക്സൽ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഇവയിൽ പ്രധാനപ്പെട്ടതാണ്. ‘ട്വിറ്റർ ബ്ലൂ’ വരിക്കാർ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം പരസ്യങ്ങൾ മാത്രമേ കാണേണ്ടതുള്ളൂ. ഈ അടിസ്ഥാന പ്ലാനിന് ഇന്ത്യയിൽ 999 രൂപയാണ് വില. എന്നിരുന്നാലും, ഇത്രയധികം പണം നൽകിയിട്ടും പരസ്യം പൂർണ്ണമായും നീക്കം ചെയ്യാത്തതിൽ ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നു. ഇപ്പോൾ, ബേസിക് പ്ലാനിന് പുറമേ, എലോൺ മസ്ക് മറ്റൊരു ‘ട്വിറ്റർ ബ്ലൂ’ പ്ലാൻ കൂടി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പരസ്യങ്ങളില്ലാത്ത ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ പ്ലാനായിരിക്കും ഇത്. പുതിയ പദ്ധതി അടുത്ത വർഷം എത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനകത്ത് നിന്ന് തന്നെ വിസ മാറാമെന്ന നിയമമാണ് മാറ്റുന്നത്. ഷാർജ, അബുദാബി എമിറേറ്റുകളിൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നു. പുതിയ നിർദ്ദേശം ദുബായിൽ പ്രാബല്യത്തിൽ വന്നില്ലെന്നാണ് വിവരം. വിസ പുതുക്കാനോ മറ്റേതെങ്കിലും വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം. സന്ദർശക വിസയിലുള്ളവർ യു.എ.ഇയിൽ തുടര്‍ന്നുകൊണ്ട് തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് ഒഴിവാകുന്നതോടെ, രാജ്യത്തിന് പുറത്തേക്ക് വിമാന മാര്‍ഗമോ ബസിലോ പോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. റസിഡന്‍റ് വിസയുള്ളവർക്ക് ഇത് ബാധകമല്ല.
വിരമിക്കൽ സൂചന നൽകി ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസി പറഞ്ഞു. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. അടുത്ത ലോകകപ്പിന് 4 വർഷം കൂടിയുണ്ട്. അത് നടക്കുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും മെസി പറഞ്ഞു. ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസിയും കൂട്ടരും തകർത്തത്. 2014ന് ശേഷം അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തുന്നത് ആദ്യമായാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായും മെസി മാറി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് മെസി തകർത്തത്
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേതാക്കളിൽ ഒരാളാണ് ശിവകാർത്തികേയൻ. ഇന്ത്യൻ ക്രിക്കറ്റ് താരം നടരാജന്‍റെ ജീവചരിത്രസിനിമയില്‍ ശിവകാർത്തികേയൻ നായക വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നടരാജൻ തന്നെയാണ് ഒരു മാധ്യമ ചർച്ചയിൽ ഇക്കാര്യം പറഞ്ഞത്. ചിത്രം ശിവകാർത്തികേയൻ തന്നെ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2020 ഡിസംബറിലാണ് ടി നടരാജൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബൗളറായി അരങ്ങേറ്റം കുറിച്ചത്. സേലം സ്വദേശിയായ നടരാജൻ തമിഴ്നാട് ക്രിക്കറ്റ് ടീം അംഗമാണ്. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഭാഗമായിരുന്നു ടി നടരാജൻ. ശിവകാർത്തികേയന്‍റെ അവസാന ചിത്രം ‘പ്രിൻസ്’ ആയിരുന്നു. അനുദീപ് കെ.വിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചില്ല. ‘പ്രിൻസ്’ ഒരു ക്ലീൻ യു സർട്ടിഫിക്കറ്റുമായി വന്ന റൊമാന്‍റിക് കോമഡി ചിത്രമായിരുന്നു. ശ്രീ വെങ്കിടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമ്മിച്ചത്. വിദേശ വനിതയുമായി പ്രണയത്തിലാകുന്ന ഒരു തമിഴ് ടൂറിസ്റ്റ് ഗൈഡിന്‍റെ വേഷമാണ് ശിവകാർത്തികേയൻ അവതരിപ്പിച്ചത്.…
