- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ആലപ്പുഴ: കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിനെതിരെ പരാതി നൽകിയ എൻസിപി വനിതാ നേതാവ് ജിഷയ്ക്കെതിരെയും കേസെടുത്ത് പൊലീസ്. തന്നെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന എം.എൽ.എയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം എം.എൽ.എയ്ക്കെതിരായ പരാതിയിൽ ജിഷ പൊലീസിന് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. യോഗത്തിന് മുമ്പ് എം.എൽ.എ തന്നെ അസഭ്യം പറഞ്ഞെന്നും എം.എൽ.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നും ജിഷയുടെ മൊഴിയിൽ പറയുന്നു. പാർട്ടി അംഗങ്ങൾ അല്ലാത്തവർ വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ എം.എൽ.എയുടെ ഭാര്യ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും, തനിക്ക് മർദ്ദനമേറ്റെന്നും ജിഷ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് നടന്ന എൻ.സി.പി യോഗത്തിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ജിഷ പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാൽ ജിഷയ്ക്കെതിരെ എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ വിശദീകരണം നൽകാൻ എം.എൽ.എ ശനിയാഴ്ച മാധ്യമങ്ങളെ കാണും.
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 564 ബില്യൺ ഡോളറായെന്ന് പുതിയ കണക്കുകൾ. ഡിസംബർ 9 വരെയുള്ള ഒരാഴ്ച കാലയളവിൽ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി കരുതൽ ശേഖരം ഉയരുകയാണ്. റിസർവ് ബാങ്കിന്‍റെ കൈവശമുള്ള വിദേശ കറൻസി ആസ്തി ഉയർന്നതാണ് വിദേശനാണ്യ ശേഖരം വർദ്ധിക്കാനുള്ള പ്രധാന കാരണം. യുഎസ് ഡോളറും യൂറോയും ഉൾപ്പെടെയുള്ള പ്രധാന കറൻസികളാണ് ഇന്ത്യയുടെ വിദേശ കറൻസി ആസ്തി. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യയുടെ സ്വർണ്ണ ശേഖരം 296 ദശലക്ഷം ഡോളർ കുറഞ്ഞു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ വിദേശനാണ്യ ശേഖരം 19.3 ബില്യൺ ഡോളറിലെത്തി. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് വിദേശനാണ്യ ശേഖരം 72 ബില്യൺ ഡോളർ കുറഞ്ഞു. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകളാണ് വിദേശനാണ്യ ശേഖരത്തിലെ ഇടിവിന് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തടയാൻ സെപ്റ്റംബർ വരെ റിസർവ് ബാങ്ക് 33.42 ബില്യൺ ഡോളർ ചെലവഴിച്ചിരുന്നു.
ന്യൂഡല്‍ഹി: കോഴ്സുകൾ വാങ്ങാൻ പ്രേരിപ്പിച്ച് രക്ഷിതാക്കളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിൽ എഡ്ടെക് ആപ്ലിക്കേഷനായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമൻസ് അയച്ചതായി റിപ്പോർട്ട്. അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികൾ ബൈജൂസ് നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 13, 14 വകുപ്പുകൾ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അധിഷ്ഠിത കരാറുകളിൽ ഉൾപ്പെടുത്തുകയും പിന്നീട് അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നത് കുട്ടികളുടെ ക്ഷേമത്തിന് എതിരാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്സുകളുടെയും വിശദാംശങ്ങൾ, ഈ കോഴ്സുകളുടെ ഘടന, ഫീസ് വിശദാംശങ്ങൾ, ഓരോ കോഴ്സിലും നിലവിൽ എൻറോൾ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, ബൈജൂസിന്‍റെ റീഫണ്ട് പോളിസി എന്നിവ സഹിതം നേരിട്ട് ഹാജരാകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സാധുതയുള്ള എഡ്-ടെക് കമ്പനിയായി ബൈജൂസിനെ അംഗീകരിച്ചതുമായി…
അരുണാചൽ പ്രദേശ്: അരുണാചൽ പ്രദേശിലെ അതിർത്തിയായ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ആശങ്ക ഇനിയും മാറിയിട്ടില്ല. എന്നാൽ ഇതൊന്നും ഇവിടത്തെ ടൂറിസത്തെ ബാധിച്ചിട്ടില്ല. തവാങ്ങ് തേടി ധാരാളം വിനോദ സഞ്ചാരികൾ ഇപ്പോഴും എത്തുന്നു. നുറനാങ് വെള്ളച്ചാട്ടം, നംദഫ ദേശീയോദ്യാനം, സേല-ബുംല പാസ്സ്, തവാങ് ആശ്രമം എന്നിവയാണ് അരുണാചൽ പ്രദേശിലെ പ്രധാന ആകർഷണങ്ങൾ. മികച്ച താമസ സൗകര്യവും ഇവിടെ ലഭ്യമാണ്. ടൂറിസം വികസനത്തോടെ പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമായി തുടങ്ങി. എല്ലാവരും തവാങ് സന്ദർശിച്ച് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റണമെന്നും അങ്ങനെ ചൈനയ്ക്ക് തക്കതായ മറുപടി നൽകണമെന്നുമാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിന് അംഗീകാരമുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും തസ്തികകൾ സംരക്ഷിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വർഷവും തസ്തികകളുടെ സംരക്ഷണത്തിനായി 1:40 എന്ന അനുപാതം തുടരാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓരോ വിഭാഗത്തിനും മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കി.
കോട്ടയം: യുകെയിലെ മലയാളി നഴ്സായ അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് പൊലീസ്. ഇക്കാര്യം വൈക്കത്തുള്ള ബന്ധുക്കളെ അറിയിച്ചു. സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കോട്ടയത്തുള്ള അഞ്ജുവിന്‍റെ കുടുംബത്തെ അറിയിച്ചു. വൈക്കം മറവന്തുരുത്തിന് സമീപം കുലശേഖരമംഗലം സ്വദേശിനി നഴ്സ് അഞ്ജു, ആറ് വയസുള്ള മകൻ ജീവ, നാല് വയസുള്ള മകൾ ജാൻവി എന്നിവരാണ് മരിച്ചത്. യുകെയിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് വരാത്തതിനാൽ സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു അഞ്ജു. പിന്നാലെ അഞ്ജുവിന്‍റെ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണകാരണം ബ്രിട്ടീഷ് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫോണിൽ സംസാരിക്കുമ്പൊഴെല്ലാം മകൾ സങ്കടത്തിലായിരുന്നുവെന്ന് അഞ്ജുവിന്‍റെ അച്ഛൻ അശോകൻ പറഞ്ഞു. ജോലി…
മോൺട്രിയൽ: കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി-15) 3.2 ദശലക്ഷം ആളുകൾ 2030 ഓടെ ഭൂമിയുടെ ജൈവവൈവിധ്യത്തിന്‍റെ പകുതിയും സംരക്ഷിക്കുന്നതിനുള്ള നിവേദനത്തിൽ ഒപ്പുവെച്ചു. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള കരാറിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഭൂപ്രദേശങ്ങളും സമുദ്രങ്ങളുമുൾപ്പെടെ നശിച്ച് കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന ഭൂമിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഡിസംബർ 7 ന് ആരംഭിച്ച ഉച്ചകോടി ഡിസംബർ 19 ന് അവസാനിക്കും. ഇന്ത്യയുൾപ്പെടെ 196 രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഭൂരിഭാഗം രാജ്യങ്ങളും 30 ശതമാനം കര, സമുദ്ര മേഖലകളും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആവാസ വ്യവസ്ഥയുടെ നാശം, മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, പകർച്ചവ്യാധികൾ എന്നിവ കാരണം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് അപ്രത്യക്ഷമാകുന്ന ജീവികളെ വംശനാശത്തിനതീതരാക്കുന്നതാണ് വെല്ലുവിളിയെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം: ബഫർ സോൺ ആശങ്കയിൽ കർഷക സംഘടനകൾ ‘ജനജാഗ്രതാ യാത്ര’ നടത്തുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ (കെസിബിസി) പിന്തുണയോടെ 61 കർഷക സംഘടനകൾ യാത്ര നടത്തും. താമരശ്ശേരി ബിഷപ്പ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അതേസമയം, കണ്ണൂർ കണ്ടപുനത്തെ വനംവകുപ്പ് ഓഫീസിന് മുന്നിൽ ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രതിഷേധിച്ചു. സർവേ റിപ്പോർട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ബഫർ സോൺ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിലെ അവ്യക്തത കോടതി വിധികളിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങളുടെ തുടക്കമാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ആരോപിച്ചു. സംസ്ഥാനത്തെ 115 പഞ്ചായത്തുകളിലെ 1,000 കേന്ദ്രങ്ങളിൽ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കും. അവ്യക്തമായ ഭൂപടവും റിപ്പോർട്ടും പുറത്തിറക്കിയത് ബഫർ സോണിനെക്കുറിച്ചുള്ള വസ്തുതകൾ ജനങ്ങൾ ശരിയായി തിരിച്ചറിയാതിരിക്കാനാണെന്ന് കിസാൻ മഹാസംഘ് ആരോപിച്ചു. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കണമെന്നും കിസാൻ മഹാസംഘ് ആവശ്യപ്പെട്ടു. അതേസമയം വയനാട് നൂൽപ്പുഴ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ…
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒമ്പത് പ്രതികളുടെ കേസ് ഏറ്റെടുത്തത് സി.പി.എമ്മിന്‍റെ നിർദേശ പ്രകാരമല്ലെന്ന് അഡ്വ.സി.കെ ശ്രീധരൻ. പ്രതികളുടെ ബന്ധുക്കളാണ് വക്കാലത്ത് ഏൽപ്പിച്ചത്. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന്‍റെ ആരോപണങ്ങൾ നിഷേധിച്ച സി.കെ ശ്രീധരൻ പെരിയ കേസ് ഫയൽ താൻ പരിശോധിച്ചിട്ടില്ലെന്നും പറഞ്ഞു. കുടുംബത്തിലെ ഒരംഗത്തെപ്പോലെ നിന്ന് എല്ലാ ഫയലുകളും പരിശോധിച്ച ശ്രീധരൻ തങ്ങളെ വഞ്ചിച്ചുവെന്നാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബത്തിന്റെ ആരോപണം. ഗൂഢാലോചനയിൽ ശ്രീധരന്‍റെ പങ്കും അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെയാണ് സി.കെ.ശ്രീധരൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. സി.കെ. ശ്രീധരൻ ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ പറഞ്ഞു. കേസിന്‍റെ തുടക്കം മുതൽ അദ്ദേഹം ഫയൽ പഠിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നതിനിടെ എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് വളരെ താൽപ്പര്യമുണ്ടായിരുന്നു. തുടർന്ന് ഞങ്ങൾ കേസ് ആസിഫ് അലിക്ക് കൈമാറി. ഇത് മുൻ ധാരണയാണ്. കേസ് അട്ടിമറിക്കാനുള്ള…
യുഎസ്: “അവതാർ: ദി വേ ഓഫ് വാട്ടർ” വ്യാഴാഴ്ച രാത്രി റിലീസ് ചെയ്തതിന് ശേഷം യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 ദശലക്ഷം ഡോളർ നേടി. റിപ്പോർട്ടുകൾ പ്രകാരം, അവതാറിന്‍റെ പുതിയ പതിപ്പിന് ഡിസ്നിയുടെ അടുത്തിടെ പുറത്തിറങ്ങിയ “ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറിനൊപ്പം” എത്താൻ കഴിഞ്ഞില്ല. ബ്ലാക്ക് പാന്തർ യുഎസ്, കനേഡിയൻ തിയേറ്ററുകളിൽ ആദ്യ രാത്രിയിൽ തന്നെ 28 ദശലക്ഷം ഡോളർ നേടിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര വിപണിയിൽ എക്കാലത്തെയും പണം വാരിപ്പടമായിരുന്ന അവതാറിന്‍റെ തുടർച്ച ബുധനാഴ്ച തുടങ്ങിയ പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളർ നേടി. “ദി വേ ഓഫ് വാട്ടർ” അതിന്‍റെ നിർമ്മാണച്ചെലവ് വീണ്ടെടുക്കുമോ എന്നതാണ് ഹോളിവുഡിന്‍റെ പ്രധാന ചോദ്യം. ജിക്യു മാഗസിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, “ദി വേ ഓഫ് വാട്ടർ” നിർമ്മാതാക്കൾക്ക് ഒരു ബ്രേക്ക്-ഈവൻ ആകണമെങ്കിൽ ടിക്കറ്റ് നിരക്ക് വിഭജനത്തിന് ശേഷം തിയേറ്ററുകളിൽ നിന്ന് കുറഞ്ഞത് 2 ബില്യൺ ഡോളർ സമ്പാദിക്കേണ്ടി വരും.
