Author: News Desk

യുഎഇ: മൊറോക്കോയും ഫ്രാൻസും തമ്മിൽ ഇന്നലെ നടന്ന ഖത്തർ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ മൊറോക്കോ ഫുട്ബോൾ ടീമിന്‍റെ പ്രകടനത്തിന് യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. “ഞങ്ങൾ സിംഹങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, അവരുടെ പ്രകടനത്തിലും ആത്മാവിലും അഭിമാനിക്കുന്നു. സെമി ഫൈനലിൽ എത്തിയതിൽ അഭിമാനം കൊള്ളുന്ന മൊറോക്കോ, ലോകത്തിലെ ഏറ്റവും വലിയ കായിക മത്സരത്തിൽ അറബികളുടെ തലയുയർത്തിപ്പിച്ചു. നന്ദി, അറ്റ്ലസ് സിംഹങ്ങൾ,” ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സെമി ഫൈനലിൽ തിയോ ഹെർണാണ്ടസ്, റാൻഡൽ കോലോ മുവാനി എന്നിവരുടെ തകർപ്പൻ ഗോളുകൾ ഫ്രാൻസിന് വിജയം സമ്മാനിച്ചതോടെ മൊറോക്കോയുടെ ലോകകപ്പ് സ്വപ്നത്തിന് തിരശീല വീഴുകയായിരുന്നു.

Read More

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി കടൽ കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന. നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. കോൺഗ്രസ് എം പി രഞ്ജിത് രഞ്ജന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2021ൽ 4.44 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്ത് എത്തിയത്. ഒരു വർഷം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ട് ലക്ഷം വർദ്ധനവുണ്ടായി. നിലവിൽ, വിദേശത്തേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ്റെ കണക്കുകളല്ലാതെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരുടെ മാത്രം കണക്കുകള്‍ ശേഖരിക്കാന്‍ മതിയായ മാര്‍ഗങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.

Read More

കൊച്ചി: മന്ത്രി കെ രാജന്‍റെയും മുൻ മന്ത്രി കെ കെ ശൈലജയുടെയും ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്ത സംഘം ഇത് ഉപയോഗിച്ചത് വ്യാജ സൈറ്റുകൾ വഴി പണം തട്ടാനും കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും നുഴഞ്ഞ് കയറി വിവരങ്ങൾ ചോർത്താനും. വ്യാജ ലോട്ടറികളുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങൾ ചോർത്തുന്ന സോഫ്‌ട്‌വെയർ അടങ്ങിയ ലിങ്കുകളും പേജുകളിൽ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. മന്ത്രി കെ രാജന്‍റെ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം പോസ്റ്റുകൾ നീക്കം ചെയ്യേണ്ടി വന്നതായി കൊച്ചി ആസ്ഥാനമായുള്ള സൈബർ വിദഗ്ധനും സൈബർ സെക്യൂരിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ ജിയാസ് ജമാൽ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചെന്ന വിവരം മന്ത്രി ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ, ആലുവ എം.എൽ.എ അൻവർ സാദത്ത്, കുന്നത്തുനാട് മുൻ എം.എൽ.എ വി പി സജീന്ദ്രൻ, മന്ത്രി വി എൻ വാസവൻ, മുൻ മന്ത്രി…

Read More

കൊച്ചി: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധിയില്ല. പുതിയ കക്ഷിചേരല്‍ അപേക്ഷ സ്വീകരിച്ച കോടതി, പുതിയ ഹർജികളിൽ വാദം കേട്ട ശേഷം വിധി പറയുമെന്ന് അറിയിച്ചു. വ്യാഴാഴ്ച വീണ്ടും വാദം കേൾക്കും. വൈസ് ചാൻസലർ നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണര്‍ കോടതിയെ അറിയിച്ചു. പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന്‌ പ്രസക്തി ഉള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Read More

ന്യൂഡല്‍ഹി: പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം ഫയല്‍ ചെയ്ത ഹര്‍ജി തള്ളണമെന്ന മാണി സി. കാപ്പൻ എം എൽ എയുടെ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി. ജനപ്രാതിനിധ്യ നിയമപ്രകാരം ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് ഹർജി നൽകണം. എന്നാൽ ഈ കാലയളവിന് ശേഷമാണ് താൻ പാലാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിനെ ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്ന വ്യക്തി തിരഞ്ഞെടുപ്പ് ഹർജി നൽകിയതെന്ന് വ്യക്തമാക്കിയാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഹർജികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവരാണ് കാപ്പന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

Read More

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിൽ വൻ വഴിത്തിരിവ്. ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ മരിച്ച ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ പരിശോധന ഫലം. വ്യാഴാഴ്ചയാണ് ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വന്നത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലായി ഒരു മാസത്തിന് ശേഷമാണ് ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരുന്നത്. ഇത് കേസിലെ നിർണായക തെളിവാകും. മെയ് 18നാണ് മുംബൈ സ്വദേശിനിയായ ശ്രദ്ധയെ പങ്കാളി അഫ്താബ് ഡൽഹിയിലെ ഫ്ളാറ്റിൽ വച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം 35 കഷണങ്ങളായി മുറിച്ച് പുതിയ ഫ്രിഡ്ജ് വാങ്ങി മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചു. പിന്നീട് 18 ദിവസം കൊണ്ട് മെഹ്റൗളിയിലെ വനമേഖലയിൽ മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. മകളെ കുറിച്ച് യാതൊരു വിവരവും ലഭ്യമാവാത്തതിനെ തുടർന്ന് ഒക്ടോബറിൽ ശ്രദ്ധയുടെ പിതാവ് മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലക്കേസ് പുറത്തറിഞ്ഞത്. പിന്നാലെ അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഫ്താബ് ഇപ്പോൾ തിഹാർ…

Read More

ജനീവ: കൊവിഡ് 19 മഹാമാരി ലോകമെമ്പാടും അതിവേഗം വ്യാപിച്ച സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ ആ​ഗോള ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാൽ അടുത്ത വർഷത്തോടെ സ്ഥിതിഗതികൾ മാറുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് വ്യക്തമാക്കി. അടുത്ത വർഷത്തോടെ കൊവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും, അടുത്ത മാസം ചേരുന്ന കൊവിഡ് -19 എമർജൻസി കമ്മിറ്റി ആരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കൊവിഡിന് കാരണക്കാരനായ SARS-CoV-2 വൈറസ് അത്രയെളുപ്പം പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാമാരികളെയും രോ​ഗവ്യാപനങ്ങളെയും തിരിച്ചറിയാനും പ്രതിരോധിക്കാനും എല്ലാ രാജ്യങ്ങളിലെയും ആരോ​ഗ്യസംവിധാനങ്ങൾ കൂടുതൽ സജ്ജമാകണമെന്നാണ് കൊവിഡ് മഹാമാരിക്കാലം പഠിപ്പിച്ച പ്രധാന പാഠമെന്നും അതോടൊപ്പം പലയിടങ്ങളിലും ഇപ്പോൾ പടർന്ന് കൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധ രോഗങ്ങൾക്ക് തടയിടാനുള്ള നടപടികളും കൈക്കൊള്ളണമെന്ന് ടെഡ്രോസ് അഥനോ ​ഗെബ്രിയേസുസ് മുന്നറിയിപ്പ് നൽകി.

Read More

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി കോടതി തള്ളി. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസിലെ വിചാരണ നടപടികൾ ഈ മാസം 24ന് ആരംഭിക്കും. ഒക്ടോബറിൽ കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളി തോമസ് അറസ്റ്റിലായിട്ട് മൂന്ന് വർഷം തികഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ ജോളി ആറ് കൊലപാതകങ്ങൾ നടത്തിയെന്നാണ് കേസ്. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തി. സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്ത്, അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു പരാതി എന്നിവയാണ് വെറും മരണങ്ങൾ മാത്രമായി അവശേഷിക്കുമായിരുന്ന ആറ് മരണങ്ങളും കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. സ്വത്ത് തട്ടിയെടുക്കാനാണ് പൊന്നാമറ്റത്തെ മരുമകളായ ജോളി ആറ് പേരെ കൊലപ്പെടുത്തിയത്. 2002 ൽ അന്നമ്മ തോമസ് ആട്ടിൻ സൂപ്പ് കഴിച്ച് കുഴഞ്ഞുവീണ് മരിച്ചതാണ് ആദ്യ കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും മൂന്ന് വർഷത്തിന് ശേഷം മകൻ റോയ് തോമസും…

Read More

ന്യൂഡൽഹി: അഴിമതിക്കാരോട് കോടതികൾ മൃദുസമീപനം കാണിക്കരുതെന്ന് സുപ്രീം കോടതി. കൈക്കൂലി ആവശ്യപ്പെട്ടതിന് നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാമെന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അഴിമതി തെളിയിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധിച്ചത്. അഴിമതി വലിയ തോതിൽ ഭരണത്തെ ബാധിക്കുകയും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും ചെയ്യുന്നതിനാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ശിക്ഷിക്കണമെന്ന് ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചു. ആവശ്യപ്പെടാതെ നൽകുന്ന കൈക്കൂലി സ്വീകരിക്കുന്നതും കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരൻ മരിച്ചുപോവുകയോ കൂറുമാറുകയോ ചെയ്‌തെന്ന കാരണത്താൽ കുറ്റാരോപിതനെ വെറുതെ വിടില്ല. രേഖകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.

Read More

തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. അട്ടപ്പാടിയിലെ സംഭവം ആരോഗ്യരംഗത്ത് വർഷങ്ങളായി കേരളത്തിന്‍റെ മികവിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്. ഊരിലേക്ക് യാത്രാസൗകര്യമില്ലാത്തതിനാൽ ഗർഭിണിയായ യുവതിയെ ബന്ധുക്കൾ തുണിയിൽ മൂന്നര കിലോമീറ്ററോളം ചുമന്നാണ് ആംബുലൻസിൽ എത്തിച്ചത്. സംഭവത്തിന്‍റെ തലേദിവസം കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയ യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചതായും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. രാത്രി 12 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലും 108 ലും വിളിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെയാണ് ആംബുലൻസ് എത്തിയതെന്നും ബന്ധുക്കൾ പറയുന്നു.

Read More