Author: News Desk

മലപ്പുറം: കൊണ്ടോട്ടിയിൽ കൂറ്റൻ മരങ്ങൾ റോഡിനുള്ളിലാക്കി ടാർ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്തെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന്റെ 120 കോടി രൂപ മുതൽ മുടക്കിയുള്ള വികസനത്തിലാണ് തലതിരിഞ്ഞ പണി പുരോഗമിക്കുന്നത്. കൊണ്ടോട്ടി എടവണ്ണപ്പാറ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി നാനൂറോളം മരങ്ങളാണ് ഉള്ളത്. നിലവിലെ നിലയിൽ പണി പൂർത്തിയായാൽ അതിന്‍റെ പകുതിയെങ്കിലും റോഡിനുള്ളിലായിരിക്കും. ഇലക്ട്രിക് പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡിനുള്ളിലെ പോസ്റ്റുകൾ മാറ്റണമെങ്കിൽ ലൈനുകൾ മാറ്റണം. അതും റോഡിലെ മരങ്ങൾ മുറിച്ച് മാറ്റാതെ ചെയ്യാൻ കഴിയില്ല. വീതികൂട്ടിയ റോഡിനുള്ളിൽ നൂറുകണക്കിന് പോസ്റ്റുകളുണ്ട്. നിരവധി തവണ ടെൻഡർ വിളിച്ചിട്ടും നിശ്ചിത വിലയ്ക്ക് മരങ്ങൾ മുറിക്കാനുള്ള കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കരാർ ഈ മാസം തന്നെ പൂർത്തിയാക്കി മരങ്ങൾ മുറിച്ച് മാറ്റുമെന്നും റോഡ് വീണ്ടും പൊളിക്കുമ്പോൾ കരാറുകാരൻ തന്നെ ചെലവ് വഹിക്കുമെന്നുമാണ് പ്രതികരണം.

Read More

തിരുവനന്തപുരം: സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് നിയമനത്തിന് യോഗ്യതയായി ഏഴാം ക്ലാസ് ജയം മതിയെന്ന് സർക്കാർ തീരുമാനിച്ചു. മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയിൽ നിന്ന് ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ രണ്ട് വർഷം വൈകിയതിനാൽ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രായപരിധി കഴിഞ്ഞവർക്ക് ഈ തസ്തികയിലേക്കുള്ള അവസരം നഷ്ടമായി. 2020 നവംബറിൽ പുറത്തിറക്കിയ ആദ്യ ഉത്തരവിൽ ഏഴാം ക്ലാസ് പാസിനൊപ്പം മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് യോഗ്യതയായി ഉൾപ്പെടുത്തിയിരുന്നു. ഇതിൽ വൈരുദ്ധ്യമുണ്ടെന്നും ഏതെങ്കിലും ഒന്ന് യോഗ്യതയാക്കിയാൽ മതിയെന്നും പിഎസ്‌സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചുവപ്പുനാടയിൽ കുടുങ്ങി ഒരു തീരുമാനം എടുക്കാൻ രണ്ട് വർഷമെടുത്തു.

Read More

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനും സർക്കാരിനും ആശ്വാസം. നിയമന ശുപാർശയുമായി ബന്ധപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒഴിവുകൾ നികത്താൻ പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് സ്വജനപക്ഷപാതമാണെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നതായും മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു. ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്ന് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.

Read More

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ആകാശ സർവേ നടത്തിയതെന്നും കർഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. “പരാതികൾ ഉണ്ടാകുമെന്ന് സർക്കാരിന് അറിയാമായിരുന്നു. ഗ്രൗണ്ട് സർവേ നേരത്തെ തീരുമാനിച്ചിരുന്നു. സാറ്റലൈറ്റ് സർവേ സ്ഥിതി വിവര കണക്ക് മാത്രമേ നൽകൂ. സാറ്റലൈറ്റ് സർവേയിൽ ചിലയിടങ്ങളിൽ വ്യാപകമായ പ്രശ്നങ്ങളുണ്ട്. പരാതികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മിഷൻ സിറ്റിംഗുകൾ നടത്തും. ജനങ്ങൾക്ക് അവരുടെ ആശങ്ക നേരിട്ട് അറിയിക്കാം,” മന്ത്രി പറഞ്ഞു. ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സംസ്ഥാനം…

Read More

സാന്‍ഫ്രാന്‍സിസ്‌കോ: വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോർക്ക് ടൈംസിലെയും ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റർ സസ്പെൻഡ് ചെയ്തു. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഇലോൺ മസ്കിനെ കുറിച്ചും ട്വിറ്റർ വാങ്ങിയതിന് ശേഷം അദ്ദേഹം വരുത്തിയ മാറ്റങ്ങളെ കുറിച്ചും എഴുതിയ മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾക്കാണ് പൂട്ട് വീണത്. ട്വിറ്ററിന്‍റെ ഡോക്സിംഗ് നിയമം എല്ലാവരേയും പോലെ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു. മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ പൊതുസഞ്ചയത്തിൽ പങ്കിടുന്നത് പരിമിതപ്പെടുത്താനാണ് ട്വിറ്ററിന്‍റെ ഡോക്സിംഗ് റൂൾ ഉദ്ദേശിക്കുന്നത്. മസ്കിന്‍റെ പ്രൈവറ്റ് ജെറ്റിന്‍റെ യാത്രയുടെ തത്സമയ വിവരങ്ങൾ പങ്കുവെച്ച ഒരു അക്കൗണ്ട് വ്യാഴാഴ്ച ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഡോക്സിംഗ് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളും പൂട്ടിയത് എന്നാണ് സൂചന. “എല്ലാ ദിവസവും എന്നെ വിമർശിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഞാൻ എവിടെയാണ് നിൽക്കുന്നത് എന്നതിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പങ്കിടുന്നതും എന്‍റെ കുടുംബത്തെ അപകടത്തിലാക്കുന്നതും അങ്ങനെയല്ല.” മറ്റൊരു ട്വീറ്റിൽ മസ്ക് പറഞ്ഞു.

Read More

ദോഹ: ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുന്നതിനിടെ ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി താരങ്ങൾക്ക് പനി പടരുന്നു. വിംഗർ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ ടീം പ്രതിസന്ധിയിലായി. മിഡ്‌ഫീൽഡർ അഡ്രിയൻ റാബിയോട്ട്, ഡിഫൻഡർ ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സെമി ഫൈനലിൽ മൊറോക്കോയ്ക്കെതിരെ ഇവർ കളിച്ചിരുന്നില്ല. ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ അർജന്‍റീനയ്ക്കെതിരായ ഫൈനലിൽ മൂന്ന് പേർക്കും കളിക്കാൻ സാധിക്കില്ല.

Read More

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ്പ് അലോട്ട്മെന്‍റിൽ നിലവിൽ പ്രവേശനം നേടിയവർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. അഖിലേന്ത്യാ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള കോളേജുകളിലും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. മോപ്-അപ്പിന് ഓപ്ഷൻ നൽകിയ 7412 വിദ്യാർത്ഥികളെ അയോഗ്യരാക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചിരുന്നു. അവരുടെ ലിസ്റ്റും കമ്മീഷണർ പ്രസിദ്ധീകരിച്ചു. ഇവരിൽ നീറ്റ് റാങ്ക് 47 മുതലുള്ള കുട്ടികളും ഉൾപ്പെടുന്നു. 1000 ത്തിൽ താഴെ റാങ്ക് നേടിയ 49 വിദ്യാർത്ഥികളുമുണ്ട്. അഖിലേന്ത്യാ കൗൺസിലിംഗിന്‍റെയും സംസ്ഥാന കൗൺസിലിംഗിന്‍റെയും രണ്ടാം ഘട്ടം വരെ പ്രവേശനം നേടിയ വിദ്യാർത്ഥികളെ മോപ്-അപ്പ് അലോട്ട്മെന്‍റിനായി പരിഗണിക്കേണ്ടതില്ലെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

Read More

തിരുവനന്തപുരം: സൈനികരെ നായ്ക്കളോട് ഉപമിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ കമന്‍റിട്ടതിന് സപ്ലൈകോ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റീജിയണൽ ഓഫീസിൽ ജോലി ചെയ്യുന്ന ടി.സുജയ് കുമാറിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സപ്ലൈകോയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും അതിനാൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് ടി.സുജയ് കുമാറിനെ സസ്പെൻഡ് ചെയ്യുന്നുവെന്നുമാണ് ഉത്തരവ്. സുജയ് കുമാർ ഔദ്യോഗിക കാലത്ത് ഉപയോഗിച്ച കെഎൽസിപി 5381 എന്ന നമ്പർ വാഹനവും അനുബന്ധ രേഖകളും റീജിയണൽ ഓഫീസിലെ റ്റി 6 വിഭാഗത്തിന് കൈമാറണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ പറയുന്നു. അതേസമയം സസ്പെൻഷൻ കാലയളവിൽ സുജയ് കുമാറിന് ഉപജീവന അലവൻസ് നൽകുമെന്നും ഉത്തരവിൽ പറയുന്നു. സുജയ് കുമാറിനെ സസ്പെൻഡ് ചെയ്ത് ഇന്നലെയാണ് സപ്ലൈകോ ഉത്തരവിറക്കിയത്. നാലാഴ്ച മുമ്പാണ് സുജയ് കുമാർ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ സൈനികരെ അവഹേളിക്കുന്ന തരത്തിൽ കമന്‍റ് ഇട്ടത്.   കമന്‍റിന്‍റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ…

Read More

തിരുവനന്തപുരം: പൊന്മുടി, മങ്കയം, കല്ലാർ തുടങ്ങിയ ഇക്കോടൂറിസം കേന്ദ്രങ്ങൾ വെള്ളിയാഴ്ച തുറക്കും. രണ്ടര മാസമായി അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അവധിക്ക് ശേഷം വീണ്ടും തുറക്കുന്നത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിന് സമീപം പൂർണമായും തകർന്നതിനാൽ സെപ്റ്റംബർ മുതൽ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. മഞ്ഞിൽ പുതഞ്ഞ പൊന്മുടി കാണാൻ എത്തിയ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കല്ലാറിൽ വന്ന് നിരാശരായി മടങ്ങിയത്. ഉരുൾപൊട്ടിയ പ്രദേശത്ത് സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയായി. റോഡ് വികസന പ്രവർത്തനങ്ങൾ തുടരുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് വിനോദ സഞ്ചാരികളെ പൊന്മുടിയിൽ പ്രവേശിപ്പിക്കുക.

Read More

പാലക്കാട്: ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതം അനുഭവിച്ച് ആദിവാസി ഊരുകൾ. അട്ടപ്പാടിയിലെ തുടുക്കി, ഗലസി, കടുകുമണ്ണ തുടങ്ങി ആറ് ഊരുകളിൽ നിന്നുള്ളവരാണ് പ്രധാനമായും യാത്രാ ദുരിതം അനുഭവിക്കുന്നത്. പാലത്തിന്‍റെ അഭാവം കാരണം മഴക്കാലത്ത് ഈ ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെടും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് റോഡിന്‍റെയും പാലത്തിന്‍റെയും നിർമ്മാണത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മേലേ തുടുക്കി ഊരിൽ നിന്ന് ആനവായി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. രാവിലെ 6 മണിക്ക് ഗ്രാമത്തിൽ നിന്ന് നടക്കാൻ തുടങ്ങിയാൽ, മഴ പെയ്തില്ലെങ്കിൽ, വാഹനം കിട്ടുന്ന സ്ഥലത്ത് എത്താൻ കുറഞ്ഞത് 12 മണിയെങ്കിലും ആവും. കുഞ്ഞുങ്ങളേയും പ്രായമായവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവരുടെ അവസ്ഥ ദയനീയമാണ്.

Read More