- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. എസ്.എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ സ്ഥിരമായി ഹാജരാകാറില്ലെന്ന കാരണത്താലാണ് അന്ന് ഹർജി തള്ളിയത്. എന്നാൽ, വീഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികളിൽ പങ്കെടുക്കുന്നതിന് തന്‍റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി സരിത ഹർജി പുനഃസ്ഥാപിക്കാൻ അപേക്ഷ നൽകി. ഈ ആവശ്യം അംഗീകരിച്ച കോടതി സരിതയുടെ ഹർജി മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ പരിഗണിച്ച് ഇന്ന് തള്ളി. വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സരിതയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം, രണ്ട് വർഷത്തിലധികമായി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക…
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച് കേരളം. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും വായനക്കാർക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ട്രാവല്‍പ്ലസ് ലെയ്ഷർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 12 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷൻ വിഭാഗത്തിൽ കേരളം ഒന്നാമതെത്തി. രാജസ്ഥാനെ മികച്ച സംസ്ഥാനമായും ഗോവയെ മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷനായും തിരഞ്ഞെടുത്തു. മധ്യപ്രദേശിനെ വൈല്‍ഡ്‌ലൈഫ് ഡെസ്റ്റിനേഷനായും ഗുജറാത്തിനെ സാംസ്കാരിക കേന്ദ്രമായും തിരഞ്ഞെടുത്തു. റോഡ് ട്രിപ്പിനുള്ള പുരസ്കാരം ഹിമാചൽ പ്രദേശിനും പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങൾക്കുള്ള പുരസ്കാരം ഒഡീഷയ്ക്കും സിക്കിമിനും ലഭിച്ചു. മികച്ച പ്രാദേശിക ഭക്ഷണത്തിനുള്ള അംഗീകാരം നേടിയത് ബംഗാൾ ആണ്. ഉത്തരാഖണ്ഡാണ് ബെസ്റ്റ് വെല്‍നസ് ഡെസ്റ്റിനേഷന്‍. ആത്മീയ യാത്രകൾക്കുള്ള സ്ഥലമായി തമിഴ്നാടിനെയും വനം, വന്യജീവി യാത്രകൾക്കുള്ള സ്ഥലമായി മധ്യപ്രദേശിനേയും തിരഞ്ഞെടുത്തു.
കാംപാല: ഹിപ്പൊപൊട്ടാമസിന്‍റെ വയറ്റിൽ നിന്ന് രണ്ട് വയസ്സുള്ള ആൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപൊട്ടാമസ് പൂർണ്ണമായും വിഴുങ്ങുകയായിരുന്നു. ഇത് കണ്ട ഒരാൾ മൃഗത്തിന് നേരെ കല്ലെറിഞ്ഞതോടെ ഇത് കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പി. ഉഗാണ്ടയിലെ കത്‌വെ കബറ്റോറോയിലാണ് സംഭവം. ഹോൾ ഇഗ എന്ന് പേരുള്ള കുട്ടി തടാകക്കരയിലെ തന്‍റെ വീടിനടുത്ത് കളിക്കുകയായിരുന്നു. ഹിപ്പൊ പെട്ടെന്ന് അവിടെയെത്തി കുട്ടിയെ വായിലാക്കി. എന്നാൽ ഹിപ്പൊ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പുതന്നെ, അത് കണ്ട ഒരാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങി. തുടർന്ന് മൃഗം കുട്ടിയെ തിരികെ ഛർദ്ദിച്ചു. കോംഗോയിലെ ബെവേര പട്ടണത്തിനടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഹിപ്പൊ വീണ്ടും തടാകത്തിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വാഷിങ്ടൺ: ചൈനയിൽ കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നതിനിടെ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് നിരക്ക് ഉയരുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അവധി ദിവസങ്ങളും കുടുംബങ്ങളുടെ ഒത്തുചേരലുകളും കോവിഡ് നിരക്ക് ഉയരാൻ കാരണമായതായി അധികൃതർ പറയുന്നു. ശൈത്യകാലം ആരംഭിക്കുന്നതോടെ കേസുകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ വീടുകളിലേക്ക് ടെസ്റ്റ് കിറ്റുകൾ അയയ്ക്കാനുള്ള പദ്ധതിയും അമേരിക്ക പുനരാരംഭിക്കുന്നുണ്ട്.
ജെയിംസ് കാമറൂണിന്‍റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിന് ഇന്ത്യയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ആദ്യ ദിവസം അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള വരുമാനം 20 കോടി രൂപ കടന്നു. മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലെ ചില ഐമാക്സ് സ്ക്രീനുകളിൽ ഒരു ടിക്കറ്റിന് 2500 മുതൽ 3000 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടുണ്ട്. ചിത്രം വെള്ളിയാഴ്ച ലോകമെമ്പാടും റിലീസ് ചെയ്തു. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ അവതാർ 2 ഇന്ത്യയിൽ ആദ്യ ദിനം 40-50 കോടി രൂപ നേടും. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതാറിന്‍റെ ആദ്യ ഭാഗം ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. 13 വർഷം പഴക്കമുള്ള ഈ റെക്കോർഡ് ഇതുവരെ തകർന്നിട്ടില്ല.
കോട്ടയം: ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിന് വ്യക്തതയും കൃത്യതയും ആവശ്യമാണ്. വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തതകൾ നീക്കം ചെയ്യണം. പഞ്ചായത്ത് തല സമിതികൾ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫർസോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ലിസ്ബണ്‍: മൊറോക്കോയ്ക്കെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെ പോർച്ചുഗലിന്‍റെ പരിശീലക സ്ഥാനം ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ സാന്റോസ് പരിശീലക സ്ഥാനം ഒഴിയുന്ന വാർത്ത സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനും പിന്നാലെ മൊറോക്കോയോട് പരാജയപ്പെടുകയും ചെയ്തതിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സാന്‍റോസിന്‍റെ രാജി. മൊറോക്കോയോട് തോറ്റതിന് ശേഷം സാന്‍റോസ് കടുത്ത വിമർശനം നേരിട്ടിരുന്നു. ക്വാർട്ടർ ഫൈനലിലും റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനത്തോട് അധികമാരും യോജിച്ചില്ല. പോർച്ചുഗലിന്‍റെ ലൂയിസ് ഫിഗോയും തീരുമാനത്തെ വിമർശിച്ചവരിൽ ഉൾപ്പെടുന്നു. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റാണെന്നും പരിശീലകനെയും ടീം മാനേജ്മെന്‍റിനെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും ഫിഗോ പറഞ്ഞു. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പങ്കുവെച്ച വീഡിയോയിൽ, ഇതുവരെ തനിക്കൊപ്പം നിന്ന എല്ലാവരോടും വളരെയധികം നന്ദിയോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് സാന്‍റോസ് പറയുന്നത് കേൾക്കാം. 2014 ലാണ് സാന്‍റോസ് പോർച്ചുഗൽ പരിശീലകനായി ചുമതലയേറ്റത്. യൂറോ 2016 ലും പിന്നീട് 2019 ൽ നേഷൻസ് ലീഗിലും പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്‍റോസ് ആയിരുന്നു.
ജയ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 ദിനങ്ങൾ പിന്നിടുന്നു. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ദൗസയിലാണ് ഇപ്പോൾ യാത്ര. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച പദയാത്ര തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് രാജസ്ഥാനിലെത്തിയത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കും. “കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഭാരത് ജോഡോ യാത്ര ഗുണം ചെയ്യും. ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം, അത് വിജയിക്കുകയും ചെയ്തു. രാജസ്ഥാനിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്,” കെസി വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിന് പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നത്. സിബിഎസ്ഇയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in ആണെന്നും കേന്ദ്രത്തിന്‍റെ വസ്തുത പരിശോധനാവിഭാഗം വ്യക്തമാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക വെബ്സൈറ്റ്(cbse.gov.in) വഴി വിദ്യാർത്ഥികളെ അറിയിക്കും. 2023 ഫെബ്രുവരി 15ന് ഇംഗ്ലീഷ് പരീക്ഷയോടെ ആരംഭിച്ച് ഏപ്രിൽ 9ന് ഭാഷാ വിഷയങ്ങളിൽ അവസാനിക്കുന്ന തരത്തിൽ ബോർഡ് പരീക്ഷകളുടെ വ്യാജ ടൈംടേബിളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പഠാന്‍ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. “കാവിവസ്ത്രം ധരിച്ചവർ ബലാത്സംഗകേസ് പ്രതികളെ മാലയിട്ട് സ്വീകരിക്കുന്നതും, പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നതും പ്രശ്‌നമല്ല. എന്നാൽ സിനിമയിൽ ഒരു വസ്ത്രം ധരിക്കാൻ കഴിയില്ലേ, ഞാൻ ചോദിക്കുന്നു,” പ്രകാശ് രാജ് കുറിച്ചു. ‘ബേഷരം രംഗ്’ എന്ന ഗാനത്തിൽ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുന്നുണ്ട്. പാട്ടിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയതിന് പിന്നാലെ പഠാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ പ്രതിഷേധിച്ചു. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്‍റെയും ദീപിക പദുക്കോണിന്‍റെയും കോലം കത്തിച്ചു. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നെന്നും ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കരുതെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. ഗാനരംഗം മാറ്റാതെ ചിത്രം മധ്യപ്രദേശിൽ പ്രദർശിപ്പിക്കില്ലെന്നും നരോത്തം മിശ്ര പറഞ്ഞു.
