Author: News Desk

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു. നാളെ സമാപിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്‍റെ മൂന്ന് പ്രദർശനങ്ങൾക്കും ഡെലിഗേറ്റുകളുടെ വലിയ തിരക്കായിരുന്നു. റിസർവ് ചെയ്ത് മണിക്കൂറുകളോളം ക്യൂവിൽ നിന്നെങ്കിലും തിരക്ക് കാരണം പല ഡെലിഗേറ്റുകൾക്കും സിനിമ കാണാൻ കഴിഞ്ഞില്ല. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമോ എന്നത് ഡെലിഗേറ്റുകൾക്കിടയിൽ മുഴങ്ങിയ ഒരു ചോദ്യമായിരുന്നു. പ്രീമിയറിന് ശേഷമുള്ള ചോദ്യോത്തര വേളയിൽ പ്രതിനിധികളിൽ ഒരാൾ ലിജോ ജോസ് പെല്ലിശ്ശേരിയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മമ്മൂക്കയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ലിജോയുടെ മറുപടി. നന്‍പകല്‍ നേരത്ത് മയക്കത്തിന് തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന ഔദ്യോഗിക തീരുമാനം എത്തിയിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രത്തിൻ്റെ നിർമ്മാണം. തിയേറ്റർ റിലീസ് ഉണ്ടാകുമെന്ന് കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അറിയിച്ചത്. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Read More

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സീനിയർ മാനേജർ എം പി റിജിലിനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോർപ്പറേഷന്റെ ഉൾപ്പെടെ 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണ് റിജിലിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 20ന് റിജിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം റിജിലിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോർപ്പറേഷന് നഷ്ടപ്പെട്ട 10.07 കോടി രൂപ തിരികെ നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ സീനിയർ മാനേജരും നിലവിൽ എരഞ്ഞിപ്പാലം ശാഖയിലെ സീനിയർ മാനേജറുമായ റിജിലിനെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതിൽ 12.68 കോടി രൂപ…

Read More

ക്യാന്‍ബറ: ലോകത്തിലെ 18 കോടിയിലധികം സ്വകാര്യ വ്യക്തികളും 480 ലക്ഷം ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്ധ്യത. ഗർഭിണിയാകാൻ ആഗ്രഹിക്കുന്നതും എന്നാലതിന് സാധിക്കാത്തതും വേദനാജനകമാണ്. പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം. പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാൻ പല വഴികളുമുണ്ട്. പ്രത്യുൽപാദനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗ്ഗം മികച്ച പോഷകാഹാരം കഴിക്കുക എന്നതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷക ഡോ. ഇവാഞ്ചെലിന്‍ മാന്‍സിയോറിസ് പറഞ്ഞു. പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ പ്രധാന ഘടകങ്ങളായ മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിന് പ്രത്യുൽപാദന ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ഓസ്ട്രേലിയ ആസ്ഥാനമായുള്ള മൊണാഷ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ദി സണ്‍ഷൈന്‍ കോസ്റ്റ്, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള പഠന വിഭാഗങ്ങൾ സംയുക്തമായാണ് ഗവേഷണം നടത്തിയത്. മെഡിറ്ററേനിയൻ ഭക്ഷണത്തിന് പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാനും കൃത്രിമ ബീജസങ്കലന രീതികളിലെ വിജയസാധ്യത വർദ്ധിപ്പിക്കാനും ഗുണമേന്മയുള്ള ബീജോത്പാദനത്തിനും കഴിയുമെന്ന് കണ്ടെത്തി. ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ദമ്പതികൾക്ക് ഇത്…

Read More

ബെംഗളൂരു: ബ്രിട്ടീഷ് ഭരണകാലത്ത് കർണാടകയിൽ പ്രവർത്തനം ആരംഭിച്ച സ്വർണ്ണ ഖനികളിലെ സംസ്കരിച്ച 50 ദശലക്ഷം ടൺ അയിരിൽ അവശേഷിക്കുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. ബെംഗളൂരുവിൽ നിന്ന് 65 കിലോമീറ്റർ വടക്ക് കിഴക്കായുള്ള കോലാർ സ്വർണ്ണ ഖനികളിൽ നിന്ന് വീണ്ടും സ്വർണ്ണം വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ആരംഭിക്കുന്നത്. കോലാറിലെ സ്വർണ്ണ ഖനികൾ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഖനികളിൽ ഒന്നാണ്. 20 വർഷത്തിലേറെയായി ഖനനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇവിടെ, മുമ്പ് സ്വർണ്ണം ശേഖരിച്ച അയിരിൽ ശേഷിക്കുന്ന സ്വർണ്ണം പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി വേർതിരിച്ചെടുക്കാനാണ് പുതിയ നീക്കം. കണക്കുപ്രകാരം, 17,000 കോടിയിലധികം രൂപയുടെ സ്വർണ നിക്ഷേപം കോലാർ സ്വർണ ഖനികളിലുണ്ട്. മുമ്പ് സ്വർണ്ണം വേർപെടുത്തിയ ശേഷം അവശേഷിക്കുന്ന അയിരിൽ നിന്നുൾപ്പെടെ കൂടുതൽ സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ലഭ്യമാണ്. അതിനാൽ, ഇവയെല്ലാം പ്രയോജനപ്പെടുത്തി പരമാവധി സ്വർണ്ണ നിക്ഷേപം വീണ്ടെടുക്കുകയാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വർണ്ണത്തിന് പുറമെ, അവശേഷിക്കുന്ന അയിരിൽ…

Read More

ഇന്ദ്രൻസ് നായകനായി എത്തുന്ന ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലേക്ക്. നൂറിലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു റിസോർട്ട് മാനേജരുടെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്.  വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. വാമനൻ കുടുംബത്തോടൊപ്പം പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവിടെ നടക്കുന്ന അസാധാരണമായ സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിൻ്റെ ഗതി മാറ്റിമറിക്കുന്നു. സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളത്തിനായി 31,92,360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ. ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരാവകാശ നിയമപ്രകാരം കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ.പ്രാണകുമാറിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ പുറത്ത് വന്നത്. ക്ലിഫ് ഹൗസിൽ നീന്തൽകുളത്തിൻ്റെ നവീകരണത്തിനായി 18,06,789 രൂപയും റൂഫിൻ്റെ ട്രസ് വർക്കുകൾക്കും പ്ളാൻ്റ് റൂമിൻ്റെ നവീകരണത്തിനുമായി 7,92,433 രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കായി രണ്ട് തവണയായി 2,28,330 രൂപയും 3,64,812 രൂപയും ചെലവഴിച്ചു. 2016 മെയ് മുതൽ 2022 നവംബർ 14 വരെ നീന്തൽക്കുളത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണിത്. നീന്തൽക്കുളത്തിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് നിരവധി തവണ നിയമസഭയിൽ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിന് 42.50 ലക്ഷം രൂപയും ലിഫ്റ്റിന് 25.50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

Read More

ശ്രീരംഗപട്ടണം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് സ്‌കൂൾ ഹോസ്റ്റലിൽ മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ സംഘം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥിനികൾ. കർണാടകയിലെ ശ്രീരംഗപട്ടണത്തുള്ള കാട്ടേരി ഗവൺമെന്‍റ് ഹൈസ്കൂളിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രധാന അധ്യാപകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് പെൺകുട്ടി ഹോസ്റ്റലിലെ മറ്റ് വിദ്യാർത്ഥിനികളെ അറിയിച്ചതിനെ തുടർന്ന് വടികളുമായി എത്തിയ വിദ്യാർത്ഥിനികൾ അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. ക്ലാസ് മുറി പൂട്ടാൻ അധ്യാപകൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനികൾ മുറിയിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്കൂൾ ഹോസ്റ്റലിലെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾ മുമ്പും നിരവധി പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More

ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ചു. അഗ്‌നി-5 മിസൈലിന് 5,000 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ വളരെ ഉയർന്ന കൃത്യതയോടെ ആക്രമിക്കാൻ കഴിയും. അതായത് ചൈനയിലെ മിക്കവാറും എല്ലാ നഗരങ്ങളിലും എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നർത്ഥം.

Read More

തിരുവനന്തപുരം: ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും കാരണം ശബരിമല തീർത്ഥാടനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി തന്നെ പമ്പ സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് തുടരുന്ന പരാതികളിൽ ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും പരസ്പരം പഴിചാരുകയാണ്. അതുപോലെ ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളെക്കുറിച്ച് തീർത്ഥാടകരിൽ നിന്നുള്ള പരാതികൾ ദിനംപ്രതി വർദ്ധിച്ച് വരികയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. “ഇത്തവണ ആവശ്യാനുസരണം പ്രത്യേക ബസുകൾ അനുവദിച്ചില്ലെന്ന് മാത്രമല്ല, മോശം ബസുകളാണ് സർവീസിന് അയച്ചിരിക്കുന്നത്. ബസ്സുകളിൽ എണ്ണത്തിൽ കൂടുതൽ തീർത്ഥാടകരെ കയറ്റുന്നു. ഇക്കാരണത്താൽ രാത്രിയും പകലും ഏറെ ദൂരം സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് യാത്ര ദുഷ്കരമാകുന്നു. ശബരിമല സ്പെഷ്യൽ ബസുകളിൽ തീർത്ഥാടകരിൽ നിന്ന് അമിത ബസ് നിരക്കാണ് ഈടാക്കുന്നത്. യു.ഡി.എഫ് സർക്കാർ ഈ ചൂഷണം അവസാനിപ്പിച്ചതാണ്,” മുൻ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Read More

വിവിധ മേഖലകളിൽ ഈ വർഷം ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തേണ്ട സമയമാണിത്. സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ ജനപ്രീതിയുമായി ബന്ധപ്പെട്ട് വിവിധ ലിസ്റ്റുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ചിത്രം ‘ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ആണ്. ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ 10 ചിത്രങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളാണ് ഇടം പിടിച്ചത്. ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയും കന്നഡയില്‍ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ഉം ഗൂഗിളിന്‍റെ ആഗോള തിരയൽ പട്ടികയിൽ ഇടം നേടി. 1. ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍ 2. ബ്ലാക്ക് ആദം 3. ടോപ്പ് ഗണ്‍: മാവെറിക് 4. ദ് ബാറ്റ്മാന്‍ 5. എന്‍കാന്‍റോ 6. ബ്രഹ്‍മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ 7. ജുറാസിക് വേള്‍ഡ്: ഡൊമിനിയന്‍ 8. കെജിഎഫ് ചാപ്റ്റര്‍ 2 9. അണ്‍ചാര്‍ട്ടഡ് 10.…

Read More