Author: News Desk

ദില്ലി: ഗൂഗിളിൻ്റെ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10 പേരിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാർ ആദ്യ പത്തിൽ ഇടം നേടി. 2022 ൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടിക ഗൂഗിൾ അടുത്തിടെ പുറത്തുവിട്ടിരുന്നു. സാറാ അലി ഖാൻ, ദിഷാ പടാനി, ജാൻവി കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും പട്ടികയിലുണ്ട്. ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി ആണ്. ഈ ബാൻഡ് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചവരാണ്. രണ്ടാം സ്ഥാനം ഈ ബാന്‍റിലെ തന്നെ ജങ്കൂക്കിനാണ്. മൂന്നാം സ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി റാപ്പറും ഗായകനുമായ സിദ്ധു മൂസ് വാലയാണ്. നാലാം സ്ഥാനത്ത് ജിമിനും ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അഞ്ചാം സ്ഥാനത്തും എത്തി. തായ് ഗായിക ലിസ ആറാം സ്ഥാനത്താണ്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരാണ് യഥാക്രമം 7,…

Read More

മഹാരാഷ്ട്ര: ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രമായ ‘പത്താന്’ മഹാരാഷ്ട്രയിലും വിലക്ക് ഭീഷണി. ചിത്രം നിരോധിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രാം കദം. ചിത്രത്തിലെ ഗാനരംഗത്തിൽ നടി ദീപിക പദുക്കോണിന്‍റെ വസ്ത്രധാരണം ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. ദീപികയുടെ വസ്ത്രത്തിന്‍റെ നിറം കാവിയാണെന്നും ഹിന്ദുത്വത്തെ ബഹുമാനിക്കുന്ന സംസ്ഥാന സർക്കാരിനിത് അനുവദിക്കാനാവുന്ന ഒന്നല്ലെന്നും രാം കദം പറഞ്ഞു. നേരത്തെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ചിത്രം നിരോധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സങ്കുചിതമായ കാഴ്ചപ്പാടുകൾ ശരിയല്ലെന്ന് നടൻ ഷാരൂഖ് ഖാൻ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പറഞ്ഞു. സിദ്ധാർത്ഥ് ആനന്ദാണ് പത്താൻ്റെ സംവിധായകൻ. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ എന്നിവരെ കൂടാതെ ജോൺ എബ്രഹാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അശുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സത്ചിത് പൗലോസാണ്.  2023 ജനുവരി 25 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.

Read More

കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും പ്രമുഖ പ്രൊഡക്ഷൻ കമ്പനികളിലും റെയ്ഡ് തുടർന്ന് ആദായനികുതി വകുപ്പ്. നടൻ പൃഥ്വിരാജ്, നിർമ്മാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സിനിമാ നിർമാണത്തിനായി പണം സമാഹരിച്ചതിലും, ഒടിടി വരുമാനത്തിലുമടക്കം കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരിശോധന പൂർത്തിയാക്കി രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ ക്രമക്കേടുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

Read More

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ 2050 ആകുമ്പോഴേക്കും അപകടരഹിതമായ ഡ്രൈവിങ്. രണ്ടാമത്തേത് വിഷന്‍ EQXX ഇലക്ട്രിക് കാര്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന കാറാണ് EQXX EV. മെഴ്സിഡസ്-ബെൻസ് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യൻ്റാണ് (0.17 സിഡി) EQXXനുള്ളത്. മറ്റേതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് നീങ്ങുമ്പോൾ വായുവിന്‍റെ തടസ്സം പോലും പരമാവധി കുറയ്ക്കുന്ന ഒരു രൂപകൽപ്പനയാണ് EQXX-ന് ഉള്ളത്. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ വാഹനമെന്നാണ് മെഴ്സിഡസ്-ബെൻസ് ഇക്യുഎക്സ്എക്സ്എക്സിനെ വിശേഷിപ്പിക്കുന്നത്.  കാര്യക്ഷമതയില്‍ മുന്നിലെങ്കിലും തങ്ങളുടെ ഏറ്റവും ശക്തമായ വാഹനമാണ് EQXX എന്ന് മെഴ്‌സീഡസ് ബെന്‍സ് അവകാശമുന്നയിക്കുന്നില്ല. വാഹനത്തിന്‍റെ സിഗിൽ ഇലക്ട്രിക് മോട്ടോറിന് 244 എച്ച്പി കരുത്തുണ്ട്. 900V വരെ ചാർജ് ചെയ്യാവുന്ന 100 കിലോവാട്ട് ബാറ്ററിയുമുണ്ട്. EQS…

Read More

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 17 തീർത്ഥാടകർക്ക് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന 10 വയസുകാരന്‍റെ നില ഗുരുതരമാണ്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ താംബരം സ്വദേശികളാണിവർ. ആകെ 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Read More

ന്യൂഡല്‍ഹി: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പ ധർമ്മസംഘം ഹൈക്കോടതിയിൽ ഹർജി നൽകി. നിയന്ത്രണം കാനനക്ഷേത്രങ്ങളുടെ പ്രസക്തി ഇല്ലാതെയാക്കുമെന്നും ഹർജിയിൽ പറയുന്നു. തീർത്ഥാടകരെ 24 മണിക്കൂറും കടത്തിവിടണമെന്നാണ് ആവശ്യം. എന്നാൽ നിയന്ത്രണം തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനാണെന്നാണ് സർക്കാർ പക്ഷം. കാനനപാതയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വളരെ കൂടുതലായതുകൊണ്ടും രണ്ട് വർഷമായി പാത അടച്ചിട്ടിരിക്കുന്നതു കൊണ്ടും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും സർക്കാർ അറിയിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി. ജില്ലാ പോലീസ് മേധാവി, വനംവകുപ്പ്, പെരിയാർ ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് മറുപടി നൽകേണ്ടത്. തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.

Read More

ന്യൂഡൽഹി: 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നിരക്ക് രാജ്യത്ത് കുറവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) റിപ്പോർട്ട്. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ നടത്തിയ പഠനത്തിൽ ഡിഫ്തീരിയ-ടെറ്റനസ് (ഡിടി), ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്-ബി, ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിൻ എന്നിവയുടെ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായപൂർത്തിയായവരുടെ രോഗപ്രതിരോധ നിരക്കിനെക്കുറിച്ച് രാജ്യത്ത് നടത്തുന്ന ആദ്യ പഠനമാണിത്. ടൈഫോയ്ഡ് വാക്‌സിൻ 1.84 ശതമാനം പേർക്കും ഹെപ്പറ്റൈറ്റിസ്-ബി 1.82 ശതമാനം പേർക്കും ലഭിച്ചിട്ടുണ്ട്. മുതിർന്നവരിൽ 1.59 ശതമാനം ആളുകൾക്ക് ഇൻഫ്ളുവൻസ വാക്‌സിനും 0.74 പേർക്ക് ന്യൂമോകോക്കൽ വാക്‌സിനും ലഭ്യമായിട്ടുണ്ട്. പഠനമനുസരിച്ച്, സമ്പന്നരായ മുതിർന്നവരിൽ വാക്സിനേഷൻ നിരക്ക് താരതമ്യേന ഉയർന്നതാണ്. സമ്പന്നരിൽ 5.53 ശതമാനം പേർക്ക് ന്യൂമോകോക്കലും 5.24 ശതമാനം പേർക്ക് ഹെപ്പറ്റൈറ്റിസ്-ബി കുത്തിവയ്പ്പും ലഭിച്ചു. മുതിർന്ന പൗരൻമാരിൽ 3.32 ശതമാനം പേർക്ക് ഇൻഫ്ലുവൻസയും 3.53 ശതമാനം പേർക്ക് ടൈഫോയിഡും 3.6 ശതമാനം പേർക്ക് ഡിടിയും ലഭ്യമായിട്ടുണ്ട്.

Read More

കോഴിക്കോട്: വന്യജീവിസങ്കേതത്തിനോട് ചേർന്ന ബഫർ സോണിൽ ആശങ്കയൊഴിയാതെ മലയോരമേഖല. ബഫർ സോണിൽ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയ, ഗൃഹ- വ്യാവസായിക ആവശ്യങ്ങൾക്കായുള്ള നിർമിതികളേയും സർക്കാർ സ്ഥാപനങ്ങളെയും പൊതുസ്ഥാപനങ്ങളേയും കുറിച്ച് പഠനം നടത്തി സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് വിശദമായ റിപ്പോർട്ട് നൽകുന്നതിനായി നിയോ​ഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ മൂന്ന് ദിവസം മുമ്പ് പുറത്തുവിട്ട ബഫർസോൺ മാപ്പാണ് കർഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് 24 വന്യജീവിസങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് തീർച്ചപ്പെടുത്തേണ്ടത്. ബഫർ സോൺ നിർണ്ണയിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം നടപടികൾ ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെൻ്റ സെൻ്റർ സാറ്റലൈറ്റ് സർവേയിലൂടെ റിപ്പോർട്ട് തയ്യാറാക്കി. മാപ്പ് പുറത്തുവിട്ട് 10 ദിവസത്തിനകം പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് കമ്മീഷന്‍റെ നിർദേശം. ഉപഗ്രഹ സർവേ റിപ്പോർട്ടും ഭൂപടവും അപൂർണ്ണവും അശാസ്ത്രീയവുമാണെന്നും ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലല്ലെന്നും കർഷകർ പറയുന്നു. റോഡുകൾ, നദികൾ, സ്ഥലനാമങ്ങൾ തുടങ്ങിയ സാധാരണക്കാർക്ക് മനസ്സിലാകുന്ന അടയാളങ്ങളൊന്നുമില്ലാതെ സർവേ നമ്പറുകളുടെ അടിസ്ഥാനത്തിൽ…

Read More

തിരുവനന്തപുരം: ജനുവരി 1 മുതൽ സര്‍ക്കാര്‍ ഓഫീസുകളില്‍ കർശനമായി ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും ഉൾപ്പെടെ പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ വിശദികരിക്കുന്നു. ഇത് സംബന്ധിച്ച് നേരത്തെയുള്ള നിർദ്ദേശങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ പുതിയ നിർദേശം. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

Read More

ചിമ്പുവിന്‍റെ ‘പത്തു തല’യ്ക്കായി ആകാംക്ഷയോടെ ആരാധകർ. ഒബേലി എൻ കൃഷ്ണയാണ് സംവിധായകൻ. ‘പത്തു തല’യുടെ റിലീസിനെ കുറിച്ചുള്ള വിശദാംശങ്ങളനുസരിച്ച് ചിത്രം മാർച്ച് 30ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒബേലി എൻ കൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, പ്രിയ ഭവാനി ശങ്കർ, കലൈയരൻ, ടീജെ അരുണാസലം എന്നിവരാണ് മറ്റു താരങ്ങൾ. ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്.

Read More