- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.40 അടി; കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി തമിഴ്നാട്
ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നു. തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് പതുക്കെയാണ് ഉയരുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ഇന്നലെ വൈകിട്ടോടെയാണ് വർദ്ധിപ്പിച്ചത്. ഇത് സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് ഉയർത്തിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അതേസമയം, മഴ കുറഞ്ഞതിനാൽ വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു. അതിനാൽ ജലനിരപ്പ് വീണ്ടും ഉയരില്ലെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്. ഡാമിന്‍റെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് തമിഴ്നാട് പറയുന്നത്. ഡിസംബർ മൂന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തിയത്.
കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ 4 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇവ തിരുവനന്തപുരത്തേക്കാണ് വഴിതിരിച്ചുവിട്ടത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച രാത്രി മെച്ചപ്പെട്ട മഴ ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇന്ന് രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞും അനുഭവപ്പെട്ടു.
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ.കെ. അറോറ. സെറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത ‘ക്വാഡ്രിലാൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ- സെര്‍വാവാക്കാണ്’ (ക്യുഎച്ച്പിവി) 200 മുതൽ 400 വരെ രൂപയ്‌ക്ക് വിപണിയിൽ ലഭ്യമാകുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. 2,000 രൂപ മുതൽ 3,000 രൂപ വരെയാണ് വിദേശ വാക്സിന്‍റെ വില. 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന തദ്ദേശീയ വാക്സിൻ ഒൻപതിനും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് കുത്തിവയ്ക്കുക. ആദ്യ ഡോസ് ഒൻപത് വയസിലും അടുത്ത ഡോസ് 6-12 മാസത്തിലും നൽകണം. 15 വയസിന് മുകളിലുള്ളവർ മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കണം. ക്യുഎച്ച്പിവിയിൽ വൈറസിന്‍റെ ഡിഎൻഎയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ പറഞ്ഞു.
അഞ്ചാം ക്ലാസുകാരി മരിച്ച സംഭവം; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
മലപ്പുറം: താനൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ അപകടമരണം സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്. സ്കൂളിലെ ബസുകളിൽ നിന്ന് ഇറങ്ങാൻ കുട്ടികളെ സഹായിക്കാൻ ഏറെക്കാലമായി ആരെയും വെച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്തു. കുട്ടികളെ പരിചരിക്കാൻ സ്കൂൾ ബസിൽ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. ഒൻപത് വയസുകാരി ഷെഫ്ന ഷെറിൻ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു മുറിച്ചുകടക്കവെയാണ് അപകടത്തിൽ പെട്ടത്. നന്നമ്പ്ര എസ്.എൻ.യു.പി സ്കൂളിൽ രണ്ട് ബസുകൾ ഉണ്ടായിരുന്നുവെന്നും ഒരിക്കൽ പോലും ഡ്രൈവറെ കൂടാതെ മറ്റൊരു ജീവനക്കാരനെ വച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും മലപ്പുറം ഡിഡിഇ പറഞ്ഞു.
കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമിയുടെ ടെലിവിഷൻ ജേർണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ അജിത്ത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി, തിരുവനന്തപുരം ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത്ത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിംഗിൽ അസാമാന്യ കഴിവ് തെളിയിച്ച വ്യക്തിയാണ്. മൃതദേഹം ഇന്ന് രാവിലെ 8 മുതൽ 10 വരെ കാക്കനാട് മീഡിയ അക്കാദമി കാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവനന്തപുരത്തെ അക്കാദമിയുടെ ഉപകേന്ദ്രത്തിൽ പൊതുദർശനം നടത്തും. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ശോഭ അജിത്താണ് ഭാര്യ.
ന്യൂഡൽഹി: ഉപഗ്രഹ ആശയവിനിമയത്തിനായി സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമാകാൻ ഇന്ത്യ. ഇതിനായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി.വഗേല പറഞ്ഞു. വാർത്താ വിതരണ പ്രക്ഷേപണമുൾപ്പെടെ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ഉപഗ്രഹ ആശയവിനിമയത്തിന് ആവശ്യമായ അനുമതികൾ നൽകുന്നതിനുള്ള ശുപാർശ ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെക്ട്രം ലേലത്തിനും ഉപഗ്രഹ അധിഷ്ഠിത ആശയവിനിമയത്തിന്‍റെ അനുബന്ധ വശങ്ങൾക്കുമായി ടെലികോം വകുപ്പില്‍ നിന്ന് ട്രായ്ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പുതിയ നടപടികൾ ഈ മേഖലയെ നശിപ്പിക്കുന്ന തരത്തിലാകരുത്. പുതിയ സംവിധാനങ്ങൾ ഈ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വഗേല പറഞ്ഞു.
തിരുവനന്തപുരം: ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ പരിഗണിക്കും. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നാണ് പ്രധാന വാദം. എന്നാൽ, വി.സി. നിയമനത്തിനായി സെർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും അംഗീകരിക്കാത്തതിനാലാണ് പ്രീതി പിൻവലിക്കേണ്ടി വന്നതെന്ന് ഗവർണർ കോടതിയെ അറിയിച്ചു. പ്രീതി പിൻവലിക്കൽ വ്യക്തിപരമല്ലെന്നും നിയമപരമായി മാത്രമേ പ്രസക്തിയുളളുവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്ത പ്രതിസന്ധിയിൽ നിയമോപദേശത്തിനായി അരക്കോടിയോളം രൂപ സർക്കാർ ചെലവഴിച്ചതായാണ് വിവരം. മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന് മാത്രം 30 ലക്ഷം രൂപ നൽകിയതായി നിയമസഭാ രേഖകൾ വ്യക്തമാക്കുന്നു. സർക്കാർ അധികാരത്തിൽ വന്ന നാളിതുവരെ പുറത്തുനിന്നുള്ള നിയമോപദേശത്തിന് 3 കോടിയിലധികം രൂപയാണ് ചിലവിട്ടത്.
കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവഹിക്കും. സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ രവീന്ദ്രൻ എം.എൽ.എ,സ്റ്റേജ് – പന്തൽ കമ്മിറ്റി ചെയർമാൻ ഡോ.എം.കെ.മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വിവിധ കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും സ്പീക്കറും സ്ഥലത്തില്ലെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയി, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ അത്താഴവിരുന്നിൽ പങ്കെടുത്തു. സാംസ്കാരിക രംഗത്തുള്ളവരും മുന്‍ ഉദ്യോഗസ്ഥരും വിരുന്നിന് സന്നിഹിതരായിരുന്നു.
ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്‍റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ് മത്സരം. മൊറോക്കോയുടെ ഗോൾ വല കളി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ചലിപ്പിച്ച് ഫ്രാൻസ് നയം വ്യക്തമാക്കിയിരുന്നു. അഞ്ചാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസാണ് ഫ്രാൻസിന്‍റെ വിജയഗോൾ നേടിയത്. എന്നാൽ പിന്നീട് ഫ്രാൻസ് സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. ഒലിവിയർ ജിറൂഡ് ഒരു സുവർണാവസരം പാഴാക്കി. മറുവശത്ത്, മൊറോക്കോ ചില ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ നടത്തുകയും ഫ്രാൻസിന്‍റെ ഗോൾമുഖത്ത് നിരവധി തവണ എത്തുകയും ചെയ്തു. എന്നാൽ എല്ലാം വൃഥാവിലായി. ഫ്രാൻസിനെ കൂടുതൽ ഗോളുകൾ നേടാൻ അനുവദിക്കാതെ ഒരു ഗോൾ നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാനായിരുന്നു മൊറോക്കോയുടെ നീക്കം. എന്നാൽ 79-ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് നേടി വിജയം രുചിച്ചു. ഒരു മിനിറ്റ് മുമ്പ് പകരക്കാരനായി ഇറങ്ങിയ റാൻഡാൽ കൊളോ മാനിയാണ് ഫ്രാൻസിനായി ഫൈനൽ ബർത്തുറപ്പിച്ച…
