- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: 2022 ഡിസംബർ 26 ന് നടക്കുന്ന അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്‍റെ ടിക്കറ്റ് നിരക്ക് എല്ലാ സ്റ്റാൻഡുകൾക്കും 250 രൂപ മാത്രമാണ്. തങ്ങളുടെ ആരാധകർക്കുള്ള ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിതമായ കാലയളവിലെ ഓഫർ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നിലവിൽ 299 രൂപ, 399 രൂപ, 499 രൂപ, 899 രൂപ തുടങ്ങിയ നിരക്കിൽ വിൽക്കുന്ന ടിക്കറ്റുകൾ ആണ് 250 രൂപയ്‌ക്ക് വിൽക്കുക. വിഐപി, വിവിഐപി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് ഈ ഇളവ് ബാധകമല്ല. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായി അഞ്ച് വിജയങ്ങൾ നേടിയ ടീം, തിങ്ങിനിറഞ്ഞ കാണികളുടെ സാന്നിധ്യത്തിൽ സ്വന്തം നാട്ടിൽ തുടർച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26ന് ഒഡീഷ എഫ്.സിക്കെതിരായ ഹോം മാച്ചിന് ടിക്കറ്റ് മുഴുവൻ വിറ്റുപോകുന്നതുവരെ മാത്രമേ ഡിസ്കൗണ്ട് ലഭിക്കൂ.
തിരുവനന്തപുരം: നയപ്രഖ്യാപനം മാറ്റിവയ്ക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാനും സർക്കാർ നിർദേശം. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനായിരിക്കും ചുമതല. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം ആവശ്യമായി വന്നേക്കാം. ഇതുവരെ നിയമസഭാ സമ്മേളനം പിരിയാൻ തീരുമാനിച്ചിട്ടില്ല. അതേസമയം, നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാൻ നിർദ്ദേശിക്കുന്നത്. പുതുവർഷത്തിന്‍റെ ആദ്യ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപനത്തിന്‍റെ തലേന്ന് സമ്മർദ്ദം ചെലുത്തിയതിന്‍റെ തുടർച്ച പ്രതീക്ഷിച്ചാണ് സർക്കാരിന്റെ നീക്കം. സഭ പിരിച്ചു വിടാൻ മന്ത്രിസഭ ശുപാർശ ചെയ്തില്ലെങ്കിൽ, പിന്നീട് സഭ സമ്മേളിച്ചാലും, അത് പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി കണക്കാക്കാം. നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സർക്കാരിനു ഗവർണറെ സ്ഥിരമായി ഒഴിവാക്കാൻ കഴിയില്ല. അടുത്ത വർഷം സഭ പുതുതായി ചേരുമ്പോഴെല്ലാം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
ചിറ്റഗോങ്: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 20 റൺസെടുത്ത ശുഭ്മാൻ ഗില്ലിനെ തൈജുൽ ഇസ്ലാം പുറത്താക്കി. 22 റണ്‍സോടെ കെഎല്‍ രാഹുലും ക്രീസ് വിട്ടു. ഖാലിദ് അഹമ്മദിന് വിക്കറ്റ് ലഭിച്ചു. വിരാട് കോഹ്‌ലിയും നിരാശപ്പെടുത്തി. തൈജുൽ ഇസ്ലാം ആണ് കോഹ്ലിയെ തിരിച്ചയച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലാണ് ഇന്ത്യ. പിന്നീട് നാലാം വിക്കറ്റിൽ ഋഷഭ് പന്തും ചേതേശ്വർ പുജാരയും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. ഋഷഭ് പന്ത് 45 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് കണ്ടെത്തി.
തിരുവനന്തപുരം: മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധികാരപരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ്.എൻ.യു.പി സ്കൂളിലെ വിദ്യാർത്ഥിനി ഷിഫാന ഷെറിന്റെ അപകടമരണം അങ്ങേയറ്റം ദു:ഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അപകടമരണത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷ കഴിഞ്ഞ് സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഒഴികെ സ്കൂൾ ബസിൽ സഹായികളാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർത്ഥിയുടെ സഹോദരന്‍റെ കണ്മുന്നിൽ വച്ചായിരുന്നു അപകടം. കുട്ടികളെ ഇറക്കി കയറ്റാൻ സ്കൂൾ ബസിൽ സഹായി ആരുമുണ്ടായിരുന്നില്ല. സ്കൂൾ ബസുകളിൽ കുട്ടികളെ പരിപാലിക്കാൻ ഡ്രൈവർ അല്ലാതെ മറ്റാരെങ്കിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാണ്ടിമുറ്റം വെള്ളിയത്ത് ഷാഫിയുടെ മകളാണ് ഷെഫ്ന.
ആലപ്പുഴ: വനിതാ,ശിശു ആശുപത്രിയിൽ നവജാതശിശുക്കളെ പരസ്പരം മാറി നൽകി. മൂന്ന് ദിവസം മുമ്പ് ജനിച്ച രണ്ട് കുട്ടികൾക്കും കണ്ണുകളിൽ മഞ്ഞ നിറം കാണപ്പെട്ടിരുന്നു. ഇതിന്റെ ചികിത്സക്കു ശേഷം തിരികെ മടങ്ങാൻ നേരമാണ് ആലപ്പുഴ തത്തംപള്ളി സ്വദേശിയുടെ പെൺകുഞ്ഞിനെയും വലിയമരം സ്വദേശിയുടെ ആൺകുഞ്ഞിനെയും പരസ്പരം മാറി നൽകിയത്. മുടിയിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുട്ടികൾ മാറിയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ആരോഗ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകുമെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും 5ജി എത്തിക്കഴിഞ്ഞു. എയർടെല്ലും ജിയോയും ഇന്ത്യയിൽ 5 ജി ലഭ്യമാക്കുന്ന ആദ്യ കമ്പനികളാണ്. 5 ജി സേവനങ്ങൾ ലഭ്യമാകുന്ന ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കി. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5 ജി സൗകര്യം എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള കൊച്ചിയും പട്ടികയിലുണ്ട്. എന്നാൽ 5 ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ 5ജി ഓരോ പ്രദേശങ്ങളിൽ മാത്രമാണ് എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനാണ് രാജ്യത്ത് 5ജി പുറത്തിറക്കിയത്. തുടക്കത്തിൽ, എട്ട് പ്രധാന നഗരങ്ങളിൽ ചിലതിൽ മാത്രമാണ് 5 ജി എത്തിയത്. എന്നാൽ നവംബർ അവസാനത്തോടെ ഇത് 50 നഗരങ്ങളായി ഉയർന്നതായി കേന്ദ്രം…
ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനകളിൽ ഉൾപ്പെടുത്തുന്ന പുതിയ അഗ്നിവീർമാർ ശിപായി റാങ്കിനും താഴെയായിരിക്കുമെന്ന് കേന്ദ്ര ഗവൺമെന്റ്. ശിപായിമാരെ അഗ്നിവീർമാർ സല്യൂട്ട് ചെയ്യേണ്ടിവരുമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അഗ്നിവീർമാരായി നാലു വർഷത്തെ സേവനം സ്ഥിര സേവനമായി പരിഗണിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അഗ്നിപഥ് പദ്ധതിക്കെതിരായ വിവിധ ഹർജികൾ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയുടെ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. അഗ്നിവീർമാരെ സായുധ സേനയുടെ പ്രത്യേക കേഡറായിട്ടാകും പരിഗണിക്കുക. അഗ്നിവീരൻമാർക്ക് അടിസ്ഥാന പരിശീലനമാണ് നൽകുന്നത്. നാലു വർഷത്തിനു ശേഷം ശിപായിമാരായി സ്ഥിരമായി നിയമിക്കപ്പെടുന്നവർക്ക് ഉന്നതതല പരിശീലനം നൽകുമെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതിനാൽ, അഗ്നിവീറുകൾ ശിപായിമാരുടെ റാങ്കിനും താഴെയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കൊച്ചി: മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്‍റെ 1.60 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിയും ബാങ്ക് അക്കൗണ്ടിലെ പണവുമാണ് കണ്ടുകെട്ടിയത്. നേരത്തെ 8.81 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് കള്ളപ്പണക്കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് സൂരജ് ഭാര്യയുടെയും മക്കളുടെയും ബിനാമികളുടെയും പേരിൽ വാഹനങ്ങളും വസ്തുവകകളും ഭൂമിയും വാങ്ങിയെന്നാണ് കണ്ടെത്തൽ. സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി ഇതുവരെ കണ്ടുകെട്ടിയത്. സൂരജിന്‍റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പ് കേസുണ്ട്.
പട്ന: മദ്യനിരോധനത്തെ ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ചോദ്യം ചെയ്തപ്പോൾ ക്ഷുഭിതനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബി.ജെ.പി എം.എൽ.എമാർ മദ്യപന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാരൺ ജില്ലയിലെ വ്യാജമദ്യദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബീഹാറിലെ മദ്യനിരോധന നയം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. മദ്യനിരോധന നയത്തെ ന്യായീകരിച്ച് നിതീഷ് പ്രതികരിച്ചപ്പോഴാണ് ബിജെപി അംഗങ്ങൾ ശബ്ദമുയർത്തിയത്. ഇതിന് പിന്നാലെയാണ് നിതീഷ് ബിജെപി അംഗങ്ങളെ മദ്യപന്മാരെന്ന് ആക്ഷേപിച്ചത്. നിതീഷ് കുമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ ബഹളം വെച്ചപ്പോൾ ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. ബഹളം സംഘർഷത്തിന്റെ ഘട്ടത്തിലെത്തിയപ്പോൾ സ്പീക്കർ സഭാനടപടികൾ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം സാരൺ ജില്ലയിൽ വ്യാജമദ്യദുരന്തത്തിൽ ആറ് പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ അടിക്കടി വ്യാജമദ്യദുരന്തങ്ങൾ ഉണ്ടാകുന്നത് സർക്കാരിനു തലവേദനയായി മാറിയിരിക്കുകയാണ്.
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ കോടികളുടെ തട്ടിപ്പ് കേസിൽ മുക്കത്തെ ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. കുറച്ച് ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 21.5 കോടിയോളം രൂപ തട്ടിയെടുത്തതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് കോർപ്പറേഷന് മാത്രം 10.62 കോടി രൂപ നഷ്ടമായിട്ടുണ്ട്. കോർപ്പറേഷന്‍റെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലും കൃത്രിമം നടന്നതായും റിപ്പോർട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഒമ്പത് അക്കൗണ്ടുകളിൽ നിന്നും കോർപ്പറേഷനുകളുടെ എട്ട് അക്കൗണ്ടുകളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. ചില അക്കൗണ്ടുകളിൽ പണം വീണ്ടും നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.
