Author: News Desk

കൊൽക്കത്ത: ഒന്നര നൂറ്റാണ്ടായി കൊൽക്കത്തയിലെ റോഡുകളിൽ ഉറപ്പിച്ച ട്രാക്കിലൂടെ ട്രാമുകൾ നീങ്ങുന്നു. ഈ വരുന്ന ഫെബ്രുവരിയിൽ ഈ പഴമയുടെ പ്രൗഢിക്ക് 150 വയസ്സ് തികയും. മലിനീകരണ രഹിത ഈ ഗതാഗത സംവിധാനം പൂർണ്ണമായും അപ്രത്യക്ഷമാകില്ലെന്ന പ്രതീക്ഷയ്ക്കും ഇത് ജീവൻ നൽകുന്നുണ്ട്. തെരുവുകളിൽ ട്രാമുകൾ അവതരിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ നഗരമാണ് കൊൽക്കത്ത. നിലവിൽ ഈ സംവിധാനം നിലനിൽക്കുന്ന ഏക നഗരം കൂടിയാണിത്. നേരത്തെ രണ്ട് ഡസനോളം റൂട്ടുകളിലാണ് വാഹനം ഓടിയിരുന്നതെങ്കിൽ ഇപ്പോൾ അത് രണ്ടായി ചുരുക്കി. വൈദ്യുതിയുടെ വില വർദ്ധനവും സർക്കാരിനുള്ള താൽപ്പര്യക്കുറവും കാരണം കാലക്രമേണ ട്രാമുകൾ അപ്രത്യക്ഷമാകുമോ എന്ന ആശങ്കയുണ്ട്. എന്നിരുന്നാലും, ട്രാമിന്റെ 150-ാം വാർഷികം ആഘോഷിക്കുമ്പോൾ, സർക്കാർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുകയാണ്. ട്രാമുകൾ റോഡിൽ നിന്ന് പോകില്ലെന്ന് പശ്ചിമബംഗാൾ ഗതാഗത മന്ത്രി സ്‌നേഹാഷിസ് ചക്രബർത്തി ഉറപ്പ് നൽകിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാൻ അനുമതി തേടിയ നിർമ്മാതാക്കളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) കളക്ടർമാരോട് ആവശ്യപ്പെട്ടു. 2017 നും 2022 നും ഇടയിൽ അനുമതി തേടിയവരുടെ വിശദാംശങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണം. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കളക്ടർമാർക്കാണ് കത്തയച്ചത്. നിർമ്മാതാക്കൾക്ക് കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കളക്ടർമാരുടെ അനുമതി നിർബന്ധമാണ്, വാണിജ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ. മാതാപിതാക്കളുടെ സമ്മത പത്രവും സമർപ്പിക്കണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് കമ്മിഷൻ അറിയിച്ചു. നേരത്തെ മൂന്ന് മാസത്തിൽ താഴെയുള്ള കുട്ടികളെ കാസ്റ്റ് ചെയ്യുന്നത് ബാലാവകാശ കമ്മിഷൻ നിരോധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്മിഷൻ പുറപ്പെടുവിച്ച കരട് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുലയൂട്ടൽ, പ്രതിരോധ-ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിക്കാവൂ.

Read More

ആലപ്പുഴ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസും ഭാര്യ ഷേർളി തോമസും എൻസിപി നേതാവ് ആർ ബി ജിഷയ്ക്കെതിരെ ജാതീയ പരാമർശം നടത്തിയെന്ന കേസ് കായംകുളം ഡിവൈഎസ്‌പിക്ക് കൈമാറി. പട്ടികജാതി (അതിക്രമം തടയൽ) ആക്ട് പ്രകാരമുള്ള കേസ് ഡിവൈഎസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ചട്ടപ്രകാരമാണിത്. കേസിലെ പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. ഇതിന് ശേഷം സംഭവം നടന്ന ഹരിപ്പാട് എൻസിപി യോഗത്തിൽ പങ്കെടുത്തവരുടെ സാക്ഷിമൊഴി രേഖപ്പെടുത്തും. വിശദമായ സാക്ഷികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷം എംഎൽഎയെയും ഭാര്യയെയും ചോദ്യം ചെയ്യും.

Read More

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് ജയിൽ ദിനാഘോഷത്തിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കാപ്പ (ഗുണ്ടാ ആക്ട്) തടവുകാരനായ വിവേകിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ മുറിവ് തുന്നിച്ചേർത്ത ശേഷം ഇയാളെ രാത്രി സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ട് സംഘം ഗുണ്ടകൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തിന്‍റെ ആക്രമണത്തിലാണ് വിവേകിന് പരിക്കേറ്റത്. വിവേകിനൊപ്പം മൂന്ന് നാല് പേർ ഉണ്ടായിരുന്നെന്നും അവരാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നും ജയിൽ അധികൃതർ പറഞ്ഞു. കാപ്പ തടവുകാരെ സെല്ലിൽ നിന്ന് പുറത്തിറക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സംഭവത്തിൽ രാത്രി വൈകി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെൻട്രൽ ജയിലിൽ, കാപ്പ തടവുകാർ ഏറ്റുമുട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള കാപ്പ തടവുകാരുണ്ട് കണ്ണൂരിൽ. ഇവർ അക്രമാസക്തരാണെന്ന് ജയിൽ അധികൃതർ പറഞ്ഞു.

Read More

ജയ്പുർ: മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്യാൻ താൻ അർഹനല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റാണ്. ഞങ്ങൾ ഒരേ തലത്തിലുള്ള വ്യക്തികളല്ല. അതുകൊണ്ട് എന്നെയും ഗാന്ധിയെയും ഒരു തരത്തിലും താരതമ്യം ചെയ്യരുത്,” രാഹുൽ പറഞ്ഞു. “ഗാന്ധിജി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ അദ്ദേഹം തന്‍റെ ജീവിതം സമർപ്പിച്ചു. 10-12 വർഷം ജയിലിൽ കിടന്നു. അദ്ദേഹത്തെ പോലെ മറ്റാർക്കും കഴിയില്ല. ഒരിക്കലും എന്‍റെ പേര് ഗാന്ധിജിയുടെ പേരിനൊപ്പം ചേർക്കരുത്,” രാഹുൽ കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനെ മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്ത കോൺഗ്രസ് നേതാവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ പാർട്ടി പ്രവർത്തകരോട് മുൻകാല നേട്ടങ്ങളുടെ സ്തുതിപാഠകർ ആവരുതെന്ന് പറഞ്ഞത്. രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും എന്ത് ചെയ്തു? അവർ രക്തസാക്ഷികളായി. അവർ നല്ല രീതിയിൽ പ്രവർത്തിച്ചു. എന്നാൽ എല്ലാ യോഗങ്ങളിലും കോൺഗ്രസ് അതിനെ കുറിച്ച്…

Read More

കോഴിക്കോട്: ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ കർഷക സംഘടനകളുമായി സഹകരിച്ച് പ്രക്ഷോഭം ആരംഭിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നിരുന്നാലും, വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളുടെ സർവേ നമ്പറുകൾ മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്. റെസിഡൻഷ്യൽ ഏരിയകളിലെ കെട്ടിടങ്ങളെ കുറിച്ചോ സ്ഥാപനങ്ങളെ കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.  കോഴിക്കോട് ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഏഴ് പഞ്ചായത്തുകളാണ് ബഫർ സോണിലുള്ളത്. ഉപഗ്രഹ സർവേയിൽ സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന നദികൾ, റോഡുകൾ മുതലായ അതിർത്തി നിർണയ അടയാളങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സമരത്തിനിറങ്ങുന്നത്.

Read More

തന്‍റെ പുതിയ ചിത്രമായ ‘പത്താനെ’തിരായ ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടെ സോഷ്യൽ മീഡിയയിലെ പ്രതിലോമകരമായ ഇടപെടലുകളെ കുറിച്ച് തുറന്നടിച്ച് ഷാരൂഖ് ഖാൻ. കൊൽക്കത്ത അന്തർ ദേശീയ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. ‘പത്താൻ’ എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ട്വിറ്ററിൽ ഉയർന്ന ബഹിഷ്കരണ ആഹ്വാനത്തെക്കുറിച്ച് പരാമർശമൊന്നും നടത്താതെയായിരുന്നു കിംഗ് ഖാന്‍റെ പ്രതികരണം. “സിനിമകളെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കമന്‍റുകൾ ഇന്ന് വളരെ ജനശ്രദ്ധ ആകർഷിക്കുന്നതാണ്. വർത്തമാനകാലത്ത് നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നു. സോഷ്യൽ മീഡിയ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന പൊതു വിലയിരുത്തലിൽ നിന്ന് വ്യത്യസ്തമാണ് എന്‍റെ അഭിപ്രായം. ഇന്നത്തെ കാലത്ത് സിനിമയ്ക്ക് വളരെ വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്,” ഷാരൂഖ് ഖാൻ പറഞ്ഞു.

Read More

ലണ്ടന്‍: ജർമ്മൻ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിൽ മോചിതനായി. വായ്പ തിരിച്ചടയ്ക്കാതിരിക്കാൻ 2.5 ദശലക്ഷം പൗണ്ടിന്‍റെ ആസ്തികൾ മറച്ചുവച്ചതിന് ഈ വർഷം ഏപ്രിലിൽ ബ്രിട്ടീഷ് കോടതി ബെക്കറിന് രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. താരത്തെ ഉടൻ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടനിൽ, ജയിൽ ശിക്ഷ അനുഭവിക്കുന്ന വിദേശികളെ നാടുകടത്തുന്നത് പതിവാണ്. ഇതാണ് ബെക്കർ ജയിൽ മോചിതനാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിലെ മയ്യോര്‍ക്കയിലെ ബെക്കറുടെ ആഡംബര എസ്റ്റേറ്റ് വാങ്ങാൻ എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2017 ൽ ബെക്കര്‍ വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേസ് ഫയൽ ചെയ്യുന്ന സമയത്ത് ബെക്കറിന് 50 മില്യൺ പൗണ്ടിന്‍റെ കടബാധ്യതയുണ്ടായിരുന്നു. എന്നാൽ ജര്‍മ്മനിയിലെ 825,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്നോളജി സ്ഥാപനത്തിലെ 66,000 പൗണ്ടിൻ്റെ നിക്ഷേപവും മറച്ചുവെച്ചിരുന്നു. മാത്രമല്ല പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ശേഷം അദ്ദേഹത്തിൻ്റെ ബിസിനസ് അക്കൗണ്ടില്‍ നിന്ന് 390,000 പൗണ്ട്…

Read More

പട്ന: വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 39 ആയിട്ടും നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “മദ്യപിക്കുന്നവർ മരിക്കും. ബീഹാറിലെ സ്ത്രീകളുടെ മുറവിളി മൂലമാണ് മദ്യനിരോധനം നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല,” അദ്ദേഹം പറഞ്ഞു. അതേസമയം സാരൻ ജില്ലയിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമായിരുന്നു. പ്ലക്കാർഡുകളുമായി എത്തിയ ബി.ജെ.പി അംഗങ്ങളുടെ ബഹളം അവഗണിച്ചാണ് സ്പീക്കർ സഭാനടപടികൾ തുടർന്നത്. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ അംഗങ്ങൾ നിയമസഭാ മന്ദിരത്തിന് മുന്നിൽ ധർണ നടത്തി. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ എംഎൽഎമാരും പ്രതിഷേധിച്ചു. നിരോധന നയത്തിലെ കർശന വ്യവസ്ഥകൾ പിൻ വലിക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സിപിഐ (എംഎൽ)യും ബീഹാറിലെ മദ്യനിരോധന നയം പിൻവലിക്കണമെന്ന് ജന സൂരജ് സംഘടനയുടെ നേതാവ് പ്രശാന്ത് കിഷോറും ആവശ്യപ്പെട്ടു. മദ്യനിരോധന നയത്തെ ന്യായീകരിക്കാൻ നിതീഷ് അനാവശ്യമായി മഹാത്മാഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുകയാണെന്നും മദ്യനിരോധനം നിയമത്തിലൂടെ നടപ്പാക്കണമെന്ന നിലപാട് ഗാന്ധിജിക്കില്ലായിരുന്നെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Read More

കൊച്ചി: പൃഥ്വിരാജ് ഉൾപ്പെടെയുള്ള മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ്​ വിഭാഗത്തിന്‍റെ ​റെയ്​ഡ്​. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്​, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമ്മാതാവുമായ പൃഥ്വിരാജ്​ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഇൻകം ടാക്സ് വിഭാഗം​ പരിശോധന നടത്തിയത്​. ഇന്ന് രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ട് മണിയോടെയാണ്​ അവസാനിച്ചത്​. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമായാണ് റെയ്ഡ് നടത്തിയത്. പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ അധികൃതർ പുറത്ത്​ വിട്ടിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read More