- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ബഫർ സോൺ നിർണ്ണയിക്കുന്നതിനായി നടത്തിയ ഉപഗ്രഹ സർവേയിൽ ആശയക്കുഴപ്പം. അതിർത്തികളിലെ അവ്യക്തതയെക്കുറിച്ച് ആശങ്കയിലാണ് മലയോര കർഷകർ. കർഷക സംഘടനകളുമായി സഹകരിച്ച് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നം പരിഹരിക്കാൻ സർക്കാർ തിടുക്കപ്പെട്ട് നീക്കം ആരംഭിച്ചത്. ആവശ്യമെങ്കിൽ ഭൂതല സർവേ നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സാറ്റലൈറ്റ് സർവേ റിപ്പോർട്ട് വന്നിട്ടും മലബാർ വന്യജീവി സങ്കേതത്തിലെ ബഫർ സോണിൽ അവ്യക്തത തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, മരുതോങ്കര, കൂരാച്ചുണ്ട്, പുതുപ്പാടി, കൂത്താളി, കട്ടിപ്പാറ എന്നീ ഏഴ് പഞ്ചായത്തുകളെയാണ് ബഫർ സോൺ കാര്യമായി ബാധിക്കുക. എന്നാൽ, പഞ്ചായത്തുകളുടെ ഏത് ഭാഗമാണ് ഇതിന്‍റെ പരിധിയിൽ വരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. അപാകതകൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യമുള്ളിടത്ത് ഭൂതല സർവേ നടത്തുമെന്ന് അറിയിച്ചു. കുടുംബശ്രീയെ ഇതിനായി ഉപയോഗിക്കും. അതേസമയം, പഞ്ചായത്ത് തലത്തിൽ ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കണമെന്ന ആവശ്യം വനം മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.…
ആരാധകരെ ഞെട്ടിച്ചു മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ട്; ഫൈനലിനു മുമ്പ് പരിശീലനം ഒഴിവാക്കി
ദോഹ: അർജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് പരിക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ആരാധക വൃത്തങ്ങളെ ഞെട്ടിച്ചു വാർത്ത പുറത്തു വന്നിരിക്കുന്നത്. വെള്ളിയാഴ്ച മെസി ടീമിനൊപ്പമുള്ള പരിശീലനം ഉപേക്ഷിച്ചതിനെ തുടർന്ന് താരത്തിന്‍റെ ഫിറ്റ്നസിനെക്കുറിച്ച് ദി മിറർ സംശയം ഉന്നയിച്ചിരുന്നു. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിനു ശേഷം പേശിവേദന അനുഭവപ്പെട്ടതുപോലെയാണ് മെസി ഡ്രസ്സിംഗ് റൂമിലേക്ക് പോയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി: യുക്രൈനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ടെലിഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച. പ്രധാന പ്രശ്നം യുക്രൈൻ യുദ്ധമായിരുന്നു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്നായിരുന്നു മോദിയുടെ പ്രധാന ആവശ്യം. ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷം ഫെബ്രുവരിക്ക് ശേഷം ഇത് അഞ്ചാം തവണയാണ് മോദിയും പുടിനും ടെലിഫോൺ സംഭാഷണം നടത്തുന്നത്. അതേസമയം ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയും ഇരുനേതാക്കളും ചർച്ച നടത്തിയിരുന്നു.
തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചലചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരം കരസ്ഥമാക്കി ബൊളീവിയൻ ചിത്രം ‘ഉതമ’. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡും മമ്മൂട്ടി നായകനായ ‘നൻപകൽ നേരത്തു മയക്കം’ പ്രേക്ഷക പുരസ്കാരവും സ്വന്തമാക്കി. മികച്ച സംവിധായകനുള്ള രജത ചകോരം തൈഫിനും ലഭിച്ചു.
പാലക്കാട്: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് യാതൊരു സംരക്ഷണവുമില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാൻ സഭയുടെ 35-ാമത് ദേശീയ സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു. പൊതുമേഖലയെ വിറ്റുതുലയ്ക്കാൻ കോൺഗ്രസ് തുടക്കം കുറിച്ചുവെങ്കിൽ ഇന്നത് ബിജെപി ശക്തമായി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്ര സർക്കാർ നീങ്ങുന്നതെന്നും സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും മതനിരപേക്ഷതയോട് കേന്ദ്ര സർക്കാരിന് യാതൊരു ബഹുമാനവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പൗരത്വം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല. എന്നാൽ അത് മതത്തിന്‍റെ അടിസ്ഥാനത്തിലാകണമെന്നാണ് സർക്കാർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, കോൺഗ്രസ് നിലപാടുകൾക്ക് വ്യക്തതയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണവിധേയം. ഇന്ന് 93,456 പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തത്. ഇതിൽ 60,000 പേർ ഇതിനകം ദർശനം നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്. കുട്ടികൾക്കും പ്രായമായവർക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അടുത്ത ദിവസം മുതൽ തിരക്ക് വർദ്ധിച്ചാൽ പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ രണ്ട് ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർഥാടനത്തിന് അനുകൂലമായ കാലാവസ്ഥയാണ്.
ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമ്മനിയിലെ ബെർലിനിലുള്ള അക്വേറിയത്തിൽ 1,500 ലധികം അപൂർവ ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നു. ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയം ഇന്ന് പുലർച്ചെ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ ആകൃതിയിലുള്ള 82 അടി (25 മീറ്റർ) ഉയരത്തിൽ നിർമ്മിച്ച ഈ അക്വേറിയം ബെർലിൻ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു. അക്വേറിയത്തിലൂടെ വിനോദ സഞ്ചാരികൾക്ക് ലിഫ്റ്റിൽ പോകാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 10 ലക്ഷം ലിറ്റർ വെള്ളമുള്ള അക്വേറിയത്തിൽ 1,500 ലധികം അപൂർവ ഇനം മത്സ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2004ലാണ് അക്വേറിയം തുറന്നത്. താപനിയന്ത്രണ സംവിധാനത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകുകയും ഹോട്ടലിന്‍റെ അകത്തും പുറത്തും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തിരക്കില്ലാത്ത സമയത്ത് അപകടമുണ്ടാതിനാൽ മറ്റ് നാശനഷ്ടങ്ങൾ കുറഞ്ഞതായി ബെർലിൻ പോലീസ് പറഞ്ഞു.
മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന; ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രിയെ ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബംഗ്ലാദേശിൽ പാകിസ്ഥാൻ നടത്തിയ വംശഹത്യയാണ് 1971ൽ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ കൂടുതൽ താഴേക്ക് പോകുന്നുവെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് ലോകത്തിന് അറിയാമെന്നും ഇന്ത്യ പറഞ്ഞു. ഭീകരവാദം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് ബിലാവൽ ഭൂട്ടോയുടെ പരാമർശം. മുംബൈ ഭീകരാക്രമണത്തിനിടെ അജ്മൽ കസബ് വെടിയുതിർത്ത ആശുപത്രിയിലെ നഴ്സായ അഞ്ജലി കുൽത്തെ തന്‍റെ അനുഭവം യോഗത്തിൽ വിവരിച്ചു. യുഎഇയും ബ്രിട്ടനും അഞ്ജലിയുടെ വാക്കുകൾ ഹൃദയത്തെ സ്പര്ശിക്കുന്നുവെന്നും പ്രതികരിച്ചു.
റാഞ്ചി: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കേരളം. മത്സരത്തിൽ 85 റൺസിനായിരുന്നു കേരളത്തിന്‍റെ വിജയം. കേരളം ഉയർത്തിയ 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജാർഖണ്ഡ് 237 റൺസിന് ഔട്ടായി. അരങ്ങേറ്റക്കാരൻ വൈശാഖ് ചന്ദ്രനും ജലജ് സക്സേനയുമാണ് ജാർഖണ്ഡിനെ തകർത്തെറിഞ്ഞത്. ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റുകൾ ഉൾപ്പെടെ ഒമ്പത് വിക്കറ്റുകൾ നേടിയ ജലജ് മാൻ ഓഫ് ദി മാച്ചായി. വൈശാഖ് രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റുകളും നേടി. ഒരു ഘട്ടത്തില്‍ 112 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ജാര്‍ഖണ്ഡിനെ 200 കടത്തിയത് വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയുടെ ഇന്നിങ്‌സാണ്. 116 പന്തുകള്‍ നേരിട്ട താരം 92 റണ്‍സെടുത്തു.
ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ആർആർആർ. രജനീകാന്തിന്‍റെ മുത്തു എന്ന 24 വർഷം പഴക്കമുള്ള ചിത്രത്തിൻ്റെ റെക്കോർഡാണു ഇതോടെ തകർന്നത്. ജപ്പാനിൽ നിന്ന് 24 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമൗലിയുടെ ആർആർആർ കഴിഞ്ഞ ഒക്ടോബർ 21 നാണ് ജപ്പാനിൽ റിലീസ് ചെയ്തത്. റിലീസ് ദിവസം അഭിനേതാക്കളും അണിയറപ്രവർത്തകരും ജപ്പാനിൽ ഉണ്ടായിരുന്നു. ഇന്ത്യയിലേതിനു സമാനമായ പ്രതികരണമാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്. ജപ്പാനിലെ ആർആർആറിന്‍റെ ബോക്സ് ഓഫീസ് കളക്ഷൻ 403 ദശലക്ഷം യെൻ ആണ്. 55 ദിവസമെടുത്താണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. സിനിമ കാണാൻ 100 കിലോമീറ്ററിലധികം സഞ്ചരിച്ച പ്രേക്ഷകരുടെ ട്വീറ്റുകൾ ആർആർആർ ടീം അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീട്വീറ്റ് ചെയ്തിരുന്നു.
