Author: News Desk

2018 എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിനെ കുറിച്ച് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മമ്മൂട്ടി. “ജൂഡിന്‍റെ തലയിൽ മുടിയില്ലെങ്കിലും, തലയ്ക്കകത്ത് ബുദ്ധിയുണ്ട്” എന്ന പ്രയോഗം ബോഡി ഷെയിമിംഗാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടി ഇത്തരം പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു. “പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ ന്‍റെ ട്രെയിലർ ലോഞ്ചിൽ ജൂഡ് ആന്‍റണിയെ പുകഴ്ത്തുന്ന ആവേശത്തിൽ പ്രയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു, അത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നെ ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി,” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. തന്നെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജൂഡ് നേരത്തെ പറഞ്ഞിരുന്നു.

Read More

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത തന്ത്രപരമായ യോഗത്തിൽ പങ്കെടുത്ത് പത്തോളം പ്രതിപക്ഷ പാർട്ടികൾ. ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്ര സമിതിയും യോഗത്തിൽ പങ്കെടുത്തതോടെ പാർലമെന്‍റിൽ പ്രതിപക്ഷ ഐക്യം വീണ്ടും ശക്തമായി. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും എംപിമാർ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി. 1962 ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ലോക്സഭയിൽ ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് വാദിച്ചെങ്കിലും സ്പീക്കർ ഓം ബിർള അനുവദം നൽകാത്തതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക്. ശീതകാല സമ്മേളനത്തിന്റെ ആരംഭത്തിലും എഎപിയും തൃണമൂൽ കോൺഗ്രസും ഖർഗെ വിളിച്ച ‘സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ’ തന്ത്രപരമായ യോഗത്തിൽ ഒത്തുചേർന്നിരുന്നു. സാധാരണഗതിയിൽ ഇരുപാർട്ടികളും കോൺഗ്രസുമായി സഹകരിക്കാറില്ലായിരുന്നു.

Read More

കുടിയേറ്റക്കാരുമായി യാത്ര ചെയ്ത ചെറു ബോട്ട് ഇംഗ്ലീഷ് ചാനലിൽ മറിഞ്ഞു. 50 ഓളം കുടിയേറ്റക്കാരുമായി എത്തിയ ഡിങ്കി ബോട്ട് തണുത്തുറയുന്ന ഇംഗ്ലീഷ് ചാനലിൽ വച്ച് തകരുകയായിരുന്നു. മൂന്ന് യാത്രികർ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിരാവിലെ ചെറിയ ബോട്ടുകളിൽ രാജ്യത്തേക്ക് കുടിയേറാൻ ശ്രമിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതിന് പിന്നാലെയാണ് ഇംഗ്ലീഷ് ചാനലിലെ സംഭവം. കോസ്റ്റ് ഗാർഡും നാവികസേനയുമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. കെന്‍റിലെ ഡഞ്ചെനീസിന് സമീപമാണ് ബോട്ട് തകർന്നുവീണത്. മൈനസ് നാലു ഡിഗ്രി സെൽഷ്യസ് താപനിലയുണ്ടായിരുന്ന പ്രദേശത്താണ് ബോട്ട് തകർന്നത്. ബോട്ടിൽ അമ്പതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 43 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പകൽ മുഴുവൻ തുടർന്ന തെരച്ചിൽ രാത്രി വൈകും വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അവശേഷിക്കുന്നവർക്ക് വേണ്ടിയുള്ള തിരച്ചിൽ രക്ഷാപ്രവർത്തനത്തിന്‍റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ മേഖലയിലെ താപനില അനുവദിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More

തിരുവനന്തപുരം: കേരളത്തിൽ തലസ്ഥാന ജില്ല ഉൾപ്പെടെ എട്ട് ജില്ലകളിൽ അടുത്ത ഏതാനും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് വൈകിട്ട് നാലിനു ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല എന്നത് ആശ്വാസകരമാണ്. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 141 അടിയായിരുന്നത് വൈകുന്നേരത്തോടെ 141.30 അടിയായി ഉയർന്നു. തമിഴ്നാട് രാവിലെ തന്നെ രണ്ടാമത്തെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഡിസംബർ മൂന്നിന് ജലനിരപ്പ് 140 അടിയിലെത്തിയിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞതും ജലനിരപ്പ് ഉയരാൻ കാരണമായി. എന്നിരുന്നാലും, വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞിട്ടുണ്ട്. നിലവിൽ…

Read More

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിലെ’ബേഷാരം രംഗ്’ എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ചുവടുപിടിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്ത്. ഗാനരംഗം മാറ്റാതെ മധ്യപ്രദേശിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുക്ക്‌ഡെ സംഘത്തിന്‍റെ (ജെഎൻയു പ്രതിഷേധം) പിന്തുണക്കാരിയാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപികയുടെ വസ്ത്രധാരണവും ചിത്രത്തിലെ ഗാനരംഗവും തിരുത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ല. വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇതുപോലൊരു ഗാനം നിർമ്മിക്കുന്നത്, മിശ്ര പറഞ്ഞു.

Read More

ദുബായ്: ദൃശ്യ ശ്രവ്യാനുഭവങ്ങളുടെ മഹാവിരുന്നൊരുക്കി 46 ദിവസം നീണ്ടുനിൽക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28-ാമത് പതിപ്പിന് ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയോടെ നാളെ തുടക്കമാകും. രാത്രി 7 മണിക്കും 10 മണിക്കും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായിയുടെ എല്ലാ ചിഹ്നങ്ങളും ആകാശത്ത് പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ഷോപ്പിംഗ് ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകളും ബീച്ചിൽ തുറക്കുന്നുണ്ട് ഒപ്പം ബീച്ച് റെസ്റ്റോറന്‍റുകളിൽ കടലിന്‍റെ കാഴ്ചകൾ കണ്ടു രുചികൾ ആസ്വദിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ തലയുയർത്തി കഴിഞ്ഞു. ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാനും എക്സ്പോ സിറ്റി വളർത്തുമൃഗസൗഹൃദമായതിനാൽ വളർത്തുനായ്ക്കളെ എത്തിക്കാനും കഴിയും. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വെടിക്കെട്ടിനാണ് ജെബിആർ ബീച്ചു സാക്ഷിയാവുന്നത്. നാളെ ഉദ്ഘാടനം മുതൽ 25 വരെ ദിവസവും രാത്രി വെടിക്കെട്ട് സംഘടിപ്പിച്ചിട്ടുണ്ട്.

Read More

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന സ്ത്രീധന മരണങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 2017 നും 2022 നും ഇടയിൽ സ്ത്രീധന പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ 35493 പേർ ആത്മഹത്യ ചെയ്‌തതായി സർക്കാർ ചൊവ്വാഴ്ച പാർലമെന്‍റിനെ അറിയിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്ത്രീധന മരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 11,874 പേരാണ് യുപിയിൽ മരിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 11 ലക്ഷത്തിലധികം കേസുകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൽ എന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണക്കുകൾ രാജ്യത്തിന് അപമാനകരമാണെന്നും രജിസ്റ്റർ ചെയ്യാത്തവ അതിനേക്കാൾ എത്രയോ കൂടുതലാണെന്നും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 പേരാണ് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ചത്.

Read More

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വിധിക്ക് നിയമ ബോധമുള്ള ഡിവിഷൻ ബെഞ്ച് വിലകല്പിച്ചിട്ടില്ല. ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാകേണ്ടതുണ്ട്. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു വിമർശനം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144, 145 ഖണ്ഡികകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. ചാൻസലറായി ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തന്നെ തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജിയും ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. സേർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് മാത്രമാണെന്ന നിലപാട് ഹൈക്കോടതിയിൽ യുജിസി സ്വീകരിച്ചിരുന്നു. ഇതോടെയാണ് സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾക്കൊള്ളിക്കാനുള്ള…

Read More

പ്രമുഖ ഓൺലൈൻ ഡാറ്റാബേസായ ഐഎംഡിബി ഈ വർഷം ജനപ്രീതിയുടെ കാര്യത്തിൽ മുന്നിലെത്തിയ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കി. ദക്ഷിണേന്ത്യൻ സിനിമകൾ ആധിപത്യം പുലർത്തുന്ന പട്ടികയിൽ ബോളിവുഡിന്‍റെ സാന്നിദ്ധ്യം പേരിന് മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ സിനിമകൾ ഉൾപ്പെടുന്ന പട്ടികയിൽ മലയാള ചിത്രങ്ങളൊന്നും ഇല്ല. എസ്.എസ് രാജമൗലിയുടെ ആർആർആർ ഒന്നാം സ്ഥാനത്തും ഹിന്ദി ചിത്രം ദി കശ്മീർ ഫയൽസ് രണ്ടാം സ്ഥാനത്തുമാണ്. കെജിഎഫ് ചാപ്റ്റർ 2 മൂന്നാം സ്ഥാനത്താണ്. ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ ചിത്രങ്ങൾ 1. ആര്‍ആര്‍ആര്‍ 2. ദ് കശ്മീര്‍ ഫയല്‍സ് 3. കെജിഎഫ് ചാപ്റ്റര്‍ 2 4. വിക്രം 5. കാന്താര 6. റോക്കട്രി 7. മേജര്‍ 8. സിതാ രാമം 9. പൊന്നിയിന്‍ സെല്‍വന്‍ 1 10. 777 ചാര്‍ലി

Read More

‘ദ കശ്‍മിര്‍ ഫയൽസ്’ എന്ന ചിത്രത്തിലൂടെയാണ് വിവേക് അഗ്നിഹോത്രി രാജ്യമൊട്ടാകെ പ്രശസ്തനാകുന്നത്. സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും വിവാദപരവുമായ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ദി കശ്‍മിര്‍ ഫയൽസ്’. ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം പൂജയോടെ ആരംഭിച്ചിരിക്കുകയാണ്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി വാക്‌സിൻ വാർ’. സിനിമയുടെ ചിത്രീകരണം ലഖ്നൗവിൽ നടക്കും. അവിശ്വസനീയമായ ഒരു സത്യകഥയാണ് ചിത്രം പറയുന്നതെന്ന് വിവേക് അഗ്നിഹോത്രി നേരത്തെ പറഞ്ഞിരുന്നു. 2023 ലെ സ്വാതന്ത്ര്യദിനത്തിൽ ചിത്രം 11 ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. കോവിഡ്-19, രാജ്യത്തെ വാക്സിനേഷൻ പ്രക്രിയ എന്നിവയെക്കുറിച്ചുള്ളതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. അയാം ബുദ്ധ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സിന്‍റെ ബാനറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഭിനേതാക്കൾ ആരായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Read More