Author: News Desk

മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിൽ നിന്നുള്ള അർജന്‍റീന ആരാധകൻ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് തൊട്ടുമുമ്പ് തന്‍റെ പ്രിയപ്പെട്ട ടീം കളി ജയിച്ചാൽ, സന്തോഷത്തിന്‍റെ അടയാളമായി മെസിയുടെ കട്ടൗട്ട് കടലിന്‍റെ അടിത്തട്ടിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകമെമ്പാടുമുള്ള അർജന്‍റീന ആരാധകർ ആഗ്രഹിച്ചതുപോലെ മൂന്ന് ഗോളുകളോടെയാലാണ് മെസി ഫൈനലിൽ എത്തിയത്. ഇപ്പോൾ സ്വാദിഖും സംഘവും തന്‍റെ പ്രഖ്യാപനം നിറവേറ്റിയിരിക്കുന്നു. അറബിക്കടലിനടിയിൽ 15 മീറ്റർ ആഴത്തിൽ ക്യാപ്റ്റൻ ലയണൽ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നു. ആഴക്കടലിന് തൊട്ടുമുമ്പുള്ള ‘അത്ഭുതമതിൽ’ എന്നറിയപ്പെടുന്ന സ്ഥലത്തെ പവിഴപ്പുറ്റുകൾക്കിടയിൽ റൊസാരിയോ രാജകുമാരൻ തിളങ്ങുന്നു. സ്കൂബാ ടീമിന്‍റെ സഹായത്തോടെയാണ് കട്ടൗട്ട് സ്ഥാപിച്ചത്. കടലിൽ മെസിയുടെ കട്ടൗട്ടിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലാകുകയാണ്. ലക്ഷദ്വീപിന്‍റെ അർജന്‍റീനയോടുള്ള സ്നേഹം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സാഹസിക ലക്ഷ്യം നിറവേറ്റിയതെന്ന് സ്വാദിഖ്. കവരത്തിയിലെ സർക്കാർ സ്കൂളിലെ കായിക വകുപ്പിലെ ജീവനക്കാരനാണ് സ്വാദിഖ്. ലക്ഷദ്വീപിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിടുന്ന വ്ലോഗർ കൂടിയാണ് അദ്ദേഹം.

Read More

തൃശൂര്‍: കുതിരാൻ ദേശീയപാതയിൽ വിള്ളൽ. സർവീസ് റോഡിൽ നിർമ്മിച്ച കല്‍ക്കെട്ടിലെ ഘടനയിലെ തകരാറാണ് വിള്ളലിന് കാരണം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ ദേശീയപാതാ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു. കല്‍ക്കെട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച മന്ത്രി 24 മണിക്കൂറിനകം സ്ഥലത്തെത്താൻ ദേശീയപാതാ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നൽകി. കല്‍ക്കെട്ടിന്‍റെ പുനർനിർമാണം വിലയിരുത്താൻ ജില്ലാ കളക്ടർ ഹരിത വി കുമാറിനെ ചുമതലപ്പെടുത്തി. കുതിരാൻ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിലാണ് കൽക്കെട്ട് നിർമിച്ചത്. കനത്ത മഴയില്‍ ഇത് ഭാഗികമായി തകര്‍ന്നു. തുടർന്നാണ് ദേശീയപാത റോഡില്‍ വിള്ളൽ രൂപപ്പെട്ടത്. നിലവിൽ ദേശീയപാതയുടെ ഒരു വശത്തെ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്. മഴ തുടർന്നാൽ കൽക്കെട്ട് പൂർണമായും നശിക്കുമെന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്.

Read More

ന്യൂഡല്‍ഹി: ആഭ്യന്തര അസംസ്കൃത എണ്ണ കയറ്റുമതിയുടെ അധിക നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 4,900 രൂപയില്‍ നിന്നും 1,700 രൂപയായാണ് ക്രൂഡ് ഓയിലിന് നികുതി കുറച്ചത്. നികുതി ഇളവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് 8 രൂപയില്‍ നിന്ന് 5 രൂപയായും വിമാന ഇന്ധനത്തിൻ്റെ വിദേശ കയറ്റുമതി നികുതി 5 രൂപയില്‍ നിന്നും 1.5 രൂപയായും കേന്ദ്രം കുറച്ചിട്ടുണ്ട്. നവംബർ മുതൽ ക്രൂഡ് ഓയിൽ വിലയിൽ ആഗോളതലത്തിൽ 14 ശതമാനം വരെ ഇടിവ്‌ സംഭവിച്ച പശ്ചാത്തലത്തിലാണ് അധിക നികുതി വെട്ടിക്കുറച്ചത്. ജൂലൈ മുതലാണ് കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾ നേടുന്ന അധിക ലാഭത്തിന് അധിക നികുതി ചുമത്താൻ തുടങ്ങിയത്.

Read More

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗാംബിയ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന വാർ‌ത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രോമിത്താസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്‍മാലിൻ ബേബി കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകളിൽ പിശകില്ലെന്ന് കണ്ടെത്തി. ഇതോടെ ഫാക്ടറി തുറക്കാൻ അനുമതി തേടുമെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് അറിയിച്ചു. ഇന്ത്യൻ ജുഡീഷ്യറിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും മെയ്ഡൻ മാനേജിംഗ് ഡയറക്ടർ നരേഷ് കുമാർ ഗോയൽ പറഞ്ഞു. ഫാക്ടറി തുറക്കാൻ ഉടൻ…

Read More

രജൗരി: വെള്ളിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് പുറത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെടിവയ്പ്പിനും തുടർന്നുള്ള മരണത്തിനും കാരണം “അജ്ഞാതരായ ഭീകരർ” ആണെന്ന് സൈന്യം കുറ്റപ്പെടുത്തിയപ്പോൾ, ഒരു സൈനികൻ വെടിയുതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ, സൈനിക ക്യാമ്പിന്റെ ആൽഫ ഗേറ്റിന് പുറത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ തെരുവിലിറങ്ങുകയും ക്യാമ്പിന് നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-പൂഞ്ച് ദേശീയ പാത ഉപരോധിച്ച പ്രക്ഷോഭകാരികളായ നാട്ടുകാരെ സമാധാനിപ്പിക്കാൻ മുതിർന്ന പോലീസ് ഓഫീസർമാർ രംഗത്തുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 6.15 ഓടെ ഒരു സംഘം പ്രദേശവാസികൾ ജോലിക്ക് പ്രവേശിക്കുന്നതിനായി ആർമി ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ചവർ രജൗരി സ്വദേശികളായ കമൽ കുമാർ, സുരീന്ദർ കുമാർ എന്നിവരാണെന്നും പരിക്കേറ്റ ഉത്തരാഖണ്ഡ് സ്വദേശി അനിൽ കുമാറിനെ സൈന്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ…

Read More

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന്‍റെ 30 ശതമാനവും റിംഗ് റോഡുകൾക്കും ബൈപ്പാസുകൾക്കുമായി ഭൂമി ഏറ്റെടുക്കുന്നതിന് 50 ശതമാനം തുകയും കർണാടക ചെലവഴിക്കുന്നു. തമിഴ്നാട്ടിലെ നാല് എലിവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടി രൂപയിൽ പകുതിയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പഞ്ചാബിലും തുകയുടെ 50 ശതമാനം സംസ്ഥാന സർക്കാർ വഹിച്ചിരുന്നു. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെലവിന്‍റെ 50 ശതമാനം വരെ സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. ബിഹാർ 100 ശതമാനം പണവും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുന്നത്. ദേശീയപാതയുടെ…

Read More

ഇടുക്കി: നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കൂടുതൽ ജലം ഒഴുക്കി കൊണ്ടുപോകാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഷട്ടറുകൾ തുറക്കേണ്ട ആവശ്യമില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിരുന്നു. തമിഴ്‌നാട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തുടങ്ങിയതോടെ ജലനിരപ്പ് ഉയരുന്നില്ല. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ബുധനാഴ്ച വൈകിട്ടാണ് വർദ്ധിപ്പിച്ചത്. ഇത് 511 ഘനയടിയിൽ നിന്ന് 1100 ഘനയടിയായി ഉയർത്തി. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.  അതേസമയം, മഴ കുറഞ്ഞതിനാൽ വൃഷ്ടിപ്രദേശത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് കുറഞ്ഞു. അതിനാൽ, ജലനിരപ്പ് വീണ്ടും ഉയരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഡാമിന്‍റെ അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിച്ചതിനാൽ സ്പിൽവേ വഴി ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിടേണ്ടി വരില്ലെന്നാണ് തമിഴ്നാട് പറയുന്നത്.

Read More

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ ചുവട് തെറ്റിയാണ് ഇടത് കാൽ ഉളുക്കിയത്. തന്‍റെ കാലിന് പരിക്കേറ്റെന്ന കാര്യം ട്വിറ്ററിലൂടെയാണ് തരൂർ അറിയിച്ചത്. ആദ്യം അവഗണിച്ചെങ്കിലും വേദന രൂക്ഷമായതോടെ ആശുപത്രിയിലേക്ക് പോകേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. “ചെറിയൊരു അസൗകര്യം, ഇന്നലെ പാര്‍ലമെന്റില്‍ ചുവട് തെറ്റി എന്റെ ഇടത് കാല്‍ ഉളുക്കി. കുറച്ച് മണിക്കൂറുകള്‍ അത് അവഗണിച്ചെങ്കിലും വേദന കൂടിയതിനാൽ ആശുപത്രിയില്‍ പോകേണ്ടിവന്നു. ഇന്ന് പാര്‍ലമെന്റില്‍ പോകുന്നില്ല, മണ്ഡലത്തിലെ വാരാന്ത്യ പരിപാടികളും റദ്ദാക്കി,” ശശി തരൂർ തന്‍റെ കാലിന് പരിക്കേറ്റതിന്‍റെ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.

Read More

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിൽ നിയമപരമാണോ അല്ലയോ എന്ന് അറിയണമെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷ എതിർപ്പിനിടെ ബിൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. ക്രിസ്മസ് വിരുന്നിന് എത്താത്തത് അവരുടെ തീരുമാനമാണെന്നും ആരെയും ഒഴിവാക്കില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഗവർണറായ തന്നെ ഒഴിവാക്കിയതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിരസിച്ചിരുന്നു.

Read More

ഡൽഹി: വാഹന രജിസ്ട്രേഷനായി അവതരിപ്പിച്ച ഭാരത് സീരീസ് (ബിഎച്ച് രജിസ്ട്രേഷൻ) കൂടുതൽ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമായിരുന്നു ബിഎച്ച് ലഭ്യമായിരുന്നത്. ഇനി മുതൽ പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിലേക്ക് മാറാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡിസംബർ 14നാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. പുതുതായി രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രം ബിഎച്ച് രജിസ്ട്രേഷൻ നൽകിയാൽ മതിയെന്ന നിബന്ധനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടാതെ പുതിയ നിർദ്ദേശം അനുസരിച്ച് ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികൾക്കും കൈമാറാം. ബിഎച്ച് രജിസ്ട്രേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അതേസമയം പുതിയ വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും സർക്കാർ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ബിഎച്ച് രജിസ്ട്രേഷൻ നേടാം.

Read More