- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തൃശ്ശൂര്‍: കാർ ചെക്ക് ഡാമിൽ നിന്ന് പുഴയിലേക്ക് മറിഞ്ഞ് അപകടം. തിരുവില്വാമലയ്ക്കടുത്ത് കൊണ്ടാഴിയിലെ എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കൊണ്ടറ സ്വദേശി ജോണിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കാർ പുഴയിൽ തങ്ങിക്കിടക്കുകയാണ്. തിരുവില്വാമല, കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെക്ക് ഡാമിന് മുകളിലാണ് അപകടമുണ്ടായത്. ബാങ്ക് ജീവനക്കാരനായ ജോണി ചെക്ക് ഡാമിന് മുകളിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ ജലനിരപ്പ് ഉയരുകയും ഒഴുക്ക് കൂടുകയും ചെയ്തതോടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് ജോണിയെ കരയിലെത്തിച്ചു. ചെക്ക് ഡാമിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിനാൽ ഈ റൂട്ടിൽ ഗതാഗതം നിരോധിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. നിസ്സാര പരിക്കേറ്റ ജോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: 4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു. 4 വർഷത്തെ കോഴ്സുകളുടെ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം സർവകലാശാലകളാണ് കൈക്കൊള്ളുക. മൂന്നും നാലും വർഷ ബിരുദ കോഴ്സുകൾക്കുള്ള പുതിയ ക്രെഡിറ്റും പാഠ്യപദ്ധതി ചട്ടക്കൂടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴ് വർഷമാണെന്ന് യുജിസി അറിയിച്ചു. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക് യു.ജി. സർട്ടിഫിക്കറ്റ്, രണ്ടാംവർഷം ഡിപ്ലോമ, മൂന്നാംവർഷം ബിരുദം, നാലാംവർഷം ഓണേഴ്‌സ് ബിരുദം എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ് ഘടന.
തിരുവനന്തപുരം: സസ്പെൻഷനിലായ സിഐക്കെതിരെ പോക്സോ കേസിലെ പ്രതി ലൈംഗിക പീഡന പരാതി ഉന്നയിച്ചു. തിരുവനന്തപുരം അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒയായ ജയസനിലെതിരെയാണ് പോക്സോ കേസിലെ പ്രതി പരാതി നൽകിയിരിക്കുന്നത്. കൈക്കൂലിക്കേസിലെ പ്രതിയായ ജയസനിൽ നിലവിൽ സസ്പെൻഷനിലാണ്. പോക്സോ കേസ് പ്രതിയുടെ പരാതിയിൽ സിഐക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു. തന്നെ സിഐ ക്വാർട്ടേഴ്സിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനായിരുന്നു പീഡനമെന്നാണ് ആരോപണം. പിന്നീട് സിഐ പ്രതിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയെന്നും ആരോപണമുണ്ട്. സംഭവം വർക്കല ഡിവൈഎസ്പി അന്വേഷിക്കും. അയിരൂർ പോലീസ് ആണ് സിഐക്കെതിരെ കേസെടുത്തത്. വർക്കല സബ് ഡിവിഷന്‍റെ കീഴിലാണ് പൊലീസ് സ്റ്റേഷൻ വരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. അഭിഭാഷകൻ വഴിയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിച്ചത്. വാർത്ത മാധ്യമങ്ങളിൽ വരാതിരിക്കാൻ സിഐ പ്രതിയിൽ നിന്ന് പണം വാങ്ങി സ്റ്റേഷനിൽ കൊണ്ടുപോകുന്നതിന് പകരം ക്വാർട്ടേഴ്സിൽ താമസിപ്പിക്കുകയായിരുന്നു. പിറ്റേന്ന് അറസ്റ്റ് ചെയ്ത്…
ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കും ഭാര്യ ഷേർളി തോമസിനുമെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ആർ ബി ജിഷയെ അപമാനിച്ചെന്നാണ് കേസ്. 9ന് ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് ശേഖരണ യോഗത്തിനിടെയാണ് സംഭവമുണ്ടായത്. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. തോമസ് കെ തോമസ് എംഎൽഎ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ അക്കൗണ്ടിലെ പണം തട്ടിയ കേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി റിജിലിന്‍റെ (31) മൊഴി രേഖപ്പെടുത്തി. മോഷ്ടിച്ച പണം ഉപയോഗിച്ച് വീട് നിർമ്മിച്ചെന്നാണ് മൊഴി. ഭവനവായ്പയായി എടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയിൽ നഷ്ടമായപ്പോഴാണ് തട്ടിപ്പ് നടത്തിയതെന്ന് മൊഴിയിൽ പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപയുണ്ട്. ബാക്കി പണം സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടപ്പെട്ടതായി റിജിൽ പൊലീസിനോട് പറഞ്ഞു. കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ 17 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് റിജിൽ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് എരിമലയിലെ ബന്ധുവീട്ടിൽ നിന്ന് റിജിലിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോർപ്പറേഷന് നഷ്ടമായ 10.07 കോടി രൂപ തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് റിജിലിനെ ബാങ്കിൽ നിന്ന് സസ്പെൻഡ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരുന്ന പൊലീസ് സർവകലാശാല സർക്കാർ ഉപേക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആശയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഫൊറൻസിക് വിഷയങ്ങൾ പഠിക്കാൻ യൂണിഫോം സേനകൾക്കായി പ്രത്യേക സർവകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം. പൊലീസിന് പ്രത്യേക സർവകലാശാല വേണ്ടെന്ന് ഡിജിപി അനിൽ കാന്ത് യോഗത്തെ അറിയിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പൊലീസിനായി പ്രത്യേക സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബായിരുന്നു പദ്ധതിയുടെ നോഡൽ ഓഫീസർ. അലക്സാണ്ടർ ജേക്കബ് 5 വർഷത്തോളം പഠനം നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നോഡൽ ഓഫീസർ സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രത്യേക സർവകലാശാല വേണ്ടെന്ന് തീരുമാനിച്ചത്. ഇതുവരെ 15 ലക്ഷം രൂപയാണ് സർവകലാശാലയെക്കുറിച്ച് പഠിക്കാൻ ചെലവഴിച്ചത്. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി, പ്രൊഫഷണൽ മികവിനായുള്ള ബിരുദ കോഴ്സുകളാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അത്തരമൊരു സർവകലാശാലയുടെ ആവശ്യമില്ലെന്ന് ഡി.ജി.പി ആഭ്യന്തര വകുപ്പിനെ അറിയിച്ചു. ഗുജറാത്ത്, തമിഴ്നാട്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പൊലീസ് സർവകലാശാലകളുണ്ട്. സമാനമായി…
വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് മുന്‍പത്തേതിലും കൂടിയതായി ആർ.പി.എഫിന്‍റെ റിപ്പോർട്ട്. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, ഷൊർണൂർ, തിരൂർ ഭാഗങ്ങളിലാണ് കല്ലേറ് കൂടിയതായി പറയപ്പെടുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒരു മാസത്തിൽ ശരാശരി മൂന്ന് തവണയെങ്കിലും കല്ലേറുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കല്ലേറിൽ യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും പരിക്കേൽക്കുകയും, ട്രെയിനുകൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. വെസ്റ്റ്ഹില്‍-എലത്തൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ച് തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പേരെ റെയിൽവേ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. റെയിൽവേ ട്രാക്ക് കടന്നുപോകുന്ന വിജനമായ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധനയും ബോധവൽക്കരണ പരിപാടികളും ഊർജിതമാക്കാനാണ് ആർപിഎഫിന്‍റെ നീക്കം.
കുവൈറ്റ്: രാജ്യത്തേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകിയതായി വിവരം. പുതുവർഷത്തിന്‍റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശക വിസ വർക്ക് പെർമിറ്റിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നത് ഉൾപ്പെടെ സന്ദർശക വിസ അനുവദിക്കുന്നതിനുള്ള കർശന നിബന്ധനകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശക വിസയ്ക്കുള്ള ഫീസ് ഇരട്ടിയാക്കുമെന്നും ഭാര്യയ്ക്കും മക്കൾക്കും മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ശമ്പളമുള്ളവരുടെ മാതാപിതാക്കളെ മാത്രമേ വിസിറ്റ് വിസ അനുവദിക്കാൻ പരിഗണിക്കൂ. സന്ദർശക, കുടുംബ സമാഗമ വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതിന് കരട് രേഖ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന് സമർപ്പിക്കുന്നതിനുമുള്ള അന്തിമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ട്.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. പാട്ടിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയതിന് പിന്നാലെ പത്താന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്‍റെയും ദീപിക പദുക്കോണിന്‍റെയും കോലം കത്തിച്ചു. ‘ബേഷാരം’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നും അവർ ആവശ്യപ്പെടുന്നു. ഗാനരംഗം മാറ്റാതെ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്ന് നരോത്തം മിശ്ര പറഞ്ഞു. ദീപിക തുക്ക്ഡെ തുക്ക്ഡെ സംഘത്തിന്‍റെ (ജെഎൻയു പ്രതിഷേധം) അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: യു.ഡി.എഫിൽ പ്രതിസന്ധിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗിന്‍റെ നിലപാട് ശരിയാണെന്ന് എം.വി ഗോവിന്ദൻ ആവർത്തിച്ചു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട് ആവർത്തിച്ചത്. ഗവർണറുടെ നിലപാടിനെതിരെ ലീഗും ആർ.എസ്.പിയും രംഗത്തെത്തി. ഇവര്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമായത് യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ വിരുദ്ധ അജണ്ട ആരു സ്വീകരിച്ചാലും സി.പി.എം പിന്തുണയ്ക്കും. എൽ.ഡി.എഫ് നയം സ്വീകാര്യമാണെന്ന് ചില യു.ഡി.എഫ് ഘടകകക്ഷികൾ കരുതുന്നു. ഇതൊരു നല്ല സൂചനയാണെന്നും ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.
